.

.

Monday, March 5, 2012

'മിസ് കേരള'യെ പാണത്തൂര്‍ പുഴയില്‍നിന്ന് വ്യാപകമായി പിടിക്കുന്നു

പാണത്തൂര്‍: ചെങ്കണ്ണിയന്‍ എന്ന് നാടന്‍ വിളിപ്പേരുള്ള മിസ് കേരള എന്ന അലങ്കാര മത്സ്യത്തെ പാണത്തൂര്‍പ്പുഴയില്‍നിന്ന് വ്യാപകമായി പിടികൂടുന്നു. ജില്ലയിലെ അക്വേറിയങ്ങളിലേക്കും കര്‍ണാടകത്തിലേക്കുമാണ് മിസ് കേരളയെ കടത്തുന്നത്. പാണത്തൂര്‍പ്പുഴയിലെ വിവിധ കടവുകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ കുഞ്ഞുങ്ങളെ പിടികൂടുന്നത്. അടിത്തട്ടില്‍മാത്രം കാണുന്നവയാണ് ഇവ. അതിനാല്‍ വൈകുന്നേരങ്ങളിലാണ് പ്രത്യേകതരം വല ഉപയോഗിച്ച് കുഞ്ഞങ്ങളെ ശേഖരിക്കുന്നത്.

Sunday, March 4, 2012

വേനല്‍ കനക്കുന്നു; ബാണാസുരസാഗറില്‍ ജലനിരപ്പ് താഴ്ന്നു

പടിഞ്ഞാറത്തറ: വേനല്‍മഴ മാറിനിന്നതോടെ ബാണാസുരസാഗറിലെ ജലനിരപ്പ് താഴുന്നു. നാനാഭാഗത്തേക്കും കൈകള്‍ നീട്ടിയ അണക്കെട്ടിന്റെ ജലാശയം ചുരുങ്ങി വരികയാണ്. കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിയ കുന്നുകളെല്ലാം ചുവന്ന മണ്‍തിട്ടകളുമായി വേനലിന്റെ കാഠിന്യത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു.

ബാണാസുരസാഗറില്‍ 76.18 അടി വെള്ളമാണ് ശേഷിക്കുന്നത്. 57.95 മില്യന്‍ ക്യൂബിക് ലിറ്റര്‍ വെള്ളത്തിലാണ് ഇനിയുള്ള ദിവസങ്ങളില്‍ വൈദ്യുതി ഉത്പാദനം നടക്കുക. പ്രതിവര്‍ഷം ഏഴ് ടി.എം.സി.വെള്ളമാണ് അണക്കെട്ടിന്റെ സംഭരണശേഷി. കമ്മീഷന്‍ചെയ്ത് ആറുവര്‍ഷത്തിനുള്ളില്‍ 690 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ പദ്ധതികൊണ്ടുസാധിച്ചു. ലക്ഷ്യത്തെക്കാള്‍ പത്തിരട്ടിവരുമാനമാണ് ഈ പദ്ധതികൊണ്ടുമാത്രം കെ.എസ്.ഇ.ബി. ഉണ്ടാക്കിയത്.

മരുഭൂമികള്‍ ഉണ്ടാകുന്നത്

രാത്രിയും പുലര്‍ച്ചെയും കൊടുംതണുപ്പ്, മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കൊടുംചൂട്. ചുരുങ്ങിയ സമയത്തിനിടെയുള്ള വ്യത്യസ്തമായ കാലാവസ്ഥാമാറ്റം സര്‍വ ജീവജാലങ്ങളെയും അപകടത്തിലാക്കുന്നു. പ്രകൃതിയില്‍നിന്നു പച്ചപ്പ് മായുന്നു. മരുഭൂവല്‍ക്കരണത്തിന്റ സൂചനകളായി വിദഗ്ധര്‍ ഇതിനെ കാണുന്നു.

കര്‍ണാടക അതിര്‍ത്തിയിലാണ് കാലാവസ്ഥയില്‍ പ്രകടമായ മാറ്റം കാണുന്നത്. പകലത്തെ കൊടുംചൂട് സര്‍വനാശം വിതയ്ക്കുന്നു. തോടുകളും കുളങ്ങളും എളുപ്പം വറ്റുന്നു. ജലലഭ്യത കുറയുന്ന നാളുകളിലേക്കു നാട് നീങ്ങുന്നു. സാധാരണ തണുപ്പുരാജ്യങ്ങളില്‍ തുടര്‍ച്ചയായി തണുപ്പായിരിക്കും.

Saturday, March 3, 2012

നാലിരട്ടി വലിപ്പമുള്ള മുട്ടയിട്ട് നാടന്‍താറാവ്‌

നെടുംകുന്നം:സാധാരണ താറാവിന്‍മുട്ടകളുടെ നാലിരട്ടി വലിപ്പമുള്ള താറാവിന്‍മുട്ട കൗതുകമായി. നെടുംകുന്നം ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ വളര്‍ത്തുന്ന നാടന്‍ താറാവാണ് 200 നഗ്രാം തൂക്കമുള്ള മുട്ടയിട്ടത്. സാധാരണ താറാവിന്‍മുട്ടകള്‍ക്ക് 50 നഗ്രാമില്‍ കൂടുതല്‍ തൂക്കം ലഭിക്കാറില്ല. വലിയ താറാവിന്‍മുട്ട കണ്ട കടയുടമ മുട്ട ഉപയോഗിക്കാതെ കടയിലെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. സാധാരണ താറാവിന്‍മുട്ടയുടെ തോടുപോലെതന്നെ ഉറച്ച തോടോടുകൂടിയ മുട്ട നശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൂക്കി നോക്കിയപ്പോഴാണ് 200 നഗ്രാം തൂക്കമുണ്ടെന്ന് മനസ്സിലായത്.
03 Mar 2012 Mathrubhumi Kottayam News

കണികാണാന്‍ കണിക്കൊന്ന പൂക്കുമോ..?

ഇത്തവണ വിഷുവിന് കൊന്നപ്പൂവിനെ കണികാണാന്‍ കിട്ടുമോയെന്ന് ആശങ്ക ഉയരുന്നു. നാട്ടിലെ കൊന്നമരങ്ങള്‍ മിക്കവാറും പൂത്തുലഞ്ഞു നില്‍ക്കുന്നു. രണ്ടോ മൂന്നോ നാള്‍ കഴിഞ്ഞാല്‍ അവ വാടി ദളങ്ങള്‍ കൊഴിയും. വിഷു ഇനിയും ഒന്നരമാസം അകലെയാണ്. അതുവരെ കൊന്നപ്പൂക്കള്‍ ഇങ്ങനെ നില്‍ക്കുമോ? കായകളുമായി ഇലകൊഴിഞ്ഞ മരങ്ങളാവും വിഷുവെത്തുമ്പഴേയ്ക്കും കണിക്കൊന്ന.

കാവുകളുടെ ആത്മാവുതേടി..

ജൈവ സമ്പന്നമായ പ്രകൃതിയുടെ ചെറു പരിഛേദങ്ങളായ കാവുകളെ കുറിച്ച് ആഴത്തിലിറങ്ങി പരിശോധിക്കുകയാണ് കാവു തീണ്ടല്ലേ... എന്ന ഡോക്യുമെന്ററിയില്‍. ബത്തേരി വാലുമ്മല്‍ ടിടിഐയിലെ ഏഴു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് കാവുകളുടെ കഥ പഠന വിധേയമാക്കിയത്.

കാവുകളുടെ നാശോന്‍മുഖമായ ഇന്നത്തെ അവസ്ഥയും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും 20 മിനിറ്റ് നീളുന്ന ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു.

Friday, March 2, 2012

മാലിന്യങ്ങളെ എന്തിന് ഭയക്കണം

മാലിന്യ പ്രശ്‌നപരിഹാരത്തിനായി അധികാരികളും ജനങ്ങളും നേട്ടോട്ടമോടുന്നതിനെ കുറിച്ച് ചോദിച്ചാല്‍ കോഴിക്കോട്ടുകാരനായ അബൂബക്കര്‍ ചിരിക്കും. കാരണം എന്തെന്നല്ലേ? മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും അത് ലാഭകരമാക്കുന്നതിനും പല വഴികളുണ്ടെങ്കിലും ജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ബക്കറിന്റെ അഭിപ്രായം. ജൈവമാലിന്യങ്ങളില്‍ നിന്നു കൂടുതല്‍ വൈദ്യുതിയും ഗ്യാസും ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനും അബൂബക്കറിന് കഴിഞ്ഞു. കേരളത്തിലെ നഗരങ്ങള്‍ മാലിന്യ പ്രശ്‌നത്തില്‍ ചീഞ്ഞു നാറുമ്പോള്‍ അതിന് പരിഹാരം കാണാന്‍ തന്റെ നേതൃത്വത്തിലുള്ള കമ്പനി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റം കഠിനം

കഠിനംകുളം കായലിന്റെ വിസ്തൃതി നാള്‍ക്കുനാള്‍ ചുരുങ്ങുന്നു. ഭൂമാഫിയകളും സ്വകാര്യ സംരംഭകരും താവളമുറപ്പിച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശങ്ങളിലെ വയലേലകള്‍ ഉള്‍പ്പെടെ നികത്തുന്ന തിരക്കിലാണിവര്‍. ഇതിനെതിരെ സംരക്ഷണ സമിതികളും സംഘടനകളും രംഗത്തെത്തി നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതര്‍ 'അനങ്ങാപ്പാറ നയ'മാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.

Thursday, March 1, 2012

ചന്ദ്രഗിരിപ്പുഴ നിരീക്ഷണ പഠനത്തില്‍ ഉള്‍പ്പെടുത്തി

കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ പുഴകളിലൊന്നായ ചന്ദ്രഗിരിപ്പുഴയെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന നദീത്തട നിരീക്ഷണ പഠനത്തില്‍ ഉള്‍പ്പെടുത്തി. പശ്ചിമഘട്ടനിലകളിലെ കുടക് മലനിരകളില്‍ നിന്നാണ് ചന്ദ്രഗിരിപ്പുഴ ഉല്‍ഭവിച്ച് കാസര്‍കോട്ട് കടലില്‍ സംഗമിക്കുന്നത്.

പുഴ വെറുമൊരു പുഴയല്ല

ജിയോംല്‍ മാക്വെ യുന്ദോങ് (ഒരു കുരുവിയെ കൊല്ലൂ കാമ്പയിന്‍), ദാ മാക്വെ യുന്ദോങ് (മഹത്തായ കുരുവി കാമ്പയിന്‍) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു മാവോയിസ്റ്റ് പദ്ധതിയുടെ വിചിത്ര ചരിത്രമുണ്ട് ആധുനിക ചൈനക്ക്. സംഗതിയിങ്ങനെ: 1958 മുതല്‍ 62 വരെ, വിപ്ലവാനന്തര ചൈനയില്‍ ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ 'മഹത്തായ കുതിച്ചുചാട്ടം (ദ ഗ്രേറ്റ് ലീപ് ഫോര്‍വേഡ്/ ദാ യ്വെ ഫിന്‍) എന്നപേരില്‍ ഒരു കിടിലന്‍ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്ത് കാര്‍ഷിക, വ്യവസായിക കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ചേര്‍ന്ന് നടപ്പാക്കിയ ബൃഹത്തായ കര്‍മപരിപാടികളുടെ മൊത്തം പേരാണത്.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക