.

.

Sunday, June 5, 2011

ജൂൺ 5 ഒരിക്കല്ക്കൂടി പരിസ്ഥിതി ദിനം വരവായി. വനങ്ങള് ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള് കൊണ്ടാണെന്നത് ഒരിക്കല്ക്കൂടി ലോകത്തെ ഓര്മ്മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം.2011 ലെ പരിസ്ഥിതിദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പ്രകൃതിയിലെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് കാടുകള്. ഭൌമ പ്രതലത്തിന്റെഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ മണ്ണ് സംരക്ഷണം ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്. കരയിലെ ഏറ്റവും പ്രധാന ആവാസ വ്യവസ്തയാണ് കാട്,തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജീവികളുടെ ആവാസസ്ഥാനം, എന്നാല് ദ്രുതഗതിയിലുള്ള വന നശീകരണം ഈ ജീവികളുടെ വംശ നാശത്തിനും ആവാസവ്യവസ്തയെ തകിടം മറിക്കുന്നതിനും കലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കി, മണ്ണൊലിപ്പും മരുവല്ക്കരണവും വരള്ച്ചയും വെള്ളപ്പൊക്കവും വന നശീകരണത്തിന്റെ നേരിട്ടുള്ള ഫലങ്ങള് തന്നെയാണ്. കേരളത്തിന്റെ ഭൂപ്രകൃതി-കാലാവസ്ഥാ പ്രത്യേകതകള് കാരണം ഈ നാടിന്റെ നിലനില്പിലന് വനങ്ങള് ഏറ്റവും നിര്ണ്ണാ യകമായ പ്രാധാന്യമുണ്ട്. ആണ്ടില് അഞ്ചു തൊട്ട് ഏഴുമാസം വരെ കിട്ടുന്ന അതിശക്തമായ കാലവര്ഷംി ചെരിവു കൂടിയ, പ്രത്യേകിച്ചും അതിനിശിതമായ പാറച്ചരിവുകള് മാത്രമുള്ള, നദികളുടെ ജലസംഭരണ പ്രദേശങ്ങളില് നിന്ന് അതിവേഗം വാര്ന്ന് ഒട്ടും ദൈര്ഘ്യളമില്ലാത്ത നമ്മുടെ നദികളിലൂടെ അറബിക്കടലിലേക്ക് ഒഴുകി പോകാതെ സംഭരിച്ച് നിര്ത്താ ന് നൈസര്ഗ്ഗി ക നിത്യഹരിത വനങ്ങള്ക്ക്് മാത്രമേ കഴിയൂ. എന്നാല് പ്രകൃതി രമണീയമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെയും ഈ ദുരന്തങ്ങള് കാത്തിരിക്കുന്നു. തുടര്ച്ചയായി ഉണ്ടാകുന്ന വരള്ച്ചയും താളം തെറ്റിവരുന്ന മഴയും, വെള്ളപ്പൊക്കവും പാരിസ്ഥിതിക സന്തുലനം അവതാളത്തിലാകുന്നതിന്റെ അടയാളങ്ങളാണെന്നു നാം മനസിലാക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിന് പുറങ്ങളില് സധാരണമായിരുന്ന കാവുകളും കുളങ്ങളും തോടുകളും ഇന്നു ഓര്മമാത്രമായി. കണ്ടല്ക്കാടുകള് നാശത്തിന്റെ വക്കിലാണ്. ജൈവവൈവിധ്യപരിപാലനത്തിലും തീരമേഖല സംരക്ഷണത്തിലും കണ്ടല്ക്കാടുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. കടലിന്റെ തലോടലും ആക്രമണവും അനുഭവിക്കുന്ന കേരളതീര മേഖലയെ ഇല്ലാതാക്കാനേ കണ്ടല്ക്കടുകള്ക്കു മേല് നടത്തി വരുന്ന ആക്രമണം സഹായിക്കൂ, ഭൂമിയുടെ ചൂടുകുറക്കാന് സഹായിക്കുന്ന എയര്കണ്ടീഷനറുകളാണ് കാവുകള്, കാവുകളും മനുഷ്യനും തമ്മില് അടുത്ത ബന്ധമുണ്ട്. ഗ്രാമങ്ങളിലെ ഭൂഗർഭ ജലനിരപ്പ് നിലനിർത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്. നിത്യഹരിത വനങ്ങളിൽ മാത്രം കാണാറുള്ള പല ജീവി വര്ഗങ്ങളേയും മരങ്ങളേയും കാവുകളില് കണ്ടെത്തിയിട്ടുണ്ട്. എന്നാല് അപൂര്വ്വജനുസ്സില്പ്പെട്ട വന്മരങ്ങള് മനുഷ്യ ഭവനങ്ങളില് അലങ്കാര വസ്തുക്കളായപ്പോള് കൂടു നഷ്ടപ്പെട്ട പറവകളുടെ കണ്ണീരോ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ജീവജാലങ്ങളുടെ വിലാപങ്ങളോ മനുഷ്യന് കേട്ടില്ല.നദികള് മലിനമാക്കിയും കുളങ്ങളും തോടുകളും നികത്തി മണിമാളികകള് പണിതും സുലഭമായിരുന്ന ശുദ്ധജലസംബത്തിനെ ഇല്ലാതാക്കി മനുഷ്യന് കുപ്പി വെള്ളത്തില് അപയം പ്രാപിച്ചപ്പോള് കുടി വെള്ളത്തിനായി പരക്കം പായുന്ന മറ്റു ജീവജാലങ്ങളെ മനുഷ്യന് കണ്ടില്ലെന്നു നടിച്ചു. കുന്നുകള് ഇടിച്ചു നിരത്തിയും കാടുകള് വെട്ടിനശിപ്പിച്ചും ജലാശയങ്ങള് മലിനമാക്കിയും സര്വ്വചരാചരങ്ങള്ക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമിയില് മനുഷ്യന് നടത്തുന്ന അധിനിവേഷം അവസാനിപ്പിക്കേണ്ട സമയമായി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൊണ്ട് പാരിസ്ഥിതിക സന്തുലനം അവതാളത്തിലായിര്ല്ക്കുന്ന ഈ വേളയില് ഭൂമിയെ രക്ഷിക്കാന് ഒരോ മനുഷ്യനും അവന്റെ ജീവിത കാലത്ത് ഒരു മരമെങ്കിലും വെച്ചു പിടിപ്പിക്കുക എന്നത് അവന്റെ ജീവിത ദൌത്യമായി ഏറ്റെടുക്കണം.ദൈവം നമുക്കായ് കനിഞ്ഞു നല്കിയ നമ്മുടെ കാടുകളെയും കാവുകളെയും സംരക്ഷിച്ച് നമ്മുടെ പൂര്വ്വികര് നമുക്കായ് കരുതിവെച്ച ജീവല് സ്രോതസ്സ് ഇനിയും പിറക്കനിരിക്കുന്ന നമ്മുടെ തലമുറക്കു പകര്ന്നു നല്കാം.


ഈ പരിസ്ഥിതി ദിനത്തിനു നിങ്ങളോടൊപ്പം തണൽ മരവും. നിങ്ങളുടെ പരിസ്ഥിതിദിന വിശേഷങ്ങള് ഞങ്ങളെ അറിയിക്കൂ.....
"തണൽ മരം പരിസ്ഥിതി ദിനം 2011"
നിങ്ങളുടെ അഭിപ്രായങ്ങളും സന്ദേഷങ്ങളും ഞങ്ങളെ അറിയിക്കുക.
thanalmaram@hotmail.com

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക