കൊല്ലം,തെന്മല:ചെന്തുരുണി വന്യജീവി സങ്കേതത്തിലെ പാണ്ടിമൊട്ടയില്‍നിന്ന് മഞ്ഞക്കണ്ണി ഇലതവളയെ ഉഭയജീവി ഗവേഷണസംഘം കണ്ടെത്തി. 136 വര്‍ഷത്തിനുശേഷമാണ് ഇവയെ കണ്ടെത്തുന്നത്.
ചെന്തുരുണി വനമേഖലയില്‍ രണ്ടുദിവസമായി നടന്നു വരുന്ന പഠനത്തിനിടെയാണ് സംഘം ഇതിനെ കണ്ടെത്തിയത്. ഒപ്പം പുതിയ മൂന്നിനം തവളകളെയും കണ്ടു. ഈറ്റ ഇലയുടെ മുകളിലാണ് മഞ്ഞക്കണ്ണി ഇലതവളകള്‍ കഴിയുക.
136 വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ഗുണ്ടന്‍തുറയിലാണ് ഇവയെ കണ്ടതായി റിപ്പോര്‍ട്ടുള്ളത്. കേരളത്തില്‍ കാണുന്നത് ഇതാദ്യം.
ഡോ. അനില്‍ സഖറിയ, ഡോ. കുഞ്ഞിക്കുറുപ്പ്, ഡേവിഡ് വി.രാജു, ദീപു, അന്‍സല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.
5.7.2011 mathrubhumi kollam news
.
Tuesday, July 5, 2011
ജന്തുജന്യ രോഗങ്ങള്‍ക്കിടെ വീണ്ടുമൊരു ദിനാചരണം
എച്ച്1 എന്‍1, പക്ഷിപ്പനി, കോംഗോഫീവര്‍, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങളുടെ നടുവില്‍ പകച്ചുനില്‍ക്കെ നാളെ വീണ്ടുമൊരു ലോക ജന്തുജന്യരോഗദിനം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 300 ലധികം ജന്തുജന്യരോഗങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഇവയില്‍ ഏറെ ഭീതിദം പേവിഷബാധയാണ്. എലിപ്പനി, ഭ്രാന്തിപ്പശുരോഗം എന്നിവയും ഗുരുതരമാണ്. 1885 ജൂലൈ ആറിന് ലൂയിപാസ്ചര്‍ മനുഷ്യരില്‍ പേവിഷത്തിനെതിരെ വാക്‌സിന്‍ പരീക്ഷിച്ചു വിജയിച്ചതിന്റെ ഓര്‍മക്കാണ് ജൂലൈ ആറിന് ലോക ജന്തുജന്യരോഗ ദിനമായി ആചരിക്കുന്നത്.
50 ലധികം രോഗങ്ങളാണ് നായ്ക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളത്. ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ ഇപ്പോഴും പേവിഷ നിയന്ത്രണം കീറാമുട്ടിയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നായകടിയേറ്റ് പ്രതിവര്‍ഷമെത്തുന്നവര്‍ 750 നും 1000നും ഇടയില്‍ വരും. ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരാള്‍ പേവിഷബാധയേറ്റ് മരിക്കുന്നു. ഇന്ത്യയില്‍ ഓരോ 30 മിനിറ്റിലും ഒരാള്‍ വീതമാണ് പേവിഷബാധക്കിരയായി മരിക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നിര്‍ബന്ധമാക്കുക, പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക, നായ്പിടുത്ത സ്‌ക്വാഡുകളുടെ പ്രതിഫലം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പ്രാഥമിക നിയന്ത്രണ നിര്‍ദേശങ്ങള്‍.
madhyamam news

കനോലികനാലില്‍ അറവ് മാലിന്യങ്ങള്‍ തള്ളുന്നു
അണ്ടത്തോട്: കനോലികനാലില്‍ അറവ് മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമാകുന്നു. അറവുശാല, കോഴിഫാമുകളില്‍നിന്നുള്ള മാലിന്യങ്ങളാണ് വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നത്. രാത്രി ഇരുചക്രവാഹനങ്ങളിലാണ് ചാക്കുകളില്‍ മാലിന്യം എത്തിക്കുന്നത്.
അണ്ടത്തോട് പാലത്തിനുസമീപം, കെട്ടുങ്ങല്‍, തങ്ങള്‍പടി, മന്ദലാംകുന്ന് മേഖലയിലെ കനാല്‍ എന്നിവിടങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കൊത്തിവലിച്ച് സമീപസ്ഥലത്ത് കൊണ്ടിടുന്നത് ശല്യമായിട്ടുണ്ട്. മഴ കനത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരാനിടയുണ്ടെന്ന ഭീതിയിലാണ് പരിസരവാസികള്‍. അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതുസംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tue, 07/05/2011 madhyamam thrissur news

Monday, July 4, 2011
ഉത്സവഛായ പകര്‍ന്ന് ചാവക്കാട് കടപ്പുറത്ത് വീണ്ടും ചെമ്മീന്‍ കൊയ്ത്ത്
ചാവക്കാട്: കടപ്പുറത്തിന് ഉത്സവഛായ പകര്‍ന്ന് വീണ്ടും ചെമ്മീന്‍ കൊയെ്ത്തത്തി. കടലിലിറക്കിയ നൂറുകണക്കിന് വഞ്ചികള്‍ക്ക് 20,000 രൂപ മുതല്‍ 60,000 രൂപ വരെ വിലവരുന്ന പൂവ്വാലന്‍, ഞാരന്‍ ചെമ്മീനുകളാണ് ലഭിച്ചത്. ചാവക്കാട് കടപ്പുറത്ത് ചെമ്മീന്‍ കൊയ്ത്ത് ഉണ്ടായതിനെത്തുടര്‍ന്ന് വാടാനപ്പള്ളി, നാട്ടിക, തളിക്കുളം, വലപ്പാട് മേഖലകളിലെ നിരവധി വഞ്ചികള്‍ മത്സ്യബന്ധനത്തിനായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ ചെമ്മീന്‍ എടുക്കുന്നതിനാല്‍ കടപ്പുറത്ത് തന്നെ പൂവ്വാലന്‍ ചെമ്മീന്‍ കിലോയ്ക്ക് 120 രൂപയും ഞാരന്‍ ചെമ്മീന് 35 രൂപയും വിലവരുന്നുണ്ട്.
പഞ്ഞമാസത്തില്‍ ചെമ്മീന്‍ കൊയ്ത്ത് ലഭിച്ചത് മത്സ്യം തിരയുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, കോരുന്നവര്‍, കച്ചവടക്കാര്‍ എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുകയാണ്. ദുക്‌റാന ഊട്ടുതിരുനാളിന് പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെത്തിയ പതിനായിരങ്ങളാണ് ചെമ്മീന്‍ കൊയ്ത്തിന്റെ വിവരമറിഞ്ഞ് ചാവക്കാട് കടപ്പുറത്തെത്തിയത്. വഞ്ചികളില്‍ ചെമ്മീന്‍ നിറച്ച് കരയ്‌ക്കെത്തുന്നത് സന്ദര്‍ശകര്‍ക്ക് അപൂര്‍വമായ കൗതുകക്കാഴ്ചയായിരുന്നു.

പാടം തകര്‍ക്കുന്ന കാളകൂടം
ഞാന്‍ ചെറുപ്പത്തില്‍ നീന്തിക്കുളിച്ചിരുന്ന തോടാണിത്. ഇപ്പോള്‍ ഇതില്‍ കാല്‍കുത്തിയാല്‍ ചൊറിയും- കോച്ചേരി കോള്‍കര്‍ഷകസംഘം സെക്രട്ടറിയായ തോപ്പില്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ ഒരുപറപോലും കൃഷി നടത്താത്ത നെല്‍പ്പാടത്തിന്റെ സെക്രട്ടറിയാണ് കൃഷ്ണന്‍കുട്ടി. നഗരം ചവച്ചുതുപ്പിയ എച്ചിലാണ് ഇതിന് കാരണം. അതൊരു നഷ്ടമായി നമ്മുടെ കോര്‍പ്പറേഷന്‍ ഭരണാധികാരികളോ രണ്ടുനേരം ചോറുണ്ണുന്ന നഗരവാസികളോ ഇതുവരെ കണക്കാക്കുന്നില്ലെന്നതാണ് ദുര്യോഗം. പൂത്തോള്‍ മുതല്‍ അരണാട്ടുകര-വടൂക്കര റോഡും അമ്മാടം-കോടന്നൂര്‍ റോഡും മുറിച്ചുകടന്ന് പടിഞ്ഞാറന്‍ കോള്‍മേഖലയിലേക്ക് ഈ തോട് ഒഴുകിപ്പോകുന്നു.
നാല് ആസ്പത്രികളില്നിന്നുള്ള മാലിന്യങ്ങള്‍, ശക്തന്‍ മാര്‍ക്കറ്റില്‍നിന്നുള്ള അഴുക്കുവെള്ളം എന്നിവയെല്ലാം മെട്രോ ജങ്ഷന്‍ വഴി പൂത്തോളിലേക്കുള്ള തോട്ടിലൂടെ ഇവിടെയെത്തുന്നു. ശുദ്ധജലത്തില്‍ വാഴുന്ന ഒരു ജീവി പോലും ഇതില്‍ വളരില്ല. എല്ലാ വര്‍ഷവും ചണ്ടികള്‍ മാറ്റി തോട് വൃത്തിയാക്കാറുണ്ട്. ഇത്തവണ വടൂക്കര പാലത്തിന്റെ ഭാഗത്തൊന്നും ഇങ്ങനെയൊരു പ്രവൃത്തിയേ നടത്തിയിട്ടില്ല.
അര്‍ബുദം പോലെ പടരുന്ന മാലിന്യം എഴുപത് വര്‍ഷം മുമ്പൊക്കെ വള്ളങ്ങളും ബോട്ടുകളും ചരക്കുമായി ഇതുവഴി വഞ്ചിക്കുളത്തേക്ക് വന്നിരുന്ന ഓര്‍മ പഴമക്കാര്‍ക്കുണ്ട്. ഏനാമാക്കല്‍-കാട്ടൂര്‍ തോട് വഴി വേമ്പനാട്ട് കായലിലേക്ക് കടക്കാം. തെളിഞ്ഞ വെള്ളം അടിയിലെ മണല്‍ത്തട്ട് കാണാമായിരുന്നു. അന്ന് ബണ്ട് നിര്‍മിച്ചിട്ടില്ല. വെള്ളത്തിനുമുകളില്‍ വളരുന്ന പൊക്കാളി, കുട്ടാടന്‍ നെല്ലാണ് കൃഷി ചെയ്യാറ്. എഴുപതുകള്‍ക്കൊടുവില്‍ കെ.എല്‍.ഡി.സി. ബണ്ട് വന്നു. രണ്ടു പൂകൃഷി ചെയ്യാന്‍ തുടങ്ങി. അച്ഛന്റെ അച്ഛന്‍ മുതല്‍ ചെയ്തുപോന്ന നാലേക്കറിലെ കൃഷി കൃഷ്ണന്‍കുട്ടി മുടങ്ങാതെ ചെയ്തു പോന്നു. അതുപോലെ ധാരാളം കര്‍ഷകര്‍.
