പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ പാടശേഖരങ്ങളോടനുബന്ധിച്ചുള്ള തുരുത്തുകളില്‍ പക്ഷികളെ വേട്ടയാടി കൊന്നൊടുക്കുന്നത് വ്യാപകമാവുന്നു. നാട്ടിലുള്ളവരും പുറമെനിന്ന്‍എത്തുന്നവരും എയര്‍ഗണ്‍ ഉപയോഗിച്ചാണ് വള്ളരിപക്ഷികളെ കൊന്നൊടുക്കുന്നത്. രാത്രികാലങ്ങളില്‍ മരകൊമ്പുകളില്‍ ഇരുന്നുറങ്ങുന്ന കൊറ്റികള്‍, നീര്‍ക്കാക്കകള്‍ തുടങ്ങിയ പക്ഷികളാണ് വേട്ടക്കാരുടെ തോക്കിനിരയാകുന്നത്.
.

Wednesday, February 29, 2012
Tuesday, February 28, 2012
ഇഞ്ചത്തൊട്ടിമല ഒരു വിസ്മയക്കാഴ്ച
കമ്പിളികണ്ടം(ഇടുക്കി): കൊന്നത്തടി പഞ്ചായത്തതിര്‍ത്തിയിലെ ഇഞ്ചത്തൊട്ടി മലനിരകള്‍ വിസ്മയക്കാഴ്ചകളുടെ ഹരിതജാലകം തുറക്കുന്നു. ചിന്നാര്‍, മങ്കുവ വഴിയാണ് മലമുകളിലേക്കെത്തേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലുള്ള മലമുകളില്‍നിന്ന് നോക്കിയാല്‍ കത്തിപ്പാറ കൈതച്ചാല്‍ വനമേഖല, മൂന്നാര്‍ പള്ളിവാസല്‍ മലനിരകള്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, പാമ്പള വനമേഖല, പവര്‍ഹൗസ്, വരയാട്ടുമുടി, ലക്ഷ്മിമുടി, പാല്‍കുളം മേട്, കീരിത്തോട്, വെണ്‍മണി, കഞ്ഞിക്കുഴി പ്രദേശങ്ങള്‍, പനംകൂട്ടി, കല്ലാര്‍കുട്ടി ഉള്‍പ്പെട്ട പെരിയാര്‍ തീരമേഖല എന്നിവിടങ്ങള്‍ കാണാം.
തേക്കടിയില്‍ ജലനിരപ്പ് കുറയുന്നു
കുമളി:തേക്കടി തടാകത്തില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ബോട്ട്‌ലാന്‍ഡിങ് താത്കാലികമായി മാറ്റി സ്ഥാപിക്കാന്‍ ആലോചന.
വേനല്‍ കനത്തതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് 109.8 അടിയായി കുറഞ്ഞു. തടാകത്തിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടും തമിഴ്‌നാട് വൈദ്യുതോത്പാദനത്തിന് കൂടിയ അളവില്‍ വെള്ളം കൊണ്ടുപോകുന്നതാണ് ജലനിരപ്പ് പെട്ടെന്ന് കുറയാന്‍ കാരണം.
സ്ഥിരം ബോട്ട്‌ലാന്‍ഡിങ്ങില്‍നിന്ന് ബോട്ടുകള്‍ പുറപ്പെടുന്നതിനും തിരികെ അടുക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്.
വലിയ ബോട്ടുകള്‍ ലാന്‍ഡിങ്ങിലേക്ക് അടുക്കാന്‍ ബുദ്ധിമുട്ടായതോടെയാണ് ഇപ്പോഴത്തെ ബോട്ട്‌ലാന്‍ഡിങ്ങില്‍നിന്ന് ഒരു കിലോമീറ്റര്‍ താഴേക്ക് മാറി താല്‍ക്കാലിക ലാന്‍ഡിങ് സംവിധാനം ഒരുക്കുന്നത്.
ബോട്ടിങ്ങിന് ടിക്കറ്റെടുത്തശേഷം തടാകക്കരയിലൂടെ നടന്ന് താത്കാലിക ബോട്ട്‌ലാന്‍ഡിങ്ങിലെത്തി വേണം ഇനിമുതല്‍ ബോട്ടില്‍ കയറാന്‍.
പൊന്‍മുടി: വേനല്‍ ശക്തമായതോടെ മലയോര മേഖലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. പൊന്‍മുടി, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, ആനച്ചാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മാര്‍ച്ചിലാണ് ജലനിരപ്പ് കുറഞ്ഞത്. ഇത്തവണ ഫിബ്രവരി ആദ്യം മുതല്‍ക്കുതന്നെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ദുര്‍ബലമായി. പന്നിയാര്‍ പവര്‍ഹൗസിന്റെ ജലസംഭരണിയായ പൊന്‍മുടി ഡാമിലെ ജലനിരപ്പ് 693 അടിയായി താഴ്ന്നു. കാലവര്‍ഷക്കാലത്ത് 708 അടിയോളം ഉയര്‍ന്ന ജലനിരപ്പാണ് പെട്ടെന്ന് താഴ്ന്നത്.

28 Feb 2012 Mathrubhumi Idukki News
അമ്പുകുത്തി മലനിരകള്‍ കാട്ടുതീ ഭീഷണിയില്‍
സുല്‍ത്താന്‍ബത്തേരി: അമ്പുകുത്തി മലനിരകളിലുണ്ടാകുന്ന തുടര്‍ച്ചയായ കാട്ടുതീ ലോകപ്രശസ്തമായ എടക്കല്‍ ഗുഹയ്ക്കും ഐതിഹ്യപ്പെരുമ നിറഞ്ഞ മലനിരകള്‍ക്കും വന്‍ഭീഷണി ഉയര്‍ത്തുന്നു. ഇതോടൊപ്പംതന്നെ നൂറുകണക്കിന് കര്‍ഷകരും ഭീതിയിലാണ്.
കഴിഞ്ഞ മൂന്നുദിവസമായുണ്ടായ കാട്ടുതീയില്‍ ഏക്കര്‍ കണക്കിന് കൃഷിയിടമാണ് കത്തിനശിച്ചത്. മൂന്നു ദിവസവും അഗ്‌നിശമനസേനയും നാട്ടുകാരും പണിപ്പെട്ടാണ് തീ അണച്ചത്. കാപ്പിയും മുളകും മറ്റ് കൃഷികളും നശിക്കുകയും ചെയ്തു. കാട്ടുതീ കാരണം കര്‍ഷകര്‍ക്ക് രാത്രിയും പകലും കാവലിരിക്കേണ്ടി വരുന്നു. ഇതിനിടയിലും കാടിന് തീ പടരുന്നു.
അമ്പുകുത്തി മലനിരകളിലാണ് പൈതൃകസമ്പത്തായ എടക്കല്‍ ഗുഹയും ഐതിഹ്യപ്പെരുമ നിറഞ്ഞ ശൂര്‍പ്പണഖ മലയു(ഉറങ്ങുന്ന സുന്ദരി)മുള്ളത്. കൃഷ്ണകഥകളാല്‍ സമ്പന്നമായ പൊന്‍മുടി കോട്ടയും ചീങ്ങേരി പാറയും സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെ. കാട്ടുതീ പാറരാജാവിന്റെ ആസ്ഥാനത്തെയും നാശത്തിലാക്കും; ഇതിനെല്ലാം പുറമേ നിരവധി ചരിത്രാവശിഷ്ടങ്ങളെയും.
ദിവസേനയെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളെയും കാട്ടുതീ കുഴക്കുന്നു. സാഹസികസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന കേന്ദ്രമാണ് അമ്പുകുത്തി മലനിരകള്‍. കാട്ടുതീ പടര്‍ന്നാല്‍ അഗ്‌നിശമനസേനയ്ക്ക് അവിടെ എത്താന്‍ കഴിയാത്തതിനാല്‍ പച്ചപ്പുകള്‍ കൊണ്ടുവേണം തീ കെടുത്താന്‍. പടര്‍ന്നുകിടക്കുന്ന പുല്ലുകള്‍ പെട്ടെന്ന് തീ പടരാനും കാരണമാകും. കാട്ടുതീ പടരാന്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്.

28 Feb 2012 mathrubhumi wayanad News
കൊട്ടത്തലച്ചിയില്‍ കത്തിയമര്‍ന്നത് അപൂര്‍വ ജൈവ വൈവിധ്യം
ചെറുപുഴ: കൊട്ടത്തലച്ചി മലയില്‍ നാല്പത് മണിക്കൂറിലേറെ കത്തിനിന്ന തീയില്‍ നഷ്ടമായത് അപൂര്‍വമായ ജന്തു-സസ്യ വൈവിധ്യം. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പടര്‍ന്നുപിടിച്ച തീ അണഞ്ഞത് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ്. 180 ഏക്കറോളം സ്ഥലത്തെ പുല്‍മേടും വനവുമാണ് കത്തിയമര്‍ന്നത്. കൃഷിയിടങ്ങളിലേക്ക് തീ വ്യാപിച്ചെങ്കിലും നാട്ടുകാരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കി.
കൊട്ടത്തലച്ചിയില്‍ പത്തുവര്‍ഷമായി വളര്‍ന്ന ചെറുമരങ്ങളിലും അടിക്കാടുകളിലും കൂടുകൂട്ടിയ ആയിരക്കണക്കിന് ശരപക്ഷികള്‍ക്ക് കൂടുനഷ്ടമായി. ആളിക്കത്തിയ തീയില്‍ കൂടുകള്‍ കത്തിയമര്‍ന്നതോടെ ശരപക്ഷികള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കാഴ്ച പ്രകൃതിസ്‌നേഹികളെ നൊമ്പരപ്പെടുത്തുന്നതായി.
പെരുന്തേന്‍, കോല്‍ത്തേന്‍, ചെറുതേന്‍ തുടങ്ങിയ വിവിധഇനം തേനീച്ചകളുടെ കൂടുകളും കത്തിനശിച്ചു. മൂന്നുതരം ചെറു തേനീച്ചകളെ ഇവിടെ കാണാറുള്ളതായി സമീപവാസികള്‍ പറഞ്ഞു.

Monday, February 27, 2012
ശാപമോക്ഷം കാത്ത് ശാസ്താംകുളം
പൂവാര്‍: ജനങ്ങള്‍ക്ക് ഉപയോഗമില്ലാതെ ശാസ്താംകുളം നശിക്കുന്നു. പായലും പാഴ്പുല്ലും നിറഞ്ഞ കുളം ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമാണ്. കൂടാതെ ചെളിയും മാലിന്യവും നിറഞ്ഞ് പ്രദേശത്താകെ ദുര്‍ഗന്ധവും പരത്തുന്നു.
പൂവാര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ് ശാസ്താംകുളം. പഞ്ചായത്തിലെ കോയിക്കവിളാകത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞിരംകുളം മുതലുള്ള ജനങ്ങള്‍ ഈ കുളത്തെ ആശ്രയിച്ചിരുന്നു. വേനല്‍ക്കാലങ്ങളില്‍ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ കുളിക്കാനും വസ്ത്രം കഴുകാനും ഇവിടെ എത്തിയിരുന്നു. എന്നാല്‍ കുളം മാലിന്യം നിറഞ്ഞതോടെ പ്രദേശവാസികള്‍ പോലും കുളത്തിലിറങ്ങാന്‍ മടിക്കുകയാണ്.
നേരത്തെ വളര്‍ത്തുമൃഗങ്ങളെ കഴുകാന്‍ നാട്ടുകാര്‍ ഈ കുളം ഉപയോഗിച്ചിരുന്നു. എന്നാല്‍ വെള്ളത്തിലിറങ്ങുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുള്‍പ്പെടെ പിടിപെടുന്നതിനാല്‍ ജനങ്ങള്‍ കുളത്തെ ഉപേക്ഷിച്ച നിലയിലാണ്.
കുളം നവീകരിക്കാന്‍ പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപയാണ് ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തിനു മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളം വൃത്തിയാക്കിയിരുന്നു. ഇതിന് അഞ്ചുലക്ഷത്തിലധികം രൂപയും ചെലവഴിച്ചു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. അതിനാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ കുളം ഉപയോഗശൂന്യമായ നിലയിലായി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോയിക്കവിളാകം ഭദ്രകാളീക്ഷേത്രത്തിലെ ആറാട്ടിനും ഈ കുളത്തെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യം നിറഞ്ഞ കുളം പ്രദേശവാസികള്‍ക്കാകെ ശാപമായി മാറിയിട്ടുണ്ട്. മാലിന്യം നിറഞ്ഞ കുളം ജനങ്ങള്‍ ഉപേക്ഷിച്ചതോടെ ഇവിടത്തെ അനുബന്ധ തോടുകളും മണ്ണിട്ടുമൂടി പലരും സ്വന്തമാക്കുകയാണ്.

27 Feb 2012 Mathrubhumi Thiruvananthapuram News
Sunday, February 26, 2012
കര്‍ഷകര്‍ കടുക് കൃഷിയിലേക്ക്
അമ്പലവയല്‍: വയനാട്ടില്‍ നഞ്ചക്കൊയ്ത്ത് കഴിഞ്ഞാല്‍ വരണ്ടുണങ്ങുന്ന നെല്‍വയലുകളിലേക്ക് കടുക് കൃഷി വിരുന്നെത്തുന്നു. പൂത്ത് നില്‍ക്കുന്ന കടുക് പാടം മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
സുല്‍ത്താന്‍ബത്തേരിക്കടുത്ത് ചെതലയം ആറാം മൈലിലെ സുബ്രഹ്മണ്യന്‍ കൂടല്ലൂര്‍, തുളസി പുത്തൂര്‍, ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ എന്നീ കര്‍ഷകരാണ് ഒരേക്കറോളം സ്ഥലത്ത് കടുക് കൃഷി ചെയ്യുന്നത്. ഇത് വിജയിച്ചാല്‍ കൂടുതല്‍ സ്ഥലത്തേക്ക് അടുത്ത വര്‍ഷം മുതല്‍ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
കടുക് കൃഷിയിറക്കാന്‍ ആത്മപദ്ധതി പ്രകാരം ഒരേക്കറിന് നാലായിരം രൂപ നല്‍കാനാകുമെന്ന് കൃഷി ഓഫീസര്‍ വി.വി. അനില്‍കുമാര്‍ പറയുന്നു.
ക്രൂസിഫെറെ കുടുംബത്തില്‍ ബ്രാസിക്ക നൈഗ്ര എന്ന ശാസ്ത്രീയനാമത്തിലാണ് കടുക് അറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ ഇല്ലെങ്കിലും കടുകിന്റെ ഇലയും തണ്ടും പൂവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ധാരാളമായി വിത്തുണ്ടാകുന്ന ഇതിന്റെ ചെടിയില്‍ നിന്നുള്ള പ്രത്യേക മണം കീടങ്ങളെ അകറ്റിനിര്‍ത്താന്‍ പര്യാപ്തമാണ്. കൊളസ്‌ട്രോള്‍ തീരെയില്ലാത്ത കടുകില്‍ 25 ശതമാനം പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്.
ജലക്ഷാമം കുറഞ്ഞ സ്ഥലത്തും വിള നല്ലതുപോലെ ഉണ്ടാകും. അതിനാല്‍ വേനലില്‍ വരണ്ടുണങ്ങിക്കിടക്കുന്ന വയനാടന്‍ വയലേലകളിലേക്ക് യോജിച്ചതാണ് കടുക് കൃഷി. നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലമാണെങ്കില്‍ വിളവ് വര്‍ധിക്കും. ഹെക്ടറിന് 600 മുതല്‍ 2500 കിലോ വരെ വിളവ് കിട്ടും. വിത്ത് പാകി 60 മുതല്‍ 80 ദിവസം കഴിയുമ്പോഴേക്കും വിളവെടുക്കാം.
ജലക്ഷാമംമൂലം വയനാട്ടില്‍ പുഞ്ചക്കൃഷി വര്‍ഷംതോറും കുറഞ്ഞുവരികയാണ്. വയലില്‍ ചേന, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയവ വേനലില്‍ കര്‍ഷകര്‍ കൃഷിചെയ്യാറുണ്ട്.
എന്നാല്‍, ഭൂരിഭാഗം വയലുകളും പുഞ്ചകൃഷിയോടെ മറ്റ് വിളകളൊന്നും കൃഷിചെയ്യാതെ തരിശിടുകയാണ് പതിവ്. മുന്‍കാലങ്ങളില്‍ എള്ള്, വിതപ്പയര്‍, പച്ചിലവളച്ചെടികള്‍ തുടങ്ങിയവ വേനലില്‍ കര്‍ഷകര്‍ കൃഷിചെയ്തിരുന്നു. ഇന്ന് വിതപ്പയറൊഴികെ മറ്റൊരു കൃഷിയും വയലുകളില്‍ ഇല്ല.
വയനാട്ടില്‍ നഞ്ചകൃഷി കഴിഞ്ഞാല്‍ ഉടനെ കര്‍ഷകര്‍ക്ക്പരീക്ഷിച്ച് നോക്കാവുന്ന കൃഷിയാണ് കടുക്. നനവ് കുറച്ച് മതി എന്നത് ഈ കൃഷിക്ക് അനുകൂലമായ ഘടകമാണ്.

