മാർച്ച് 20 ലോക കുരുവിദിനം. അങ്ങാടികളിലെ പീടികകളില്‍ കയറി ചാക്കുകളില്‍ നിന്നും ധാന്യങ്ങളും മറ്റും കൊത്തിപ്പറിച്ച് ജനങ്ങള്‍ക്കിടയില്‍ പേടിയില്ലാതെ പറന്നും ചാടിച്ചാടിയും നടന്ന അങ്ങാടിക്കുരുവികളാണ് വംശനാശഭീഷണി നേരിടുന്നത്. കുറച്ചുനാള്‍ മുന്‍പുവരെ കൂട്ടം കൂട്ടമായി കുരുവികള്‍ കടകളില്‍ എത്തിയിരുന്നു. പൊളിഞ്ഞുകിടക്കുന്ന തെരുവുവിളക്കുകളുടെ ബള്‍ബുകള്‍ക്കിടയിലും അടച്ചിട്ട കടകളുടെ ഷട്ടറുകള്‍ക്കിടയിലും വാതിലുകള്‍ക്കിടയിലുമെല്ലാം പുല്ലും വൈക്കോലുംകൊണ്ട് ചെറുകൂടുകള്‍ നിര്‍മിച്ചായിരുന്നു ഇവര്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നത്.വംശനാശ ഭീഷണി നേരിടുന്ന പക്ഷി വിഭാഗമാണ് അങ്ങാടിക്കുരുവികള്‍. മാറി വരുന്ന നഗര ജീവിതമാണ് ഇവയ്ക്കു ഭീഷണി. ധാന്യമണികളും വിത്തുകളും ചെറുപ്രാണികളുമാണ് ഇവയുടെ ആഹാരം. ഭക്ഷണ ലഭ്യതയിലെ കുറവാണു ഭീഷണിക്കാധാരം.
അങ്ങാടിക്കുരുവികള്‍ വംശമറ്റുപോകുന്നതു നികത്താനാവാത്ത പല ദുരിതങ്ങള്‍ക്കും ഇടയാക്കുമെന്നു പ്രകൃതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. കീടനിയന്ത്രണത്തിന് ഇവ വലിയ സഹായമാണു ചെയ്തുവരുന്നത്.
വര്‍ഷത്തില്‍ നാലഞ്ചു പ്രാവശ്യം കൂടൊരുക്കി മുട്ടയിടുന്ന അങ്ങാടിക്കുരുവികള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നതാണ് അവയുടെ എണ്ണം കുറയാനിടയാക്കുന്ന ഒരു കാരണം. പരിസര മലിനീകരണവും മൊബൈല്‍ ടവറുകളിലെ മാരകവികരണങ്ങളും ഇവയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നു.
വിവിധ തരം കുരുവികള്‍
കിളിനാദം കേള്‍ക്കാന്‍
അങ്ങാടിയിലെ ജൈവസൂചകങ്ങളെ സംരക്ഷിക്കുക

























No comments:
Post a Comment