.

.

Thursday, June 19, 2014

മണ്ണ് വിട്ട് തിത്തിരിയും കെട്ടിടത്തിനുമുകളില്‍

കണ്ണൂര്‍: കുന്നുകളും പുല്‍മൈതാനങ്ങളും ഇല്ലാതാവുകയും േേചക്കറാവുന്ന മറ്റിടങ്ങളില്‍ ശല്യക്കാര്‍ ഏറുകയും ചെയ്തതോടെ തിത്തിരിപ്പക്ഷിയും കോണ്‍ക്രീറ്റ് ഇടങ്ങള്‍ തേടിത്തുടങ്ങി.

തുറസ്സായ മണ്ണില്‍ കല്ലുകള്‍ കൂട്ടി മുട്ടയിട്ട് അടയിരിക്കാറുള്ള ചെങ്കണ്ണി തിത്തിരിപ്പക്ഷി (ഞലറ ംമേേഹലറ ഘമുംശിഴ) യാണ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനുമുകളില്‍ അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചത്.
സാധാരണ നാലോളം മുട്ടകള്‍ തിത്തിരിയിടാറുണ്ട്. ഇവിടെ ഒരുകുഞ്ഞിനെ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. കുഞ്ഞുങ്ങള്‍ ഉള്ള സ്ഥലത്തുനിന്ന് അവിടെയെത്തുന്നവരുടെ ശ്രദ്ധമാറ്റുന്നതില്‍ വിരുതരാണ് തിത്തിരികള്‍. കഴിഞ്ഞ കുറേദിവസങ്ങളായി ബസ്സ്റ്റാന്‍ഡ് പരിസരത്ത് തിത്തിരികള്‍ കരഞ്ഞുപറക്കുന്നുണ്ടായിരുന്നു.

മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ മണ്ണില്‍ പതുങ്ങി കിടക്കാന്‍ വിരുതുള്ളവരാണ് തിത്തിരിക്കുഞ്ഞുങ്ങള്‍. കറുപ്പും വെള്ളയും കുത്തുകള്‍ നിറഞ്ഞതാണ് ശരീരം.
  Jun 19, 2014 Mathrubhumi.com News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക