ആഗോളതാപനത്തിന്റെ രൂക്ഷത കുറയ്ക്കാനായി ലോകമെങ്ങും ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണയ്ക്കുക എന്നതാണ് ലോക ഭൌമ നാഴിക (എര്‍ത്ത് അവര്‍) എന്നത്. എല്ലാ മാര്‍ച്ചിലേയും അവസാനത്തെ ശനിയാഴ്ചയാണ് ലോക ഭൌമ നാഴിക ആഘോഷിക്കുന്നത്. രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകള്‍ അണയ്ക്കുക എന്നതാണ് എര്‍ത്ത് അവര്‍ ആവശ്യപ്പെടുന്നത്. 2004ല്‍ ഓസ്ട്രേലിയയിലാണ് ആദ്യമായി ഭൌമ നാഴിക ആഘോഷിക്കാന്‍ തുടങ്ങിയത്. വേള്‍ഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) എന്ന സംഘടനയാണ് ലോക ഭൌമനാഴിക ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 2004ല്‍ ചെറിയ തോതില്‍ ആരംഭിച്ച ഭൌമ നാഴിക ആചരണം 2006 മുതലാണ് ഒരു മണിക്കൂര്‍ നേരം ഭൂമിയിലെ ലൈറ്റുകള്‍ അണച്ചു ഭൂമിയെ സംരക്ഷിക്കാനായി ഒത്തുചേരുക എന്ന തലത്തിലേക്ക് എത്തിയത്. 2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ഭൌമനാഴിക ആചരണം മുതലാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഈ ആഘോഷപരിപാടികള്‍ കടന്നു വന്നത്.
.

Saturday, March 31, 2012
Friday, March 30, 2012
മുംബൈ പ്രകൃതിദുരന്ത ഭീഷണിയുള്ള നഗരമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍:ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ദരിദ്രവും ജനവാസമേറിയതുമായ പ്രദേശങ്ങളില്‍ കൂടുതലാണെന്ന് മുന്നറിയിപ്പ്. മുംബൈ നഗരത്തിന്റെ ചില ഭാഗങ്ങള്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും കടല്‍നിരപ്പിലെ ഉയര്‍ച്ചയും കാരണം ആവാസയോഗ്യമല്ലാതായിത്തീരുമെന്നും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠനം നടത്തുന്ന യു.എന്‍. സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞാന്‍ ഏകനാണ്;വരയന്‍ കുതിരയുടെ വിഷാദം ആരറിയുന്നു
ഒറ്റയ്ക്ക് കഴിയുന്ന എന്റെ വേദനയും വികാരവും ആരുമറിയുന്നില്ല. ഇവിടെയെത്തിയിട്ട് 12 വര്‍ഷമായി. മരത്തണലും കാറ്റും വയറുനിറയെ ആഹാരവുമുണ്ട്. എന്നാല്‍ എനിക്കൊരു കൂട്ടുവേണ്ടേ.
മൃഗശാലയിലെ ഏക വരയന്‍കുതിരയായ സീതയുടെ ദുഃഖമാണ്. 2004 ല്‍ തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍നിന്നായിരുന്നു സീതയെ ഇവിടെയെത്തിച്ചത്. ഓടി നടക്കാനും ഉല്ലസിക്കാനും ഇവിടെ സൗകര്യമുണ്ട്. എനിക്കൊരുകൂട്ടിനായി ഒരാളെ നല്‍കാന്‍ മൃഗശാല അധികൃതര്‍ കനിയുമോ?..

Thursday, March 29, 2012
അഴകളവു നല്‍കാന്‍ ആനകള്‍
കിടങ്ങൂര്‍:പൂരത്തിനെന്നപോലെ ആനകളെത്തിക്കൊണ്ടിരുന്നു. അവയെക്കാണാന്‍ ആനപ്രേമികളും. ആനയുടെ അളവെടുപ്പുകള്‍ കണ്ട് കൗതുകം പൂണ്ട് നാട്ടുകാരും. വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാട്ടാനകള്‍ക്ക് ഡാറ്റാബുക്ക് നല്‍കുന്നതിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ വിവരശേഖരണം ബുധനാഴ്ച കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്ര പരിസരത്തും ഇളങ്ങുളം ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്തുമായി നടന്നു. രണ്ടിടത്തുമായി 68 ആനകള്‍ എത്തി. കിടങ്ങൂരില്‍ 51 ഉം ഇളങ്ങുളത്ത് 17 ഉം.
121 ആനകളുടെ ഉടമകളാണ് ജില്ലയില്‍ ആകെ പരിശോധനയ്ക്കായി അപേക്ഷ നല്‍കിയിരുന്നത്. വിവരശേഖരണം വ്യാഴാഴ്ച കുമളിയിലും നടത്തും. ജില്ലയിലെ നിരവധി ആനകള്‍ തേക്കടിയില്‍ വിനോദസഞ്ചാരികളുടെ സവാരിക്കായും മറ്റും കുമളി ഭാഗത്തുള്ളതിനാലാണ് അവിടെവച്ച് വിവരം ശേഖരിയ്ക്കുന്നത്.

വീട്ടുവളപ്പില്‍ വനമുണ്ടാക്കിയ ശ്യാമിന് ഹരിതം പുരസ്‌കാരം
ആലപ്പുഴ: ആലപ്പുഴയില്‍ വനം കാണാന്‍ പറ്റില്ല. വനമില്ലാത്ത ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുത്തന്‍ചിറ വീട്ടില്‍ ചെന്നാല്‍ പക്ഷേ, വലിയൊരു കാട് കാണാം. രണ്ടരയേക്കര്‍ വിശാലതയിലെ കാട് സ്വന്തം അധ്വാനംകൊണ്ട് ഉണ്ടാക്കിയെടുത്തത് വിദ്യാര്‍ഥിയായ ശ്യാം. ശ്യാമിന്റെ പ്രയത്‌നത്തെയും പരിസ്ഥിതിബോധത്തെയും സംസ്ഥാനസര്‍ക്കാര്‍ ആദരിച്ചത് ഹരിതം പുരസ്‌കാരം നല്‍കിക്കൊണ്ട്.
സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ശ്യാമിന് തോന്നിയ ആശയമാണ് ഇന്ന് കുളിര്‍മ്മ നല്‍കി,
സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ശ്യാമിന് തോന്നിയ ആശയമാണ് ഇന്ന് കുളിര്‍മ്മ നല്‍കി,
Wednesday, March 28, 2012
വേമ്പനാട്ടുകായല്‍ അപകടാവസ്ഥയില്‍
ആലപ്പുഴ : വേമ്പനാട്ടുകായല്‍ മലിനീകരണം സര്‍വ്വകാല റിക്കോഡിലെത്തിയതായി പഠനറിപ്പോര്‍ട്ട്. കാര്‍ഷിക സര്‍വകലാശാലയുടെ പ്രതിമാസ പഠനറിപ്പോര്‍ട്ടില്‍ ഏറ്റവും ഒടുവിലത്തേതിലാണ് ഏറെ ആശങ്ക പരത്തുന്ന വിവരമുള്ളത്.
വേമ്പനാട്ടുകായല്‍, പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ നദികള്‍ എന്നിവിടങ്ങളിലാണ് കാര്‍ഷിക സര്‍വകലാശാല പഠനം നടത്തിയത്. കായലിനെ അപേക്ഷിച്ച് നദികളുടെ സ്ഥിതി താരതമ്യേന ഭേദമെന്നാണ് കണ്ടെത്തല്‍.
വേമ്പനാട്ടുകായല്‍, പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ നദികള്‍ എന്നിവിടങ്ങളിലാണ് കാര്‍ഷിക സര്‍വകലാശാല പഠനം നടത്തിയത്. കായലിനെ അപേക്ഷിച്ച് നദികളുടെ സ്ഥിതി താരതമ്യേന ഭേദമെന്നാണ് കണ്ടെത്തല്‍.
Tuesday, March 27, 2012
കെണിയില്‍ കുടുങ്ങിയ കടുവയെ വനത്തില്‍ തുറന്നുവിട്ടു
സുല്‍ത്താന്‍ബത്തേരി: ഒരാഴ്ച മുമ്പ് സി.സി. എസ്റ്റേറ്റും പിന്നീട് കൃഷ്ണഗിരി എസ്റ്റേറ്റും താവളമാക്കിയ കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കടുവ കൃഷ്ണഗിരി എസ്റ്റേറ്റില്‍വെച്ച കെണിയിലകപ്പെട്ടത്. അഞ്ചുവയസ്സ് തോന്നിക്കുന്ന ഇതിനെ പിന്നീട് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ദെട്ടകുളസിയില്‍ തുറന്നുവിട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കടുവ കൃഷ്ണഗിരി എസ്റ്റേറ്റില്‍വെച്ച കെണിയിലകപ്പെട്ടത്. അഞ്ചുവയസ്സ് തോന്നിക്കുന്ന ഇതിനെ പിന്നീട് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ദെട്ടകുളസിയില്‍ തുറന്നുവിട്ടു.
പുനരുജ്ജീവനം തേടി വയനാടന്‍ വന്യ ഭക്ഷ്യ വൈവിധ്യം
ടി.എം. ശ്രീജിത്ത്
കല്പറ്റ: ഒരുകാലത്ത് വയനാട്ടില്‍ സമൃദ്ധമായിരുന്ന വന്യഭക്ഷ്യവിഭവങ്ങള്‍ പുനരുജ്ജീവനം തേടുന്നു. ആദിവാസി ജനതയും ചില കര്‍ഷക വിഭാഗങ്ങളും മാത്രമാണ് എണ്ണമറ്റ ഈ സ സ്യജനുസ്സുകളെ അല്പമെങ്കിലും സംരക്ഷിക്കുന്നത്. എന്നാല്‍ ഈ കാര്‍ഷികവൈവിധ്യത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങളുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ നാശോന്മുഖമായ ജനസ്സുകളെ സംരക്ഷിക്കാനും നടപടിയില്ല. എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയവും ചില സന്നദ്ധ സംഘടനകളും ഇത്തരം സസ്യവര്‍ഗങ്ങളെ സംരക്ഷിക്കാന്‍ അല്പമെങ്കിലും ശ്രദ്ധിക്കുന്നതാണ് ആശ്വാസം.വയനാട്ടില്‍ മുന്നൂറിലേറെ ഭക്ഷ്യയോഗ്യമായ വന്യ സസ്യങ്ങളുണ്ട്. പണിയ, കാട്ടുനായ്ക, കുറുമ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ ധാരാളമായി ഇവയെ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ ചിലയിനങ്ങള്‍ ഇപ്പോഴും ഇവര്‍ നിത്യജീവിതത്തില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു.
ഷാജിയുടെ കരുണയില്‍ മൂങ്ങക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍
നടുവില്‍: തലപോയി ചുവട് ദ്രവിച്ച് വീണ തെങ്ങിനടിയില്‍പ്പെട്ട മൂങ്ങക്കുഞ്ഞുങ്ങള്‍ക്ക് യുവാവിന്റെ പരിചരണം ജീവന്‍ തിരിച്ചുനല്‍കി.
നടുവിലിലെ ഷാജി പുതിയപുരയിലിന്റെ വീട്ടുമുറ്റത്തെ ഉണങ്ങിയ തെങ്ങില്‍ കൂടൊരുക്കി കഴിഞ്ഞിരുന്ന മൂങ്ങക്കുഞ്ഞുങ്ങളാണ് അപകടത്തില്‍പ്പെട്ടത്. തെങ്ങ് വീണപ്പോള്‍ മൂന്ന് മൂങ്ങക്കുഞ്ഞുങ്ങള്‍ അടിയില്‍പെടുകയായിരുന്നു. ചിറകിനും കാലുകള്‍ക്കും പരിക്കേറ്റ രണ്ട് മൂങ്ങകളെ ഷാജി പരിചരിച്ചു.
പച്ചമരുന്നുകള്‍ വച്ചുകെട്ടി ആഹാരവും നല്‍കി. ഒരാഴ്ചത്തെ ശ്രമഫലമായി മൂങ്ങകള്‍ രക്ഷപ്പെട്ടു. ഇവയെ കഴിഞ്ഞദിവസം പറത്തി വിട്ടു.

27 Mar 2012 Mathrubhumi Kannur News
Monday, March 26, 2012
300 വര്‍ഷം പഴക്കംചെന്ന മരമുത്തശ്ശിയെ ആദരിച്ചു
കോട്ടത്തറ: വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെയും നേതൃത്വത്തില്‍ മരമുത്തശ്ശിയെ ആദരിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ മാമ്പിലിച്ചിക്കടവിലുള്ള 300 വര്‍ഷത്തിലേറെ പഴക്കംചെന്ന ഇരുമ്പകം മരത്തെയാണ് ആദരിച്ചത്.
2010-ല്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേയിലാണ് വൃക്ഷ മുത്തശ്ശിയെ കണ്ടെത്തിയത്. മരങ്ങളിലെ വയോധികയായി 'ഇരുമ്പകത്തെ' സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് മരമുത്തശ്ശി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

Sunday, March 25, 2012
മൃഗരാജന് സ്വാതന്ത്ര്യപ്രാപ്തി
തിരുവനന്തപുരം: ആയൂഷിനെ ഇനി സന്ദര്‍ശകര്‍ക്ക് അടുത്തുനിന്ന് കാണാം. മൃഗശാലയിലെ ഏക ആണ്‍സിംഹമാണ് ആയൂഷ്. പ്രത്യേകം കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന ആയൂഷിനെ ശനിയാഴ്ച രാവിലെ തുറന്ന കൂട്ടിലേക്ക് വിട്ടു.
മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍, സൂപ്രണ്ട് ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആയൂഷിനെ തുറന്ന കൂട്ടിലേക്ക് വിട്ടത്.
മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍, സൂപ്രണ്ട് ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആയൂഷിനെ തുറന്ന കൂട്ടിലേക്ക് വിട്ടത്.
Saturday, March 24, 2012
ക്ളീനര്‍ തുണി
തുണി അലക്കാന്‍ മടിയുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വയം വൃത്തിയാവുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍. വെള്ളം വേണ്ട, സോപ്പ് വേണ്ട, അലക്കാനുള്ള സമയവും അധ്വാനവും വേണ്ട. ഉപയോഗിച്ചു കഴിഞ്ഞ വസ്ത്രം അല്‍പസമയം വെയിലത്തിട്ടാല്‍ മതി. തുണിയിഴകളില്‍ ചേര്‍ക്കുന്ന ചില രാസവസ്തുക്കള്‍ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ കറകള്‍ നീക്കുകയും ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്തുകൊള്ളും. ഈ രാസവസ്തുക്കള്‍ മനുഷ്യന് ഹാനികരമല്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ ഇവ വിപണിയില്‍ എത്തും.
Manoramaonline >> Environment >> save earth ധന്യലക്ഷ്മി മോഹന്‍
Friday, March 23, 2012
ആശംസാ കാര്‍ഡും ചാന്ദ്രയാത്രയും
പുതുവല്‍സരത്തിനും ക്രിസ്മസിനും കിട്ടിയ ആശംസാ കാര്‍ഡുകളും സമ്മാനപ്പൊതികളുമൊക്കെ എന്തു ചെയ്തു? ഓര്‍ക്കുന്നുണ്ടോ? ഇവയൊക്കെ കൂടി കൂട്ടി വച്ചാല്‍ എന്താവുമായിരുന്നു? ബ്രിട്ടനില്‍ ഓരോ ക്രിസ്മസ് - പുതുവല്‍സര വേളയിലും വലിച്ചെറിയുന്ന കാര്‍ഡുകളും സമ്മാനപ്പൊതികളും കൂട്ടിയാല്‍ 20 തവണ ചന്ദ്രനില്‍ പോയി വരാനുള്ള ഇന്ധനം ഉണ്ടാക്കാമത്രേ!
Thursday, March 22, 2012
ലോക ജലദിനം അഥവാ ജീവന്റെ ദിനം
ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തില്‍പ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനില്‍പ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള ദിനമാണ് മാര്‍ച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് കോണ്‍ഫറന്‍സിലാണു (UNCED) ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. ഈ നിര്‍ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതല്‍ മാര്‍ച്ച് 22-ാം തീയതി ലോകജല ദിനമായി ആചരിക്കാന്‍ തുടങ്ങി.
Wednesday, March 21, 2012
മാർച്ച് 21 ലോക വന ദിനം
വനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രവും കലയുമാണ് വനവല്‍ക്കരണം. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ പൊതു ജനത്തിന്റെ സഹകരണം ഉണ്ടായാലേ ഇത് സാധ്യമാവൂ എന്നാണ് ലോകത്ത് പലയിടങ്ങളിലും നടന്നു വരുന്ന വനവല്‍ക്കരണങ്ങളില്‍ നിന്നും നാം പഠിച്ച പാഠം.
Tuesday, March 20, 2012
മൊബൈല്‍ ടവറുകളുടെ വര്‍ദ്ധന അങ്ങാടിക്കുരുവികളുടെ നാശത്തിന് ഇടയാക്കുന്നു
പുല്‍മേടുകളുടെ നവീകരണം, ആഗോളതാപനം, പക്ഷികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിടനിര്‍മ്മാണം, കീടനാശിനികളുടെ അമിതമായ ഉപയോഗം, ആഹാരങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയവയാണ് ഈ പക്ഷികളുടെ വംശനാശത്തിന് കാരണമായി കരുതപ്പെട്ടിരുന്നത്. എന്നാല്‍
Sunday, March 18, 2012
ശിരുവാണിയുടെ സൗന്ദര്യം നുകരാം; ഇനി രാവും പകലും
കല്ലടിക്കോട്: നീലഗിരി ജൈവമേഖലയിലെ ശിരുവാണിയുടെ കാനനസൗന്ദര്യം ഇനി രാവും പകലും നുകരാന്‍ അവസരം.
ശിരുവാണിഡാമില്‍നിന്ന് 1,200മീറ്റര്‍ ഉയരത്തില്‍ സംസ്ഥാന ജലസേചനവകുപ്പ് നിര്‍മിച്ച പ്രോജക്ട്ഹൗസ് മന്ത്രി ശനിയാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതോടെയാണ് പ്രകൃതിസ്‌നേഹികള്‍ക്കും സന്ദര്‍ശകര്‍ക്കും സുവര്‍ണാവസരം ഒരുങ്ങുന്നത്.
കോയമ്പത്തൂര്‍ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കാനായി നിര്‍മിച്ച ശിരുവാണി ജലസംഭരണിയുടെ സംരക്ഷണം, നിയന്ത്രണം, പരിശോധന എന്നിവയ്ക്കായി എത്തുന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമായാണ് 5,500 ചതുരശ്രയടിയില്‍ പ്രോജക്ട്ഹൗസ് നിര്‍മിച്ചിട്ടുള്ളത്.

Saturday, March 17, 2012
തിരുനെല്ലി കാടുകളിലെ മഞ്ഞപ്പട്ടുകള്‍
മാനന്തവാടി: വിഷു ആഘോഷത്തിന് മുന്നോടിയായി തിരുനെല്ലി കാടുകളില്‍ കണിക്കൊന്ന പൂത്തുലഞ്ഞു. വനപാതയിലെ യാത്രക്കാര്‍ക്ക് മനോഹര കാഴ്ചയാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ തിരുനെല്ലി, തോല്‍പെട്ടി കാടുകളില്‍ കൊന്ന പൂത്തിരുന്നു. തിരുനെല്ലി റോഡിലും തോല്‍പെട്ടി റോഡിലും ഇരുവശങ്ങളിലും ഇലകള്‍പോലും കാണാത്ത തരത്തിലാണ് പൂക്കുലകള്‍. കാലാവസ്ഥയിലെ വ്യതിയാനമാണ് കണിക്കൊന്ന നേരത്തേ പൂക്കാന്‍ കാരണമെന്ന് പഴമക്കാര്‍ പറയുന്നു.
പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
വാഷിങ്ടണ്‍: പ്ലാസ്റ്റിക് എന്ന മാലിന്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന ഏറെ കാലത്തെ അന്വേഷണത്തിന് ഇതാ പ്രകൃതി തന്നെ ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോണ്‍ മഴക്കാടുകളില്‍നിന്നാണ് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെ കണ്ടെത്തിയത്. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിന്‍റ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകള്‍, ചെരിപ്പ് എന്നിവയിലെ പോളിയൂറത്തേന്‍ എന്ന ഘടകത്തെ ഓക്സിജന്‍റ അഭാവത്തില്‍ ഫംഗസുകള്‍ക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകും അങ്ങനെ ഈ ഫംഗസ് പ്ലാസ്റ്റിക്കിനെ ഇല്ലായ്മ ചെയ്യുമെന്ന് യേല്‍ സര്‍വകലാശാലയിലെ ഒരു സംഘമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ലോകം വിപ്ലവകരമായ മാറ്റം ഉണ്ടാകും.
വെള്ളംതേടി വന്യജീവികള്‍ കൂട്ടത്തോടെ തെന്മല ഡാമില്‍ ഇറങ്ങിത്തുടങ്ങി
തെന്മല:വെള്ളം തേടി വന്യജീവികള്‍ കൂട്ടത്തോടെ തെന്മല പരപ്പാര്‍ ഡാമിന്റെ തീരത്തേക്ക് വന്നുതുടങ്ങി. ചെന്തുരുണി വന്യജീവിസങ്കേതം, തെന്മല, ആര്യങ്കാവ്, അഞ്ചല്‍ വനം റേഞ്ചുകള്‍, തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടതുറ വന്യജീവിസങ്കേതം എന്നിവിടങ്ങളില്‍ നിന്നാണ് ജീവികള്‍ തീരങ്ങളിലേക്ക് വരുന്നത്.
കടുത്ത ചൂടില്‍ കാട്ടിലെ നീരുറവകള്‍ വറ്റിയതോടെയാണ് ഇവ ഡാം ജലാശയത്തെ ആശ്രയിച്ചു തുടങ്ങിയത്.
കടുത്ത ചൂടില്‍ കാട്ടിലെ നീരുറവകള്‍ വറ്റിയതോടെയാണ് ഇവ ഡാം ജലാശയത്തെ ആശ്രയിച്ചു തുടങ്ങിയത്.
Friday, March 16, 2012
മുള്ളുതോട്ടി ഉപയോഗിച്ചാല്‍ ആനയുടമയ്‌ക്കെതിരെ കേസ്- മന്ത്രി
തൃശ്ശൂര്‍: മുള്ള് ഘടിപ്പിച്ച തോട്ടി ഉപയോഗിച്ച് ആനയെ പീഡിപ്പിച്ചാല്‍ ഉടമയ്ക്കും പാപ്പാനും എതിരെ കേസ് എടുക്കുമെന്ന് വനം മന്ത്രി. നാട്ടാനകള്‍ക്ക് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നതിനുള്ള പരിശോധനകള്‍ വിലയിരുത്താന്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അത്തരം തോട്ടികള്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആനകളുടെ പരിശോധനയോട് സഹകരിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. അവിടെ ആനകളെ പീഡിപ്പിക്കുന്നതായ പരാതി അന്വേഷിക്കും. ബോര്‍ഡ് ആനകളെ നോക്കാന്‍ മറ്റ് പലരെയും ഏല്‍പ്പിച്ചതായി അറിയുന്നു. ആവശ്യമായ വിവരങ്ങളൊന്നും വനംവകുപ്പിന് നല്‍കാന്‍ തയ്യാറാകുന്നുമില്ല. ഈ നിലപാട് തുടര്‍ന്നാല്‍ കര്‍ശനമായ നടപടി വേണ്ടിവരും. വൃദ്ധരായ ആനകള്‍ക്കായി തിരുവനന്തപുരത്ത് ഒരു വൃദ്ധസദനം തുടങ്ങും.

വംശനാശം നേരിടുന്ന കരുവാരപ്പക്ഷി കന്നിമാരിയില്‍
ചിറ്റൂര്‍: പറമ്പിക്കുളം, ഹൈറേഞ്ച് മേഖലകളിലെ ജലാശയങ്ങളോടുചേര്‍ന്നുള്ള കാടുകളില്‍ കണ്ടുവരുന്ന കരുവാരപ്പക്ഷിയെ (വൈറ്റ് നെക്കഡ് സ്റ്റോര്‍ക്ക്) കന്നിമാരി ആല്‍ത്തറമുക്കിന് സമീപമുള്ള കുളത്തില്‍ അവശനിലയില്‍ കണ്ടെത്തി.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ നേച്വര്‍ ആന്‍ഡ് നേച്വറല്‍ റിസോഴ്‌സസ് (ഐ.യു.സി.എന്‍.) രേഖകള്‍ പ്രകാരം വംശനാശഭീഷണിനേരിടുന്ന പക്ഷിയാണ് വൈറ്റ് നെക്കഡ് സ്റ്റോര്‍ക്ക്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പക്ഷിയെ തൊഴിലുറപ്പുജോലിക്കെത്തിയ തൊഴിലാളികള്‍ കണ്ടെത്തിയത്.

അഴിഞ്ഞിലത്തെ വയല്‍നികത്തല്‍ അപൂര്‍വ പക്ഷികള്‍ക്കും വിനയാവും
അഴിഞ്ഞിലം: അഴിഞ്ഞിലത്തെ വയല്‍പ്രദേശം നികത്താന്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്ന ശ്രമം ലോകത്തെ അത്യപൂര്‍വമായ പക്ഷിജാലത്തിന് അന്ത്യം കുറിക്കും. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ ഉള്‍പ്പെടുത്തി ലോക വന്യജീവി സംരക്ഷണ സംഘടന പുറത്തിറക്കിയ ചുവന്നപട്ടികയില്‍ ഉള്‍പ്പെടുന്ന അഞ്ചോളം പക്ഷികളെയാണ് അഴിഞ്ഞിലത്ത് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ലോകത്തില്‍ 200ല്‍ താഴെ എണ്ണം മാത്രം അവശേഷിക്കുന്ന പക്ഷികളും ഉള്‍പ്പെടും. ഇവയുടെ അതിജീവന ശ്രമത്തിന് മേലെയാണ് സ്വകാര്യ കമ്പനികള്‍ ലാഭക്കൊതിയുടെ മണ്ണിടാനൊരുങ്ങുന്നത്.
പ്രാചീനയുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തി
ചേവായൂരിലെ കിര്‍ത്താഡ്‌സ് പരിസരത്തുനിന്ന് നിന്ന് ചെറുശിലായുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തി. വെള്ളാരംകല്ലിലും സ്ഫടികശിലയിലും നിര്‍മിച്ച കല്‍ച്ചുരണ്ടികളും ബ്ലേഡുകളും ബോറര്‍ ശിലായുധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കിര്‍ത്താഡ്‌സിലെ റിസര്‍ച്ച് അസിസ്റ്റന്റും പുരാതത്ത്വ നരവംശശാസ്ത്ര ഗവേഷകനുമായ എന്‍.കെ. രമേശാണ് ഇവ കണ്ടെടുത്തത്.
ഇന്നത്തെ മേശക്കത്തിക്ക് സമാനമായ രീതിയില്‍ മൂര്‍ച്ചയേറിയതും ചെറിയതുമായ ശിലായുധങ്ങളാണ് ചെറുശിലായുഗത്തിലെ മനുഷ്യര്‍ നിര്‍മിച്ചിരുന്നത്.
ഇന്നത്തെ മേശക്കത്തിക്ക് സമാനമായ രീതിയില്‍ മൂര്‍ച്ചയേറിയതും ചെറിയതുമായ ശിലായുധങ്ങളാണ് ചെറുശിലായുഗത്തിലെ മനുഷ്യര്‍ നിര്‍മിച്ചിരുന്നത്.
Thursday, March 15, 2012
കേരളത്തിലെ കാടുകളിലും ഔഷധ ചെടികള്‍ കുറയുന്നു-ഡി.കെ.വര്‍മ
കണ്ണൂര്‍: സംസ്ഥാനത്തെ കാടുകളിലും ഔഷധസസ്യങ്ങള്‍ കുറഞ്ഞുവരികയാണെന്ന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വര്‍മ പറഞ്ഞു. ഔഷധസസ്യങ്ങളുടെ സംരക്ഷണം, പ്രയോഗം, വ്യാപനം എന്നീ ലക്ഷ്യങ്ങളോടെ കണ്ണൂര്‍ സാമൂഹിക വനവത്കരണവിഭാഗം കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Wednesday, March 14, 2012
നീര്‍ച്ചാലായി നിള തീരങ്ങളില്‍ ശുദ്ധജലക്ഷാമം
കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ തീരങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി. പതിവിലും നേരത്തെതന്നെ ജലനിരപ്പ് താഴ്ന്നതോടെ പലയിടത്തും നിള നീര്‍ച്ചാലായി മാറിയിട്ടുണ്ട്. പുഴയിലെ ജലദൗര്‍ലഭ്യം ജല അതോറിറ്റിയുടെ ശുദ്ധജലവിതരണത്തിനും തിരിച്ചടിയായി. പുഴയോര പ്രദേശങ്ങളിലെ മിക്ക കിണറുകളും വറ്റിയതാണ് ശുദ്ധജലക്ഷാമത്തിന് കാരണമായത്.
മുത്തങ്ങയിലേക്ക് പ്രവേശനമില്ല: വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു
സുല്‍ത്താന്‍ബത്തേരി: കാട്ടുതീ ഭീഷണിയില്‍ മുത്തങ്ങ വന്യജീവി സങ്കേതം അടച്ചതോടെ ദിവസേന നൂറ്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടെ ആളൊഴിഞ്ഞു.
കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതലാണ് മുത്തങ്ങ വന്യജീവിസങ്കേതം അടച്ചത്. ഫിബ്രവരിയില്‍ത്തന്നെ കാട്ടുതീ കാരണം തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര്‍ വന്യജീവി സങ്കേതങ്ങള്‍ അടച്ചിരുന്നു. അതുരണ്ടും അടച്ചതോടെ മുത്തങ്ങയില്‍ വന്‍ തിരക്കായി.

Tuesday, March 13, 2012
തോട്ടയിടലും, നഞ്ചുകലക്കലും; പെരിയാര്‍ മലിനമാകുന്നു
കട്ടപ്പന: മീന്‍പിടിക്കാന്‍ നഞ്ചുകലക്കുന്നതും തോട്ടയിടുന്നതും കേരളത്തിലെ പ്രധാന നദികളിലൊന്നായ പെരിയാറിലെ വെള്ളം മലിനപ്പെടുത്തുന്നു. തോട്ടയിലും നഞ്ചിലും ചത്തൊടുങ്ങുന്ന ചെറുമീനുകള്‍, തവള, വാലുമാക്രി തുടങ്ങി ഉപേക്ഷിക്കപ്പെടുന്നവ ചീഞ്ഞളിഞ്ഞാണ് ജലം മലിനപ്പെടുന്നത്.
നീരൊഴുക്കു നിലയ്ക്കാറായതോടെ പെരിയാറിലെ ചെറുകയങ്ങള്‍ മിക്കതും ഒറ്റപ്പെട്ടു. ഇങ്ങനെയുള്ള കയങ്ങളിലാണ് തോട്ടായിട്ടുള്ള മീന്‍പിടിത്തം നടക്കുന്നത്.
നീരൊഴുക്കു നിലയ്ക്കാറായതോടെ പെരിയാറിലെ ചെറുകയങ്ങള്‍ മിക്കതും ഒറ്റപ്പെട്ടു. ഇങ്ങനെയുള്ള കയങ്ങളിലാണ് തോട്ടായിട്ടുള്ള മീന്‍പിടിത്തം നടക്കുന്നത്.
Monday, March 12, 2012
തീര്‍ഥങ്കര നീരുറവ നശിക്കുന്നു
കാക്കൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നടുവല്ലൂര്‍ നീര്‍ത്തടപരിധിയില്‍പ്പെടുന്ന തീര്‍ഥങ്കരയിലെ നീര്‍ച്ചാലുകള്‍ കടുത്ത ഭീഷണിയില്‍. നീരുറവയുടെ ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചും തീയിട്ട് നശിപ്പിച്ചും തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മുന്നൂറ്റിയമ്പതിലധികം വീട്ടുകാര്‍ക്ക് കുടിനീര് ലഭിക്കുന്നത് പ്രകൃതിദത്തമായ ഈ ജലസ്രോതസ്സില്‍ നിന്നാണ്.
Sunday, March 11, 2012
ട്യൂബ്ലസ് ടയര്‍
സാധാരണ ടയറുകളുമായി 'ട്യൂബ്ലസ് ടയറിനുള്ള പ്രധാന വ്യത്യാസം ഇതിന് ടയറിനുള്ളില്‍ ട്യൂബോ അതിലേക്ക് കാറ്റുനിറയ്ക്കാനുള്ള ഭാഗമോ ഇല്ല എന്നതു തന്നെ. പച്ചനിറത്തിലുള്ള 'തെര്‍മോ - പ്ളാസ്റ്റിക് റെസീന്‍ എന്ന പദാര്‍ഥം കൊണ്ട് ഉണ്ടാക്കിയ കുറേ കമ്പികള്‍, അതില്‍ ചുറ്റിയിരിക്കുന്ന റബറിന്റെ പട്ട - ഇതാണ് ഈ പുതിയ ടയറിന്റെ രൂപം.
പ്രശസ്ത ടയര്‍ നിര്‍മാണ കമ്പനിയായ ബ്രിഡ്ജ്സ്റ്റോണ്‍ ആണ് ഈ രസികന്‍ ടയര്‍ നിര്‍മിച്ചത്. യാത്രയ്ക്കിടയില്‍ ടയര്‍ പഞ്ചര്‍ ആവുക, ട്യൂബിലെ കാറ്റു പോവുക തുടങ്ങിയ പ്രശ്നങ്ങളൊന്നും ഈ ടയറിന്റെ കാര്യത്തില്‍ ഉണ്ടാവുകയില്ലെന്നുറപ്പ്.
തന്നെയുമല്ല, ഇപ്പോഴത്തെ ടയറുകള്‍ ഉപയോഗശേഷം മണ്ണില്‍ നശിക്കാതെ കിടക്കുന്നതുകൊണ്ട് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഈ ട്യൂബ്ലസ് ചക്രങ്ങള്‍ റീസൈക്കിള്‍ എന്ന വിദ്യ ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാം. അങ്ങനെ പരിസ്ഥിതി മലിനീകരണത്തെ ചെറുക്കുകയും ചെയ്യാം.

Manoramaonline >> Environment >> Save Earth(ധന്യലക്ഷ്മി മോഹന്‍)
Saturday, March 10, 2012
ചെടിച്ചട്ടിയില്‍ നീര്‍മാതളം പൂത്തു
പരപ്പനങ്ങാടി: മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി അനശ്വരമാക്കിയ 'നീര്‍മാതളം' ഔഷധസസ്യകൃഷിയിലൂടെ പ്രശസ്തനായ അബ്ദുറസാഖിന്റെ വീട്ടുമുറ്റത്തെ പൂച്ചട്ടിയില്‍ പൂവിട്ടത് പ്രകൃതിസ്‌നേഹികള്‍ക്കും സഹൃദയര്‍ക്കും കൗതുകമായി. പരപ്പനങ്ങാടി കൊടപ്പാളിയിലുള്ള റസാക്കിന്റെ പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ ഔഷധച്ചെടിയായി സംരക്ഷിക്കുന്ന നീര്‍മാതളമാണ് വെളുത്ത പൂക്കളും നീളമുള്ള പിങ്ക് കേസരങ്ങളുമായി പൂവിരിയിച്ചത്.
10 മീറ്ററിലേറെ ഉയരം വെക്കുന്ന മരമാണ് നീര്‍മാതളം. നീര്‍മാതളത്തിന്റെ വേരും തൊലിയും ഇലയുമെല്ലാം ഔഷധമാണ്.
10 മീറ്ററിലേറെ ഉയരം വെക്കുന്ന മരമാണ് നീര്‍മാതളം. നീര്‍മാതളത്തിന്റെ വേരും തൊലിയും ഇലയുമെല്ലാം ഔഷധമാണ്.
Friday, March 9, 2012
കാര്‍ഷിക സര്‍വ്വകലാശാലയില്‍ കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിച്ചു
തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒളരികള്‍ച്ചര്‍ വിഭാഗത്തില്‍ കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ വികസിപ്പിച്ചു. ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷമായി പരീക്ഷണം നടന്നുവരികയായിരുന്നു. ഇന്ത്യയിലാദ്യമായാണ് കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. കേരളത്തില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഷുനര്‍ ബേബി ഇനത്തിലുള്ള ടെട്രോപ്ലോയിഡ് തണ്ണിമത്തനാണ് പരീക്ഷണത്തില്‍ ഉപയോഗിച്ചത്.
പൂവിനുള്ളില്‍ പൂ വിരിയുന്ന റോസാച്ചെടി
രാജാക്കാട്:പൂവിനുള്ളില്‍നിന്ന് മൊട്ട് കിളിര്‍ത്ത് പൂവായി മാറുന്ന റോസാച്ചെടി കൗതുകമാകുന്നു. രാജകുമാരി പന്നിയാര്‍ ജങ്ഷന്‍ തെങ്ങുംകുടിയില്‍ ജോണ്‍സന്റെ വീട്ടുമുറ്റത്തെ റോസാച്ചെടിയിലാണ് ഈ പ്രതിഭാസം.
മൊട്ട് വിരിഞ്ഞ് പൂവാകുന്നതോടെ പഴയ പൂവിന്റെ ഇതളുകള്‍ കൊഴിയാന്‍ തുടങ്ങും. ഈ വര്‍ഷം മുതലാണ് പൂവിനുള്ളില്‍ പൂവിരിയുന്നത് കണ്ടുതുടങ്ങിയത്. സ്വാഭാവിക ചുറ്റുപാടുകളില്‍ ഇപ്രകാരം സംഭവിക്കുന്നത് അത്യപൂര്‍വ്വമാണെന്നും ജനിതക മാറ്റമാണ് കാരണമെന്നും മൈലാടുമ്പാറ ഐ.സി.ആര്‍.ഐ.ലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും പ്ലാന്റ് പതോളജി വിഭാഗം തലവനുമായ ഡോ. എ.കെ.വിജയന്‍ പറഞ്ഞു.

09 Mar 2012 Mathrubhumi Idukki News
ഇതോ ദൈവത്തിന്റെസ്വന്തം നാട്?
എടപ്പാള്‍: 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രകൃതിയോട് ഇത്രയും വലിയ ദ്രോഹമോ...?' ഡെന്‍മാര്‍ക്കിലെ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരായ സ്വന്‍എറിക് ക്രിസ്റ്റീന്‍സനും ഭാര്യ ലിന്‍ഡ ക്രിസ്റ്റീന്‍സനുമാണ് മാഫിയ തുരന്ന് തീര്‍ക്കുന്ന കവുപ്രക്കുന്നിന്റെ വികൃതമായ മുഖം നോക്കി ഇങ്ങനെ ചോദിച്ചത്.
വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ബ്രദര്‍ഹുഡ് ഫണ്ട് പ്രതിനിധിയും ബില്ലന്‍സ് വൈസ്‌മെന്‍ ക്ലബ്ബ് ഭാരവാഹിയും കര്‍ഷകനുമായ സ്വന്‍എറിക്കും ഭാര്യയും വ്യാഴാഴ്ച രാവിലെയാണ് സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി എടപ്പാളിലെത്തിയത്.

മൃഗശാലയിലെ പച്ചപ്പുകള്‍ കരിയുന്നു
'വെള്ളമില്ലെങ്കിലും പൂക്കാതിരിക്കാന്‍ എനിക്കാവതില്ല' എന്ന കവിഭാഷ്യത്തെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് മൃഗശാല വളപ്പിലെ കണിക്കൊന്നയും സമീപത്തെ പുല്‍ത്തകിടിയും.
നേപ്പിയര്‍ മ്യൂസിയത്തിന് സമീപത്തുള്ള സന്ദര്‍ശകര്‍ ധാരാളമായി എത്തി വിശ്രമിക്കുന്ന മനോഹരമായ പുല്‍ത്തകിടി കരിഞ്ഞുണങ്ങിയിട്ടുണ്ട്.കരിഞ്ഞ പുല്‍ത്തകിടിയില്‍ കരിയിലകളും മരച്ചില്ലകളും ധാരാളമായുണ്ട്. പുല്‍ത്തകിടി വൃത്തിയാക്കി സൂക്ഷിക്കാനും വെള്ളം നനയ്ക്കാനും 50 ജീവനക്കാര്‍.

Thursday, March 8, 2012
ലോറിയില്‍ ആനകളുടെ 'സര്‍ക്കസ്':പാപ്പാനും ഡ്രൈവറും കുടുങ്ങി
അമ്പലപ്പുഴ: സര്‍ക്കസ് കൂടാരത്തിലെ രണ്ടു പിടിയാനകളെ ഒരു ലോറിയില്‍ ബാരിക്കേഡോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ കയറ്റിക്കൊണ്ടുപോയ ഡ്രൈവറും ക്ലീനറും പാപ്പാനും പോലീസ് പിടിയില്‍. കസ്റ്റഡിയിലായ ആനകള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സര്‍ക്കസ് വിദ്യകള്‍ കാട്ടിയത് കാണികളെ രസിപ്പിച്ചു. നാലരമണിക്കൂറിന് ശേഷം ബാരിക്കേഡില്ലാതെ തന്നെ ആനകളെ കയറ്റിയ ലോറി വിട്ടയച്ച പോലീസ് നടപടിയും ആക്ഷേപത്തിനിടയാക്കി.
Wednesday, March 7, 2012
നദീതീരങ്ങള്‍ക്കും ദാഹം
ചെങ്ങന്നൂര്‍: നദീതീര പ്രദേശങ്ങളിലും കുടിനീര്‍ക്ഷാമം രൂക്ഷമായി. നദികളാല്‍ സമ്പുഷ്ടമായ പ്രദേശമാണ് ചെങ്ങന്നൂര്‍. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍, വരട്ടാര്‍, ഉത്തരപ്പള്ളിയാര്‍, കുട്ടമ്പേരൂരാര്‍ എന്നിവ തലങ്ങുംവിലങ്ങും ഒഴുകുമ്പോള്‍ കുടിനീരിന് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകുമെന്ന് ആരും കരുതിയില്ല. നദീതീരങ്ങളില്‍ പൈപ്പുലൈനിട്ടപ്പോള്‍ ജനത്തിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. കാലം മാറിയപ്പോള്‍ സ്ഥിതിമാറി. പമ്പയുടെയും അച്ചന്‍ കോവിലാറിന്റെയുമെല്ലാം തീരത്ത് ജനം കുടിനീരിന് നെട്ടോട്ടമോടുകയാണ്.
ബന്ദിപ്പുര്‍-മുതുമല വന്യജീവി സങ്കേതത്തില്‍ കാട്ടുതീ വ്യാപകം
സുല്‍ത്താന്‍ബത്തേരി: വേനല്‍ കനത്തതോടെ കര്‍ണാടകയുടെ ബന്ദിപ്പുര്‍ വനമേഖലയിലും തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേത്തിലും കാട്ടുതീ വ്യാപകമായി. ഇരുസംസ്ഥാനത്തേയും കാട്ടുതീ വയനാട് വന്യജീവി സങ്കേതത്തിനും വന്‍ ഭീഷണി ഉയര്‍ത്തുന്നു.
കഴിഞ്ഞ ആഴ്ച മുതുമല വന്യജീവി സങ്കേതത്തിലെ ചിക്കള്ളയില്‍നിന്ന് തീപടര്‍ന്ന് കേരള വനത്തിലെ മരഗദില്‍ നൂറുകണക്കിന് ഏക്കര്‍ കാട് കത്തിയിരുന്നു. ഈ വര്‍ഷം കേരളത്തിലെ കാടുകളില്‍ ബാധിച്ച ഉണക്കം ഭീഷണിക്ക് കാരണമായി. അടിക്കാടുകള്‍ ഉണങ്ങിയതാണ് കാട്ടുതീ പടരാന്‍ കാരണം. കൂടാതെ ഉണങ്ങിയൊടിഞ്ഞ് തൂങ്ങിനില്ക്കുന്ന മുളങ്കാടുകളും തീപടരാന്‍ കാരണമാകുന്നു.

145 ആമ ക്കുഞ്ഞുങ്ങളെ കടലിലിറക്കി
ചാവക്കാട്: മുട്ടവിരിഞ്ഞ് 145 ആമക്കുഞ്ഞുങ്ങളെ കടലിലിക്കി. മന്ദലംകുന്ന് കടപ്പുറത്ത് മുട്ടയിട്ട 4 കടലാമകളുടെ ആദ്യ രണ്ടുകുഴികളില്‍ നിന്നായി 145 ആമക്കുഞ്ഞുങ്ങള്‍ പുറത്ത് വന്നു. ഞായറാഴ്ച 11 മണിക്ക് ശേഷമാണ് ആദ്യ ആമക്കുഞ്ഞുങ്ങള്‍ മണല്‍ നീക്കി പുറത്ത് വന്നത്. ആമകളെ സംരക്ഷിക്കാനായി കടലാമ സംരക്ഷണ സമിതി കെട്ടിയ വലക്കൂടിനകത്ത് നിരനിരയായി മണ്ണില്‍ നിന്നും പൊന്തിവന്ന ആമക്കുഞ്ഞുങ്ങള്‍ പുറത്ത് കടക്കാന്‍ ധൃതികൂട്ടി.
Tuesday, March 6, 2012
തെന്മല ഡാം കടുത്ത വരള്‍ച്ചയില്‍; ഉമയാറില്‍ അടിത്തട്ട് തെളിഞ്ഞു
തെന്മല: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചനപദ്ധതിയുടെ സംഭരണിയായ തെന്മല പരപ്പാര്‍ ഡാം കടുത്ത വരള്‍ച്ചയില്‍. വെള്ളം ഇറങ്ങിയതിനാല്‍ ഡാമിന്റെ അങ്ങേയറ്റമായ ഉമയാറില്‍ 7 കിലോമീറ്റര്‍ ദൂരത്ത് അടിത്തട്ട് തെളിഞ്ഞു. 116.73 മീറ്റര്‍ പൂര്‍ണസംഭരണശേഷിയുള്ള ഡാമില്‍ തിങ്കളാഴ്ചത്തെ ജലനിരപ്പ് 107 മീറ്ററാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 3 മീറ്റര്‍ വെള്ളത്തിന്റെ കുറവുണ്ട്. തെന്മല ഡാമിന്റെ പ്രധാന പോഷകനദിയായ ചെന്തുരുണിയുടെ കൈവഴി ഉമയാര്‍ ഡാമില്‍ ചേരുന്ന ഭാഗത്താണ് അടിത്തട്ട് തെളിഞ്ഞിരിക്കുന്നത്.
കല്ലൂര്‍ ഉള്ളിച്ചിറ കയറ്റം കാട്ടാനകളുടെ താവളം
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നതോടെ കല്ലൂര്‍ ഉള്ളിച്ചിറ കയറ്റം കാട്ടാനകളുടെ താവളമായി മാറി.
ഇവിടത്തെ പച്ചപ്പും തൊട്ടടുത്തുകൂടി കല്ലൂര്‍ പുഴ ഒഴുകുന്നതുമാണ് കാട്ടാനകളെ ഉള്ളിച്ചിറ കയറ്റത്തിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ ദേശീയപാതയില്‍ ശുദ്ധജല വിതരണപദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുമുണ്ട്. അതും കാട്ടാനകള്‍ഉപയോഗപ്രദമാക്കുന്നു. കുട്ടികളുമായുള്ള ആനക്കൂട്ടമാണ് ഏറെയും.

