.

.

Friday, May 17, 2013

ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി

ചാവക്കാട്: ഇന്ത്യയില് ആദ്യമായി സാബിനേയ്സ് സീഗള് എന്ന പക്ഷിയെ ചാവക്കാട് കടല് തീരത്ത് കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി പി ശ്രീനിവാസനാണ് ഈ അത്യപുര്വ്വ കടല് പക്ഷിയെ തന്റെ ക്യാമറയില് പകര്ത്തിയത്.

ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ഈ പക്ഷിയെ ഇന്ത്യയല് ആദ്യമായാണ് കാണുന്നത്. പക്ഷിയെകുറിച്ച് ഇന്ത്യയില് നിന്നും വിവരങ്ങള് ലഭിക്കാത്തതിനെ തുടര്ന്ന് വിദേശ സഹായത്തോടെയാണ് സാബിനേയ്സ് സീഗള്നെ സ്ഥിരീകരിച്ചത്.

Saturday, May 11, 2013

'റൊട്ടാലഖലീലിയാന' കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം

കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു

കലാഷ്‌നിക്കോവ് തോക്കുകളു മായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗഎന്‍ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ആനക്കൊമ്പ് കടത്താനെത്തിയ വേട്ടക്കാര്‍, പാര്‍ക്കിലെ ഒരു ഗവേഷകന്റെ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ആനകളെ വെടിവെയ്ക്കുന്നതായുള്ള റിപ്പോര്‍ട്ട് ഈയാഴ്ച ആദ്യം പുറത്തുവന്നിരുന്നു.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക