തന്റെ കുഞ്ഞല്ല എങ്കിലും മിന്റുവിന് കുരങ്ങന്റെ കുഞ്ഞ് പൊന്‍കുഞ്ഞാണ്! തന്റെ ഏഴ് കുഞ്ഞുങ്ങള്‍ക്കൊപ്പം മിന്റു എന്ന പെണ്‍പട്ടി ഒരു കുട്ടിക്കുരങ്ങിനെ കൂടി ദത്തെടുത്തു! ദത്തെടുത്തു എന്നുവച്ചാല്‍ കുഞ്ഞു കുരങ്ങിനെ പാലൂട്ടുന്നതു മുതല്‍ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുന്നത് വരെ മിന്റുവാണ്.
വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ബിഷ്വന്ത്‌പൂര്‍ ഗ്രാമമാണ് മാതൃവാത്സല്യത്തിന്റെ അപൂര്‍വമായ കഥയ്‌ക്ക് വേദിയാവുന്നത്. ഷിപാര്‍ റേസ എന്ന ബ്രിട്ടീഷ് ബംഗ്ലാദേശിയുടെ വളര്‍ത്തു നായയാണ് മിന്റു. കഴിഞ്ഞമാസം, ഒരു നെല്‍പ്പാടത്തില്‍ നാശം കാട്ടിയ കുരങ്ങന്‍മാരെ ഓടിക്കുമ്പോഴാണ് കുട്ടിക്കുരങ്ങ് നാട്ടുകാരുടെ കൈയില്‍ പെട്ടത്. അന്നുമുതല്‍ എങ്ങനെയോ മിന്റു അതിന്റെ അമ്മയാവുകയായിരുന്നു.
കുട്ടിക്കുരങ്ങ് മിന്റുവിന്റെ മക്കളോടൊപ്പം കളിക്കുകയും അവരോടൊപ്പം മുലകുടിക്കുകയും ചെയ്യുന്നു. ഈ അപൂര്‍വ സൗഹൃദം കാണുന്നതിനു വേണ്ടി വളരെ ദൂരത്തു നിന്നു പോലും ആളുകള്‍ ഷിപാര്‍ റേസയുടെ വീട് തിരക്കിയെത്തുന്നു. അതേസമയം, കാഴ്‌ചക്കാരില്‍ ആരെങ്കിലും കുട്ടിക്കുരങ്ങനെ ശല്യപ്പെടുത്തിയാല്‍ മിന്റുവിന്റെ വിധം മാറും, അവര്‍ക്ക് കടി കിട്ടുകയും ചെയ്യും!
കടപ്പാട് : മംഗളം ന്യൂസ്
ദത്തെടുത്തു എന്നുവച്ചാല്‍ കുഞ്ഞു കുരങ്ങിനെ പാലൂട്ടുന്നതു മുതല്‍ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുന്നത് വരെ മിന്റുവാണ്.,.....
ReplyDelete