'80 കളോടെ സ്ഥിതി മാറി. നഗരം വികസിച്ചു. ശക്തനില്‍ മാര്‍ക്കറ്റ് വന്നു. മാലിന്യങ്ങള്‍ ഇതേ തോട്ടിലൂടെ ഒഴുകിത്തുടങ്ങി. പൂത്തോള്‍ ഗുഡ്‌സ് യാര്‍ഡ് കഴിഞ്ഞ് മരക്കമ്പനിയോട് ചേര്‍ന്ന 30 ഏക്കറാണ് ആദ്യം ഉപയോഗശൂന്യമായത്. അതിന്റെ വിസ്തീര്‍ണം ഓരോ വര്‍ഷം കഴിയുന്തോറും ഏറി വന്നു. തോട്ടിലെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് കൃഷി. മാലിന്യങ്ങള്‍ കടക്കാന്‍ തുടങ്ങിയത് കൃഷിയെ ബാധിച്ചു. കെട്ടിനിര്‍ത്തിയ വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ നിലം വിണ്ടുകീറും. നെല്‍ച്ചെടികള്‍ ചെരിഞ്ഞുവീഴും. കതിര് കയ്യിലെടുത്താല്‍ പൊടിഞ്ഞുപോകും. അത്രയ്ക്കുണ്ട് വിഷവെള്ളത്തിന്റെ ശക്തി. 2000-ാം മാണ്ടായപ്പോഴേക്ക് 110 ഏക്കര്‍കൂടി കൃഷിയോഗ്യമല്ലാതായി.
വെള്ളത്തില്‍കൂടി ആസ്പത്രി സിറിഞ്ചും സൂചികളും പാടത്തുവരും. കര്‍ഷകത്തൊഴിലാളികള്‍ക്ക് അവകൊണ്ട് മുറിവേല്‍ക്കും. ആസ്പത്രികളെത്തന്നെ അഭയം പ്രാപിക്കേണ്ടി വരും. പാടത്തുനിന്ന് കയറിയാല്‍ കാല് ചൊറിയും. എണ്ണയൊക്കെയിട്ട് തിരുമ്മി രാത്രി കിടന്നുറങ്ങി രാവിലെയെഴുന്നേറ്റാല്‍ മുതിരമണിപോലെ ചെതുമ്മല്‍ പൊന്തും. നൂറോളം തൊഴിലാളികള്‍ സ്ഥിരമായി പണിതിരുന്നതാണ്. പിന്നെ പാടത്തിറങ്ങിയാല്‍ പനി ഉറപ്പായി. അതോടെ തൊഴിലാളികളും മടിച്ചു. ആദ്യകാലത്ത് വളക്കൂറുള്ള വെള്ളമെന്ന ധാരണയില്‍ ചാലിലെ വെള്ളം തുറന്നുകയറ്റാന്‍ കൃഷിക്കാര്‍ മത്സരിച്ചിരുന്നു എന്നും ഓര്‍ക്കണം. പക്ഷേ, സംഭവം കാളകൂടമാണെന്ന് അറിയാന്‍ വൈകി. അസിഡിറ്റി കൂടിയതാണെന്ന് പറഞ്ഞ് പല വളങ്ങളും കൃഷിവകുപ്പ് നിര്‍ദേശിച്ചു. ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ബാക്കിയുള്ള കൃഷിയും ചെയ്യാതായി.
30 ഏക്കര്‍ കരഭൂമിയാക്കി മാറ്റി. പിന്നെ 60 ഏക്കറില്‍ കൃഷി നിലച്ചു. 2006ല്‍ 30 ഏക്കര്‍ കൂടി നിര്‍ത്തിയതോടെ കോച്ചേരി കോള്‍പ്പടവില്‍ നെല്‍കൃഷി നിലച്ചു. തന്റെ നാലേക്കര്‍ അതിലുള്‍പ്പെട്ടുവെന്ന് വിഷമത്തോടെ പടവ് സെക്രട്ടറിയും പറയുന്നു. ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം മീന്‍വളര്‍ത്തി നോക്കുന്നു. ജലത്തിലെ മാലിന്യത്തോട് അവ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. വിഷവെള്ളമിപ്പോള്‍ വടൂക്കര പാലം കടന്ന് ഓലക്കടവ് , കരിമ്പറ്റ, നെടുപുഴ, മദാമ്മത്തോപ്പ് എന്നിവിടങ്ങള്‍ കടന്നു. ഇവിടെയെല്ലാം കൂടി 250 ഏക്കറില്‍ ഒരു പൂവ് കൃഷി ചെയ്യുന്നു. ബാക്കി സമയത്ത് മത്സ്യകൃഷി നടത്തുന്നു. ഇതൊക്കെ എത്രനാളെന്ന് കര്‍ഷകര്‍ക്കറിയില്ല. ഇതിനോട് ചേര്‍ന്നാണ് ജൂബിലി തേവര്‍പ്പടവ് പോലെയുള്ള പ്രധാന കോള്‍പ്പടവുകള്‍ കിടക്കുന്നത്. നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറി വരികയും ചെയ്യുന്നു.