26 Feb 2012 Mathrubhumi Wayanad News
ഭൂമി മരണാസന്നം; പ്രതി നമ്മള്‍
നമ്മളെ കാത്തിരിക്കുന്നതു ദുരന്തത്തിന്റെ നാളുകളാണ്. ഭൂമിക്കു പൊള്ളുന്ന പനി പിടിച്ചിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഭൂമിയുടെ കാര്യം പോക്കുതന്നെ. പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ. പേടിപ്പിക്കുന്നതാണ് ആ ചിന്തകള്‍ പോലും.പരിസ്ഥിതി ദുരന്തങ്ങള്‍ നമ്മുടെ ഭൂമിയെ കുഴപ്പത്തിലാക്കുന്നുവെന്നതിന് ഇത്ര നാളും ആരും വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഇപ്പോഴിതാ ദുരന്തം പടിവാതില്‍ക്കലാണെന്നറിയുമ്പോള്‍ ലോകം ഉണര്‍ന്നുതുടങ്ങി.
ഭൂമിക്കു പനി കൂടിക്കൊണ്ടേയിരിക്കുന്നു. സൂര്യന്റെ അഗ്നിവര്‍ഷത്തില്‍ സര്‍വം കത്തിച്ചാമ്പലാവുന്ന കാലമാണു നമ്മെ കാത്തിരിക്കുന്നത്. ദിനംപ്രതി അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഒാക്സൈഡ്, മീഥേന്‍, നൈട്രസ് ഒാക്സൈഡ്, ക്ളോറോ ഫ്ലൂറോ കാര്‍ബണുകള്‍, നീരാവി തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ തോതു കൂടിക്കൊണ്ടേയിരിക്കുന്നു.ഇവ ഒരു പുതപ്പുപോലെ പ്രവര്‍ത്തിച്ച് സൂര്യപ്രകാശത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളെ പുറത്തേക്കു വിടാതെ തടഞ്ഞുനിര്‍ത്തും. ഹരിതഗൃഹ പ്രഭാവം എന്ന ഇൌ പ്രതിഭാസം ഭൂമിയുടെ താപനില ഉയര്‍ത്തും. അങ്ങനെ ചൂടുകൂടുന്നതാണ് ആഗോള താപനം.
കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനവും വിവേചനരഹിതമായ വ്യവസായ പ്രവര്‍ത്തനങ്ങളും കാരണം അന്തരീക്ഷത്തിലെത്തിച്ചേരുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവു വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ രക്ഷാകവചമായ ഒാസോണ്‍ പാളിയുടെ നാശവും വനനാശവുമൊക്കെ ആഗോളതാപനത്തിന് ആക്കം കൂട്ടുന്നു.
അന്റാര്‍ട്ടിക്കിലെ ഐസ് പാളികള്‍ പറയുന്നതും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്നെ. കഴിഞ്ഞ എട്ടു ലക്ഷം വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ ഏറ്റവും കൂടിയ തോതില്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉള്ളത് ഇപ്പോഴാണ്.ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഒാണ്‍ ക്ളൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഇൌ നൂറ്റാണ്ടില്‍ ഭൂമിയുടെ ഉപരിതല താപം 1.4 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. കഴിഞ്ഞ 150 വര്‍ഷങ്ങളെടുത്താല്‍ ഏറ്റവും ചൂട് കൂടിയ 11 വര്‍ഷങ്ങളും 1995നു ശേഷമായിരുന്നു.
ബ്രിട്ടനിലെ ഹാഡ്ലി സെന്റര്‍ ഇൌയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ചൂട് കൂടിയ വര്‍ഷം 2007 ആണ്. പസഫിക് സമുദ്ര മേഖലയില്‍ എല്‍നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം ശക്തിപ്രാപിച്ചതാണു കാരണം.
മഞ്ഞില്‍നിന്ന് മരുഭൂമിയിലേക്ക്...
മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില്‍ മഞ്ഞില്ലാതാവുന്ന കാലം അകലെയല്ല. ആര്‍ട്ടിക്കിലെ ഐസ് ഒാരോ പത്തു വര്‍ഷത്തിലും എട്ടു ശതമാനം വീതമാണു കുറയുന്നത്. ഇങ്ങനെ പോയാല്‍ 2060 ആകുമ്പോഴേക്കും ആര്‍ട്ടിക്കില്‍ മഞ്ഞില്ലാതാവും. അന്റാര്‍ട്ടിക്കിലാണെങ്കില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉരുകിത്തീര്‍ന്നത് 13,000 സ്ക്വയര്‍ കിലോമീറ്റര്‍ സമുദ്ര ഐസാണ്. ആര്‍ട്ടിക് ധ്രുവത്തില്‍ ഏകദേശം 125 വന്‍ തടാകങ്ങളും അപ്രത്യക്ഷമായി.
മലകളില്‍ മഞ്ഞുരുകുന്നു
ഇൌയിടെ പുറത്തുവന്ന യുഎന്‍ പരിസ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ച് 2035ന് അകം ഹിമാലയത്തിലെ മഞ്ഞ് മുഴുവന്‍ ഉരുകിത്തീരും. ആഫ്രിക്കയില്‍ കിളിമഞ്ചാരോ പര്‍വതത്തിന്റെ മഞ്ഞുമേലാപ്പ് ഉരുകി നീങ്ങിത്തുടങ്ങി. 20 വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമായും ഉരുകിത്തീരും. എവറസ്റ്റിലെ മഞ്ഞും അതിവേഗം ഉരുകുന്നുവെന്നു ചൈനീസ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2002ല്‍ ചൈനീസ് ശാസ്ത്ര പര്യവേക്ഷണ സംഘം 5,600 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തിയ ഒരു മഞ്ഞു ശിഖരം 2005ല്‍ അപ്രത്യക്ഷമായി. ടിബറ്റന്‍ പീഠഭൂമിയിലെ ഹിമാനികളും ആല്‍പൈന്‍ ഹിമാനികളുമൊക്കെ അതിവേഗമാണു ചുരുങ്ങിക്കൊണ്ടിരിക്കുന്നത്.
കടലും കലിതുള്ളുന്നു
ഭൂമിയുടെ പ്രകൃതിദത്ത താപനിയന്ത്രണ സംവിധാനമായ മഞ്ഞുപാളികള്‍ ഉരുകിത്തീര്‍ന്നാല്‍ ആഗോള കാലാവസ്ഥ തന്നെ തകിടംമറിയും. സമുദ്ര ജലവിതാനമുയരുകയും പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്യും. ഐപിസിസി റിപ്പോര്‍ട്ട് അനുസരിച്ച് 2100ല്‍ ആഗോള സമുദ്ര വിതാനം 77 സെന്റിമീറ്റര്‍ വരെ ഉയരാം. സമുദ്രജലത്തില്‍ ലയിച്ചുചേരുന്ന കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്റെ അളവു കൂടിയതോടെ സമുദ്രജലം അമ്ളമയമായിത്തുടങ്ങിയിരിക്കുന്നു. കടലിന്റെ ഉദ്യാനമായ പവിഴപ്പുറ്റുകളുടെയും മത്സ്യസമ്പത്ത് അടക്കമുള്ള ജൈവസമ്പത്തിന്റെയും നാശമാവും ഫലം.

Manoramaonline >> Environment >> Global Warming
Saturday, February 25, 2012
വരൂ... പാലാഴിയിലേക്ക്
കൂറ്റന്‍ പാറക്കെട്ടുകള്‍... അതിലൂടെ ഒഴുകിയിറങ്ങുന്ന കൊച്ചരുവി... ചിലയിടങ്ങളില്‍ വലുതും ചിലയിടങ്ങളില്‍ ചെറുതുമായ വെള്ളച്ചാട്ടങ്ങള്‍..ഇടയ്ക്ക് പ്രകൃതി തന്നെ പാറയില്‍ ഒരുക്കിയ ചെറു തടാകങ്ങള്‍... കിളികളുടെ കളകളാരവവും വന്യമൃഗങ്ങളുടെ പേടിപ്പെടുത്തുന്ന സാമീപ്യവും. ഇതാണ് നാട്ടുകാര്‍ വെള്ളൊലിപ്പാറയെന്നും പാലാഴിയെന്നും വിളിക്കുന്ന പ്രദേശം. സാഹസിക സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമാകാന്‍ പാലാഴി കൊതിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൈയില്‍ നിന്നു മീറ്ററുകള്‍ മാത്രം അകലെയാണ് പാലാഴി. വയനാട്ടുകാര്‍ക്കു പോലും അറിയാതെ പ്രകൃതി അതിന്റെ മടിത്തട്ടില്‍ ഒളിപ്പിച്ചു വച്ച ദൃശ്യഭംഗി. യുവാക്കളും ചുരുക്കം ചില നാട്ടുകാരും മാത്രമെ പാലാഴിയുടെ ഭംഗി ആസ്വദിച്ചിട്ടുള്ളു എന്നതാണ് സത്യം.
വയനാട് മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെമ്പ്ര മലനിരകളുടെ ഒരു ഭാഗത്തുനിന്നുമാണ് പാലാഴി ഉത്ഭവിക്കുന്നത്. ഉത്ഭവ സ്ഥാനത്തുനിന്നും ഒഴുകി താഴേയ്ക്കു പതിക്കുമ്പോഴേയ്ക്കും പാലാഴി സൃഷ്ടിക്കുന്നത് ചെറുതും വലുതുമായ 13 വെള്ളച്ചാട്ടങ്ങള്‍. കൂടാതെ, പാറകളില്‍ പല ആകൃതിയില്‍ ചെറു തടാകങ്ങളും. കണ്ണീരുപോലെ ശുദ്ധമായ ജലവും.
പാറക്കെട്ടുകള്‍ വഴിയുള്ള സഞ്ചാരം അതീവ സാഹസികമാണ്. കുറുകെ വീണുകിടക്കുന്ന വന്‍ മരങ്ങള്‍ യാത്രയ്ക്കു ഏറെ ഹരം പകരുന്നു. പാറക്കെട്ടുകള്‍ കയറിയെത്തിയാല്‍ ആദ്യത്തെ വെള്ളച്ചാട്ടമായി. ചെങ്കുത്തായ പാറയിലുടെ അള്ളിപിടിച്ചു കയറിയാല്‍ ആദ്യത്തെ വെള്ളച്ചാട്ടത്തിനു മുകളിലെത്താം. ഇവിടെ രണ്ടു ചെറു തടാകങ്ങള്‍. തുടര്‍ന്നു മുകളിലേക്കു കയറുംതോറും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും. ഒന്നാമത്തെ വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ചെറു തടാകത്തില്‍ നിന്നു പൈപ്പിട്ട് പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നുണ്ട്.
കാട്ടാനകളുടെ വിഹാര കേന്ദ്രം കുടിയാണ് പ്രദേശമെന്നത് സാഹസിക സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. വിനോദ സഞ്ചാര വകുപ്പിന്റെ ഭൂപടത്തില്‍ ഇനിയും പാലാഴി ഇടം നേടിയിട്ടില്ല. മഴക്കാലത്തും മഴ കഴിഞ്ഞുള്ള മൂന്നുമാസങ്ങളും മാത്രമാണ് കാര്യമായി വെള്ളമുണ്ടാകുക. വെള്ളമില്ലെങ്കിലും പാലാഴിയുടെ സൌന്ദര്യത്തിനു ഒട്ടും കുറവില്ല.
വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നു കുറച്ചു കിലോമീറ്റര്‍ മാത്രമാണ് പാലാഴിയിലേക്കുള്ളത്. കൂടാതെ, പച്ച പരവതാനി വിരിച്ചു കിടക്കുന്ന തേയിലത്തോട്ടവും വനവും മഞ്ഞും തണുപ്പും കലര്‍ന്ന പ്രദേശത്തിന്റെ പ്രത്യേക കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കും.

Manoramaonline >> Environment >> Travel(മനേഷ് മൂര്‍ത്തി)
മാലിന്യം പണമാക്കൂ..നഗരത്തെ രക്ഷിക്കൂ..
D നഗരവാസികളേ.. ഒന്നു ലാലൂര്‍ വരെ പോയി നോക്കുക. അവിടെ മാലിന്യം ഒരു മലയായി കിടക്കുന്നു.
D അല്ലെങ്കില്‍ നഗരത്തില്‍ ഒന്നിറങ്ങുക. കെട്ടിക്കിടക്കുന്ന മാലിന്യം കണ്ട് മൂക്കുപൊത്തേണ്ട.കാരണം ഇത് നാമെല്ലാം ചേര്‍ന്നു സമ്പാദിച്ച മാലിന്യമാണ്.
D ചോദ്യം ഒന്ന്: എന്താണു പരിഹാരം.?
നമ്മുടെ വീട്ടിലെ, ഫ്ളാറ്റിലെ, റസിഡന്റ്സ് അസോസിയേഷനിലെ, ഹോട്ടലിലെ ഒക്കെ മാലിന്യങ്ങള്‍ നാം തന്നെ സംസ്കരിക്കുക.
D ചോദ്യം രണ്ട്: ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ സംസ്കരിക്കും?
വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ 500 രൂപമുതല്‍ ചെവലാക്കി നടപ്പാക്കാവുന്ന മാതൃകകള്‍ മെട്രോ മനോരമ പരിചയപ്പെടുത്തുന്നു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക.
D എന്റെ മാലിന്യം മൂലം ഞാന്‍ നഗരം നാശമാക്കില്ലെന്നു പ്രതിജ്ഞയെടുക്കുക.
തൃശൂര്‍ . മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇരുപതോളം സ്റ്റാളുകളില്‍ വിവിധ മാലിന്യ സംസ്കരണ മാതൃകകള്‍ പരിചയപ്പെടുത്തിയിരിക്കുന്നു. നാട് മലിനമാകാതെ കാത്തുസൂക്ഷിക്കുന്നതിന് മനോരമ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടക്കമിട്ട സുകൃത കേരളം പദ്ധതിയുടെ ഭാഗമായാണിത്.
ഇതില്‍ ചില മാതൃകകള്‍ തൃശൂരിലെ പല ഫ്ലാറ്റുകളും സ്ഥാപനങ്ങളും വിജയകരമായി പരീക്ഷിച്ചതും നടപ്പാക്കുന്നതുമാണ്. ഒരു വീട്ടിലെ മാലിന്യം വളമാക്കുന്നതിനുള്ള ചെറുതും ലളിതവുമായ മാതൃക മുതല്‍ വന്‍ കെട്ടിടസമുച്ചയങ്ങളിലെ മാലിന്യ സംസ്കരണത്തിനുള്ള മാതൃകകള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്റ്റാളില്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ത്ത് ബോധ്യപ്പെട്ട് ഇഷ്ടമുള്ള മാതൃക തിരഞ്ഞെടുക്കാം. പാര്‍പ്പിടം പ്രദര്‍ശനവും സുകൃതകേരളം പ്രദര്‍ശനവും നാളെ സമാപിക്കും. ഓര്‍ക്കുക പ്രവേശനം സൌജന്യമാണ്.
മൂന്നുനില മണ്‍ഭരണി
വരാന്തയില്‍ ചെടിച്ചട്ടികള്‍ക്കിടയില്‍ വയ്ക്കാം കണ്ടാല്‍ ഒരു അലങ്കാര മണ്‍ഭരണി. മൂന്നു നിലയുള്ള ഈ ഭരണിക്കൂട്ടം അടുക്കള മാലിന്യം പൊടിച്ചു വളമാക്കും. രണ്ടു കിലോഗ്രാം ജൈവവസ്തുക്കള്‍ ദിവസവും സംസ്കരിക്കാന്‍ ശേഷിയുണ്ട് ഈ യൂണിറ്റിന്. മൂന്നു ഭരണിയേയും വേര്‍തിരിച്ച് ഇടയില്‍ പ്ളാസ്റ്റിക് ചരടുകൊണ്ട് കെട്ടിയ വലയുടെ മുകളില്‍ പത്രക്കടലാസ് വിരിക്കുക. കമ്പനി നല്‍കുന്ന സ്റ്റാര്‍ട്ടര്‍ സൂക്ഷ്മാണു ലായനി കലര്‍ത്തിയ മരപ്പൊടി ആദ്യം ഇടുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും ജൈവവളം ഇട്ടുപോവുക. പ്രത്യേക ലായനി ഒരു വട്ടം സ്പ്രേ ചെയ്യുക. മുകളിലത്തെ ഭരണി നിറഞ്ഞാല്‍ രണ്ടാമത്തെ ഭരണി മുകളില്‍ വയ്ക്കുക. ഭരണികള്‍ മൂന്നും നിറഞ്ഞാല്‍ താഴത്തെ ഭരണിയില്‍ രൂപപ്പെട്ട വളം ചെടികള്‍ക്കിട്ടു കൊടുക്കുക. എറണാകുളത്തെ ക്രെഡായി എന്ന സ്ഥാപനം പരിചയപ്പെടുത്തുന്ന ഈ സംവിധാനത്തിന് ബയോ പോട്ട് എന്നാണു പേര്. 1,700 രൂപയാണ് വില. ഇതിന് സര്‍ക്കാര്‍ സബ്സിഡി ലഭിച്ചാല്‍ വില പകുതിയാകും.
രണ്ടു കുടം ധാരാളം
അടുക്കളയുടെ സൈഡിലോ, പച്ചക്കറിത്തോട്ടത്തിലോ, ടെറസിലോ, വരാന്തയിലോ രണ്ടു കുടം വയ്ക്കുക. ഇതിന്റെ അടിയില്‍ ഒരു ചെറിയ ഓട്ടയിടുക. ഇതിനു താഴെ ഒരു പ്ളാസ്റ്റിക് പാത്രവും വയ്ക്കുക. ദിവസേന അടുക്കള മാലിന്യത്തില്‍നിന്നു പ്ളാസ്റ്റിക്കും ചില്ലും ചിരട്ടയും മാറ്റി ബാക്കിയുള്ളത് ഈ കുടത്തില്‍ നിക്ഷേപിക്കുക. കുടം അടച്ചുവയ്ക്കുക. ആദ്യം ഒരുകുടം ഉപയോഗിക്കുക. ഒരു മാസംകൊണ്ട് ഇതു നിറയുമ്പോള്‍ അടുത്ത കുടം ഉപയോഗിക്കുക. അതു നിറയുമ്പോഴേക്കും ആദ്യ കുടത്തിലെ മാലിന്യം വളമായി മാറിയിരിക്കും. തിരുവനന്തപുരം ആസ്ഥാനമായ തണല്‍ സംഘടന പരിചയപ്പെടുത്തുന്ന ഈ ലളിത മാതൃകയ്ക്ക് 500 രൂപ ചെലവേ വരൂ. തിരുവനന്തപുരത്ത് വിജയകരമായി ചെയ്യുന്ന മാതൃകയാണ്. സ്റ്റാളിലെത്തിയാല്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ക്കാം. തിരുവനന്തപുരം തണലിലെ നമ്പര്‍- 04712727150.
മാലിന്യം ഗ്യാസാക്കാം
മാലിന്യം വളമാക്കി കളയാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മാലിന്യം പാചകവാതകമാക്കി ഉപയോഗിക്കാം. ഒരു അടുക്കളയിലെ മാലിന്യത്തില്‍നിന്നു ദിവസം രണ്ടു മണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കുന്ന സംവിധാനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ഒരു വീടിനുള്ള ബയോഗ്യാസ് പ്ളാന്റിന് 8,000 രൂപ മുതല്‍ മുകളിലേക്കുള്ള വിവിധ മോഡലുകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍തന്നെ 15 മീറ്റര്‍ അകലത്തിലേക്ക് പൈപ്പ് വലിച്ചു ഗ്യാസ് എത്തിക്കാവുന്ന സംവിധാനവുമുണ്ട്. വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും ആവശ്യമായ വിവിധ ബയോഗ്യാസ് പ്ളാന്റുകള്‍ ബയോടെക് ഇന്ത്യയുടെ സ്റ്റാളില്‍ ലഭ്യമാണ്. രണ്ടു കിലോഗ്രാം ഖരമാലിന്യത്തില്‍നിന്നു രണ്ടര മണിkക്കൂര്‍ നേരത്തേക്കുള്ള എല്‍പിജി ഇത്തരം പ്ളാന്റുകളില്‍നിന്നു ലഭിക്കും. പ്ളാന്റില്‍നിന്നു പുറത്ത് ലഭിക്കുന്ന സ്ളറി വളമായും ഉപയോഗിക്കാം. രാജഗിരി ഒൌട്ട് റീച്ചിന്റെ ഭൂമിക പദ്ധതി പ്രകാരം പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റും ഫിക്സഡ് ബയോഗ്യാസ് പ്ളാന്റുമുണ്ട്. ഇവരുടെ സ്റ്റാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0484 4111330.
ബയോഗ്യാസ് ബലൂണില്‍
മാലിന്യത്തില്‍നിന്നു ലഭിക്കുന്ന പാചകവാതകം ആര് ഉപയോഗിക്കുമെന്ന് ആശയക്കുഴപ്പമുള്ള ഫ്ലാറ്റുകളിലും മറ്റും ഉപയോഗപ്രദമാകുന്ന സംവിധാനമാണ് ബലൂണ്‍ ടെക്നോളജി. ബയോഗ്യാസ് പ്ളാന്റില്‍നിന്നുള്ള കുഴലിനറ്റത്ത് ഒരു എയര്‍ബാഗ് ഘടിപ്പിച്ച് ഇതിനുള്ളില്‍ പാചകവാതകം ശേഖരിച്ച് എല്‍പിഡി സിലിണ്ടര്‍ മാതൃകയില്‍ ഉപയോഗിക്കാം. ബലൂണ്‍ ടെക്നോളജി പരിചയപ്പെടുത്തിയിരിക്കുന്നത് സൈടെക് സിസ്റ്റംസ് ആണ്. 7,500 രൂപ മുതലുള്ള മോഡലുകളുണ്ടെന്ന് ഇവര്‍ പറയുന്നു. പത്തു വീടുകളുള്ള ഫ്ലാറ്റിന് 20,000 രൂപയുടെ മോഡല്‍ മതിയാകും. ഫോണ്‍: 9895715037.
നൂറ് ഫ്ലാറ്റിന് ബയോ ബിന്‍
നൂറ് ഫ്ലാറ്റുള്ള അപ്പാര്‍ട്ടുമെന്റോ, അത്രയും വീടുകളുള്ള വില്ലയോ ആണു നിങ്ങളുടേതെങ്കില്‍ ഒന്നിലേറെ മോഡലുകള്‍ തിരഞ്ഞെടുക്കാം. 80,000 രൂപമുതല്‍ നാലു ലക്ഷം രൂപ വരെയുള്ള മാതൃകകളുണ്ട്. ഒരു ലക്ഷം രൂപയുടെ സംവിധാനമാണെങ്കില്‍ ഒരു വീട്ടുകാര്‍ ആയിരം രൂപവച്ച് നിക്ഷേപിച്ചാല്‍ മതി. ക്രെഡായിയുടെ ബയോ ബിന്‍ ഈ പ്രദര്‍ശനത്തിലുണ്ട്. മാലിന്യം ഒരു വലിയ ബിന്നിലിട്ട് ദിവസവും ജൈവമിശ്രിതം സ്പ്രേ ചെയ്ത് ഇളക്കിയിടുന്ന സംവിധാനമാണിത്. തൃശൂരിലെ പല ഫ്ലാറ്റുകളിലും വിജയിച്ച ഈ സംവിധാനം മെട്രോ മനോരമ മുന്‍പും പരിചയപ്പെടുത്തിയിട്ടുണ്ട്. ക്രെഡായി ഏജന്‍സിയുടെ നമ്പര്‍: 9446053365 (ചാര്‍ളി)
മണമില്ലാത്ത സ്ളറി
ബയോഗ്യാസ് പ്ളാന്റിന്റെ സ്ളറി മണം പരത്തുന്നതിനു പരിഹാരമായി സ്ളറി ടാങ്കിനുള്ളില്‍ ശേഖരിക്കുകയും വാല്‍വ് തുറന്നു പുറത്തെടുത്തു കളയുകയും ചെയ്യുന്ന സംവിധാനമാണ് ഹൈ-ടെക് ബയോഗ്യാസ് പ്ളാന്റിന്റെ സ്റ്റാളിലുള്ളത്. ഫോണ്‍: 9946164175.
മറ്റു മോഡലുകള്‍
D ജില്ലാ ഊര്‍ജകേന്ദ്രത്തിന്റെ ബയോഗ്യാസ് സംവിധാനം- ഫോണ്‍: 0487 2206590, 9447412638.
D 15 മിനിറ്റുകൊണ്ട് മാലിന്യം സംസ്കരിക്കാം - എം.വേ കണ്‍സല്‍ട്ടന്റ്സ് - 9895439947
D ചെലവ് കുറഞ്ഞ ഫെറോസിമന്റ് ടാങ്ക് സംവിധാനം. കോണ്‍ ടെക് - 9020192827
D വൈദ്യുതിയോ, ഇന്ധനമോ ഇല്ലാതെ വലിയ സ്ഥാപനങ്ങള്‍ക്കു ഗാര്‍ബേജ് കത്തിക്കാനുള്ള സംവിധാനം. ഇന്നവേറ്റീവ് എന്‍വയണ്‍മെന്റല്‍ സൊലൂഷന്‍സ് - 0487 2385052
D വന്‍കിട സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞ മാലിന്യ സംസ്കരണ സംവിധാനം, പ്ളാസ്റ്റിക് പൊടിക്കും യന്ത്രം- എഐഎം എന്‍ജിനീയറിങ്- 9020858007.
D ബയോ ഗ്യാസില്‍നിന്ന് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാം- ദീപം ബയോഗ്യാസ് ഏജന്‍സി - 9847243763.
D മണ്ണില്‍ കുഴിച്ചിടുന്ന ബയോഗ്യാസ് പ്ളാന്റ് - ശാരദ ഫെര്‍ട്ടിലൈസേഴ്സ്- 9447235305
D ഫാം കെമിക്കല്‍സ് ആന്‍ഡ് എക്വിപ്മെന്റ്സ്- 9447740809.
D എവര്‍ഗ്രീന്‍ മിഷന്‍- 8089636101.
പ്ലാസ്റ്റിക്ക് ശത്രുവിനെ പൊടിയാക്കാം
തൃശൂര്‍ . നഗരത്തിനു കീറാമുട്ടിയായ പ്ളാസ്റ്റിക് ഇനി റോഡ് ടാറിങ്ങിന് അസംസ്ക്യത വസ്തുവായി ഉപയോഗിക്കാം. വിദ്യാ കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എസ്. അരുണ്‍, പി.ജി. നിര്‍മല്‍, രാംദാസ് സൂര്യനാരായണന്‍, ഷെയ്ഖ് അഫ്താഫ്, വിവേക് രാജന്‍ എന്നിവരാണ് പ്ളാസ്റ്റിക് പൊടിക്കാനുള്ള യന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്.
മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു. രണ്ട് അറകളാണ് യന്ത്രത്തിനുള്ളത്. മുകളിലത്തെ അറ പാഴാകുന്ന പ്ളാസ്റ്റിക് കുപ്പികള്‍ നിറയ്ക്കാനും താഴെയുള്ള അറ ബ്ളേഡിന്റെ പ്രവര്‍ത്തനത്തിനായും ക്രമീകരിച്ചിരിക്കുന്നു. പൊടിഞ്ഞു വീഴുന്ന പ്ലാസിറ്റിക് താഴെ ഘടിപ്പിച്ചിരിക്കുന്ന അരിപ്പയിലൂടെ പുറത്തേക്കു വരുന്നു. റോഡ് ടാറിങ്ങിനു പുറമേ പുനരുപയോഗിക്കാനുള്ള പ്ളാസിറ്റിക്കായും ഇത് ഉപയോഗിക്കാം. 40,000 രൂപയാണ് യന്ത്രത്തിന്റെ നിര്‍മാണച്ചെലവ്.

Friday, February 24, 2012
നാല് വിഷപ്പല്ലുള്ള മൂര്‍ഖനെ കാട്ടില്‍വിട്ടു
കോട്ടയ്ക്കല്‍:ചെറുശ്ശോലയില്‍ കണ്ടെത്തിയ നാല് വിഷപ്പല്ലുള്ള അപൂര്‍വയിനം മൂര്‍ഖനെ വനംവകുപ്പുദ്യോഗസ്ഥര്‍ വനത്തില്‍ വിട്ടു. ചെറുശ്ശോലയിലെ വീട്ടില്‍നിന്ന് കോട്ടയ്ക്കല്‍ നേച്വര്‍ ക്ലബ് പ്രവര്‍ത്തകരാണ് പാമ്പിനെ പിടികൂടിയത്.
സാധാരണ പാമ്പുകള്‍ക്ക് രണ്ട് വിഷപ്പല്ലാണ് ഉണ്ടാവുക. രണ്ട് ഇരട്ടപ്പല്ലുകളോട് കൂടിയ ഈ മൂര്‍ഖന്‍ വിഷം ചീറ്റുന്നുവെന്ന പ്രത്യേകതയുമുണ്ട്.
നേച്വര്‍ക്ലബ് പ്രവര്‍ത്തകര്‍ മൂര്‍ഖനെ വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു.

24 Feb 2012 Mathrubhumi Malappuram News
കാട് അന്യമായെങ്കിലും നാട്ടില്‍ ഇവന് പരമസുഖം
ഫറോക്ക് ചുങ്കത്തെ മത്സ്യമാര്‍ക്കറ്റിലെ വില്പനക്കാര്‍ക്കും കടക്കാര്‍ക്കും പ്രിയങ്കരനായി മാറുകയാണ് ഈ കാട്ടുപൂച്ച. മൂന്ന് മാസം മുമ്പ് വഴിതെറ്റിയെത്തിയ വനവാസിയാണ് നാട്ടിലെ കച്ചവടക്കാരുമായി സൗഹൃദം സ്ഥാപിച്ചിരിക്കുന്നത്. ഭക്ഷണവും സുരക്ഷിതത്വവും ലഭിക്കുന്നതിനാല്‍ കാട്ടിലെന്നപോലെയാണ് ഇവന്‍ ചുങ്കം അങ്ങാടിയില്‍ വിലസുന്നത്.
ഏതോ വീട്ടുകാര്‍ വളര്‍ത്തി ഉപേക്ഷിച്ച പൂച്ചയാണെന്ന ധാരണയിലാണ് ഈ മാര്‍ജാരന് കച്ചവടക്കാരുടെ അനുകമ്പ ലഭിക്കുന്നത്. മാര്‍ക്കറ്റിലെ മറ്റ് പൂച്ചകളെക്കാളെല്ലാം മാന്യനും സ്വഭാവശുദ്ധിയുള്ളവനുമാണ് ഇവനെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. മാര്‍ക്കറ്റില്‍ അലഞ്ഞ്തിരിയാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമായെങ്കിലും ഇതുവരെയും മത്സ്യം മോഷ്ടിക്കാനോ കടിപിടികൂടി ബഹളം കൂട്ടുകയോ ചെയ്യാത്തതാണ് ഇവനെ കച്ചവടക്കാര്‍ക്കും പ്രിയങ്കരനാക്കുന്നത്. മാര്‍ക്കറ്റിലുള്ളവര്‍ക്കും ഇത് കാട്ടുപൂച്ചയാണെന്ന് അറിയില്ല. വിശന്നാല്‍ മത്സ്യവില്പന മേശയുടെ അടുക്കലെത്തി കാലില്‍ തോണ്ടുകയാണ് പതിവെന്ന് മത്സ്യവില്പനക്കാരായ ബഷീറും ബിച്ചുട്ടിയും പറഞ്ഞു. മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ നല്ല വലിപ്പമുണ്ടായിരുന്നു. ഇപ്പോള്‍ അല്പം ക്ഷീണിച്ചിട്ടുണ്ടെങ്കിലും ആള്‍ ഉഷാര്‍ തന്നെയാണ്. മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ നാച്വറല്‍ എജ്യുക്കേഷന്‍ ഓഫീസറും മഞ്ചേരി എന്‍.എസ്.എസ്. കോളേജിലെ അസി. പ്രൊഫസറുമായ ഡോ.കെ.കിഷോര്‍കുമാറാണ് ഇത് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. ഉത്തര ആഫ്രിക്കന്‍ പ്രദേശങ്ങള്‍, ദക്ഷിണ-പശ്ചിമേഷ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം രാജ്യങ്ങളിലെ അര്‍ധ നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങള്‍, കുറ്റിക്കാടുകള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരാറ്. കേരളത്തില്‍ ചിലയിടങ്ങളില്‍ ഇവയെ പോങ്ങാന്‍പൂച്ച, കോങ്ങാന്‍ എന്നും വിളിക്കുന്നു. നാട്ടിലെ പൂച്ചകളേക്കാള്‍ വലുതായ ഇവയുടെ തലയും ഉടലും ചേര്‍ന്ന് 56-64 സെ.മീ. വരെ നീളമുണ്ടാകും. വാലിന് 20-30 സെ.മീ. നീളമാണ് സാധാരണ കണ്ടുവരാറ്. 30-35 സെ.മീ. ഉയരമുണ്ടാകുന്ന ഇവയ്ക്ക് അഞ്ച് മുതല്‍ ആറ് കിലോവരെ ഭാരവുമുണ്ടാകും. വിളര്‍ത്ത മഞ്ഞ നിറത്തിലുള്ള ശരീരം, നീണ്ട കാലുകള്‍, കൂര്‍ത്ത ശരീരം, കാല്‍മുട്ട്‌വരെ മാത്രം നീണ്ട വാല്‍, വാലിന്റെ അറ്റത്തെ കറുത്ത വളയങ്ങള്‍ എന്നിവ സവിശേഷതയാണ്. കാലുകളുടെ മുന്‍ഭാഗത്തും കുറുകെയും വരകളുണ്ട്. പകല്‍ സഞ്ചാരിയാണെങ്കിലും രാവിലെയും വൈകിട്ടുമാണ് ഇരതേടല്‍. എലികള്‍, ചെറു സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, തവളകള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. കോഴികളെ ആക്രമിക്കുന്ന സ്വഭാവവുമുണ്ട്.
നാട്ടിലെ കുറ്റിക്കാടുകളുള്ള പ്രദേശങ്ങളില്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും ഇവ മനുഷ്യരുമായി ഇണങ്ങാറില്ല. പൊതുവെ ശൗര്യമുള്ളതാണ് സ്വഭാവം. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി വളരെ സൗഹൃദം നിറഞ്ഞതാണ് ചുങ്കം അങ്ങാടിയില്‍ വിലസുന്ന കാട്ടുപൂച്ചയുടെ സ്വഭാവം. ആവാസവ്യവസ്ഥയുടെ നാശവും തുകലിന് വേണ്ടിയുള്ള വേട്ടയാടലുംമൂലം ഇവയുടെ അംഗസംഖ്യ വര്‍ഷംതോറും കുറഞ്ഞുവരികയാണ്.

24 Feb 2012 Mathrubhumi Kozhikkod News പി.വി.സനില്‍കുമാര്‍
യു.എ.ഇ.യില്‍ ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തി
അബുദാബി : എഴുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ യു.എ.ഇ.യില്‍ ആനകള്‍ ഉണ്ടായിരുന്നതിന്റെ പുതിയ തെളിവുകള്‍ ലഭ്യമായി. ബയ്നൂന എന്ന സ്ഥലത്ത് മ്ലെയ്സാ 1 എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്താണ് ലോകത്തെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ ആന സഞ്ചാര പാത കണ്ടെത്തിയത്. പതിമൂന്ന് ആനകളുടെ കൂട്ടമാണ് ഇവിടെ നടന്നു നീങ്ങിയത് എന്ന് കാല്‍ പാടുകള്‍ വ്യക്തമാക്കുന്നു എന്ന് ഇത് കണ്ടെത്തിയ ജെര്‍മ്മന്‍ ഗവേഷകര്‍ പറഞ്ഞു. എഴുപതു ലക്ഷം വര്ഷം മുന്‍പ് പതിഞ്ഞ ഈ കാല്‍പ്പാടുകള്‍ പിന്നീട് മണ്ണിനടിയില്‍ പെട്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഇവ മണ്ണൊലിപ്പ് കാരണമാണ് വീണ്ടും കാണപ്പെട്ടത്. ഒരു ആനക്കൂട്ടത്തിന്റെ ഏറ്റവും പഴക്കമേറിയ ഫോസില്‍ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
E-Pathram.com
Thursday, February 23, 2012
പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ലോകശ്രദ്ധയിലേക്ക്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് നടത്തിയ കാലില്ലാത്ത ഉഭയജീവിയുടെ കണ്ടെത്തല്‍, ശാസ്ത്രലോകത്ത് പുതിയൊരു കുടുംബകഥ എഴുതിച്ചേര്‍ത്തിരിക്കുന്നു. മലയാളിയായ ഡോ.എസ്.ഡി.ബിജുവും കൂട്ടരും നടത്തിയ ആ കണ്ടെത്തലോടെ ഭൂമുഖത്ത് കാലില്ലാത്ത ഉഭയജീവി കുടുംബങ്ങളുടെ എണ്ണം പത്ത് തികഞ്ഞു.
മാത്രമല്ല, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിനുള്ള തെളിവുകൂടിയാണ് പുതിയ കണ്ടെത്തല്‍. പുതിയ ജീവിയുടെ ജനിതകബന്ധുക്കള്‍ ആഫ്രിക്കയുടെ പശ്ചിമഭാഗത്താണുള്ളത് എന്നകാര്യം, ഒരു കുടുംബകഥ മാത്രമല്ല ഭൗമപുരാണംകൂടി ഈ കണ്ടെത്തലിന് പിന്നിലുണ്ട് എന്നതിന് തെളിവാകുന്നു.
ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എണ്‍വിരോണ്‍മെന്റല്‍ ബയോളജിയിലെ പ്രൊഫസറായ ഡോ.ബിജുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന്, ലണ്ടനിലെ 'പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി'യിലാണ് പുതിയ കുടുംബത്തില്‍പെട്ട ഉഭയജീവിയെ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഗോത്രവര്‍ഗ ഭാഷയായ 'ഗാരൊ' (Garo) ഭാഷയില്‍ നിന്നുള്ള 'ചിക്കിലിഡേ' (Chikilidae) എന്ന പദമാണ് പുതിയ ഉഭയജീവികുടുംബത്തിന് ഗവേഷകരിട്ടത്. പുതിയ ഇനത്തിന് (genus) 'ചിക്കില' (Chikila) എന്നും പേരിട്ടു.
വനപ്രദേശങ്ങളിലെ മണ്ണില്‍ കാണപ്പെടുന്ന വലിയ വിരകളെയാണ് ഈ ഉഭയജീവികള്‍ അനുസ്മരിപ്പിക്കുന്നത്. അസാധാരണമായ പുനരുത്പാദന രീതി പുതിയയിനം ജീവികള്‍ക്കുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. മണ്ണിനടിയിലുണ്ടാക്കുന്ന കൂട്ടില്‍ മുട്ടയിട്ട് പെണ്‍വിര അവയെ 2-3 മാസത്തോളം കഴിയും. മുട്ട വിരിയുന്നതിനിടയില്‍ അവ ഭക്ഷണം കഴിക്കുന്നതിന്റെ ലക്ഷണം തന്നെ ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല.
ഈ കണ്ടുപിടിത്തം പുറത്തുവരും വരെ കാലില്ലാത്ത ഉഭയജീവികളുടെ അറിയപ്പെടുന്ന ഒന്‍പത് കുടുംബങ്ങളാണ് ലോകത്തുണ്ടായിരുന്നത്. പുതിയ കണ്ടെത്തല്‍ അത് പത്തായി. തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്കയുടെ കിഴക്കന്‍ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, സെയ്‌ഷെല്‍ ദ്വീപുകള്‍, തെക്കേയമേരിക്കയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍, നനവുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാലില്ലാ ഉഭയജീവികളെ കണ്ടെത്തിയിട്ടുള്ളത്.
പുതിയ ഇനത്തിന്റെ ഡി.എന്‍.എ.വിശകലനത്തില്‍ നിന്ന് വ്യക്തമായ കാര്യം, ഇവയുടെ ബന്ധുക്കള്‍ ഇപ്പോഴുള്ളത് ആഫ്രിക്കയിലാണ് എന്നാണ്. അതുകൊണ്ട് ഡോ.ബിജുവിന്റെയും കൂട്ടരുടെയും കണ്ടെത്തല്‍ ജീവശാസ്ത്രപരമായി മാത്രമല്ല, ഭൗമശാസ്ത്രപരമായും പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു.
140 മില്യണ്‍ വര്‍ഷം മുമ്പ് ആഫ്രിക്കന്‍ ബന്ധുക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ കുടുംബമാണത്രേ ചിക്കിലിഡേ. 'ഈ വര്‍ഷത്തെ ഉഭയജീവി കണ്ടെത്തലാണിത്'-'ഹിന്ദു' പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ അമേരിക്കന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ക്യുറേറ്റര്‍ ദാരല്‍ ഫ്രോസ്റ്റ് പറഞ്ഞു.
അഞ്ചുവര്‍ഷത്തെ അധ്വാനം
അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗലന്‍ഡ്, ത്രിപുര, സിക്കിം, പശ്ചിമബംഗാള്‍ എന്നിങ്ങനെ ഒന്‍പത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് 250 സ്ഥലങ്ങളില്‍ മണ്ണുകിളച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് ഡോ.ബിജു അറിയിക്കുന്നു. മാത്രമല്ല, അത് തന്റെ വിദ്യാര്‍ഥിയായ രചുന്‍ലിയു ജി. കമേയുടെ പി.എച്ച്.ഡി.പ്രോജക്ടു കൂടിയാണിതെന്ന് അദ്ദേഹം പറയുന്നു.
ഡോ.ബിജുവും കമേയിയും കൂടാതെ, ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ആഷിഷ് തോമസ്, സുരേഷ് ബാബു, ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡേവിഡ് ജെ.ഗോവെര്‍, എമ്മ ഷെരാറ്റ്, മാര്‍ക്ക് വില്‍ക്കിന്‍സണ്‍, ബ്രസ്സല്‍സില്‍ വ്രിജെ യൂണിവേഴ്‌സിറ്റിയിലെ ഫ്രാന്‍കി ബോസ്സുയറ്റ്, ഇനെസ് വാന്‍ ബോക്‌സഌയര്‍ എന്നിവരുമടങ്ങിയ അന്താരാഷ്ട്ര ഗവേഷണസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍ (ഐ.യു,സി.എന്‍) 'ആംഫീബിയന്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ്' ഏര്‍പ്പെടുത്തിയിട്ടുള്ള പ്രശസ്തമായ 'സാബിന്‍ അവാര്‍ഡി'(2008)ന് അര്‍ഹനായിട്ടുള്ള ഗവേഷകനാണ് ഡോ.ബിജു. അദ്ദേഹത്തതിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭൗമശാസ്ത്ര പ്രാധാന്യമുള്ള ആദ്യകണ്ടെത്തലല്ല ഇത്. 2003 ല്‍ ആഗോളശ്രദ്ധ നേടിയ മറ്റൊരു കണ്ടെത്തല്‍ ഡോ.ബിജു നടത്തിയിരുന്നു. 'നാസികാബട്രാച്ചസ് സാഹ്യാദ്രേന്‍സിസ്' എന്ന തവളയിനമായിരുന്നു ആ കണ്ടെത്തല്‍.
'ജീവിച്ചിരിക്കുന്ന ഫോസില്‍' എന്ന വിശേഷത്തോടെയാണ് 'നേച്ചര്‍' ജേര്‍ണല്‍ ആ കണ്ടെത്തല്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ഒരു ജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍ കണ്ടൈത്തിയെന്നത് മാത്രമായിരുന്നില്ല അതിന്റെ പ്രത്യേകത, പുതിയൊരു കുടുംബത്തില്‍ പെട്ടതായിരുന്നു ആ തവള. ആ തവളയുടെ ജനിതകബന്ധുക്കള്‍ ജീവിക്കുന്നത് ഇന്ത്യാസമുദ്രത്തില്‍ സെയ്‌ഷെല്‍ ദ്വീപുകളിലാണെന്ന വിവരം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.
കാല്‍നൂറ്റാണ്ടുകാലത്തെ ഫീല്‍ഡ് പഠനത്തിന്റെ അനുഭവസമ്പത്തുള്ള ഡോ.ബിജു, തവളകള്‍ ഉള്‍പ്പടെ നൂറിലേറെ പുതിയ ഉഭയജീവി സ്പിഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ രണ്ട് പുതിയ കുടുംബങ്ങളും ആറ് പുതിയ ഇനങ്ങളും ഉള്‍പ്പെടുന്നു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ചെറിയ തവളയിനവും ഡോ.ബിജുവിന്റെ കണ്ടെത്തലില്‍ പെടുന്നു.
നഷ്ടപ്പെട്ടുപോയ 50 ഉഭയജീവികളെ പുനര്‍നിര്‍ണയം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന 'ലോസ്റ്റ് ആംഫീബിയന്‍സ് ഓഫ് ഇന്ത്യ പ്രോഗ്രാ'മിന്റെ കോര്‍ഡിനേറ്ററാണ്. frogindia.org എന്ന സൈറ്റില്‍ ഡോ.ബിജുവിന്റെ ഗവേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാം.
ഗോണ്ട്വാനയിലേക്കുള്ള വഴികള്‍
വടക്കുകിഴക്കനിന്ത്യയില്‍ കണ്ടെത്തിയ ഉഭയജീവികളുടെ ജനിതക ബന്ധുക്കള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ആഫ്രിക്കയില്‍ എങ്ങനെയെത്തി ? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ്, ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ഒരു ഭൗമശാസ്ത്രസിദ്ധാന്തത്തിന്റെ സുപ്രധാന തെളിവായി മാറുന്നത്.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ദക്ഷിണാര്‍ധഗോളത്തിലെ 'ഗോണ്ട്വാന'യെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യ. 16 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോണ്ട്വാന രണ്ടായി പിളര്‍ന്നു വേര്‍പെട്ടു. അതില്‍ ഒരുഭാഗം വീണ്ടും പിളര്‍ന്ന് ഒഴുകി നീങ്ങി തെക്കെ അമേരിക്കയും ആഫ്രിക്കയും ആയി രൂപപ്പെട്ടു.
ഗോണ്ട്വാനയുടെ രണ്ടാമത്തെ ഭാഗം ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക, ഇന്തോമഡഗാസ്‌ക്കര്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു. 13 കോടിവര്‍ഷം മുമ്പ് ഈ ഖണ്ഡത്തില്‍ നിന്ന് ഓസ്‌ട്രേലിയയും അന്റാര്‍ട്ടിക്കയും അടര്‍ന്നു വേര്‍പെട്ടു. അവശേഷിച്ച ഭാഗത്തുനിന്ന് ഒന്‍പതുകോടി വര്‍ഷം മുമ്പ് മഡഗാസ്‌ക്കര്‍ വേര്‍പെട്ടു. ഇന്ത്യയും സെയ്‌ഷെല്‍സും ഒന്നായി അവശേഷിച്ചു. ഇവ വേര്‍പെടുന്നത് ആറരക്കോടി വര്‍ഷം മുമ്പാണ്.
സെയ്‌ഷെല്‍ ദ്വീപുകള്‍ ഇന്ത്യാമാഹാസമുദ്രത്തില്‍ തന്നെ നിലയുറപ്പിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ടുള്ള യാത്ര തുടര്‍ന്നു. അഞ്ചരക്കോടി വര്‍ഷം മുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയില്‍ അമര്‍ന്നു. ആ സമ്മര്‍ദഫലമായാണ് ഹിമാലയം രൂപപ്പെടാനാരംഭിച്ചത്.
ഇന്ത്യയിലെയും ആഫ്രിക്കയിലെയും ചില ജീവിവര്‍ഗങ്ങള്‍ക്ക് ജനിതകബന്ധം ഉണ്ടായതെങ്ങനെയെന്ന് ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ പൊട്ടിയടരല്‍ സൂചന നല്‍കുന്നു. തിരിച്ചു ചിന്തിച്ചാല്‍ ഗോണ്ട്വാനയെ സംബന്ധിച്ച ഭൗമശാസ്ത്ര സിദ്ധാന്തത്തിന് പുതിയ ഉഭയജീവിയുടെയും നാസികാബട്രാച്ചസ് തവളയുടെയും കണ്ടെത്തല്‍ ശക്തമായ പിന്തുണ നല്‍കുന്നു എന്നാണര്‍ഥം. (കടപ്പാട് : frogindia.org, ബി.ബി.സി.ന്യൂസ്, ദി ഹിന്ദു, പഴയതാളുകള്‍ എന്ന ബ്ലോഗ്), Mathrubhumi >> ഭൂമിക്കുവേണ്ടി

Wednesday, February 22, 2012
ദുബൈയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി; കാരണം നിരോധിത മല്‍സ്യ ബന്ധനമെന്ന് തൊഴിലാളികള്‍
ദുബൈ: എമിറേറ്റിനോട് ചേര്‍ന്ന സമുദ്രങ്ങളില്‍ ആയിരക്കണക്കിന് മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതായി കണ്ടെത്തി. ട്യൂണ ഇനത്തില്‍പെട്ടതടക്കമുള്ള മികച്ചയിനം മല്‍സ്യങ്ങളാണ് ചന്തുപൊങ്ങിയതെന്നും ഇതിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, നിരോധിത രീതിയിലുള്ള മല്‍സ്യ ബന്ധനമാണ് മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായതെന്നാണ് ഫിഷര്‍മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നത്. ദുബൈയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ പരിശോധനയിലും ചത്തുപൊങ്ങിയ മല്‍സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ബോയ സഹ്റ ഭാഗത്ത് അര മൈല്‍ ചുറ്റളവിലാണ് സംഘം പരിശോധന നടത്തിയത്. അസോസിയേഷന്റെ ബോട്ട് മേഖലയില്‍ സന്ദര്‍ശനം നടത്തി ചത്തുപൊങ്ങിയ മല്‍സ്യങ്ങള്‍ പരിശോധനക്കായി ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ 'ഇമാറാതുല്‍ യൗം' പുറത്തുവിട്ടു.
അല്‍ സദ്ദ എന്ന പേരിലും അറിയപ്പെടുന്ന ട്യൂണ മല്‍സ്യങ്ങളാണ് ചത്തുപൊങ്ങിയതെന്നും ഇതു സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയവും ദുബൈ മുനിസിപ്പാലിറ്റിയും അന്വേഷണം ആരംഭിച്ചതായി ഫിഷര്‍മെന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി.
മല്‍സ്യ ബന്ധനത്തിന് ചില പുതിയ രീതികളുമായി രംഗത്തിറങ്ങിയ ഏതാനും ബോട്ടുകളാണ് ഇതിന് കാരണമാക്കിയതെന്നാണ് കരുതുന്നത്. ദുബൈയില്‍ ആറും ഷാര്‍ജയില്‍ രണ്ടും ബോട്ടുകള്‍ ഇത്തരത്തില്‍ മല്‍സ്യ ബന്ധനം നടത്തുന്നുണ്ട്. അശാസ്ത്രീയ രീതിയിലുള്ള മല്‍സ്യ ബന്ധനം വഴി ബോട്ടുകളില്‍ കൊള്ളാവുന്നതിലേറെ മല്‍സ്യമാണ് ഇവര്‍ പിടിക്കുന്നത്. ഇത് ഒട്ടേറെ മല്‍സ്യം കടലില്‍ തള്ളാന്‍ ഇടയാക്കുന്നു. ഇത്തരം മല്‍സ്യങ്ങളാണ് കടല്‍പ്പരപ്പില്‍ ഒഴുകി നടക്കുന്നതെന്നും അല്‍ മര്‍റി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് നിലനിന്ന മോശം കാലാവസ്ഥയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഒട്ടേറെ മല്‍സ്യം ഗള്‍ഫ് മേഖലക്ക് പുറത്തേക്ക് നീങ്ങിയതായും ഇതാണ് വന്‍ പരിസ്ഥി ആഘാതത്തില്‍ ദുബൈയെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Gulf Madhyamam >> UAE
പരിക്കേറ്റ മലാന്‍ ചികിത്സയ്ക്കിടയില്‍ ചത്തു
എടക്കര: പരിക്കേറ്റ നിലയില്‍ മരുത വനത്തില്‍ കണ്ടെത്തിയ മലാന്‍ ചികിത്സയ്ക്കിടയില്‍ ചത്തു. മരുത നറുക്കുംപൊട്ടിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന വനത്തിലാണ് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ മലാനെ കണ്ടെത്തിയത്. വനപാലകര്‍ മലാനെ മണിമൂളി മൃാഗസ്പത്രിയില് ചൊവ്വാഴ്ച ഉച്ചയോടെ എത്തിച്ചു. വലത് കാല്‍ ഒടിഞ്ഞ മലാന്റെ പുറത്തും കഴുത്തിലും മുറിവുണ്ടായിരുന്നു. ഡോ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും നാലുമണിയോടെ മലാന്‍ ചത്തു. തുടര്‍ന്ന് ജഡം മരുത വനത്തില്‍ കുഴിച്ചിട്ടു.
22 Feb 2012 Mathrubhumi Malappuram News
ചതുപ്പുകള്‍ തേടി കാട്ടുപോത്തുകള്‍
സുല്‍ത്താന്‍ബത്തേരി: കനത്ത വേനലില്‍ കാട്ടുതീ പടരാന്‍ തുടങ്ങിയതോടെ ചതുപ്പുകള്‍ തേടി കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തുന്നു. വേനല്‍ച്ചൂട് താങ്ങാന്‍ കഴിയാത്ത വന്യജീവികളില്‍ പ്രധാനപ്പെട്ട ഒരിനമാണ് കാട്ടുപോത്ത്. വേനല്‍ക്കാലത്ത് തീറ്റയും വെള്ളവും കിട്ടാതെ കാട്ടുപോത്തുകള്‍ ചാവുന്നത് പതിവാണ്.
പ്രായമായ കാട്ടുപോത്തുകളെയാണ് ചൂട് കൂടുതല്‍ ബാധിക്കുക. കഴിഞ്ഞദിവസം ഏകദേശം 40 വയസ്സ് പ്രായംവരുന്ന കാട്ടുപോത്തിനെ കുറിച്ച്യാട് റെയ്ഞ്ചിലെ കട്ടയാട്ട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
വനത്തിലെ നീരൊഴുക്ക് വറ്റുന്നതോടെയാണ് ചതുപ്പുകള്‍ തേടി കൂട്ടത്തോടെയും ഒറ്റയായും കാട്ടുപോത്തുകള്‍ സഞ്ചരിക്കുക. വനമേഖലയോടു ചേര്‍ന്ന കൃഷിയിടമായിരിക്കും ഇവയുടെ പ്രധാന താവളം. വനത്തിലെ അവശേഷിക്കുന്ന ചതുപ്പുകളിലും കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തും. മുമ്പെങ്ങുമില്ലാത്തവിധം ഇവയുടെ എണ്ണം പെരുകുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന മുതുമലയില്‍ നിന്നും ബന്ദിപ്പൂരില്‍ നിന്നും കൂട്ടത്തോടെയാണ് കാട്ടുപോത്തുകള്‍ വയനാടന്‍ വന്യജീവി സങ്കേതത്തിലെത്തുന്നത്.
തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വന്യജിവി സങ്കേതങ്ങളില്‍ ചതുപ്പുകള്‍ വളരെ
കുറവാണ്. അതുകൊണ്ടുതന്നെ വെള്ളം വളരെവേഗത്തില്‍ വറ്റും.
വയനാട് വന്യജീവി സങ്കേതത്തിലേക്ക് കാട്ടുപോത്തുകള്‍ ധാരാളമായി വരാന്‍ കാരണം ഇതാണ്. എന്നാല്‍ ഇത്തവണ മുളംകാടുകള്‍ കൂട്ടത്തോടെ ഉണങ്ങിയത് വയനാടന്‍ കാടുകളില്‍ വേനല്‍ രൂക്ഷമാകാന്‍ കാരണമാകും. മുളങ്കാടുകളിലെ തണല്‍ കാട്ടുപോത്തുകള്‍ക്കും ഏറെ അനുഗ്രഹമായിരുന്നു. വനത്തിലെ തണല്‍ നഷ്ടമാകുന്നതോടെയാണ് വന്യജീവികള്‍ കാടിന് പുറത്തേക്ക് വരിക.
കുടിവെള്ളം തേടി ദിവസങ്ങളോളം അലഞ്ഞ കാട്ടുപോത്തിനെയാണ് കട്ടയാട്ട് കൃഷിയിടത്തോടുചേര്‍ന്ന് ചത്തനിലയില്‍ കണ്ടത്. കാട്ടുപോത്തുകളുടെ തീറ്റയും വെള്ളവും തേടിയുള്ള വരവ് വേട്ടസംഘം സജീവമാകാന്‍ കാരണമാകും.

22 Feb 2012 Mathrubhumi Wayanad News
പൗരാണിക ചെടിക്ക് 30,000 വര്‍ഷത്തിനു ശേഷം പുനര്‍ജന്മം
മോസ്‌കോ: പണ്ടുപണ്ട് ഏതോ ഒരു അണ്ണാന്‍ കുഞ്ഞ് സൈബീരിയയിലെ മഞ്ഞുപാളിയില്‍ ഒളിച്ചുവെച്ച വിത്തിന് മുപ്പതിനായിരം വര്‍ഷത്തിനു ശേഷം പുനര്‍ജന്മം. മഞ്ഞിനുള്ളിലെ മാളത്തില്‍ അന്നവര്‍ സൂക്ഷിച്ച പഴത്തിലെ വിത്ത് ഒരു സംഘം റഷ്യന്‍ ശാസ്ത്രജ്ഞരാണ് മുളപ്പിച്ചെടുത്തത്.
അണ്ണാന്റെ ശൈത്യകാല വാസസ്ഥലങ്ങളെക്കുറിച്ചുള്ള പഠനത്തിനിടെയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെല്‍ ബയോഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ കോലൈമ നദീതീരത്ത് നിന്ന് പഴത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. അതിലെ വിത്തില്‍ നിന്ന് അവര്‍ വിത്തുകോശം വേര്‍തിരിച്ചെടുത്തു. അതില്‍ നിന്നാണ് ചെടി മുളപ്പിച്ചത്. മണ്ണില്‍ നട്ട കാമ്പിയണ്‍ സസ്യകുടുംബത്തില്‍പ്പെട്ട സൈലന്‍സ് സ്‌റ്റെനോഫില എന്ന ചെടി ഇപ്പോള്‍ പൂത്തു കഴിഞ്ഞു.
ഇത്രയും കാലപ്പഴക്കമുള്ള കോശത്തില്‍ നിന്നാദ്യമായാണ് ഒരു ചെടി പിറക്കുന്നത്. ഇതിന് മുമ്പ് 2000 വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് ഇസ്രായേലിലെ മസദയില്‍ ഒരു പന വികസിപ്പിച്ചിട്ടുണ്ട്.
ഈ പുനര്‍ജന്മത്തിന് അണ്ണാന്‍മാര്‍ക്ക് മാത്രമല്ല സൈബീരിയയിലെ തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും ശാസ്ത്രജ്ഞര്‍ നന്ദി പറയും. ഇല്ലെങ്കില്‍ എന്നേ ഈ പഴം മണ്ണായി മാറിയേനെ. അണ്ണാന്‍മാരുടെ ചില സ്വഭാവ സവിശേഷതകളാണ് വിത്തിനെ സംരക്ഷിച്ചത്. മാളത്തിന്റെ ഏറ്റവും തണുപ്പുള്ള ഭാഗത്താണ് അവര്‍ പഴങ്ങള്‍ സൂക്ഷിച്ചത്.
ഡേവിഡ് ഗിലിക്കിന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സംഘം 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഈ റിപ്പോര്‍ട്ട് കാണാന്‍ പക്ഷേ, സംഘത്തലവന്‍ ഡേവിഡ് ഗിലിക്കിന്‍സ്‌കിക്ക് യോഗമുണ്ടായില്ല. അത് അച്ചടിച്ചു വരുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹം മരിച്ചു.

22 Feb 2012 Mathrubhumi News
Tuesday, February 21, 2012
ദേശാടകര്‍ക്ക് പുതിയ സങ്കേതം
ഫറോക്ക് പുല്ലിപ്പുഴയോരത്ത് കല്ലംപാറ പാലത്തിനു സമീപം ദേശാടനക്കിളികളുടെ സങ്കേതം. കടലുണ്ടി പക്ഷിസങ്കേതത്തില്‍ നിന്നു സുരക്ഷ തേടിയെത്തിയ കിളികളാണ് കല്ലംപാറയില്‍ ചേക്കേറിയിരിക്കുന്നത്. തദ്ദേശീയരും ദേശാടകരുമായ വിവിധ ഇനം പക്ഷികള്‍ രാവിലെയും വൈകിട്ടും കൂട്ടത്തോടെ എത്തുന്നു. ഇതോടെ കിളികളെ കാണാന്‍ നാട്ടുകാരുടെ കൂട്ടമാണ്.
ചാരമുണ്ടി, മണല്‍ക്കോഴി, പച്ചക്കാലി, ചോരക്കാലി, ചെറിയ മീന്‍കൊത്തി, പെരുമുണ്ടി, നീര്‍ക്കാക്ക, ചെറുമുണ്ടി, തിരമുണ്ടി, കാലിമുണ്ടി, കൊളമുണ്ടി, പൊന്‍ മണല്‍ക്കോഴി, ഐബിസ് എന്നിവയെയാണ് സങ്കേതത്തില്‍ കാണപ്പെട്ടത്. കല്ലംപാറയില്‍ ചെമ്മീന്‍കുഴിക്കല്‍, അയ്യംപാക്കി ഭാഗങ്ങളിലെ നിറഞ്ഞ കണ്ടല്‍ക്കാടുകളും ചെളിത്തിട്ടകളുമാണ് പക്ഷികളെ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ഭക്ഷണം, ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല ഘടകങ്ങളും ഇവിടെ സുലഭമാണ്. പുഴയോരത്തെ ചെളിത്തിട്ടകളിലുള്ള ഞണ്ട്, വിരകള്‍, കക്കാ വര്‍ഗ ജീവികള്‍, ചെറുമത്സ്യങ്ങള്‍, പുഴുക്കള്‍ എന്നിവ ഭക്ഷിക്കാനാണ് കിളികള്‍ കൂട്ടത്തോടെ എത്തുന്നത്. എന്നാല്‍ ഇവിടെയെത്തുന്ന കിളികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മുസ്തഫ കേളപ്പാട്ടില്‍ പറഞ്ഞു പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പക്ഷികള്‍ക്ക് സുരക്ഷിതത്വം ഇല്ലാതാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
കടലുണ്ടി പക്ഷി സങ്കേതത്തില്‍ വ്യാപിച്ച മലിനീകരണവും ശബ്ദശല്യവുമാണ് കിളികള്‍ കല്ലംപാറയിലേക്ക് ചേക്കേറാന്‍ ഇടയാക്കുന്നതത്രെ. എഴുപതോളം ഇനം ദേശാടനപ്പക്ഷികളെ കാണപ്പെട്ടിരുന്ന കടലുണ്ടിയില്‍ കിളികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സാധാരണ ജനുവരിയില്‍ പക്ഷികളെ കൊണ്ടു നിറയേണ്ട സങ്കേതത്തില്‍ ഇത്തവണ കാര്യമായ ചിറകടിയുണ്ടായില്ല. സങ്കേതത്തിന് അഭിമുഖമായി കടലുണ്ടിക്കടവ് പാലം വന്നതും അഴിമുഖത്തു നിന്നുള്ള മണല്‍ വാരലും മാലിന്യപ്രശ്നങ്ങളും ആവാസ വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കി. ഇതു പക്ഷികളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സാധാരണയായി കണ്ടുവരാറുള്ള സാന്‍ഡ്വിച്ച് ടേണ്‍ എന്ന കടലുണ്ടി ആളയെ പോലും ഇപ്പോള്‍ വളരെ വിരളമായി മാത്രമേ കാണുന്നുള്ളൂ.

Manoramaonline >> Environment >> News
അപൂര്‍വം: സുന്ദരം
ഇന്ത്യയില്‍ അത്യപൂര്‍വമായി കാണുന്നതും ഏഷ്യന്‍ വാട്ടര്‍ ഫാള്‍ സെന്‍സസില്‍ വംശനാശ ഭീഷണി നേരിടുന്നതുമായി രേഖപ്പെടുത്തിയ ദേശാടനക്കിളികളെ മാവൂരില്‍ കണ്ടെത്തി. മാവൂരിലെ തെങ്ങിലക്കടവിനും കല്‍പ്പള്ളിക്കും പള്ളിയോളിനും ഇടയ്ക്കുള്ള ഹെക്ടര്‍ കണക്കിനു നീര്‍ത്തടങ്ങളിലെത്തുന്ന ദേശാടനക്കിളികളെക്കുറിച്ച് മലബാര്‍ നാച്ചുറല്‍ സൊസൈറ്റി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. വംശനാഷ ഭീഷണിയുള്ള ഡാര്‍ട്ടര്‍ പക്ഷികള്‍ 38 എണ്ണം മാവൂരിലെ നീര്‍ത്തടങ്ങളിലുണ്ട്.
രണ്ടായിരത്തോളം കോട്ടണ്‍ ടീല്‍, (പച്ച എരണ്ട) സൈബീരിയയില്‍ നിന്നെത്തുന്ന ഗാര്‍ഗിനികളും വിസിലിങ് ഡക്ക്(ചൂളന്‍ എരണ്ട) കളും മാവൂരില്‍ എത്തിയതായും കണ്ടെത്തി. ഇവയെ കൂടാതെ കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന പക്ഷിക്കൂട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വിരുന്നെത്തുന്നതും ഇവിടെയാണ്.
നീലക്കോഴി, താമരക്കോഴി, മഞ്ഞക്കണ്ണി തിത്തിരി, പട്ടവാലന്‍ ഗോഡ്വിറ്റ്, വിസ്ക്കേഡ് ടേണ്‍, പാതിരാകൊക്ക്, പര്‍പ്പിള്‍ ഹെറോണ്‍, ഓപ്പണ്‍ ബില്‍ഡ് സ്ട്രോക്ക്, വാലന്‍ താമരക്കോഴി, തുടങ്ങി അന്‍പത് ഇനങ്ങളില്‍ പെട്ട പതിനായിരത്തിലേറെ ദേശാടക്കിളികളെയും പ്രാപിടിയന്‍ പക്ഷികളേയും മൈനകളേയും പഠന -സര്‍വേ സംഘം മാവൂരില്‍ കണ്ടെത്തി. പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ജാഫര്‍ പാലോട്, പി. എസ്. വിജയന്‍, ഹമീദലി വാഴക്കാട്, കെ. ശ്യാം, ജയപ്രകാശ് നിലമ്പൂര്‍, സന്തോഷ് മണാശ്ശേരി, റഫീഖ് ബാബു കൊണ്ടോട്ടി തുടങ്ങിയവരുടെ സംഘങ്ങളാണ് കഴിഞ്ഞ ദിവസം മാവൂരില്‍ സര്‍വേക്കും പഠനത്തിനും നേതൃത്വം നല്‍കിയത്.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് മാവൂരിലെത്തുന്ന പക്ഷികളെക്കുറിച്ച് പഠന സര്‍വേ നടത്തുന്നത്. നീര്‍ത്തട പ്രദേശങ്ങളെ സംരക്ഷിക്കുകയും മണ്ണിട്ട് നികത്തുന്നത് തടയാന്‍ ഗ്രാമപഞ്ചായത്തും സര്‍ക്കാരും തയ്യാറാവണമെന്നും സംഘം ആവശ്യപ്പെട്ടു. ഹിമാലയന്‍ താഴ്വര, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പക്ഷികളെയും കണ്ടെത്തി.

Manoramaonline >> Environment >> Life
Monday, February 20, 2012
കൊടും ചൂടില്‍ കൂളായി...
പൊരിവെയിലിന്റെ ചൂടില്‍നിന്നും രക്ഷപ്പെടാന്‍ നമുക്കൊരുപാട് സൂത്രങ്ങളറിയാം. കുടയും തൊപ്പിയും തുടങ്ങി കിടിലന്‍ എസി സൂത്രം വരെ! എന്നാല്‍ ഇതൊന്നും ഉപയോഗിക്കാനറിയാത്ത മറ്റു ജീവികളുടെ കാര്യമോ? അവരും ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പല രസികന്‍ സൂത്രങ്ങളും പ്രയോഗിക്കാറുണ്ട്.
അണ്ടര്‍ഗ്രൌണ്ട് എസി
പൊതുവെ ചൂടേറിയ സ്ഥലങ്ങളില്‍ ജീവിക്കുന്നവരാണ് തുരപ്പന്‍ തവളകള്‍. സ്പേഡ് ഫൂട്ട് ടോഡ് എന്നാണ് ഇവരുടെ ഇംഗിഷ് പേര്. പൊള്ളുന്ന ചൂടിനെ നേരിടാന്‍ ഇവര്‍ ചെയ്യുന്ന സൂത്രം കേട്ടോളൂ. മണ്ണില്‍ ആഴത്തിലൊരു കുഴിയുണ്ടാക്കി അതില്‍ കൂളായി കയറിയിരിക്കും. ദേഹത്ത് മുഴുവന്‍ നല്ല തണുപ്പുള്ള മണ്ണും പൂശിയിരുന്നാല്‍ പിന്നെ ചൂട് പമ്പ കടക്കില്ലേ? മണ്ണിലിങ്ങനെ ആഴത്തില്‍ കുഴികള്‍ കുഴിക്കാന്‍ പറ്റിയ മൂര്‍ച്ചയേറിയ കാലുകളും ഇവര്‍ക്കുണ്ട്. അതുകൊണ്ടാണിവരെ സ്പേഡ് ഫൂട്ട് ടോഡുകള്‍ എന്നു വിളിക്കുന്നതും.
പൊയ്ക്കാല്‍ നടത്തം!
ഇനി നമുക്ക് പരിചയമുള്ള ഒരു സൂത്രക്കാരന്‍ ഇതാ. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ വാല്‍ മുറിച്ചിട്ട് ഓടുന്ന പല്ലികളെ കുറിച്ചാണ് പറഞ്ഞുവന്നത്. കൊടുംചൂടില്‍ നടക്കേണ്ടി വരുമ്പോള്‍ പല്ലികള്‍ ഒരുഗ്രന്‍ സൂത്രം പ്രയോഗിക്കും. രണ്ടു കാല്‍പ്പാദങ്ങളും പൊക്കിയങ്ങ് നടക്കും. കാലിന്റെ ചെറിയൊരു ഭാഗം മാത്രമേ അപ്പോള്‍ തറയില്‍ മുട്ടൂ. എങ്ങനെയുണ്ട് ഇവയുടെ ബുദ്ധി?
വാല്‍ക്കുട
ഗ്രൌണ്ട് സ്ക്വിറല്‍ എന്നു പേരുള്ള ഒരിനം അണ്ണാറക്കണ്ണന്മാരുണ്ട്. കടുത്ത വേനല്‍ച്ചൂടിനെ നേരിടാന്‍ ഇവര്‍ക്കൊരു രസികന്‍ സൂത്രമറിയാം. സാമാന്യം വലിയ തങ്ങളുടെ വാല്‍ വളച്ചുപിടിച്ച് ഒരുഗ്രന്‍ കുടയുണ്ടാക്കും. എന്നിട്ട് ഈ വാല്‍ക്കുടയുടെ തണലില്‍ സുഖമായി ഒതുങ്ങി നില്‍ക്കുകയും ചെയ്യും.
മഡ് ബാത്ത്
റൈനോ എന്നു ചുരുക്കപ്പേരുള്ള കാണ്ടാമൃഗങ്ങള്‍ക്കും ചൂടിനെ തോല്‍പ്പിക്കാന്‍ ഒരുഗ്രന്‍ സൂത്രമറിയാം. ചെളി നിറഞ്ഞ കുളങ്ങള്‍ കണ്ടെത്തി അതിലിറങ്ങി നില്‍ക്കും. ദേഹം മുഴുവന്‍ ചെളിയില്‍ പൂഴ്ത്തി വെയിലാറുംവരെ ഇവര്‍ ഒരേ നില്‍പ്പായിരിക്കും. വെയിലാറിയാല്‍ ചെളിയില്‍ നിന്നും കയറിപ്പോരികയും ചെയ്യും. നമ്മുടെ നാട്ടിലെ പോത്തുകളും ഇതേ സൂത്രം പ്രയോഗിക്കുന്നത് കണ്ടിട്ടില്ലേ?

Manoramaonline >> Environment >> Wonders (ധന്യലക്ഷ്മി മോഹന്‍)
കൈയ്യുള്ള മീന്‍
കൈയ്യുള്ള മീന്‍ എന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും, അല്ലേ? എന്നാല്‍ സംഗതി സത്യമാണ്. ടാസ്മാനിയയിലെ തെക്കന്‍ കടലുകളില്‍ കാണപ്പെടുന്ന ഇവന്റെ പേര് റെഡ് ഹാന്‍ഡ് ഫിഷ് എന്നാണ്. ചെകിളയോടു ചേര്‍ന്നുള്ള മുന്‍ ചിറകുകള്‍ കൈകള്‍ പോലെ രൂപപ്പെട്ടിരിക്കുകയാണ് ഈ വിരുതനില്‍! എണ്ണത്തില്‍ വളരെ കുറവായ ഇവയ്ക്ക് വൈകാതെ വംശനാശം സംഭവിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ ഭയം. മറ്റു മല്‍സ്യങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു മുട്ടകള്‍ മാത്രമേ റെഡ്ഹാന്‍ഡ് ഫിഷുകള്‍ ഇടൂ. അവയുടെ എണ്ണം കുറയാനുള്ള കാരണവും അതുതന്നെ.
ManoramaOnline >> Environment >> (ധന്യലക്ഷ്മി മോഹന്‍)

ഈ പാല്‍ മതി
അടുത്തിടെ ക്യൂബയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ഒരു അമ്മപ്പട്ടിയും കുറച്ചു പന്നിക്കുട്ടികളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. എന്തിനാണെന്നോ? പന്നിക്കുട്ടന്മാരുടെ വികൃതി തന്നെ കാരണം. സ്വന്തം അമ്മയുടെ പാല്‍ കുടിച്ചു മടുക്കുമ്പോള്‍ ഇവര്‍ മറ്റൊരു അമ്മയുടെ അടുത്തെത്തും. യതി എന്നു പേരുള്ള അമ്മപ്പട്ടിയാണത്.
പന്നിക്കുഞ്ഞുങ്ങളാണെങ്കിലും അമ്മപ്പട്ടി അവര്‍ക്ക് സന്തോഷത്തോടെ പാല്‍ കൊടുക്കും. പിന്നെപ്പിന്നെ പന്നിക്കുട്ടികള്‍ അമ്മപ്പട്ടിയുടെ അടുത്തുനിന്ന് മാറാതായി.
പക്ഷേ, പട്ടിപ്പാല്‍ കുടിച്ചാല്‍ പന്നിക്കുട്ടികള്‍ക്ക് ശരിയായ വളര്‍ച്ച ലഭിക്കാറില്ലെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. എന്തു പറഞ്ഞിട്ടും കാര്യമില്ല. പന്നിക്കുട്ടികള്‍ക്ക് പട്ടിപ്പാല്‍ മതി.

Manoramaonline >> Environment >> Wonders(ധന്യലക്ഷ്മി മോഹന്‍)
Sunday, February 19, 2012
പറയാനുള്ളത് പരിസ്ഥിതി നാശത്തിന്റെ കഥകള്‍
ജില്ലയിലെ ഏറ്റവും മികച്ച കാര്‍ഷിക ഗ്രാമമായിരുന്ന പള്ളിക്കലിന് പരിസ്ഥിതി നാശത്തിന്റെയും ജലക്ഷാമത്തിന്റെയും കഥകള്‍ മാത്രമാണ് പറയാനുള്ളത്. നെന്മണികള്‍ നിറഞ്ഞു നിന്ന വയലുകള്‍ ഭൂരിഭാഗവും ഇവിടെ നികത്തിക്കഴിഞ്ഞു.
പള്ളിക്കലെ ഫലഭൂയിഷ്ടമായ മണ്ണിന് അന്യജില്ലക്കാരാണ് ഇപ്പോഴത്തെ അവകാശികള്‍. ഇവരുടെ അനിയന്ത്രിതമായ ഇടപെടീലില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം ഒരു പഞ്ചായത്ത് പൂര്‍ണ്ണമായും കടുത്ത ജലക്ഷാമത്തിലേക്കും നീങ്ങുകയാണ്.
ഇപ്പോഴും നെല്‍കൃഷി ചെയ്തുകൊണ്ടിരിക്കുന്ന കൈതയ്ക്കവയല്‍ ഏലായുടെ രണ്ട് വശത്തുനിന്ന് നികത്തി വരികയാണ്.കുന്നുകള്‍ നികത്തി ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചതിനാല്‍ ഇതിന് സമീപത്തുള്ള കിണറുകളിലെയും നദികളിലെയും വെള്ളം മുഴുവല്‍ ഇവിടേക്ക് ഊറിയെത്തുന്നു.
കൈതയ്ക്കല്‍, തോട്ടുവ, പാപ്പാടികുന്ന്, ചക്കന്‍ചിറ, അവിച്ചകുളം, പാറക്കൂട്ടം, തെങ്ങിനാല്‍, മുണ്ടപ്പള്ളി, ചാങ്ങോലില്‍, കൈത്തേമുകള്‍, കാഞ്ഞിരപ്പാറ, പുള്ളിപ്പാറ, മിത്രപുരം, ചെറുകുന്നം, മൂന്നാറ്റുകര പ്രദേശങ്ങളിലാണ് പള്ളിക്കലില്‍ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ ഉണ്ടെങ്കിലും മിക്കപ്പോഴും ചെളിവെള്ളമാണ് ലഭിക്കുന്നത്.
പള്ളിക്കല്‍ വല്യയ്യത്ത് ജങ്ഷനു സമീപത്ത് ജനങ്ങള്‍ ആറ് ദിവസത്തിനുശേഷം പൈപ്പ് ലൈനില്‍ക്കൂടി എത്തിയ വെള്ളം എടുക്കാനുള്ള തിരക്കിലാണ്. മുന്‍കാലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്ന പതിവ് ഉണ്ടായിരുന്നുവെങ്കിലും ഇക്കുറി അതുണ്ടായിട്ടുമില്ല.

19 Feb 2012 Mathrubhumi Pathanamthitta News
നാടന്‍ നെല്‍വിത്തുകള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് ദെബല്‍ദേബ്
തൃശ്ശൂര്‍: വെള്ളത്തില്‍ പതിനെട്ട് അടിയോളം ഉയരത്തില്‍ വളരുന്ന ലക്ഷ്മി, ഒറ്റ നന മാത്രം വേണ്ട മറ്റൊരിനം, ഒരു നെല്‍മണിക്കുള്ളില്‍തന്നെ രണ്ടും മൂന്നും അരി വിളയുന്ന സതി ഇങ്ങനെ ഒട്ടേറെ തനത് നെല്‍വിത്തുകളുടെ അത്ഭുതങ്ങള്‍ക്കിടയിലൂടെയാണ് ദെബല്‍ദേബിന്റെ യാത്ര. മാത്തമറ്റിക്കല്‍ ഇക്കോളജിയില്‍ പി.എച്ച്.ഡി., വിവിധ യൂണിവേഴ്‌സിറ്റികളില്‍ അദ്ധ്യാപനം, വന്യജീവികളെ സംബന്ധിച്ച ആഗോള സംഘടനയുടെ ഉത്തരേന്ത്യന്‍ ഉത്തരവാദിത്വം... ഇതെല്ലാം വേണ്ടെന്നുവെച്ചാണ് ദെബല്‍ വിത്തുകളുടെ ലോകത്തെത്തിയത്. ഇവയുടെ പ്രചാരണത്തിനായുള്ള യാത്രയുടെ ഭാഗമയി ഇദ്ദേഹം തൃശ്ശൂരിലും എത്തി.
ഒഡീഷയിലെ രണ്ടേക്കര്‍ പാടത്ത് 720 തനത് നെല്‍വിത്തുകള്‍ സംരക്ഷിക്കുകയും കര്‍ഷകര്‍ക്ക് നല്‍കുകയുമാണ് ഇദ്ദേഹം. കര്‍ഷകര്‍ ഇതിന് വില നല്‍കേണ്ട. പകരം വരും വര്‍ഷം അത്രയും വിത്ത് നല്‍കിയാല്‍ മതി; അടുത്ത കര്‍ഷകര്‍ക്ക് നല്‍കാന്‍.
കൊട്ടിഘോഷിക്കപ്പെട്ട ഹരിതവിപ്ലവമാണ് തനത് വിത്തുകളുടെ അന്തകനായത് എന്നാണ് ദെബലിന്റെ അഭിപ്രായം. ഇതുമൂലം പല പ്രദേശങ്ങളിലെയും കൃഷിതന്നെ നശിച്ചു. വരള്‍ച്ചയെയോ വെള്ളപ്പൊക്കത്തെയോ തീരദേശത്തെ മണ്ണിലെ അമ്ലതയെയോ വെല്ലാവുന്ന വിത്തുകള്‍ പുത്തന്‍ രീതിയില്‍ വികസിക്കപ്പെട്ടിട്ടില്ല. ഇതിനെയെല്ലാം നേരിടാന്‍ശേഷിയുള്ള നാടന്‍ വിത്തുകള്‍ ഓരോ ഭാഗത്തും ധാരാളമുണ്ടെന്ന് ദെബലിന്റെ അനുഭവസാക്ഷ്യം.
ജനിതകവിത്തുകളുടെ ശുദ്ധിക്ക് വലിയ ശ്രദ്ധയാണ് ഇവര്‍ നല്‍കുന്നത്. കൂടിക്കലരാതിരിക്കാന്‍ നടീലും വിളവെടുപ്പുമെല്ലാം ക്രമീകരിക്കുന്നു. 1977 ലാണ് വൃഹി എന്ന പേരില്‍ കൂട്ടായ്മയ്ക്ക് ദെബല്‍ തുടക്കമിടുന്നത്. ആദ്യം പശ്ചിമ ബംഗാളിലായിരുന്നു കേന്ദ്രം. പിന്നെ ഒഡീഷയിലേക്കുമാറ്റി.
ഹരിതവിപ്ലവവും ശാസ്ത്രജ്ഞരുടെ ഇടപെടലുകളും കര്‍ഷകരുടെ മനോഭാവത്തില്‍ ആശാസ്യമല്ലാത്ത മാറ്റം വരുത്തിയതായി ദെബല്‍ പറയുന്നു. അമിത ലാഭത്തിനായുള്ള ആഗ്രഹവും കിട്ടുന്ന പണംകൊണ്ട് ഉപഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനുള്ള വ്യഗ്രതയുമാണ് അവര്‍ക്കിപ്പോള്‍. പുത്തന്‍ വിത്തുകള്‍ക്ക് ഉത്പാദനക്ഷമത ഏറെയാണ് എന്ന പ്രചാരണം ശരിയല്ല. വിത്തുകളുടെ വൈവിധ്യം ഇല്ലാതാകുന്നത് മറ്റു പലതിനെയും ബാധിക്കുന്നു. ഉത്സവങ്ങള്‍, ആചാരങ്ങള്‍, ഭക്ഷണം, വിനോദം തുടങ്ങിയവയെയെല്ലാം ഇത് ബാധിക്കുന്നു.
ഇഡ്ഡലി നിര്‍മാണത്തിന് മാത്രമായി ഉപയോഗിച്ചിരുന്ന ഒരിനം അരി ഉണ്ടായിരുന്നു തമിഴ്‌നാട്ടില്‍. അത് ഇപ്പോള്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്നു. ഉത്സവച്ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്ന പല ഇനങ്ങളും കിട്ടാതായിരിക്കുന്നു. പലതരം കളികളും പാട്ടുകളും എല്ലാം ഇത്തരത്തില്‍ അപ്രത്യക്ഷമാകുന്നുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മാവിന്റെ വില ചോദിച്ചാല്‍ തടിയുടെയും അതില്‍ അപ്പോഴുള്ള മാങ്ങകളുടെയും വിലമാത്രം കാണുന്നരീതിയാണ് ഇപ്പോഴുള്ളത്. അതിന്റെ നിലനില്‍പ്പിന് തന്നെ ഒരു വിലയുള്ളതായി മറന്നുപോകുന്നു.
ഒരു സംഘടനയില്‍നിന്നും ധനസഹായം വാങ്ങാതെയാണ് ദെബലിന്റെ പ്രവര്‍ത്തനം. വിദേശത്തും മറ്റും അദ്ധ്യാപകനായി പോയപ്പോള്‍ കിട്ടിയ വരുമാനമാണ് ഇതിന്റെ എല്ലാം മുതല്‍ മുടക്ക്. തനത് വിത്തുകളുടെ പ്രചാരണത്തിനായി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അവയുടെ പകര്‍പ്പവകാശം കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിട്ടുകൊടുത്തിരിക്കുകയാണ്. വിവിധ സംഘടനകള്‍ നടത്തുന്ന നാടന്‍ വിത്ത് സംരക്ഷണസന്ദേശയാത്രയ്ക്കായിട്ടാണ് ഇദ്ദേഹം കേരളത്തില്‍ എത്തിയത്.
കാസര്‍കോട്ടുനിന്ന് തുടങ്ങിയ യാത്ര ഞായറാഴ്ച തൃശ്ശൂരില്‍ സമാപിക്കും. കേരള വര്‍മ കോളേജില്‍ നടക്കുന്ന സമാപന സമ്മേളനത്തിലും ദെബല്‍ ദേബ് പങ്കെടുക്കും.

19 Feb 2012 Mathrubhumi (കെ.കെ.ശ്രീരാജ്)
സൂര്യവെളിച്ചം മതി; കുമാറിന്റെ സൈക്കിള്‍ പറപറക്കും
ബാംഗ്ലൂര്‍: ചവിട്ടി വിയര്‍ക്കണ്ട, സൂര്യവെളിച്ചം മതി. കുമാറിന്റെ സൈക്കിള്‍ പറപറക്കും. സാധാരണ സൈക്കിള്‍ സൗരോര്‍ജ വാഹനമാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട് എന്‍.ഐ.ടിയില്‍ പഠിച്ച എസ്.എല്‍. കുമാര്‍.രണ്ട് സൗരോര്‍ജപാനലുകളുള്ള സൈക്കിളില്‍ കയറിയാല്‍ ബൈക്കില്‍പോകുന്നതുപോലെ സുഖമായി യാത്രചെയ്യാം. ഇടയ്ക്ക് വേണമെങ്കില്‍ ചവിട്ടിയും ഓടിക്കാം. ഇന്ത്യയിലെ ആദ്യ സൗരോര്‍ജ സൈക്കിളാണ് ഇതെന്ന് കുമാര്‍ പറയുന്നു. കഴിഞ്ഞദിവസം ബാംഗ്ലരില്‍ 'റിന്യൂവബിള്‍ ഏഷ്യ-2012' പ്രദര്‍ശനത്തില്‍ ഇത് വിപണിയിലിറക്കി.
സാധാരണ സൈക്കിളിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സൗരോര്‍ജസൈക്കിള്‍ ഉണ്ടാക്കിയിരിക്കുന്നത്. പിന്നിലെ സീറ്റില്‍ രണ്ട് സൗരോര്‍ജപാനലുകളും ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നു. മുന്‍ ചക്രത്തിലാണ് ഇതിന്റെ ഡി.സി. മോട്ടോര്‍ ഹബ് പിടിപ്പിച്ചിരിക്കുന്നത്.
ഹാന്റിലിലെ സ്വിച്ച് ഞെക്കിയാല്‍ സൈക്കിള്‍ ഓടാന്‍ തുടങ്ങും. മണിക്കൂറില്‍ ഇരുപത് കിലോമീറ്ററാണ് വേഗം. ഇത് കാണിക്കാന്‍ ചെറിയ സ്പീഡോമീറ്ററും വെച്ചിട്ടുണ്ട്.
സ്വിച്ചില്‍ അമര്‍ത്തുന്നതിനനുസരിച്ച് വേഗം കൂടും. അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്യേണ്ട സൗരോര്‍ജ പാനലാണ് ഇതിലുള്ളത്. ഇതുകൊണ്ട് 25 കിലോമീറ്റര്‍ യാത്രചെയ്യാം. അഞ്ച് മണിക്കൂര്‍ പാനല്‍ വെയിലത്ത് വെച്ച്ചാര്‍ജുചെയ്താല്‍ വൈദ്യുതി ബാറ്ററിയില്‍ സംഭരിക്കും. ബാറ്ററിമാത്രംവെച്ച് 25 കിലോമീറ്റര്‍ യാത്രചെയ്യാം.
കൂടുതല്‍ ദൂരം പോകണമെങ്കില്‍ സൈക്കിളില്‍ സൗരോര്‍ജപാനല്‍വെച്ച് ഇടയ്ക്ക് ഓഫാക്കി സൈക്കിള്‍ ചവിട്ടിയാല്‍ മതി. ചവിട്ടുന്ന സമയം ബാറ്ററി വീണ്ടും ചാര്‍ജാകും. ഈ ചാര്‍ജ് ഉപയോഗിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കാം.കുമാറും സുഹൃത്ത് ബാംഗ്ലൂരിലെ ശ്രീസുഭദ്ര ഇന്‍ഡസ്ട്രീസ് ഉടമ ജി. ശ്രീനിവാസും ചേര്‍ന്നാണ് സൈക്കിള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഏത് സൈക്കിളിലും ഈ സൗരോര്‍ജപാനലും ബാറ്ററിയും ഘടിപ്പിക്കാം. ഇരുപതിനായിരം രൂപയാണ് സൈക്കിളിന്റെ വില. ജനിച്ചത് ആന്ധ്രയിലെ കാക്കിനടയിലാണെങ്കിലും കുമാര്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. അച്ഛന്‍ എസ്.എം. ശാസ്ത്രി എറണാകുളം എഫ്.എ.സി.ടി ഫെഡോ ഡിവിഷന്‍ ജനറല്‍മാനേജരായിരുന്നു. പത്താംക്ലാസുവരെ ഫാക്ട് ഹൈസ്‌കൂളിലാണ് പഠിച്ചത്.
കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍സ്ഥാപനത്തിലും ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേഴ്‌സിലും ജോലി നോക്കി. 17 വര്‍ഷം കെനിയയില്‍ ഐ.ടി. കമ്പനി മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. ഇപ്പോള്‍ സെക്കന്തരാബാദില്‍ ബ്രിഡ്ജ് ഗാപ്പ് സൊലൂഷന്‍സ് എന്ന സ്വന്തം കമ്പനി നടത്തിവരികയാണ് കുമാര്‍.

19 Feb 2012 Mathrubhumi(ശശിധരന്‍ മങ്കത്തില്‍)
കടുവകള്‍ക്കു വേണ്ടി
കടുവകള്‍ക്കു വേണ്ടിഅധിനിവേശത്തിന്‍റെ കഥകള്‍ മാത്രമേ എന്നും മനുഷ്യരില്‍ നിന്നു കേട്ടിട്ടുള്ളൂ. കാടും മേടും കൈയേറി മൃഗങ്ങളുടെ സ്വസ്ഥജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന മനുഷ്യര്‍. വനനശീകരണവും വന്യസമ്പത്തിന്‍റെ ചൂഷണവും ആരോപിതമായ സ്ഥിരം കുറ്റങ്ങള്‍. എന്നാല്‍ ഇക്കുറി വ്യത്യസ്തമായൊരു കഥ, അതും ഇന്ത്യയില്‍ നിന്ന്. കടുവകള്‍ക്കു സ്വസ്ഥമായി ജീവിക്കുന്നതിനു വേണ്ടി ഒരു കൂട്ടം മനുഷ്യര്‍ അവരുടെ ഗ്രാമം ഒഴിഞ്ഞു കൊടുത്തിരിക്കുന്നു. ഭാരതത്തിന്‍റെ ദേശീയമൃഗത്തിന്‍റെ വംശനാശത്തിനു തടയിടാന്‍ വനം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നു നിന്നു സഹകരിക്കുന്ന ഗ്രാമീണരുടെ കഥ രാജസ്ഥാനില്‍ നിന്ന്. സ്വന്തം വേരുകളും ജന്മനാടിനോടുള്ള വികാരത്തിനുമപ്പുറം ഒരു കാരണത്തിനായി കുടിലുകളൊഴിഞ്ഞു കൊടുക്കാനുള്ള മനസു കാണിച്ചിരിക്കുന്നു. കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി രാജസ്ഥാനിലെ സരിസ്ക ടൈഗര്‍ റിസര്‍വില്‍ നിന്നൊഴിഞ്ഞു പോകുന്ന ആദ്യത്തെ ഗ്രാമമല്ല, ഉമ്രി.
മണ്ണാത്തിക്കിളിയുടെ ദുരിതം പക്ഷിപ്രേമികള്‍ക്ക് നൊമ്പരമായി
ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് പ്ലാസ്റ്റിക് നൂല്‍ കെട്ടിയ കെണിയുടെ കമ്പ് കാലില്‍ മുറുകി ദുരിതമനുഭവിക്കുന്ന മണ്ണാത്തിക്കിളി പക്ഷിപ്രേമികള്‍ക്ക് നൊമ്പരമാകുന്നു. ദ്വാരക ബീച്ച് മുതല്‍ പുത്തന്‍കടപ്പുറം വരെയുള്ള ബീച്ചില്‍ ഒറ്റക്കാലില്‍ കുത്തിനടന്നും, ചിറകിട്ടടിച്ച് ഓടിനടക്കുന്ന മണ്ണാത്തിക്കിളിക്ക് ചികിത്സനല്‍കാന്‍ പക്ഷിനിരീക്ഷകര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും പക്ഷിയെ ഉപദ്രവിച്ചുവെന്ന ആരോപണം ഭയപ്പെടുകയാണ് അവര്‍. ദിവസങ്ങളായി കിളി കടപ്പുറത്ത് തന്നെ കാണപ്പെടുന്നുണ്ട്. ആരെങ്കിലും അടുത്തേക്ക് ചെന്നാല്‍ പ്രത്യേക ശബ്ദമുണ്ടാക്കി ഓടിയകലും. പക്ഷികളെ പിടിക്കാന്‍ മരവടിക്കഷണങ്ങളില്‍ പ്ലാസ്റ്റിക്‌നൂല്‍ ചുറ്റിയുണ്ടാക്കുന്ന പ്രത്യേകതരം കെണിയിലാണ് മണ്ണാത്തിക്കിളിയുടെ കാല്‍ പെട്ടുപോയിരിക്കുന്നത്. പ്ലാസ്റ്റിക്‌നൂലും കമ്പും പക്ഷിയുടെ കാലില്‍ ഇറുകിപ്പിടിച്ചിരിക്കുകയാണ്. കിളിയെ പിടികൂടി പ്ലാസ്റ്റിക് നൂല്‍ മുറിച്ചു കളഞ്ഞാല്‍ മരക്കമ്പ് വേര്‍പെട്ട് പോകും. പ്രശസ്ഥ പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ് പക്ഷിയുടെ ചിത്രം തന്‍റെ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയത്. പക്ഷിയുടെ കാലില്‍ കമ്പ് തറച്ചുകയറിയതാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. കമ്പ് തറച്ചതായിരുന്നുവെങ്കില്‍ പക്ഷി കാല്‍ കുടയുമ്പോള്‍ തെറിച്ചു പോകുമായിരുന്നു വെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സീസണായാല്‍ ചൈനയില്‍നിന്നാണ് മണ്ണാത്തിക്കിളികള്‍ കേരളകടല്‍തീരത്ത് എത്തുന്നത്. പ്രജനന കാലമായാല്‍ തിരികെ പറന്നുപോകും. കാലില്‍ കെണികുടുങ്ങി നടക്കുന്ന മണ്ണാത്തിക്കിളി ഒറ്റപ്പെട്ട നിലയിലാണ്. കൂടെയുള്ള കിളികളെല്ലാം പറന്നുപോയി. കമ്പും നൂലും വിട്ടുപോയാലെ മണ്ണാത്തിക്കിളി സ്വതന്ത്രയാകൂ. സെപ്തംബര്‍ മാസത്തിലാണ് കിളികള്‍ ചൈനയില്‍നിന്നും കേരളത്തിലെത്തുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തിരിച്ചുപോകും. ഈ സമയത്ത് മണ്ണാത്തിക്കിളിക്ക് തിരിച്ചുപോകാനായില്ലെങ്കില്‍ കാലാവസ്ഥ അതിജീവിക്കാനാവാതെ ചത്ത്‌പോകാനും സാധ്യതയുണ്ട്. പക്ഷിയെ വളവെച്ച് പിടിച്ച് കാലില്‍ ചികിത്സ നടത്താനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് പി പി ശ്രീനിവാസന്‍ പറഞ്ഞു. ചാവക്കാട് കടപ്പുറത്ത് എത്തുന്ന അത്യപൂര്‍വ്വ ദേശാടന പക്ഷികളുടെ അപൂര്‍വ്വങ്ങളായ ഫോട്ടോ ശേഖരം പി പി ശ്രീനിവാസന് സ്വന്തമായുണ്ട്. ഒഴിവുസമയങ്ങളില്‍ മുഴുവന്‍ പക്ഷിനിരീക്ഷണത്തിനായി ചിലവഴിക്കുകയാണ് ദേവസ്വം ജീവനക്കാരനായ ശ്രീനിവാസന്‍.
Chavakkad Online News
Saturday, February 18, 2012
രണ്ടുമിനിട്ട്, 1112 പേപ്പര്‍ ബാഗുകള്‍
മാര്‍ ബസേലിയോസ് കോളേജിലെ കുട്ടികള്‍ രണ്ടുമിനിട്ടിനുള്ളില്‍ 1112 പേപ്പര്‍ബാഗുകള്‍ ഉണ്ടാക്കി പ്ലാസ്റ്റിക്കിനെതിരെയുള്ള 'കുരിശുയുദ്ധം' പ്രഖ്യാപിച്ചു. രണ്ടു മിനിട്ടിനുള്ളില്‍ ഇത്രയും പേപ്പര്‍ബാഗുകള്‍ നിര്‍മിച്ചത് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പരിഗണനയ്ക്കായി അയയ്ക്കുകയും ചെയ്തു.
വെള്ളിയാഴ്ച നടന്ന 'ക്രോസ് റോഡ്‌സ്-2012' ന്റെ ഭാഗമായാണ് 'എംബിസിറ്റി ഫാമിലി' പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ചു തള്ളിയത്. തങ്ങളുടെ കള്‍ച്ചറല്‍-ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ ഉപയോഗത്തിന് ഇനി പ്ലാസ്റ്റിക് വേണ്ടെന്ന തീരുമാനമാണ് കുട്ടികള്‍ കൈക്കൊണ്ടത്. അതിഥികള്‍ക്ക് ലഘുഭക്ഷണം നല്‍കാനും മറ്റും രണ്ടായിരത്തോളം പ്ലാസ്റ്റിക് കവറുകളും ഉല്‍പന്നങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. ഇക്കുറി അത് വേണ്ടെന്നായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു റെക്കോര്‍ഡ് കൂടിയാകട്ടെയെന്ന് യുവാക്കള്‍ തീരുമാനിക്കുകയും ചെയ്തു. മാര്‍ ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വീഡിയോ ക്യാമറ സ്ഥാപിച്ച്, രണ്ട് ഗസറ്റഡ് ഓഫീസര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും സാക്ഷിയാക്കിയാണ് വിദ്യാര്‍ഥികള്‍ പേപ്പര്‍ബാഗ് നിര്‍മാണം ആരംഭിച്ചത്. സമയനിര്‍ണയത്തിനായി ക്ലോക്കും സെറ്റ് ചെയ്തിരുന്നു. വെട്ടിയൊരുക്കിയ പേപ്പറും പശയുമായി വിദ്യാര്‍ഥികള്‍ ഹാളിനുള്ളില്‍ പ്രവേശിച്ചു. കൃത്യം രണ്ട് മിനിട്ടു തികഞ്ഞപ്പോള്‍ 1112 പേപ്പര്‍ ബാഗുകള്‍. ലിംകാ റെക്കോര്‍ഡ്‌സിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കുട്ടികള്‍.

18 Feb 2012 Mathrubhumi Thiruvananthapuram News
ഇടമലയാര്‍ റോഡില്‍ കാട്ടാനക്കൂട്ടം
കോതമംഗലം-ഭൂതത്താന്‍കെട്ട്-ഇടമലയാര്‍ റോഡില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായി. കൊമ്പന്മാരും പിടിയാനകളും ആനക്കുട്ടികളുമായി പത്തും ഇരുപതും ആനകള്‍ അടങ്ങിയ കൂട്ടമാണ് റോഡിലും മറ്റിടങ്ങളിലുമായി കാണുന്നത്.
നിബിഡ വനമേഖലയായ ഈഭാഗത്ത് രാവിലെയും വൈകീട്ടുമാണ് കാട്ടാനക്കൂട്ടം കൂടുതലിറങ്ങുന്നത്. ഭൂതത്താന്‍കെട്ട് കഴിഞ്ഞ് തുണ്ടം ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ പലഭാഗത്തും അടുത്ത ദിവസങ്ങളില്‍ പകല്‍ സമയങ്ങളിലും ആനക്കൂട്ടം എത്താറുണ്ട്. ചക്കിമേട് കരിമ്പാനി ഇടമലയാര്‍ ചെക്ക് പോസ്റ്റിന് സമീപവും വടാട്ടുപാറ പലവന്‍ പടിയില്‍ നിന്ന് ഇടമലയാറിന് പോകുന്ന റോഡിലും ആനകള്‍ എത്തുന്നത് പതിവു കാഴ്ചയാണ്.
ഇടമലയാര്‍ കെ.എസ്.ഇ.ബി. പവര്‍ ഹൗസിലെ ജീവനക്കാരും രാവിലെ പത്രവിതരണത്തിന് പോകുന്ന ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവരും പലപ്പോഴും കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ ചെന്നുപെടാറുണ്ട്.
വേനല്‍ ശക്തമായതോടെ അരുവികള്‍ തേടി അലയുന്ന ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുമ്പോഴാണ് പലപ്പോഴും ആളുകള്‍ അപ്രതീക്ഷിതമായി ആനയുടെ മുന്നില്‍ ചെന്നുപെടുന്നത്.
ഇടമലയാര്‍ ചെക്ക്‌പോസ്റ്റിന് സമീപം പാറക്കെട്ടുകള്‍ക്ക് താഴെ കാട്ടുചോലയില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്ന ആനക്കൂട്ടത്തെ കഴിഞ്ഞദിവസം കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രകോപിപ്പിച്ചത് അലോസരമുണ്ടാക്കി. ആനകള്‍ ചിഹ്നം വിളിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്ഥലംവിട്ടു.
വനംവകുപ്പിന്റെ അനുമതിയോടെ മാത്രമെ ഇടമലയാര്‍ വനമേഖലയില്‍ പ്രവേശിക്കാനാകൂ. നിത്യഹരിത വനങ്ങളായ ഇവിടെ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. ഇവയ്ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

18 Feb 2012 Mathrubhumi Eranamkulam News
Friday, February 17, 2012
സംരക്ഷണമില്ല; പുല്ലിപ്പുഴയിലെ കണ്ടല്‍ വനമേഖല അവഗണനയില്‍
വൈവിധ്യമാര്‍ന്ന കണ്ടലുകളാല്‍ സമ്പന്നമായ പെരുമുഖം പുല്ലിപ്പുഴയോരത്തെ കണ്ടല്‍ വനമേഖല അവഗണനയില്‍. കൈയേറ്റങ്ങളും കണ്ടല്‍ നശീകരണപ്രവൃത്തികളും നടക്കുമ്പോഴും ഈ ജൈവ ആവാസമേഖലയെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നീര്‍ത്തടം നികത്തലും കണ്ടല്‍ വെട്ടലും വ്യാപകമായതിനെത്തുടര്‍ന്ന് പ്രദേശത്തെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച പെരുമുഖം പരിസ്ഥിതി സംരക്ഷണസമിതിയുടെ പ്രവര്‍ത്തനമാണ് ഈ കണ്ടല്‍വന മേഖലയെ നശിക്കാതെ നിലനിര്‍ത്തുന്നത്. കൂടുതല്‍ നശീകരണം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഈ കണ്ടല്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
ഉപ്പട്ടി, കണ്ണാമ്പൊട്ടി, ചുള്ളിക്കണ്ടല്‍, കുറ്റിക്കണ്ടല്‍, ചക്കരക്കണ്ടല്‍, പീക്കണ്ടല്‍ തുടങ്ങിയ ഇനം കണ്ടലുകളാണ് മേഖലയില്‍ സമൃദ്ധമായി വളരുന്നത്. ശാസ്ത്രീയമായ പരിശോധനയില്‍ കൂടുതല്‍ ഇനങ്ങളെ കണ്ടെത്താനാകുമെന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കണ്ടലുകളുമായി ബന്ധമുള്ള നിരവധി ഉപജാതിവൃക്ഷങ്ങളും ഇവിടെ വളരുന്നുണ്ട്. വള്ളിമുല്ല, ചെള്ളിപ്പുല്ല് എന്നിവയും കണ്ടുവരുന്നുണ്ട്.
കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനോട് ചേര്‍ന്ന ഭൂപ്രദേശത്താണ് ഈ കണ്ടല്‍വനമേഖലയും ഉള്ളത്. ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുല്ലിപ്പുഴയോരത്ത് കല്ലമ്പാറ മുതലുള്ള പ്രദേശത്താണ് ഇവ കൂടുതലായി വളരുന്നത്. സംരക്ഷണപ്രവൃത്തികള്‍ ഒന്നുമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഇവിടെ രൂക്ഷമാണ്. ഇത് കണ്ടലുകള്‍ക്കിടയിലുള്ള നീര്‍ത്തടങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

17 Feb 2012 Mathrubhumi Kozhikkod News
Subscribe to:
Posts (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
▼
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
-
▼
February 2012
(70)
- പക്ഷി വേട്ട വ്യാപകം
- പടന്നക്കടപ്പുറത്തെ കടലാമമുട്ടകള്‍ വിരിഞ്ഞു
- ഇഞ്ചത്തൊട്ടിമല ഒരു വിസ്മയക്കാഴ്ച
- തേക്കടിയില്‍ ജലനിരപ്പ് കുറയുന്നു
- അമ്പുകുത്തി മലനിരകള്‍ കാട്ടുതീ ഭീഷണിയില്‍
- കൊട്ടത്തലച്ചിയില്‍ കത്തിയമര്‍ന്നത് അപൂര്‍വ ജൈവ വൈവ...
- ശാപമോക്ഷം കാത്ത് ശാസ്താംകുളം
- കര്‍ഷകര്‍ കടുക് കൃഷിയിലേക്ക്
- ഭൂമി മരണാസന്നം; പ്രതി നമ്മള്‍
- വരൂ... പാലാഴിയിലേക്ക്
- മാലിന്യം പണമാക്കൂ..നഗരത്തെ രക്ഷിക്കൂ..
- നാല് വിഷപ്പല്ലുള്ള മൂര്‍ഖനെ കാട്ടില്‍വിട്ടു
- കാട് അന്യമായെങ്കിലും നാട്ടില്‍ ഇവന് പരമസുഖം
- യു.എ.ഇ.യില്‍ ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തി
- പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ...
- ദുബൈയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി; കാരണം നിരോധ...
- പരിക്കേറ്റ മലാന്‍ ചികിത്സയ്ക്കിടയില്‍ ചത്തു
- ചതുപ്പുകള്‍ തേടി കാട്ടുപോത്തുകള്‍
- പൗരാണിക ചെടിക്ക് 30,000 വര്‍ഷത്തിനു ശേഷം പുനര്‍ജന്മം
- ദേശാടകര്‍ക്ക് പുതിയ സങ്കേതം
- അപൂര്‍വം: സുന്ദരം
- കൊടും ചൂടില്‍ കൂളായി...
- കൈയ്യുള്ള മീന്‍
- ഈ പാല്‍ മതി
- പറയാനുള്ളത് പരിസ്ഥിതി നാശത്തിന്റെ കഥകള്‍
- നാടന്‍ നെല്‍വിത്തുകള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് ...
- സൂര്യവെളിച്ചം മതി; കുമാറിന്റെ സൈക്കിള്‍ പറപറക്കും
- കടുവകള്‍ക്കു വേണ്ടി
- മണ്ണാത്തിക്കിളിയുടെ ദുരിതം പക്ഷിപ്രേമികള്‍ക്ക് നൊമ...
- രണ്ടുമിനിട്ട്, 1112 പേപ്പര്‍ ബാഗുകള്‍
- ഇടമലയാര്‍ റോഡില്‍ കാട്ടാനക്കൂട്ടം
- സംരക്ഷണമില്ല; പുല്ലിപ്പുഴയിലെ കണ്ടല്‍ വനമേഖല അവഗണന...
- വയനാടന്‍ കാഴ്ചകള്‍ തേടി സഞ്ചാരിപ്രവാഹം
- ഹില്‍ വ്യൂ പാര്‍ക്ക് ഒരുങ്ങുന്നു, കാഴ്ചകള്‍ നിറച്ച്
- ചാലിയാര്‍, കടലുണ്ടി പുഴകളില്‍ ചെമ്മീന്‍കൃഷി
- മാവൂര്‍ നീര്‍ത്തടം സംരക്ഷിക്കപ്പെടേണ്ടത്
- കിണറ്റില്‍വീണ കലമാനെ പുറത്തെടുത്തു; കാട്ടില്‍ വിട്...
- കരിമീന്‍ സംരക്ഷണ പദ്ധതി കേന്ദ്രം തള്ളി
- നിറഭേദങ്ങളുടെ പൂരക്കാഴ്ചയൊരുക്കി പുഷേ്പാത്സവം
- കാടിന്റെ കുളിര്‍മയില്‍ നാഗര്‍ഹോള
- വിസ്മയക്കാഴ്ചകളുമായി വര്‍ണമത്സ്യ പ്രദര്‍ശനം
- കടുവകളെ സംരക്ഷിക്കാന്‍ ഒരു പൂച്ചക്കണ്ണുകാരന്‍
- കുറുമ്പുകള്‍കാട്ടി കുഞ്ഞാന
- നെല്ലിയാമ്പതിയില്‍നിന്ന് കുട്ടിയാനയെ തിരുവനന്തപുരത...
- മാലിന്യമൊഴിഞ്ഞു; കണ്ണന്‍ചിറയ്ക്ക് ആശ്വാസം
- നീര്നായക്കൂടിന്റെ നിര്‍മാണം പാതിവഴിയില്‍
- കാട്ടുതീക്ക് തടയിടാന്‍ സമ്മാനപ്പൊതി
- ഒരുനാടിനെ നിരപ്പാക്കുന്നതിങ്ങനെ
- അപൂര്‍വ മഞ്ഞവരയന്‍ മാടായിപ്പാറയില്‍
- കേരളത്തിന്റെ വനവിസ്തൃതി കുറയുന്നു
- രാസച്ചോര്‍ച്ച: യാങ്സെ നദി മലിനമായി
- വരള്‍ച്ച; കാട്ടാനകള്‍ വയനാട് വന്യജീവി സങ്കേതത്തിലേ...
- പുത്തനറിവുകളുടെ ഗുഹാമുഖം തുറന്ന് എടക്കല്‍
- മാലിന്യം 'ഫ്ളാറ്റ്'
- വനമിത്രമായി സലിം
- ഇതാണെന്റെ കണ്ടല്‍ രാജ്യം രാജന്‍
- സഞ്ചാരികളെ കാത്ത് കാറ്റാടിപ്പാറ
- മത്സ്യരോഗം പഴങ്കഥ അപ്പര്‍ കുട്ടനാട്ടില്‍ നീറ്റുമീന...
- കുട്ടനാടന്‍ കാഴ്ചകള്‍ ഇനി ലോകത്തിന്റെ സ്വത്ത്
- നവീകരിച്ച മലമ്പുഴ ഉദ്യാനം തുറന്നു
- അലങ്കാരത്തിന് തുണിപൊതിഞ്ഞ വൃക്ഷങ്ങള്‍ ഉണങ്ങുന്നു
- അടയാ കൊക്കുകള്‍ വിരുന്നെത്തി
- വാല്പാറയില് പുലി കെണിയില്‍ കുടുങ്ങി
- വേളി ടൂറിസ്റ്റ് വില്ലേജില്‍ പെഡല്‍ ബോട്ട് യാത്ര
- ഇന്നു ലോക തണ്ണീര്‍ത്തട ദിനം
- വനവത്കരണ പദ്ധതികള്‍ താളം തെറ്റി
- മുള്ളന്‍പന്നിയെ പിടികൂടി
- പെരിയാര്‍ ടൈഗര്‍ റിസര്‍വിന് പുതിയ മുഖം
- മരത്തിന് മരുന്നെത്തി
- ബെന്നാര്ഘെട്ടയില് സിംഹക്കുട്ടികള്‍ പിറന്നു
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)