.
Sunday, January 10, 2010
Home
മഹത് വ്യക്തികളെ ആദരിക്കല്‍, പ്രകൃതി സംരക്ഷണാര്‍ഥം ബോധവത്കരണ ക്ലാസുകള്‍ നടത്തല്‍, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍,പെഴ്സണാലിറ്റി ഡെവലപ്മെന്‍റ് ക്ലാസുകള്‍, കൗണ്‍സലിങ് പ്രോഗ്രാമുകള്‍
Friday, January 1, 2010
തണ്ണീര്‍ത്തടങ്ങള്‍ക്കായ് ഒരു ദിനം
ഫെബ്രുവരി രണ്ട് ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നു. ലക്ഷക്കണക്കിനു ജനങ്ങളുടെ ശുദ്ധജലസ്രോതസായും ഭൂഗര്‍ഭ ജലവിതാനം താഴാതെ നിലനിര്‍ത്തുന്ന ജൈവവ്യവസ്ഥയായും പ്രവര്‍ത്തിക്കുന്ന തണ്ണീര്‍ത്തടങ്ങളെക്കുറിച്ച് അറിയാനും അവയെ സംരക്ഷിക്കാനുളള പ്രതിജ്ഞ പുതുക്കാനുമായി ഒരു ദിനം.
എന്താണ് തണ്ണീര്‍ത്തടങ്ങള്‍? പുഴകള്‍, കായലുകള്‍, കുളങ്ങള്‍, തടാകങ്ങള്‍, അഴിമുഖങ്ങള്‍, ചതുപ്പുകള്‍, കണ്ടല്‍ക്കാടുകള്‍, നെല്‍പ്പാടങ്ങള്‍ തുടങ്ങി ആറു മീറ്ററിലും കുറഞ്ഞ ആഴമുള്ള ജലാശയങ്ങളെ പൊതുവേ തണ്ണീര്‍ത്തടങ്ങള്‍ എന്നു വിളിക്കുന്നു. കരയ്ക്കും കടലിനുമിടയില്‍ സ്ഥിതിചെയ്യുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കു രണ്ടിന്റെയും സ്വഭാവങ്ങളുണ്ട്.വര്‍ഷം മുഴുവനുമോ ചില മാസങ്ങളോ വെള്ളം കെട്ടിക്കിടക്കുക, ഭൂഗര്‍ഭജലം ഉപരിതലം വരെ ഉയര്‍ന്നു നില്‍ക്കുക, ജലസസ്യങ്ങളും ജലപൂരിത മണ്ണും ഉണ്ടാകുക തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളെ നിര്‍വചനത്തില്‍പ്പെടും.
തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിക്കുന്ന സേവനങ്ങള്‍ അളക്കാനാവാത്തതാണ്. ഭൂഗര്‍ഭജലവിതാനം പിടിച്ചുനിര്‍ത്തി ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന ജലസംഭരണികളാണ് അവ. ജീവന്റെ ഉറവയെന്നു കരുതപ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ ഭൂമിയുടെ വൃക്കകളായി വിശേഷിക്കപ്പെടുന്നു. അവ നമുക്കായി ജലം ശുദ്ധീകരിക്കുന്നു,മാലിന്യങ്ങള്‍ സ്വീകരിക്കുന്നു, വര്‍ഷകാലത്തെ അധികജലത്തെ ഉള്‍ക്കൊണ്ട് വെള്ളപ്പൊക്കത്തെ തടയുന്നു, ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നു, കിണറുകളിലും കുളങ്ങളിലും ഉറവയെത്തിക്കുന്നു. ജൈവവൈവിധ്യത്തിന്റെ ഉറവിടം കൂടിയാണു തണ്ണീര്‍ത്തടങ്ങള്‍. രാസമാലിന്യങ്ങള്‍ പോലും ഇവിടെ രൂപാന്തരപ്പെടുന്നുണ്ട്. ഭൂമിയുടെ ശുചീകരണമാണ് ഇവിടെ നടക്കുന്നത്.
മനുഷ്യനും തണ്ണീര്‍ത്തടങ്ങളും തമ്മില്‍ പ്രാചീനകാലം മുതലേ അഭേദ്യമായ ബന്ധമുണ്ട്. വളക്കൂറുള്ള മണ്ണും അവശ്യസാധന ലഭ്യതയും സുലഭമായ ശുദ്ധജലലഭ്യതയുമാണ് പ്രധാന കാരണം. മണ്ണൊലിപ്പു തടയുക, ഭക്ഷ്യശൃംഖല രൂപപ്പെടുത്തുക, തീരദേശം സംരക്ഷിക്കുക, ഭൂര്‍ഗഭജലം ശേഖരിക്കുക തുടങ്ങി വളരെയധികം പാരിസ്ഥിതിക ധര്‍മങ്ങള്‍ തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിക്കുന്നു.
എന്നാല്‍ മനുഷ്യന്റെ അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും പ്രകൃതിയുടെ ഈ വരദാനത്തിന് ഭീഷിണിയാകുകയാണ്. കയ്യേറ്റവും മലിനീകരണവും മൂലം ലോകമാകെ തണ്ണീര്‍ത്തടങ്ങള്‍ നശിച്ച് കൊണ്ടിരിക്കുന്നു. ശുദ്ധജലദൌര്‍ലഭ്യത്തിന്റെ മൂലകാരണമാകാവുന്ന വിപത്തിലേക്കാണ് തണ്ണീര്‍ത്തടങ്ങളുടെ നാശം നയിക്കുന്നത്. ഇത് കൊണ്ട് മനുഷ്യന് മാത്രമല്ല അപകടം, സസ്തനികള്‍, നീര്‍പ്പക്ഷികള്‍, ഉരഗങ്ങള്‍, സസ്യജാലങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇൌ ആവാസവ്യവസ്ഥയെ ആശ്രയിച്ചുകഴിയുന്ന പല ജീവികളും വംശനാശ ഭീഷണിയിലാണ്.
തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇറാനിലെ റംസറില്‍ നടത്തിയ തണ്ണീര്‍ത്തട സംരക്ഷണ കണ്‍വന്‍ഷനില്‍ തയാറാക്കിയ രേഖയില്‍ 1971 ഫെബ്രുവരി രണ്ടിന് 35 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇപ്പോള്‍ ഇന്ത്യയടക്കമുളള 158 രാജ്യങ്ങള്‍ അംഗങ്ങളാണ്. ലോകമെമ്പാടുമുള്ള രാജ്യാന്തര പ്രാധാന്യമുള്ള 1828 തണ്ണീര്‍ത്തടങ്ങള്‍ 'റംസര്‍ സൈറ്റു'കളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളെയും നീര്‍പക്ഷികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം റംസര്‍ കണ്‍വന്‍ഷന്‍ രാഷ്ട്രങ്ങളെ ഒാര്‍മിപ്പിച്ചു. ഇതിന്റെ സ്മരണയ്ക്കായാണ് ഫെബ്രുവരി രണ്ട് ലോക തണ്ണീര്‍ത്തട ദിനമാക്കിയത്.
More Stories...

Subscribe to:
Posts (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
▼
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)