.
Wednesday, June 29, 2011
ജൂലൈ ഒന്നുമുതല്‍ തൃശൂരില്‍ പ്ലാസ്റ്റിക് നിരോധനം
തൃശൂര്‍: നഗരത്തില്‍ ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉള്‍പ്പെടെ നിരോധിക്കും. ഇതുസംബന്ധിച്ച് എല്ലാനടപടികളുമായെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 40 മൈക്രോണിന് താഴെയുളള ബാഗുകള്‍ വില്‍പനക്ക് അനുവദിക്കില്ല. നാലുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും വില്‍പന തുടര്‍ന്നാല്‍ 15,000 രൂപ വരെ പിഴ ചുമത്തും. ശക്തന്‍നഗറില്‍ പ്രതിദിനം 15,000 പ്ലാസ്റ്റിക് ബാഗുകളാണ് വില്‍ക്കുന്നത്. മൂന്നുദിവസങ്ങള്‍ക്കകം മൂന്നിലൊന്നും മാലിന്യമായി തിരികെയെത്തുന്നുവെന്നാണ് കണക്ക്. പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കാന്‍ ഹോള്‍സെയില്‍ കടകളില്‍ അടക്കം റെയ്ഡു നടത്തും. കച്ചവടക്കാര്‍ സംരംഭവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.പ്ലാസ്റ്റിക് പൊടിച്ചു ടാറില്‍ ചേര്‍ക്കുന്നതിന് നാലു മെഷീനുകള്‍ സജ്ജമാക്കി. ഇവ ആവശ്യാനുസരണം ടാറിങ്ങിന് ഉപയോഗിക്കും.
Sunday, June 5, 2011
ജൂൺ 5 ഒരിക്കല്ക്കൂടി പരിസ്ഥിതി ദിനം വരവായി. വനങ്ങള് ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള് കൊണ്ടാണെന്നത് ഒരിക്കല്ക്കൂടി ലോകത്തെ ഓര്മ്മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം.2011 ലെ പരിസ്ഥിതിദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പ്രകൃതിയിലെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് കാടുകള്. ഭൌമ പ്രതലത്തിന്റെഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ മണ്ണ് സംരക്ഷണം ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്. കരയിലെ ഏറ്റവും പ്രധാന ആവാസ വ്യവസ്തയാണ് കാട്,തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജീവികളുടെ ആവാസസ്ഥാനം, എന്നാല് ദ്രുതഗതിയിലുള്ള വന നശീകരണം ഈ ജീവികളുടെ വംശ നാശത്തിനും ആവാസവ്യവസ്തയെ തകിടം മറിക്കുന്നതിനും കലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കി, മണ്ണൊലിപ്പും മരുവല്ക്കരണവും വരള്ച്ചയും വെള്ളപ്പൊക്കവും വന നശീകരണത്തിന്റെ നേരിട്ടുള്ള ഫലങ്ങള് തന്നെയാണ്. കേരളത്തിന്റെ ഭൂപ്രകൃതി-കാലാവസ്ഥാ പ്രത്യേകതകള് കാരണം ഈ നാടിന്റെ നിലനില്പിലന് വനങ്ങള് ഏറ്റവും നിര്ണ്ണാ യകമായ പ്രാധാന്യമുണ്ട്. ആണ്ടില് അഞ്ചു തൊട്ട് ഏഴുമാസം വരെ കിട്ടുന്ന അതിശക്തമായ കാലവര്ഷംി ചെരിവു കൂടിയ, പ്രത്യേകിച്ചും അതിനിശിതമായ പാറച്ചരിവുകള് മാത്രമുള്ള, നദികളുടെ ജലസംഭരണ പ്രദേശങ്ങളില് നിന്ന് അതിവേഗം വാര്ന്ന് ഒട്ടും ദൈര്ഘ്യളമില്ലാത്ത നമ്മുടെ നദികളിലൂടെ അറബിക്കടലിലേക്ക് ഒഴുകി പോകാതെ സംഭരിച്ച് നിര്ത്താ ന് നൈസര്ഗ്ഗി ക നിത്യഹരിത വനങ്ങള്ക്ക്് മാത്രമേ കഴിയൂ. എന്നാല് പ്രകൃതി രമണീയമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെയും ഈ ദുരന്തങ്ങള് കാത്തിരിക്കുന്നു. തുടര്ച്ചയായി ഉണ്ടാകുന്ന വരള്ച്ചയും താളം തെറ്റിവരുന്ന മഴയും, വെള്ളപ്പൊക്കവും പാരിസ്ഥിതിക സന്തുലനം അവതാളത്തിലാകുന്നതിന്റെ അടയാളങ്ങളാണെന്നു നാം മനസിലാക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിന് പുറങ്ങളില് സധാരണമായിരുന്ന കാവുകളും കുളങ്ങളും തോടുകളും ഇന്നു ഓര്മമാത്രമായി. കണ്ടല്ക്കാടുകള് നാശത്തിന്റെ വക്കിലാണ്. ജൈവവൈവിധ്യപരിപാലനത്തിലും തീരമേഖല സംരക്ഷണത്തിലും കണ്ടല്ക്കാടുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. കടലിന്റെ തലോടലും ആക്രമണവും അനുഭവിക്കുന്ന കേരളതീര മേഖലയെ ഇല്ലാതാക്കാനേ കണ്ടല്ക്കടുകള്ക്കു മേല് നടത്തി വരുന്ന ആക്രമണം സഹായിക്കൂ, ഭൂമിയുടെ ചൂടുകുറക്കാന് സഹായിക്കുന്ന എയര്കണ്ടീഷനറുകളാണ് കാവുകള്, കാവുകളും മനുഷ്യനും തമ്മില് അടുത്ത ബന്ധമുണ്ട്. ഗ്രാമങ്ങളിലെ ഭൂഗർഭ ജലനിരപ്പ് നിലനിർത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്. നിത്യഹരിത വനങ്ങളിൽ മാത്രം കാണാറുള്ള പല ജീവി വര്ഗങ്ങളേയും മരങ്ങളേയും കാവുകളില് കണ്ടെത്തിയിട്ടുണ്ട്. എന്നാല് അപൂര്വ്വജനുസ്സില്പ്പെട്ട വന്മരങ്ങള് മനുഷ്യ ഭവനങ്ങളില് അലങ്കാര വസ്തുക്കളായപ്പോള് കൂടു നഷ്ടപ്പെട്ട പറവകളുടെ കണ്ണീരോ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ജീവജാലങ്ങളുടെ വിലാപങ്ങളോ മനുഷ്യന് കേട്ടില്ല.നദികള് മലിനമാക്കിയും കുളങ്ങളും തോടുകളും നികത്തി മണിമാളികകള് പണിതും സുലഭമായിരുന്ന ശുദ്ധജലസംബത്തിനെ ഇല്ലാതാക്കി മനുഷ്യന് കുപ്പി വെള്ളത്തില് അപയം പ്രാപിച്ചപ്പോള് കുടി വെള്ളത്തിനായി പരക്കം പായുന്ന മറ്റു ജീവജാലങ്ങളെ മനുഷ്യന് കണ്ടില്ലെന്നു നടിച്ചു. കുന്നുകള് ഇടിച്ചു നിരത്തിയും കാടുകള് വെട്ടിനശിപ്പിച്ചും ജലാശയങ്ങള് മലിനമാക്കിയും സര്വ്വചരാചരങ്ങള്ക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമിയില് മനുഷ്യന് നടത്തുന്ന അധിനിവേഷം അവസാനിപ്പിക്കേണ്ട സമയമായി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൊണ്ട് പാരിസ്ഥിതിക സന്തുലനം അവതാളത്തിലായിര്ല്ക്കുന്ന ഈ വേളയില് ഭൂമിയെ രക്ഷിക്കാന് ഒരോ മനുഷ്യനും അവന്റെ ജീവിത കാലത്ത് ഒരു മരമെങ്കിലും വെച്ചു പിടിപ്പിക്കുക എന്നത് അവന്റെ ജീവിത ദൌത്യമായി ഏറ്റെടുക്കണം.ദൈവം നമുക്കായ് കനിഞ്ഞു നല്കിയ നമ്മുടെ കാടുകളെയും കാവുകളെയും സംരക്ഷിച്ച് നമ്മുടെ പൂര്വ്വികര് നമുക്കായ് കരുതിവെച്ച ജീവല് സ്രോതസ്സ് ഇനിയും പിറക്കനിരിക്കുന്ന നമ്മുടെ തലമുറക്കു പകര്ന്നു നല്കാം.
ഈ പരിസ്ഥിതി ദിനത്തിനു നിങ്ങളോടൊപ്പം തണൽ മരവും. നിങ്ങളുടെ പരിസ്ഥിതിദിന വിശേഷങ്ങള് ഞങ്ങളെ അറിയിക്കൂ.....
"തണൽ മരം പരിസ്ഥിതി ദിനം 2011"
നിങ്ങളുടെ അഭിപ്രായങ്ങളും സന്ദേഷങ്ങളും ഞങ്ങളെ അറിയിക്കുക.
thanalmaram@hotmail.com

Monday, May 23, 2011
എം.ആര്‍ രാധാകൃഷ്ണനും പി.കെ രാജനും ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ്
ദുബായ്:ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് എം.ആര്‍.രാധാകൃഷ്ണനും പി.കെ.രാജനും ലഭിച്ചു.ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കും തണല്‍ മരം പരിസ്ഥിതി ഗ്രൂപ്പും സംയുക്തമായി തൃശൂര്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായ ഇന്നലെയാണ്(22.5.2011)അവാര്ഡുകള് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തില് അവാര്ഡുകള് പ്രഖ്യാപിക്കുന്നതില് സന്തോഷമുണ്ടെന്ന് അവാര്ഡ്കമ്മറ്റിവ്യക്തമാക്കി.10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സഹായധന വിതരണം കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തില്‍ ചാവക്കാട് നടക്കുന്ന പ്രവാസി സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനം നടക്കുന്നതാണ്.ചാവക്കാട്ടുകാരായ പ്രവാസികളുടെ സംഗമം അവാര്‍ഡ് ദാനചടങ്ങിന്റെ പ്രത്യേകതയായിരിക്കും.
ചാവക്കാട് മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും,കൌണ്‍സിലറുമാണ് എം.ആര്‍.രാധാകൃഷ്ണന്‍.ചാവക്കാട് കടല്‍ത്തീരത്ത് സീസണില്‍ മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക്‌സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി ചെയ്ത പ്രവര്‍്ത്തനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
പരിസ്ഥിതി സംഘടനകളുമായി ഒന്നിച്ച് കടലാമ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി ഫിലിം പ്രദര്ശനങ്ങള്‍ സംഘടിപ്പിക്കുകയും സ്‌കൂള്‍ കുട്ടികളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കടല്ത്തീ രത്ത് മണ്ണാമ നിര്മ്മാണം നടത്തുകയും ചെയ്തു.
കടലാമ സംരക്ഷണത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും തീരദേശത്തെ ക്ലബ്ബുകളുമായി സഹകരിച്ച് രാത്രികാലങ്ങളില്‍ കടലാമ നിരീക്ഷണം സംഘടിപ്പിക്കുകയും ചെയ്തു.
കനോലികനാലിന്റെ സംരക്ഷണ പ്രവര്ത്തനങ്ങളിലും മുന്‍ നിരയിലുണ്ടായിരുന്നു ഇദ്ധേഹം. കനോലി കനാല്‍ സംരക്ഷണ പഠനപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും കനോലി യാത്ര സംഘടിപ്പിക്കുകയും ചെയ്തു.കനോലി കനാലിന്റെ തീരത്തെ സസ്യവൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ട പ്രവര്ത്തനങ്ങളും നടപ്പിലാക്കി.
പി.കെ.രാജന്‍ നിലവില്‍ മുല്ലശ്ശേരി ജില്ലാ പഞ്ചായത്ത് മെംബറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബറുമാണ്.അന്നകര, പേനകം പാടങ്ങളില്‍ വിരുന്നെത്തുന്ന ജല പക്ഷികളെ സംരക്ഷിക്കുന്നതിനും, അതിന് വേണ്ട വിശ്രമ സ്ഥലങ്ങള്‍ ഒരുക്കുന്നതിനും ഇദ്ദേഹം മുന്നിട്ടിറങ്ങി. ഇവിടങ്ങളില്‍ വിരുന്നെത്തുന്ന പക്ഷികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടി വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചും കമ്പുകള്‍ നാട്ടിയും ഇദ്ദേഹം വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി. തികഞ്ഞ ഒരു പക്ഷി സ്‌നേഹിയായ ഇദ്ദേഹം നല്ലൊരു ക്ഷീര കര്ഷകനും നെല്‍ കര്ഷകനും കൂടിയാണ്.തദ്ദേശ ഇനം പശു ഇനങ്ങളെ കണ്ടെത്തി അവയുടെ പരിപാലനവും നടത്തുന്നു. മുല്ലശ്ശേരി പഞ്ചായത്തിലെ കണ്ടല്‍ വനവത്ക്കരണ പ്രക്രിയയില്‍ പങ്കാളിയാവുകയും ചെയ്തു.
പി.എം.അബ്ദുറഹിമാന്‍,ജയിംസ് മാസ്റ്റര്‍,സലീം ഐ ഫോക്കസ്,ഒ.എസ്.എ.റഷീദ് എന്നിവരായിരുന്നു അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Sunday, May 22, 2011
മെയ് 22 – ഒരു ജൈവവൈവിധ്യദിനം കൂടി
മനുഷ്യ മനസ്സിന്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ച് നേരത്തേയും വൈകിയും എത്തുന്ന മഴ,സൂര്യകോപം താങ്ങാനാവാതെ തളര്ന്നു വീഴുന്ന മനുഷ്യനും മൃഗങ്ങളും പറവകളും ഉള്പ്പെടുന്ന ജീവജാലങ്ങള്. എന്തു ചെയ്യണമെന്നറിയാതെ മനുഷ്യന് പകച്ചു നില്ക്കുംബോഴും അവനറിയുന്നില്ല ഇതെല്ലാം അവന് പരിസ്തിതിക്കുമേല് കാണിക്കുന്ന ക്രൂരതകളുടെ പ്രത്യാഗാതങ്ങളാണെന്ന്.
ദൈവം കനിഞ്ഞേകിയ പ്രകൃതി വിഭവങ്ങള്ക്കും ജൈവ വൈവിധ്യങ്ങള്ക്കും കണക്കില്ലെന്നും അവസാനമില്ലെന്നും മനുഷ്യന് വിചാരിച്ചു,അതെല്ലാം സ്വാഭാവികമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയണെന്നായിരുന്നു കണക്കുകൂട്ടല്. എന്നാല് ഭൂമിയില് ജീവനെ ജീവനെ താങ്ങി നിര്ത്തുന്ന ജൈവ വൈവിധ്യങ്ങള്സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില് അവ ഇല്ലാതാകുമെന്നും ശരിയായ അറിവില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന് വൈകിപ്പോയെന്നു മാത്രം. ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നല്കുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവ വൈവിധ്യം. കോടാനുകോടി വര്ഷങ്ങളില് സംഭവിച്ച മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ജൈവ വൈവിധ്യത്തിനു പിന്നില്. നാം ഉള്പ്പെടുന്ന ജീവന്റെ ശൃംഖലയാണ് അത് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യജാലങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമൊക്കെ ഉള്പ്പെടുന്നതാണ് ഈ ശൃംഖല.
പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്. വന് മരങ്ങള് മുത സൂക്ഷ്മജീവികള് വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല് പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത് മനുഷ്യനുമാത്രമാണ. പുല്മേടുകള് നശിപ്പിക്കുന്നതും വനവിഭവങ്ങള് വന്തോതില് ചൂഷണംചെയ്യുന്നതും വനങ്ങള് തോട്ടങ്ങളായി മാറ്റുന്നതും വനത്തിലെ നിര്മ്മാണ പ്രവര്ത്തനങ്ങളുമൊക്കെ സസ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്. പ്രകൃതിയിലെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് കാടുകള്. ഭൌമ പ്രതലത്തിന്റെഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ മണ്ണ് സംരക്ഷണം ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്. ഈ പശ്ചാത്തലം മുന് നിര്ത്തിയാണ് 2011 നെ ഇന്റര് നാഷ്ണല് ഇയര് ഓഫ് ഫോറസ്റ്റായും 2011 ലെ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം കാട്ടിലെ ജൈവവൈവിധ്യമായും തിരഞ്ഞെടുത്തത്.
കരയിലെ ഏറ്റവും പ്രധാന ആവാസ വ്യവസ്തയാണ് കാട്,തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജീവികളുടെ ആവാസസ്ഥാനം, എന്നാല് ദ്രുതഗതിയിലുള്ള വന നശീകരണം ഈ ജീവികളുടെ വംശ നാശത്തിനും ആവാസവ്യവസ്തയെ തകിടം മറിക്കുന്നതിനും കലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കി, മണ്ണൊലിപ്പും മരുവല്ക്കരണവും വരള്ച്ചയും വെള്ളപ്പൊക്കവും വന നശീകരണത്തിന്റെ നേരിട്ടുള്ള ഫലങ്ങള് തന്നെയാണ്.
കേരളത്തിന്റെ ഭൂപ്രകൃതി-കാലാവസ്ഥാ പ്രത്യേകതകള് കാരണം ഈ നാടിന്റെ നിലനില്പിലന് വനങ്ങള് ഏറ്റവും നിര്ണ്ണാ യകമായ പ്രാധാന്യമുണ്ട്. ആണ്ടില് അഞ്ചു തൊട്ട് ഏഴുമാസം വരെ കിട്ടുന്ന അതിശക്തമായ കാലവര്ഷംി ചെരിവു കൂടിയ, പ്രത്യേകിച്ചും അതിനിശിതമായ പാറച്ചരിവുകള് മാത്രമുള്ള, നദികളുടെ ജലസംഭരണ പ്രദേശങ്ങളില് നിന്ന് അതിവേഗം വാര്ന്ന് ഒട്ടും ദൈര്ഘ്യളമില്ലാത്ത നമ്മുടെ നദികളിലൂടെ അറബിക്കടലിലേക്ക് ഒഴുകി പോകാതെ സംഭരിച്ച് നിര്ത്താ ന് നൈസര്ഗ്ഗി ക നിത്യഹരിത വനങ്ങള്ക്ക്് മാത്രമേ കഴിയൂ. എന്നാല് പ്രകൃതി രമണീയമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെയും ഈ ദുരന്തങ്ങള് കാത്തിരിക്കുന്നു. തുടര്ച്ചയായി ഉണ്ടാകുന്ന വരള്ച്ചയും താളം തെറ്റിവരുന്ന മഴയും, വെള്ളപ്പൊക്കവും പാരിസ്ഥിതിക സന്തുലനം അവതാളത്തിലാകുന്നതിന്റെ അടയാളങ്ങളാണെന്നു നാം മനസിലാക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിന് പുറങ്ങളില് സധാരണമായിരുന്ന കാവുകളും കുളങ്ങളും തോടുകളും ഇന്നു ഓര്മമാത്രമായി. കണ്ടല്ക്കാടുകള് നാശത്തിന്റെ വക്കിലാണ്. ജൈവവൈവിധ്യപരിപാലനത്തിലും തീരമേഖല സംരക്ഷണത്തിലും കണ്ടല്ക്കാടുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. കടലിന്റെ തലോടലും ആക്രമണവും അനുഭവിക്കുന്ന കേരളതീര മേഖലയെ ഇല്ലാതാക്കാനേ കണ്ടല്ക്കടുകള്ക്കു മേല് നടത്തി വരുന്ന ആക്രമണം സഹായിക്കൂ, ഭൂമിയുടെ ചൂടുകുറക്കാന് സഹായിക്കുന്ന എയര്കണ്ടീഷനറുകളാണ് കാവുകള്, കാവുകളും മനുഷ്യനും തമ്മില് അടുത്ത ബന്ധമുണ്ട്. ഗ്രാമങ്ങളിലെ ഭൂഗർഭ ജലനിരപ്പ് നിലനിർത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്. നിത്യഹരിത വനങ്ങളിൽ മാത്രം കാണാറുള്ള പല ജീവി വര്ഗങ്ങളേയും മരങ്ങളേയും കാവുകളില് കണ്ടെത്തിയിട്ടുണ്ട്. എന്നാല് അപൂര്വ്വജനുസ്സില്പ്പെട്ട വന്മരങ്ങള് മനുഷ്യ ഭവനങ്ങളില് അലങ്കാര വസ്തുക്കളായപ്പോള് കൂടു നഷ്ടപ്പെട്ട പറവകളുടെ കണ്ണീരോ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ജീവജാലങ്ങളുടെ വിലാപങ്ങളോ മനുഷ്യന് കേട്ടില്ല.നദികള് മലിനമാക്കിയും കുളങ്ങളും തോടുകളും നികത്തി മണിമാളികകള് പണിതും സുലഭമായിരുന്ന ശുദ്ധജലസംബത്തിനെ ഇല്ലാതാക്കി മനുഷ്യന് കുപ്പി വെള്ളത്തില് അപയം പ്രാപിച്ചപ്പോള് കുടി വെള്ളത്തിനായി പരക്കം പായുന്ന മറ്റു ജീവജാലങ്ങളെ മനുഷ്യന് കണ്ടില്ലെന്നു നടിച്ചു. കുന്നുകള് ഇടിച്ചു നിരത്തിയും കാടുകള് വെട്ടിനശിപ്പിച്ചും ജലാശയങ്ങള് മലിനമാക്കിയും സര്വ്വചരാചരങ്ങള്ക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമിയില് മനുഷ്യന് നടത്തുന്ന അധിനിവേഷം അവസാനിപ്പിക്കേണ്ട സമയമായി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൊണ്ട് പാരിസ്ഥിതിക സന്തുലനം അവതാളത്തിലായിര്ല്ക്കുന്ന ഈ വേളയില് ഭൂമിയെ രക്ഷിക്കാന് ഒരോ മനുഷ്യനും അവന്റെ ജീവിത കാലത്ത് ഒരു മരമെങ്കിലും വെച്ചു പിടിപ്പിക്കുക എന്നത് അവന്റെ ജീവിത ദൌത്യമായി ഏറ്റെടുക്കണം.ദൈവം നമുക്കായ് കനിഞ്ഞു നല്കിയ നമ്മുടെ കാടുകളെയും കാവുകളെയും സംരക്ഷിച്ച് നമ്മുടെ പൂര്വ്വികര് നമുക്കായ് കരുതിവെച്ച ജീവല് സ്രോതസ്സ് ഇനിയും പിറക്കനിരിക്കുന്ന നമ്മുടെ തലമുറക്കു പകര്ന്നു നല്കാം.
യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മറ്റി 1993 മുതലാണ് 'ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം) ആചരിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 29 ആണ് ഈ ദിനമായി ആചരിച്ചിരുന്നത്. 2000 മുതല്‍ അത് മെയ് 22 ആയി മാറ്റി നിശ്ചയിച്ചു. റിയോ ഡി ജനീറോയിലെ ഭൗമഉച്ചകോടിയില്‍ 'കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' അംഗീകരിക്കപ്പെട്ടത് 1992 മെയ് 22-ന് ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ദിനാചരണം മെയ് 22 ആക്കിയത്.
- അബ്ദുല് സലീം എടക്കഴിയൂര് -

Friday, May 20, 2011
കാടും നാട്ടുവഴികളും പൂവണിഞ്ഞു; മലയോരത്ത് വസന്തോത്സവം
തെന്മല: കിഴക്കന്‍ കാടുകളും നാട്ടുവഴികളും പൂവണിഞ്ഞു. വസന്തത്തെ വരവേല്‍ക്കാന്‍ വിനോദസഞ്ചാരികളുടെ തിരക്ക്.
എന്‍.എച്ച് 208 വനത്തിലൂടെ പോകുന്ന പുനലൂര്‍-കോട്ടവാസല്‍ പാതയ്ക്കിരുവശവും ഗുല്‍മോഹറും മണിമരുതിയുമെല്ലാം പൂത്തുലഞ്ഞു. അതിനപ്പുറം കല്ലടയാറ്റിനും കഴുതുരുട്ടിയാറ്റിനും അക്കരെ പിന്നെയും പൂമരങ്ങള്‍. തെന്മല-ആര്യങ്കാവ് പഞ്ചായത്തിന്റെ ഉള്‍വനങ്ങളില്‍ പൂമരങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുകയാണെന്ന് തോന്നും.
പുനലൂര്‍ പിന്നിട്ടാല്‍ തെന്മലവരെ ചെമപ്പുകലരുന്ന പൂവുമായി നില്‍ക്കുന്ന കുന്നിവാകകളാണ് താരം. ഇതിനിടയില്‍ മഞ്ഞനിറത്തോടെയുള്ള കോപ്പര്‍പോസ് മരങ്ങള്‍. തെന്മല പിന്നിട്ടാല്‍ വയലറ്റ് നിറത്തിലെ പൂക്കളുമായി മണിമരുതി. കോട്ടവാസല്‍വരെ ഇവ അടക്കിവാഴുകയാണ്. നെന്മേനിവാകയും പ്ലാശും ഒപ്പമുണ്ട്. ആര്യങ്കാവിനടുത്ത് മുറിയന്‍പാഞ്ചാലില്‍ വിഷു വിടചൊല്ലിയത് അറിയാതെ കണിക്കൊന്നകള്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നു.
ദേശീയപാതയിലെല്ലാം കാട്ടുമരങ്ങള്‍ നാനാവര്‍ണത്തിലെ പൂക്കള്‍ പൊഴിച്ചിരിക്കുന്നു. മരച്ചുവടുകളിലെല്ലാം വാഹനങ്ങളുടെ നിര. മൊബൈലിലും ക്യാമറകളിലുമെല്ലാം ചിത്രങ്ങള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു.
മണിമരുതിയുടേതടക്കം പൂക്കള്‍ ഒരുമാസത്തിലേറെ കൊഴിയാതെ നില്‍ക്കും. മാര്‍ച്ചിലാണ് കാട്ടുമരങ്ങള്‍ പൂവിടുന്നതെങ്കിലും ഇത്തവണ കാലംതെറ്റി മെയ്മാസത്തിലായെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു.
20.05.2011 mathrubhumi kollam news

പക്ഷികളുടെ ഇഷ്ടതാവളമായി കബനീനദീതടം
സുല്‍ത്താന്‍ ബത്തേരി: വന്യജീവികളുടെ വേനല്‍ക്കാല വസതിയായ കബനീതടം പക്ഷികളുടെയും താവളമായി മാറുന്നു.വളരെ അപൂര്‍വമായി മാത്രം മനുഷ്യര്‍ കടന്നു ചെല്ലാറുള്ള സ്ഥലമാണ് ബീച്ചനഹള്ളി ഡാമിന്റെ റിസര്‍വോയര്‍ മേഖല.
കേരളാതിര്‍ത്തിയില്‍നിന്ന് കടക്കുന്ന വലതു കരയില്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ലാത്തത്‌കൊണ്ട് വന്യജീവികള്‍ക്കും പക്ഷികള്‍ക്കും ഇവിടം താവളമാക്കുന്നതിന് ആരുടെയും ശല്യവുമില്ല.
കാട്ടാനക്കൂട്ടങ്ങളും മറ്റ് മൃഗങ്ങളും സമാധാനത്തോടെ മേയുമ്പോള്‍ വിവിധയിനം കൊക്കുകള്‍ക്കും പലതരം പക്ഷികള്‍ക്കും മനുഷ്യന്റെ ശല്യപ്പെടുത്തലുകളില്ലാതെ ഇരതേടാന്‍ കഴിയും. കൂട്ടമായി പറന്നിറങ്ങുന്ന പക്ഷികള്‍ വെള്ളമിറങ്ങിയ കുഴികളിലും ജലസംഭരണിയിലും ഇരപിടിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. കബനിയുടെ ഇരുകരകളിലുമായി വിശാലമായ ചതുപ്പു പ്രദേശമുണ്ട്. റിസര്‍വോയറിന്റെ കര വനമായതുകൊണ്ട് വിശ്രമിക്കാനും തടസ്സമില്ല.
20.05.2011 mathrubhumi wayanad news

Thursday, May 19, 2011
മലിനീകരണം തടയാന്‍ ഭാരത് ഗംഗ
പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാന്‍ നൂതന സാങ്കേതികവിദ്യയിലൂടെ കൊടുങ്ങല്ലൂര്‍ സ്വദേശി സുജന്‍ നിര്‍മിച്ച യന്ത്രം ശ്രദ്ധേയമാകുന്നു. ഭാരത്ഗംഗ എന്നു പേരിട്ട യന്ത്രത്തിന് 2008ല്‍ നടന്ന നാഷനല്‍ ഇന്നോവേഷന്‍സ് ശില്‍പശാലയില്‍ അംഗീകാരം ലഭിച്ചിരുന്നു. യന്ത്രം ഉപയോഗിച്ച് മലിനീകരണം പൂര്‍ണമായും തടയാമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സുജന്‍. ശാസ്ത്രഗവേഷകനോ ശാസ്ത്ര അധ്യാപകനോ അല്ലാത്ത സുജന്‍ ജീവിതാനുഭവങ്ങളില്‍ നിന്നു ലഭിച്ച പഠനങ്ങളിലൂടെയാണ് ഭാരത്ഗംഗ നിര്‍മിച്ചത്. വെള്ളം ഉപയോഗിച്ചാണ് മാലിന്യപ്പുകയെ യന്ത്രം ശുദ്ധീകരിക്കുക.
പ്രത്യേകം തയാറാക്കിയ വാല്‍വ് ഉപയോഗിച്ച് മൂന്നു മിക്സിങ് പ്രൊസസിലൂടെയാണു യന്ത്രത്തിന്‍റെ പ്രവര്‍ത്തനം. യന്ത്രത്തിലെ വാട്ടര്‍ സര്‍ക്കുലേഷന്‍ വഴിയാണ് മാലിന്യ നിര്‍മാര്‍ജനം. പുകയില്‍ നിന്നുള്ള മാലിന്യം ജലത്തില്‍ അലിഞ്ഞാണു ശേഖരിക്കപ്പെടുന്നത്.
യന്ത്രത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെയുണ്ടാകുന്ന മലിനജലം ടാങ്കില്‍ ശേഖരിക്കപ്പെടുകയും ശുദ്ധവായു വാല്‍വിലൂടെ പുറത്തേക്കു പോകുകയും ചെയ്യും. പുറത്തേക്ക് പോകുന്ന വായുവിനെ പുനചംക്രമണത്തിലൂടെ വീണ്ടും പുക പുറത്തേക്ക് വിടുന്ന യന്ത്രത്തിന്‍റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നതും നേട്ടമാണ്.
ഇത്തരത്തില്‍ അന്തരീക്ഷവുമായി നേരിട്ടു ബന്ധമില്ലാതെയായിരിക്കും മാലിന്യപ്പുക പുറത്തേക്കു വിടുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. ജനറേറ്റര്‍, വാഹനങ്ങള്‍, ഫാക്റ്ററികള്‍ എന്നിവയിലെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സുജന്‍. ഏതൊരു ഓട്ടോമാറ്റിക് യന്ത്രത്തിനും സൈലന്‍സറിനു പകരമായും ഭാരത്ഗംഗ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം.
വിഷാംശമുള്ള വാതകങ്ങള്‍, പുക, ആസിഡുകള്‍ തുടങ്ങിയവ പുറത്തേക്കു വിടുന്ന ഫാക്റ്ററികളിലും ഭാരത്ഗംഗ പ്രവര്‍ത്തിപ്പിക്കാം. നിലവിലുള്ള വാട്ടര്‍ഡിസ്റ്റ്ലറീസിനേക്കാള്‍ നൂറിരട്ടി വേഗതയില്‍ ഭാരത്ഗംഗ പ്രവര്‍ത്തിക്കും.
ജ്വല്ലറി ഡിസൈനറായ സുജന്‍, സ്വന്തം സ്ഥാപനത്തില്‍ നിന്നു പുറന്തള്ളുന്ന മാലിന്യം തടയാനാണ് യന്ത്രം രൂപകല്‍പ്പന ചെയ്തത്.
ഇപ്പോഴും സ്വന്തം സ്ഥാപനത്തില്‍ യന്ത്രം ഉപയോഗിച്ചു വരുന്നുണ്ടെന്നും അദ്ദേഹം. യന്ത്രത്തിന്‍റെ സാങ്കേതിക വിദ്യയുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ പേറ്റന്‍റ് വില്‍ക്കാന്‍ തയാറാണ് സുജന്‍. പേറ്റന്‍റിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ ഉദ്യോഗസ്ഥരടക്കമുള്ള വലിയ താത്പര്യം കാണിക്കാത്തതില്‍ പ്രയാസമുണ്ടെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ ഭാരത്ഗംഗ ടെക്നോളജിയില്‍ താത്പര്യം പ്രകടിപ്പിച്ചത് ആശ്വാസകരമാണെന്നും സുജന്‍ പറയുന്നു

Wednesday, May 18, 2011
മണ്‍സൂണിന് മുന്നോടിയായി നിശാശലഭങ്ങളെത്തി
തളിരിലകള്‍ ഭക്ഷിക്കാനും പ്രജനനം നടത്താനുമാണ് ശലഭങ്ങള്‍ വനത്തിലെത്തുന്നത്. പാതയോരങ്ങളിലും പൊതുമൈതാനങ്ങളിലും ശലഭങ്ങളും നിശാശലഭങ്ങളും ധാരാളമായെത്തിയിട്ടുണ്ട്. പല ഭാഗത്തും ശലഭങ്ങള്‍ വര്‍ണക്കാഴ്ചകള്‍ തന്നെ ഒരുക്കുന്നു.
പശ്ചിമഘട്ട മലനിരകളും നീലഗിരി ജൈവ വൈവിധ്യമേഖലയും ശലഭങ്ങളുടെ ഉദ്യാനം തന്നെയാണെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ശലഭ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞദിവസം തോലെ്പട്ടി വന്യജീവി സങ്കേതത്തില്‍ നിന്നും ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സിസ് ബേബി പകര്‍ത്തിയ ചുണ്ടുകളുടെ ആകൃതിയിലുള്ള നിശാശലഭം അപൂര്‍വായി മാത്രം ഇവിടെ എത്തുന്ന നിശാശലഭങ്ങളിലൊന്നാണെന്ന് ശലഭ നിരീക്ഷകര്‍ പറയുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ശലഭങ്ങളെ കണ്ടെത്തിയത് ബ്രഹ്മഗിരി താഴ്‌വാരങ്ങളിലും തിരുനെല്ലിയിലുമാണ്.
18.5.2011 mathrubhumi wayanad news
ഹരിതകാഴ്ചകളുടെ വിരുന്നൊരുക്കി ഇല്ലിസിറ്റി കുത്തുങ്കല്‍ താഴ്‌വാരം
പൊന്‍മുടി പുഴയോരത്തിന്റെ സമീപപ്രദേശങ്ങളായ ഇല്ലിസിറ്റി കുത്തുങ്കല്‍ മേഖല ഹരിതകാഴ്ചകളുടെ ജാലകം തുറക്കുന്നു. കുത്തുങ്കല്‍ മലഞ്ചെരിവു മുതല്‍ കരിമല പന്നിയാര്‍ നിരപ്പുവരെയുള്ള മലനിരകളും കൃഷിയിടങ്ങളും ഒരു ഭാഗത്തും കള്ളിമാലി മലയോരമേഖല മറുപുറത്തുമായുള്ള പുഴയോരമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം.
ഇല്ലിസിറ്റിയില്‍ നിന്ന് നോക്കിയാല്‍ പൊന്‍മുടി, പന്നിയാര്‍കുട്ടി പ്രദേശങ്ങളും പ്ലാന്റേഷന്‍ ഭാഗങ്ങളും വിദൂരക്കാഴ്ചകളായി കാണാം. ചെങ്കുത്തായ മലനിരകള്‍ ഉള്‍പ്പെട്ട കരിമല ഭാഗം ട്രെക്കിങ്ങിനും അനുയോജ്യമാണ്. കുത്തുങ്കല്‍ മുതല്‍ വട്ടക്കണ്ണി പാറ വരെ ഗതാഗതയോഗ്യമായ റോഡുണ്ടെങ്കിലും കുത്തുങ്കല്‍ ഇല്ലിസിറ്റി റോഡിന്റെയും കരിമല വട്ടക്കണ്ണിപ്പാറ റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ യാത്രാക്ലേശം നിലനില്‍ക്കുകയാണ്. കുത്തുങ്കല്‍ മുനിയറ റോഡിന്റെയും കുത്തുങ്കല്‍ മൈലാടുംപാറ റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയായാല്‍ ഇല്ലിസിറ്റി പ്രദേശവും കുത്തുങ്കല്‍ പൊന്‍മുടി പുഴയോരമേഖലയും വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായി മാറും.
mathrubhumi 18.5.2011 idukki news
മറയുന്നു.. കുന്നും വയലും
വാഴയുടെ നാടായ വാഴയൂരില്‍ ഇനി കുന്നും മലയും കാണാന്‍ പ്രയാസമാകും. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കുന്നുകളും മലകളും ഇടിച്ച് നിരത്തി നീര്‍ത്തടങ്ങളും കൃഷിസ്ഥലങ്ങളും നികത്തുമ്പോള്‍ ഇത് തടയേണ്ട റവന്യൂ ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുന്നു. ഭൂമാഫിയകള്‍ രാപകല്‍ ഭേദമെന്യേ വയല്‍ നികത്തുമ്പോള്‍ പൊതുജനം കാഴ്ചക്കാരാവുന്നു. വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും ഏക്കര്‍ കണക്കിന് കൃഷിസ്ഥലമാണ് മണ്ണിട്ടുനികത്തുന്നത്. ചാലിയാറിന്റെ തീരപ്രദേശത്തുകൂടി നിര്‍മിച്ച പൊന്നേമ്പാടം-തിരുത്തിയാട്-മൂളപ്പുറം-ഇയ്യത്തിങ്ങല്‍ റോഡിലാണ് വയല്‍ നികത്തലും കുന്നിടിക്കലും വ്യാപകമായി നടക്കുന്നത്.
വാഴയൂര്‍ പഞ്ചായത്തിലെ മൂളപ്പുറം, തിരുത്തിയാട് ഭാഗങ്ങളിലാണ് ഏറ്റവും അധികം ടിപ്പര്‍ ലോറികളുള്ളത്. തിരുത്തിയാട് നിന്ന് മൂളപ്പുറത്തേക്ക് പോകുന്ന റോഡരികിലുള്ള മൂളപ്പുറം കുന്നുകള്‍ പല സ്ഥലങ്ങളിലും ഇടിച്ച് നിരത്തുകയാണ്. ഇരുന്നമണ്ണ മഹാവിഷ്ണുക്ഷേത്രത്തിന് സമീപമുള്ള ഈഞ്ഞാന്‍കുന്നില്‍ അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നുണ്ട്. ഇയ്യത്തിങ്ങല്‍ സ്‌കൂളിന് മുന്നിലെ നീര്‍ത്തടം വ്യാപകമായി നികത്തുന്നത് ശുദ്ധജലക്ഷാമത്തിന് ഇടയാക്കും. അഴിഞ്ഞിലം പടുവില്‍ താഴത്ത് നീര്‍ത്തടം നികത്തുന്നത് വില്ലേജ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അഴിഞ്ഞിലം ചാലിയില്‍ ചെമ്മണ്ണ് നിറച്ച് നെല്‍കൃഷി ചെയ്യാന്‍ ആര്‍.ഡി.ഒ. ഉത്തരവിട്ട സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ജെ.സി.ബി. ഉപയോഗിച്ച് ആഴത്തില്‍ ചാല് കീറുന്നു. വാഴയൂരിന്റെ അയല്‍ പഞ്ചായത്തായ വാഴക്കാട്ട് ഊര്‍ക്കടവിന് സമീപം പെരുമണ്ണ റോഡില്‍ കുന്നിടിക്കല്‍ വ്യാപകമാണ്. മൂളപ്പുറം, പൊന്നേമ്പാടം, തിരുത്തിയാട് ഭാഗങ്ങളില്‍നിന്ന് ദിവസേന ആയിരക്കണക്കിന് ലോഡ് മണ്ണാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
ടിപ്പര്‍ലോറി ഡ്രൈവര്‍മാരില്‍ പലര്‍ക്കും ലൈസന്‍സ് ഇല്ലാത്ത സ്ഥിതി. റവന്യൂ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസഥര്‍ക്ക് ഈ അനധികൃത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മടി. ഇതിനു കാരണം കൃത്യമായി വന്‍തുക ഓഫീസുകളില്‍ എത്തുന്നതാണ്. കാര്‍ഷിക വിളകള്‍ക്കും കാര്‍ഷിക ജോലികള്‍ക്കും പേരുകേട്ട സ്ഥലമായ വാഴയൂര്‍ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കയാണ്. അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കെതിരെ ഗ്രാമപ്പഞ്ചായത്തും നടപടി എടുക്കുന്നില്ല.
18.5.2010 mathrubhumi kozhikkod news
Subscribe to:
Posts (Atom)
താളുകളില്‍
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)