നികത്തല്‍ നീക്കങ്ങള്‍
പാടം വെറുതേ കിടന്നാല്‍ അത് നികത്തി കെട്ടിടം വളര്‍ത്തലാണ് അടുത്ത പരിപാടി. പൂത്തോളിനോട് ചേര്‍ന്ന പാടശേഖരത്തില്‍നിന്ന് മണ്ണെടുക്കാന്‍ ഒരു അപേക്ഷ കൃഷിഭവനിലെത്തി. പകരം മണ്ണിട്ട് നികത്താമെന്നും പറയുന്നു. ഇവിടത്തെ മണ്ണ് ടൈല്‍നിര്‍മാണത്തിന് യോജിച്ചതല്ല. അപ്പോള്‍ എന്തിനാണ് മണ്ണെടുക്കുന്നത്. മണ്ണെടുക്കാതെ പകരം മണ്ണിട്ട് പാടം നികത്തിയെടുക്കാനുള്ള ദുഷ്ടബുദ്ധി ഇതിനു പിന്നിലുണ്ടെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. ഒരിടത്ത് ഇത് വിജയിച്ചാല്‍ അതിവേഗം മറ്റിടങ്ങള്‍ നികത്താനും പൂത്തോള്‍ മുതല്‍ വടൂക്കര പാലം വരെ നഗരം വികസിപ്പിക്കാനും കഴിയും.
എന്നാല്‍ ഈ മലിനജലം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കൃഷിയിറക്കാന്‍ തയ്യാറായ കര്‍ഷകരുണ്ട്. ആദ്യ കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ സമയത്ത് ഒരു ജലശുദ്ധീകരണ പ്‌ളാന്റ് സ്ഥാപിക്കാന്‍ ആലോചനയുണ്ടായി. ഇതിനായി 30 ഏക്കര്‍ സ്ഥലം പാടശേഖരത്തില്‍നിന്നു വേണ്ടിവരുമെന്നും സൂചനയുണ്ടായി. ബജറ്റിലും ഇതിനായി പദ്ധതി തയ്യാറാക്കുമെന്ന് പ്രഖ്യാപനം വന്നു. പക്ഷേ, പിന്നീടൊന്നും നടന്നില്ല. കഴിഞ്ഞ ഭരണസമിതിയും ഈ പ്രശ്‌നം കയ്യൊഴിഞ്ഞു. വായ്പയെടുത്ത് ചെയ്യുന്ന പല പദ്ധതികളും കേന്ദ്രനഗരവികസനമന്ത്രാലയത്തിന്റെ പദ്ധതികളും ഉണ്ടായിട്ടും അതിലൊന്നും ഇതുള്‍പ്പെട്ടില്ല. പുതിയ ഭരണസമിതിയെയും പ്രതീക്ഷയോടെ കര്‍ഷകര്‍ സമീപിച്ചിട്ടുണ്ട്. ഭരണാധികാരികള്‍ ഒന്നോര്‍ക്കുന്നത് നന്ന്. മാലിന്യങ്ങള്‍ കൂടും. അത് പുതിയ മേഖലകളിലേക്ക് ഒഴുകിച്ചെന്നാല്‍ അവിടെനിന്നും പ്രതിഷേധം ശക്തമാകും. അവയൊക്കെ ഗ്രാമപ്രദേശങ്ങളാണ്. ഗ്രാമം വളയും മുമ്പ് സ്വന്തം മാലിന്യം സംസ്‌കരിക്കാന്‍ നഗരം തയ്യാറാവണം. മാലിന്യസംസ്‌കരണത്തെക്കുറിച്ച് നാട്ടുകാരെ ബോധവത്കരിക്കുന്നവര്‍ക്ക് സ്വന്തം മാലിന്യം കൃഷിക്കാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതില്‍ ലജ്ജ തോന്നേണ്ടതാണ്.
ഇ.ജി.രതീഷ്
mathrubhumi 4.7.2011 thrissur news.

Sunday, July 3, 2011
രാജവെമ്പാലകള്‍ നാട്ടിലിറങ്ങുന്നതിന്റെ രഹസ്യം പുറത്തുവരുന്നു
ബാംഗ്ലൂര്‍: പാമ്പുകളുടെ രാജാവായ രാജവെമ്പാലകള്‍ കാടുവിട്ട് നാട്ടിലേക്ക് കയറുന്നതിന്റെ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ പോകുന്നു. റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ച് രാജവെമ്പാലകളെ കാട്ടില്‍വിട്ട് നടത്തിയ പഠനത്തിലാണ് ഇവയുടെ ജീവിതരീതി വെളിപ്പെട്ടിരിക്കുന്നത്.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍പ്പെട്ട അഗുമ്പെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഠനത്തില്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. രാജവെമ്പാലകള്‍ കൂടുതല്‍ സമയവും മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് വിഹരിക്കുന്നത്. ഈ കണ്ടെത്തലോടെ ഇതേക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
രാജവെമ്പാലകളുടെ ജീവിതം, ഇരപിടിത്തം, ഇവ കഴിഞ്ഞുകൂടുന്ന സ്ഥലങ്ങള്‍, പ്രത്യുത്പാദനം എന്നിവയെക്കുറിച്ച് പഠനം നടത്തി ഇവയെ വംശനാശ ഭീഷണിയില്‍ നിന്ന് കരകയറ്റാനാണ് റിസര്‍ച്ച് സ്റ്റേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പദ്ധതി ആദ്യമാണ്.
രാജവെമ്പാലയുടെ ജീവിതരഹസ്യം തേടി 2008ലാണ് അഗുമ്പെയില്‍ റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. അരിസോണ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെയാണിത്. ജനവാസസ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ രണ്ട് ആണ്‍, പെണ്‍ രാജവെമ്പാലകളിലാണ് റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ചത്. 2009ല്‍ വീണ്ടും രണ്ടുപാമ്പുകളില്‍ക്കൂടി ഇത് ഘടിപ്പിച്ച് കാട്ടില്‍ വിട്ടു.
ട്രാന്‍സ്മിറ്റര്‍, ആന്‍റിന റിസീവര്‍ എന്നിവയാണ് റേഡിയോ ടെലിമെട്രി സംവിധാനത്തിലുള്ളത്. പാമ്പിന്റെ ശരീരത്തില്‍ ചെറുതായി കീറി ട്രാന്‍സ്മിറ്റര്‍ അകത്തുവെച്ച് തുന്നിക്കെട്ടി കാട്ടില്‍ വിടുകയാണ് ചെയ്യുന്നത്. വിദഗ്ധഡോക്ടറുടെ നേതൃത്വത്തിലാണ് ഈ ചെറിയ ശസ്ത്രക്രിയ. ടെലിമെട്രി ഉപകരണം പ്രവര്‍ത്തിപ്പിച്ച് പാമ്പുകളെ പിന്തുടര്‍ന്നാല്‍ ഇവ സഞ്ചരിക്കുന്ന വഴികള്‍ വ്യക്തമാകും. പ്രത്യേകപരിശീലനം നേടിയവരും ശാസ്ത്രജ്ഞരുമാണ് കാട്ടിലൂടെ സഞ്ചരിക്കുക. പാമ്പുകളില്‍ ഘടിപ്പിച്ച ട്രാന്‍സ്മിറ്ററില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ ദൂരം വരെ സിഗ്‌നലുകള്‍ കിട്ടും. ഇത് റിസീവറില്‍ കാണാന്‍ കഴിയും. ഈ പരീക്ഷണം നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.
പശ്ചിമഘട്ടത്തില്‍ രാജവെമ്പാലകളെ വ്യാപകമായി കാണുന്നുണ്ട്. ഇതിന്റെ സംരക്ഷണത്തിനായി റെയിന്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഈ പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി ബോധവത്കരണം നടത്തിവരികയാണ്. വീട്ടുപരിസരങ്ങളിലും മറ്റും കാണുന്ന പാമ്പുകളെ സ്റ്റേഷനിലെ വിദഗ്ധര്‍ എത്തി പിടികൂടി കാട്ടില്‍ വിടുന്നുണ്ട്.
അടുത്തകാലത്തായി രാജവെമ്പാലകള്‍ കൂടുതലായി നാട്ടിന്‍പുറങ്ങളിലെത്തുന്നതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. ആവാസവ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍, കാട്ടിലെ മനുഷ്യസ്പര്‍ശം, വനനശീകരണം എന്നിവയാണ് പാമ്പുകളെ കാടുവിടാന്‍ പ്രേരിപ്പിക്കുന്നത്.
3.7.2011 mathrubhumi news

Saturday, July 2, 2011
ഗുരുവായൂരിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി
ഗുരുവായൂര്‍: ച്യവനപ്രാശവും അഷ്ടചൂര്‍ണവും ധാതുലവണങ്ങളും നിറഞ്ഞ ഔഷധക്കൂട്ടുകളുടെ ഉരുള നല്‍കി ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി.
ദേവസ്വത്തിലെ 63 ആനകളില്‍ നീരിലുള്ള 17 എണ്ണത്തെ ഒഴിച്ച് 46 ആനകള്‍ക്കാണ് വെള്ളിയാഴ്ച ചികിത്സ ആരംഭിച്ചത്. ഒരുമാസം ചികിത്സ ഉണ്ടാകും. മദപ്പാട് കഴിയുന്നമുറയ്ക്ക് മറ്റ് ആനകള്‍ക്കും സുഖചികിത്സ നടക്കും.
ച്യവനപ്രാശം, അഷ്ടചൂര്‍ണം, ചെറുപയര്‍, മുതിര, ഷാര്‍ക്കോഫെറോള്‍, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചോറ് എന്നിവ അടങ്ങിയ ഔഷധക്കൂട്ട് ഒട്ടേറെ ചെമ്പുകളില്‍ തയ്യാറാക്കിയിരുന്നു.
ദേവസ്വംവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, കൊമ്പന്‍ കേശവന്‍കുട്ടിക്ക് ഉരുള വായില്‍ നല്‍കിയതോടെ ചികിത്സയ്ക്ക് തുടക്കംകുറിച്ചു. മാടമ്പ് കുഞ്ഞുകുട്ടനും അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാടും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമനും ആനകള്‍ക്ക് ഭക്ഷണം നല്‍കി.
ഇനി ദിവസവും രാവിലെ ആനകളെ വിസ്തരിച്ച് കഴുകി തുടയ്ക്കും. തുടയ്ക്കല്‍ കഴിഞ്ഞാല്‍ പനമ്പട്ട നല്‍കും. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഊട്ടുതറയില്‍ ഔഷധച്ചോറ് നല്‍കും. പിന്നീട് വീണ്ടും പട്ടയും വെള്ളവും നല്‍കും. ഏഴുലക്ഷം രൂപയാണ് ഇക്കൊല്ലം സുഖചികിത്സയ്ക്ക് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്.
നേരത്തെ പുന്നത്തൂര്‍ കോട്ടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഭദ്രദീപം തെളിയിച്ച് സുഖചികിത്സ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം.രഘുരാമന്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിദാസ് കൂടത്തിങ്കലിന്റെ അഷ്ടപദിയോടെയാണ് ചടങ്ങ് തുടങ്ങിയത്.