Monday, March 5, 2012
വേനലിലും കുളിരുപകര്‍ന്ന് ലക്ഷ്മണ്‍ തീര്‍ഥ
കുട്ട (കര്‍ണാടക): പൊള്ളുന്ന വേനലിലും പാറക്കെട്ടുകളില്‍ നിന്ന് കുതിച്ചുചാടി, പതഞ്ഞൊഴുകുന്ന, ഇരുപ്പ് വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു.
കര്‍ണാടകയുടെ തെക്കേ അതിര്‍ത്തിയിലാണ് ലക്ഷ്മണ്‍ തീര്‍ഥ എന്ന് അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം. അന്‍പതടിയോളം താഴ്ചയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ബ്രഹ്മഗിരി മലനിരകളില്‍ നിന്നുമാണ് ഇരുപ്പ് കാട്ടരുവിയുടെ ഉത്ഭവം.
സദാ മഞ്ഞുപെയ്യുന്ന കുടക് താഴ്‌വാരത്തെ വനസ്ഥലികള്‍ പിന്നിട്ടുവേണം കേരളത്തില്‍ നിന്ന് ഇവിടെയെത്താന്‍. പതിറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ സഞ്ചാരികളുടെ വിനോദ ഭൂപടത്തില്‍ ഈ ജലപാതം വിസ്മയങ്ങള്‍ കാത്തുവെക്കുന്നു.

'മിസ് കേരള'യെ പാണത്തൂര്‍ പുഴയില്‍നിന്ന് വ്യാപകമായി പിടിക്കുന്നു
പാണത്തൂര്‍: ചെങ്കണ്ണിയന്‍ എന്ന് നാടന്‍ വിളിപ്പേരുള്ള മിസ് കേരള എന്ന അലങ്കാര മത്സ്യത്തെ പാണത്തൂര്‍പ്പുഴയില്‍നിന്ന് വ്യാപകമായി പിടികൂടുന്നു. ജില്ലയിലെ അക്വേറിയങ്ങളിലേക്കും കര്‍ണാടകത്തിലേക്കുമാണ് മിസ് കേരളയെ കടത്തുന്നത്. പാണത്തൂര്‍പ്പുഴയിലെ വിവിധ കടവുകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ കുഞ്ഞുങ്ങളെ പിടികൂടുന്നത്. അടിത്തട്ടില്‍മാത്രം കാണുന്നവയാണ് ഇവ. അതിനാല്‍ വൈകുന്നേരങ്ങളിലാണ് പ്രത്യേകതരം വല ഉപയോഗിച്ച് കുഞ്ഞങ്ങളെ ശേഖരിക്കുന്നത്.
Sunday, March 4, 2012
വേനല്‍ കനക്കുന്നു; ബാണാസുരസാഗറില്‍ ജലനിരപ്പ് താഴ്ന്നു
പടിഞ്ഞാറത്തറ: വേനല്‍മഴ മാറിനിന്നതോടെ ബാണാസുരസാഗറിലെ ജലനിരപ്പ് താഴുന്നു. നാനാഭാഗത്തേക്കും കൈകള്‍ നീട്ടിയ അണക്കെട്ടിന്റെ ജലാശയം ചുരുങ്ങി വരികയാണ്. കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിയ കുന്നുകളെല്ലാം ചുവന്ന മണ്‍തിട്ടകളുമായി വേനലിന്റെ കാഠിന്യത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു.
ബാണാസുരസാഗറില്‍ 76.18 അടി വെള്ളമാണ് ശേഷിക്കുന്നത്. 57.95 മില്യന്‍ ക്യൂബിക് ലിറ്റര്‍ വെള്ളത്തിലാണ് ഇനിയുള്ള ദിവസങ്ങളില്‍ വൈദ്യുതി ഉത്പാദനം നടക്കുക. പ്രതിവര്‍ഷം ഏഴ് ടി.എം.സി.വെള്ളമാണ് അണക്കെട്ടിന്റെ സംഭരണശേഷി. കമ്മീഷന്‍ചെയ്ത് ആറുവര്‍ഷത്തിനുള്ളില്‍ 690 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ പദ്ധതികൊണ്ടുസാധിച്ചു. ലക്ഷ്യത്തെക്കാള്‍ പത്തിരട്ടിവരുമാനമാണ് ഈ പദ്ധതികൊണ്ടുമാത്രം കെ.എസ്.ഇ.ബി. ഉണ്ടാക്കിയത്.

മരുഭൂമികള്‍ ഉണ്ടാകുന്നത്
രാത്രിയും പുലര്‍ച്ചെയും കൊടുംതണുപ്പ്, മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കൊടുംചൂട്. ചുരുങ്ങിയ സമയത്തിനിടെയുള്ള വ്യത്യസ്തമായ കാലാവസ്ഥാമാറ്റം സര്‍വ ജീവജാലങ്ങളെയും അപകടത്തിലാക്കുന്നു. പ്രകൃതിയില്‍നിന്നു പച്ചപ്പ് മായുന്നു. മരുഭൂവല്‍ക്കരണത്തിന്റ സൂചനകളായി വിദഗ്ധര്‍ ഇതിനെ കാണുന്നു.
കര്‍ണാടക അതിര്‍ത്തിയിലാണ് കാലാവസ്ഥയില്‍ പ്രകടമായ മാറ്റം കാണുന്നത്. പകലത്തെ കൊടുംചൂട് സര്‍വനാശം വിതയ്ക്കുന്നു. തോടുകളും കുളങ്ങളും എളുപ്പം വറ്റുന്നു. ജലലഭ്യത കുറയുന്ന നാളുകളിലേക്കു നാട് നീങ്ങുന്നു. സാധാരണ തണുപ്പുരാജ്യങ്ങളില്‍ തുടര്‍ച്ചയായി തണുപ്പായിരിക്കും.

Saturday, March 3, 2012
നാലിരട്ടി വലിപ്പമുള്ള മുട്ടയിട്ട് നാടന്‍താറാവ്
നെടുംകുന്നം:സാധാരണ താറാവിന്‍മുട്ടകളുടെ നാലിരട്ടി വലിപ്പമുള്ള താറാവിന്‍മുട്ട കൗതുകമായി. നെടുംകുന്നം ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ വളര്‍ത്തുന്ന നാടന്‍ താറാവാണ് 200 നഗ്രാം തൂക്കമുള്ള മുട്ടയിട്ടത്. സാധാരണ താറാവിന്‍മുട്ടകള്‍ക്ക് 50 നഗ്രാമില്‍ കൂടുതല്‍ തൂക്കം ലഭിക്കാറില്ല. വലിയ താറാവിന്‍മുട്ട കണ്ട കടയുടമ മുട്ട ഉപയോഗിക്കാതെ കടയിലെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. സാധാരണ താറാവിന്‍മുട്ടയുടെ തോടുപോലെതന്നെ ഉറച്ച തോടോടുകൂടിയ മുട്ട നശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൂക്കി നോക്കിയപ്പോഴാണ് 200 നഗ്രാം തൂക്കമുണ്ടെന്ന് മനസ്സിലായത്.
03 Mar 2012 Mathrubhumi Kottayam News
കണികാണാന്‍ കണിക്കൊന്ന പൂക്കുമോ..?
ഇത്തവണ വിഷുവിന് കൊന്നപ്പൂവിനെ കണികാണാന്‍ കിട്ടുമോയെന്ന് ആശങ്ക ഉയരുന്നു. നാട്ടിലെ കൊന്നമരങ്ങള്‍ മിക്കവാറും പൂത്തുലഞ്ഞു നില്‍ക്കുന്നു. രണ്ടോ മൂന്നോ നാള്‍ കഴിഞ്ഞാല്‍ അവ വാടി ദളങ്ങള്‍ കൊഴിയും. വിഷു ഇനിയും ഒന്നരമാസം അകലെയാണ്. അതുവരെ കൊന്നപ്പൂക്കള്‍ ഇങ്ങനെ നില്‍ക്കുമോ? കായകളുമായി ഇലകൊഴിഞ്ഞ മരങ്ങളാവും വിഷുവെത്തുമ്പഴേയ്ക്കും കണിക്കൊന്ന.
കാവുകളുടെ ആത്മാവുതേടി..
ജൈവ സമ്പന്നമായ പ്രകൃതിയുടെ ചെറു പരിഛേദങ്ങളായ കാവുകളെ കുറിച്ച് ആഴത്തിലിറങ്ങി പരിശോധിക്കുകയാണ് കാവു തീണ്ടല്ലേ... എന്ന ഡോക്യുമെന്ററിയില്‍. ബത്തേരി വാലുമ്മല്‍ ടിടിഐയിലെ ഏഴു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് കാവുകളുടെ കഥ പഠന വിധേയമാക്കിയത്.
കാവുകളുടെ നാശോന്‍മുഖമായ ഇന്നത്തെ അവസ്ഥയും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും 20 മിനിറ്റ് നീളുന്ന ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു.
കാവുകളുടെ നാശോന്‍മുഖമായ ഇന്നത്തെ അവസ്ഥയും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും 20 മിനിറ്റ് നീളുന്ന ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു.
Friday, March 2, 2012
മാലിന്യങ്ങളെ എന്തിന് ഭയക്കണം
മാലിന്യ പ്രശ്‌നപരിഹാരത്തിനായി അധികാരികളും ജനങ്ങളും നേട്ടോട്ടമോടുന്നതിനെ കുറിച്ച് ചോദിച്ചാല്‍ കോഴിക്കോട്ടുകാരനായ അബൂബക്കര്‍ ചിരിക്കും. കാരണം എന്തെന്നല്ലേ? മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും അത് ലാഭകരമാക്കുന്നതിനും പല വഴികളുണ്ടെങ്കിലും ജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ബക്കറിന്റെ അഭിപ്രായം. ജൈവമാലിന്യങ്ങളില്‍ നിന്നു കൂടുതല്‍ വൈദ്യുതിയും ഗ്യാസും ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനും അബൂബക്കറിന് കഴിഞ്ഞു. കേരളത്തിലെ നഗരങ്ങള്‍ മാലിന്യ പ്രശ്‌നത്തില്‍ ചീഞ്ഞു നാറുമ്പോള്‍ അതിന് പരിഹാരം കാണാന്‍ തന്റെ നേതൃത്വത്തിലുള്ള കമ്പനി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Posts (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
▼
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
-
▼
March 2012
(53)
- ഭൂമിക്കായി ഒരു മണിക്കൂര്‍
- മുംബൈ പ്രകൃതിദുരന്ത ഭീഷണിയുള്ള നഗരമെന്ന് റിപ്പോര്...
- ഞാന്‍ ഏകനാണ്;വരയന്‍ കുതിരയുടെ വിഷാദം ആരറിയുന്നു
- അഴകളവു നല്‍കാന്‍ ആനകള്‍
- വീട്ടുവളപ്പില്‍ വനമുണ്ടാക്കിയ ശ്യാമിന് ഹരിതം പുരസ്...
- വേമ്പനാട്ടുകായല്‍ അപകടാവസ്ഥയില്‍
- കെണിയില്‍ കുടുങ്ങിയ കടുവയെ വനത്തില്‍ തുറന്നുവിട്ടു
- പുനരുജ്ജീവനം തേടി വയനാടന്‍ വന്യ ഭക്ഷ്യ വൈവിധ്യം
- ഷാജിയുടെ കരുണയില്‍ മൂങ്ങക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍
- 300 വര്‍ഷം പഴക്കംചെന്ന മരമുത്തശ്ശിയെ ആദരിച്ചു
- മൃഗരാജന് സ്വാതന്ത്ര്യപ്രാപ്തി
- ക്ളീനര്‍ തുണി
- ആശംസാ കാര്‍ഡും ചാന്ദ്രയാത്രയും
- ലോക ജലദിനം അഥവാ ജീവന്റെ ദിനം
- മാർച്ച് 21 ലോക വന ദിനം
- മൊബൈല്‍ ടവറുകളുടെ വര്‍ദ്ധന അങ്ങാടിക്കുരുവികളുടെ നാ...
- പക്ഷിസങ്കേതത്തിന്റെ ഭൂപടത്തില്‍ ഇനി മുണ്ടേരിക്കടവും
- ശിരുവാണിയുടെ സൗന്ദര്യം നുകരാം; ഇനി രാവും പകലും
- തിരുനെല്ലി കാടുകളിലെ മഞ്ഞപ്പട്ടുകള്‍
- പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
- വെള്ളംതേടി വന്യജീവികള്‍ കൂട്ടത്തോടെ തെന്മല ഡാമില്‍...
- മുള്ളുതോട്ടി ഉപയോഗിച്ചാല്‍ ആനയുടമയ്‌ക്കെതിരെ കേസ്-...
- വംശനാശം നേരിടുന്ന കരുവാരപ്പക്ഷി കന്നിമാരിയില്‍
- അഴിഞ്ഞിലത്തെ വയല്‍നികത്തല്‍ അപൂര്‍വ പക്ഷികള്‍ക്കും...
- പ്രാചീനയുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തി
- കേരളത്തിലെ കാടുകളിലും ഔഷധ ചെടികള്‍ കുറയുന്നു-ഡി.കെ...
- നീര്‍ച്ചാലായി നിള തീരങ്ങളില്‍ ശുദ്ധജലക്ഷാമം
- മുത്തങ്ങയിലേക്ക് പ്രവേശനമില്ല: വിനോദസഞ്ചാരികള്‍ നി...
- തോട്ടയിടലും, നഞ്ചുകലക്കലും; പെരിയാര്‍ മലിനമാകുന്നു
- തീര്‍ഥങ്കര നീരുറവ നശിക്കുന്നു
- ട്യൂബ്ലസ് ടയര്‍
- ചെടിച്ചട്ടിയില്‍ നീര്‍മാതളം പൂത്തു
- കാര്‍ഷിക സര്‍വ്വകലാശാലയില്‍ കുരുവില്ലാത്ത തണ്ണിമത്...
- പൂവിനുള്ളില്‍ പൂ വിരിയുന്ന റോസാച്ചെടി
- ഇതോ ദൈവത്തിന്റെസ്വന്തം നാട്?
- മൃഗശാലയിലെ പച്ചപ്പുകള്‍ കരിയുന്നു
- ലോറിയില്‍ ആനകളുടെ 'സര്‍ക്കസ്':പാപ്പാനും ഡ്രൈവറും ക...
- നദീതീരങ്ങള്‍ക്കും ദാഹം
- ബന്ദിപ്പുര്‍-മുതുമല വന്യജീവി സങ്കേതത്തില്‍ കാട്ടുത...
- 145 ആമ ക്കുഞ്ഞുങ്ങളെ കടലിലിറക്കി
- തെന്മല ഡാം കടുത്ത വരള്‍ച്ചയില്‍; ഉമയാറില്‍ അടിത്തട...
- കല്ലൂര്‍ ഉള്ളിച്ചിറ കയറ്റം കാട്ടാനകളുടെ താവളം
- വേനലിലും കുളിരുപകര്‍ന്ന് ലക്ഷ്മണ്‍ തീര്‍ഥ
- 'മിസ് കേരള'യെ പാണത്തൂര്‍ പുഴയില്‍നിന്ന് വ്യാപകമായി...
- വേനല്‍ കനക്കുന്നു; ബാണാസുരസാഗറില്‍ ജലനിരപ്പ് താഴ്ന്നു
- മരുഭൂമികള്‍ ഉണ്ടാകുന്നത്
- നാലിരട്ടി വലിപ്പമുള്ള മുട്ടയിട്ട് നാടന്‍താറാവ്
- കണികാണാന്‍ കണിക്കൊന്ന പൂക്കുമോ..?
- കാവുകളുടെ ആത്മാവുതേടി..
- മാലിന്യങ്ങളെ എന്തിന് ഭയക്കണം
- കൈയേറ്റം കഠിനം
- ചന്ദ്രഗിരിപ്പുഴ നിരീക്ഷണ പഠനത്തില്‍ ഉള്‍പ്പെടുത്തി
- പുഴ വെറുമൊരു പുഴയല്ല
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)