എടക്കര: വഴിക്കടവ് വനത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ട മോഴയാനയ്ക്കുള്ള ചികിത്സ ബുധനാഴ്ച തുടങ്ങും.
മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഡോ. അരുണ്‍ സക്കറിയ, ഫീല്‍ഡ് അസിസ്റ്റന്റ് പ്രദീപ് എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെ വഴിക്കടവ് വെള്ളക്കട്ട വനത്തില്‍ ആനയെ നിരീക്ഷിച്ചിരുന്നു. ആനയുടെ പിന്‍വശത്തെ വലതുകാല്‍ മുട്ടിനോടുചേര്‍ന്ന് ഒടിഞ്ഞ നിലയിലാണ്. മയക്കുവെടിവെച്ച് വീഴ്ത്തി ചികിത്സിക്കാന്‍ കഴിയില്ല.
കാലിന്റെ ബലക്ഷയംമൂലം ചികിത്സക്കാലത്ത് എഴുന്നേല്‍ക്കാന്‍ കഴിയില്ല. കൂടാതെ കാലിന്റെ എല്ലിനോട് ചേര്‍ന്ന് ഘടിപ്പിക്കുന്ന ബോണ്‍പ്ലേറ്റ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ ആനയ്ക്ക് മരുന്ന് നല്‍കി ചികിത്സിക്കാനുള്ള നീക്കമാണ് ബുധനാഴ്ച തുടങ്ങുന്നത്.
പഴവര്‍ഗങ്ങളില്‍ മരുന്നുചേര്‍ത്ത് ആനയ്ക്ക് നല്‍കും. ആന്റിബയോട്ടിക് മരുന്നുകളാണ് ഇങ്ങനെ നല്‍കുക. ആവശ്യമായ മരുന്നുകളുടെ പട്ടിക ഡോ.അരുണ്‍ സക്കറിയ വഴിക്കടവ് വനപാലകരെ ഏല്‍പ്പിച്ചിട്ടുണ്ട്.
വഴിക്കടവ് വെള്ളക്കട്ട ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വനത്തിലാണ് രണ്ടാഴ്ചയായി മോഴയാനയെ പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. വലതുകാല്‍ ഒടിഞ്ഞുതൂങ്ങിയ കാട്ടാന തങ്ങളുടെ വീടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.

11 Apr 2012 Mathrubhumi Malappuram news
No comments:
Post a Comment