കേരളത്തില്‍ ഇതിനുമുമ്പ് തട്ടേക്കാട് പക്ഷിസങ്കേതം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഇവയെ കണ്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് കാമറയില്‍ പകര്‍ത്തുന്നത്. പഴയങ്ങാടിയിലെ ശാംഷാ അബ്ദുല്ലയാണ് ചിത്രം പകര്‍ത്തിയത്. മാടായിപ്പാറയിലെത്തിയശേഷം ഒരാഴ്ചയായി പക്ഷി ഇവിടെത്തന്നെ കഴിയുകയാണ്. ഇവിടെനിന്നു നേരെ ആഫ്രിക്കയിലേക്കു പറക്കുമെന്നാണു പക്ഷിശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. കൊറാഷ്യസ് ഗരുലസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന യൂറോപ്യന്‍ റോളര്‍ അഥവാ യൂറോപ്യന്‍ പനങ്കാക്കയാണ് മാടായിപ്പാറയിലെത്തിയത്. 52 മുതല്‍ 58 സെന്റിമീറ്റര്‍ വരെ നീളമുള്ള ചിറകുകളുള്ള പനങ്കാക്കയുടെ ചിറകിന്റെ തൂവലിനു വ്യത്യസ്ത നിറങ്ങളാണ്. നീല, റെഡിഷ്, കറുപ്പ് നിറങ്ങളാണു തൂവലിനുള്ളത്. പ്രാണികള്‍, പല്ലി, തേള്‍, തവള എന്നിവയെയാണു ഭക്ഷിക്കുന്നത്.
29 മുതല്‍ 32 സെന്റിമീറ്റര്‍ വരെ നീളമുള്ളവയെയാണു സാധാരണയായി കണ്ടുവരാറുള്ളത്. ഒമാനില്‍ പതിനായിരക്കണക്കിനു പനങ്കാക്കകളുണ്ടായിരുന്നെങ്കിലും അവയെ വേട്ടയാടി ഭക്ഷിക്കുന്നതു കാരണം ഇപ്പോള്‍ എണ്ണത്തില്‍ വന്‍ കുറവുള്ളതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതുകൊണ്ടുതന്നെ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ വിവരപ്പട്ടികയായ റെഡ് ഡാറ്റാ ബുക്കില്‍ ഇവയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പനങ്കാക്ക.
thejasnews.com >> കൌതുകം
No comments:
Post a Comment