02 Jul 2011 mathrubhumi thrissur news

Friday, July 1, 2011
പ്ലാസ്റ്റിക് ക്യാരിബാഗിന് ഗുഡ്‌ബൈ
തൃശൂര്‍: തൃശൂര്‍ ,ഗുരുവായൂര്‍ നഗരസഭകളില്‍ വെള്ളിയാഴ്ചമുതല്‍ പ്ലാസ്റ്റിക്കിന് പ്രവേശനമില്ല. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കുള്‍പ്പെടെ വെള്ളിയാഴ്ചമുതല്‍ തൃശൂര്‍ കോര്‍പറേഷന്‍ നിരോധമേര്‍പ്പെടുത്തി. പ്ലാസ്റ്റിക് നിരോധം സംബന്ധിച്ച പ്രതിജ്ഞയെടുക്കല്‍ വെള്ളിയാഴ്ച രാവിലെ 11ന് കോര്‍പറേഷന്‍ അങ്കണത്തില്‍ നടക്കും. പ്ലാസ്റ്റിക് നിരോധത്തിന് പിന്തുണയുമായി നിരവധി സംഘടനകള്‍ തുണിസഞ്ചികള്‍ വിതരണം ചെയ്തു.
വെള്ളിയാഴ്ച മുതല്‍ നഗരത്തിലെ പൊതുവിപണിയിലെ കച്ചവടസ്ഥാപനങ്ങളില്‍ കയറി ബോധവത്കരണം നടത്തും. 40 മൈക്രോണിന് താഴെയുളള ബാഗുകള്‍ വില്‍പനക്ക് അനുവദിക്കില്ല. നാലുതവണ മുന്നറിയിപ്പ് നല്‍കിയശേഷവും വില്‍പന തുടര്‍ന്നാല്‍ 15,000 രൂപ വരെ പിഴ ചുമത്തും. പിഴ ചുമത്തിയശേഷവും വില്‍പന തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കാന്‍ ഹോള്‍സെയില്‍ കടകളില്‍ അടക്കം റെയ്ഡ് നടത്തും.
ഈമാസം 11മുതല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ യൂനിഫോം ധരിച്ച് കടകളിലും മറ്റും ബോധവത്കരണ പരിപാടി ആവര്‍ത്തിക്കും. ഇതിനിടെ ആശുപത്രികളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നതും കൊണ്ടുവരുന്നതും തടയുന്നതിനുള്ള യോഗം വ്യാഴാഴ്ച കോര്‍പറേഷന്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. നഗരത്തില്‍ നിന്ന് ശേഖരിക്കുന്നതും പിടിച്ചെടുക്കുന്നതുമായ പ്ലാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ക്കുന്നതിന് നാല് മെഷീനുകള്‍ കോര്‍പറേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതിദിനം 15,000 പ്ലാസ്റ്റിക് ബാഗുകള്‍ വില്‍പന നടക്കുന്ന ശക്തന്‍നഗറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യഴാഴ്ച തുണിസഞ്ചി വിതരണവും പ്ലാസ്റ്റിക് നിരോധ ബോധവത്കരണവും നടത്തി. അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് എ.ബി.അനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു വെളിയത്ത് അധ്യക്ഷതവഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ ലാലൂര്‍, ബഷീര്‍ അഹമ്മദ്, പ്രഭുദാസ്, മായാദാസ്, സെബിന്‍, ടോംവെസ്റ്റ്, സിനോജ് വില്‍വട്ടം, ടി.വി.കൊച്ചനിയന്‍, ഷൈജു ബഷീര്‍, രാമചന്ദ്രന്‍ കോലഴി, റഫീഖ് പുതുക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
ഗുരുവായൂര്‍: ഗുരുവായൂര്‍ ഇനി സമ്പൂര്‍ണ പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്ത നഗരസഭ. പഴയ നഗരസഭ പ്രദേശത്ത് ക്യാരിബാഗ് നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമായ വെള്ളിയാഴ്ച മുതലാണ് നഗരസഭയോട് കൂട്ടിച്ചേര്‍ത്ത പൂക്കോട്, തൈക്കാട് മേഖലയിലേക്ക് കൂടി നിരോധം വ്യാപിപ്പിക്കുന്നത്. ഗുരുവായൂരിനെ പിന്തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനും വെള്ളിയാഴ്ച മുതല്‍ ക്യാരിബാഗ് നിരോധം ഏര്‍പ്പെടുത്തുന്നവെന്നത് ഗുരുവായൂരിന് ലഭിച്ച അംഗീകാരമായി. സമ്പൂര്‍ണ നിരോധം വിളംബരം ചെയ്ത റാലി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തഹാനി ജങ്ഷനില്‍നിന്ന് ആരംഭിക്കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.
ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സ്‌കൂള്‍ വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും. വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടിയാകും. പടിഞ്ഞാറെനട വഴി കിഴക്കെനടയിലെ ടൗണ്‍ ഹാളില്‍ റാലി എത്തിയശേഷം നടക്കുന്ന സമ്മേളനത്തില്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പ്ലാസ്റ്റിക് ക്യാരിബാഗ് വിമുക്ത നഗരസഭ പ്രഖ്യാപനം നടത്തും.വൈസ് ചെയര്‍പേഴ്‌സന്‍ രമണി പ്രേമനാഥ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.വിനോദ് പ്രതിജ്ഞ ചൊല്ലും. സ്‌കൂളുകളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ക്യാരിബാഗ് വിരുദ്ധ പ്രതിജ്ഞയെടുക്കും. നിരോധത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന സന്ദേശയാത്രകള്‍ വ്യാഴാഴ്ച സമാപിച്ചു.
തൈക്കാട് മേഖലയില്‍ പാലബസാര്‍ മുതല്‍ ചൊവ്വല്ലൂര്‍പ്പടിവരെ നടന്ന റാലിക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍, ജനകീയാസൂത്രണ കണ്‍വീനര്‍ സി.കെ.സദാനന്ദന്‍, കൗണ്‍സിലര്‍മാരായ പത്മിനി ഗംഗാധരന്‍, ബിന്ദു സുബ്രഹ്മണ്യന്‍, ഷേര്‍ളി ജോസ്, ബിജി ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗുരുവായൂര്‍: ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ഇക്കോ ഫ്രണ്ട്‌ലി ക്ലോത്ത് ബാഗുകള്‍ സൗജന്യമായി നല്‍കുന്നു.
വെള്ളിയാഴ്ച ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ ക്യാരിബാഗ് നിരോധ സമ്മേളനത്തില്‍ വെച്ച് തുണിസഞ്ചികള്‍ നഗരസഭക്ക് കൈമാറുമെന്ന് യൂനിറ്റ് പ്രസിഡന്റ് സി.എഫ്.റോബര്‍ട്ടും സെക്രട്ടറി ഇ.ആര്‍.ഗോപിനാഥനും അറിയിച്ചു. 1000 ഓളം ബാഗുകളാണ് നഗരസഭക്ക് കൈമാറുന്നത്. നേരത്തെ തൃശൂര്‍ കോര്‍പറേഷനും ലെന്‍സ്‌ഫെഡ് ക്യാരിബാഗുകള്‍ നല്‍കിയിരുന്നു.
Fri, 07/01/2011 madhyamam news.

Wednesday, June 29, 2011
ജൂലൈ ഒന്നുമുതല്‍ തൃശൂരില്‍ പ്ലാസ്റ്റിക് നിരോധനം
തൃശൂര്‍: നഗരത്തില്‍ ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉള്‍പ്പെടെ നിരോധിക്കും. ഇതുസംബന്ധിച്ച് എല്ലാനടപടികളുമായെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 40 മൈക്രോണിന് താഴെയുളള ബാഗുകള്‍ വില്‍പനക്ക് അനുവദിക്കില്ല. നാലുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും വില്‍പന തുടര്‍ന്നാല്‍ 15,000 രൂപ വരെ പിഴ ചുമത്തും. ശക്തന്‍നഗറില്‍ പ്രതിദിനം 15,000 പ്ലാസ്റ്റിക് ബാഗുകളാണ് വില്‍ക്കുന്നത്. മൂന്നുദിവസങ്ങള്‍ക്കകം മൂന്നിലൊന്നും മാലിന്യമായി തിരികെയെത്തുന്നുവെന്നാണ് കണക്ക്. പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കാന്‍ ഹോള്‍സെയില്‍ കടകളില്‍ അടക്കം റെയ്ഡു നടത്തും. കച്ചവടക്കാര്‍ സംരംഭവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.പ്ലാസ്റ്റിക് പൊടിച്ചു ടാറില്‍ ചേര്‍ക്കുന്നതിന് നാലു മെഷീനുകള്‍ സജ്ജമാക്കി. ഇവ ആവശ്യാനുസരണം ടാറിങ്ങിന് ഉപയോഗിക്കും.
Sunday, June 5, 2011
ജൂൺ 5 ഒരിക്കല്ക്കൂടി പരിസ്ഥിതി ദിനം വരവായി. വനങ്ങള് ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള് കൊണ്ടാണെന്നത് ഒരിക്കല്ക്കൂടി ലോകത്തെ ഓര്മ്മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം.2011 ലെ പരിസ്ഥിതിദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പ്രകൃതിയിലെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് കാടുകള്. ഭൌമ പ്രതലത്തിന്റെഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ മണ്ണ് സംരക്ഷണം ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്. കരയിലെ ഏറ്റവും പ്രധാന ആവാസ വ്യവസ്തയാണ് കാട്,തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജീവികളുടെ ആവാസസ്ഥാനം, എന്നാല് ദ്രുതഗതിയിലുള്ള വന നശീകരണം ഈ ജീവികളുടെ വംശ നാശത്തിനും ആവാസവ്യവസ്തയെ തകിടം മറിക്കുന്നതിനും കലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കി, മണ്ണൊലിപ്പും മരുവല്ക്കരണവും വരള്ച്ചയും വെള്ളപ്പൊക്കവും വന നശീകരണത്തിന്റെ നേരിട്ടുള്ള ഫലങ്ങള് തന്നെയാണ്. കേരളത്തിന്റെ ഭൂപ്രകൃതി-കാലാവസ്ഥാ പ്രത്യേകതകള് കാരണം ഈ നാടിന്റെ നിലനില്പിലന് വനങ്ങള് ഏറ്റവും നിര്ണ്ണാ യകമായ പ്രാധാന്യമുണ്ട്. ആണ്ടില് അഞ്ചു തൊട്ട് ഏഴുമാസം വരെ കിട്ടുന്ന അതിശക്തമായ കാലവര്ഷംി ചെരിവു കൂടിയ, പ്രത്യേകിച്ചും അതിനിശിതമായ പാറച്ചരിവുകള് മാത്രമുള്ള, നദികളുടെ ജലസംഭരണ പ്രദേശങ്ങളില് നിന്ന് അതിവേഗം വാര്ന്ന് ഒട്ടും ദൈര്ഘ്യളമില്ലാത്ത നമ്മുടെ നദികളിലൂടെ അറബിക്കടലിലേക്ക് ഒഴുകി പോകാതെ സംഭരിച്ച് നിര്ത്താ ന് നൈസര്ഗ്ഗി ക നിത്യഹരിത വനങ്ങള്ക്ക്് മാത്രമേ കഴിയൂ. എന്നാല് പ്രകൃതി രമണീയമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെയും ഈ ദുരന്തങ്ങള് കാത്തിരിക്കുന്നു. തുടര്ച്ചയായി ഉണ്ടാകുന്ന വരള്ച്ചയും താളം തെറ്റിവരുന്ന മഴയും, വെള്ളപ്പൊക്കവും പാരിസ്ഥിതിക സന്തുലനം അവതാളത്തിലാകുന്നതിന്റെ അടയാളങ്ങളാണെന്നു നാം മനസിലാക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിന് പുറങ്ങളില് സധാരണമായിരുന്ന കാവുകളും കുളങ്ങളും തോടുകളും ഇന്നു ഓര്മമാത്രമായി. കണ്ടല്ക്കാടുകള് നാശത്തിന്റെ വക്കിലാണ്. ജൈവവൈവിധ്യപരിപാലനത്തിലും തീരമേഖല സംരക്ഷണത്തിലും കണ്ടല്ക്കാടുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. കടലിന്റെ തലോടലും ആക്രമണവും അനുഭവിക്കുന്ന കേരളതീര മേഖലയെ ഇല്ലാതാക്കാനേ കണ്ടല്ക്കടുകള്ക്കു മേല് നടത്തി വരുന്ന ആക്രമണം സഹായിക്കൂ, ഭൂമിയുടെ ചൂടുകുറക്കാന് സഹായിക്കുന്ന എയര്കണ്ടീഷനറുകളാണ് കാവുകള്, കാവുകളും മനുഷ്യനും തമ്മില് അടുത്ത ബന്ധമുണ്ട്. ഗ്രാമങ്ങളിലെ ഭൂഗർഭ ജലനിരപ്പ് നിലനിർത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്. നിത്യഹരിത വനങ്ങളിൽ മാത്രം കാണാറുള്ള പല ജീവി വര്ഗങ്ങളേയും മരങ്ങളേയും കാവുകളില് കണ്ടെത്തിയിട്ടുണ്ട്. എന്നാല് അപൂര്വ്വജനുസ്സില്പ്പെട്ട വന്മരങ്ങള് മനുഷ്യ ഭവനങ്ങളില് അലങ്കാര വസ്തുക്കളായപ്പോള് കൂടു നഷ്ടപ്പെട്ട പറവകളുടെ കണ്ണീരോ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ജീവജാലങ്ങളുടെ വിലാപങ്ങളോ മനുഷ്യന് കേട്ടില്ല.നദികള് മലിനമാക്കിയും കുളങ്ങളും തോടുകളും നികത്തി മണിമാളികകള് പണിതും സുലഭമായിരുന്ന ശുദ്ധജലസംബത്തിനെ ഇല്ലാതാക്കി മനുഷ്യന് കുപ്പി വെള്ളത്തില് അപയം പ്രാപിച്ചപ്പോള് കുടി വെള്ളത്തിനായി പരക്കം പായുന്ന മറ്റു ജീവജാലങ്ങളെ മനുഷ്യന് കണ്ടില്ലെന്നു നടിച്ചു. കുന്നുകള് ഇടിച്ചു നിരത്തിയും കാടുകള് വെട്ടിനശിപ്പിച്ചും ജലാശയങ്ങള് മലിനമാക്കിയും സര്വ്വചരാചരങ്ങള്ക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമിയില് മനുഷ്യന് നടത്തുന്ന അധിനിവേഷം അവസാനിപ്പിക്കേണ്ട സമയമായി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൊണ്ട് പാരിസ്ഥിതിക സന്തുലനം അവതാളത്തിലായിര്ല്ക്കുന്ന ഈ വേളയില് ഭൂമിയെ രക്ഷിക്കാന് ഒരോ മനുഷ്യനും അവന്റെ ജീവിത കാലത്ത് ഒരു മരമെങ്കിലും വെച്ചു പിടിപ്പിക്കുക എന്നത് അവന്റെ ജീവിത ദൌത്യമായി ഏറ്റെടുക്കണം.ദൈവം നമുക്കായ് കനിഞ്ഞു നല്കിയ നമ്മുടെ കാടുകളെയും കാവുകളെയും സംരക്ഷിച്ച് നമ്മുടെ പൂര്വ്വികര് നമുക്കായ് കരുതിവെച്ച ജീവല് സ്രോതസ്സ് ഇനിയും പിറക്കനിരിക്കുന്ന നമ്മുടെ തലമുറക്കു പകര്ന്നു നല്കാം.
ഈ പരിസ്ഥിതി ദിനത്തിനു നിങ്ങളോടൊപ്പം തണൽ മരവും. നിങ്ങളുടെ പരിസ്ഥിതിദിന വിശേഷങ്ങള് ഞങ്ങളെ അറിയിക്കൂ.....
"തണൽ മരം പരിസ്ഥിതി ദിനം 2011"
നിങ്ങളുടെ അഭിപ്രായങ്ങളും സന്ദേഷങ്ങളും ഞങ്ങളെ അറിയിക്കുക.
thanalmaram@hotmail.com

Subscribe to:
Posts (Atom)
താളുകളില്‍
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)