കഠിനംകുളം കായലിന്റെ വിസ്തൃതി നാള്‍ക്കുനാള്‍ ചുരുങ്ങുന്നു. ഭൂമാഫിയകളും സ്വകാര്യ സംരംഭകരും താവളമുറപ്പിച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശങ്ങളിലെ വയലേലകള്‍ ഉള്‍പ്പെടെ നികത്തുന്ന തിരക്കിലാണിവര്‍. ഇതിനെതിരെ സംരക്ഷണ സമിതികളും സംഘടനകളും രംഗത്തെത്തി നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതര്‍ 'അനങ്ങാപ്പാറ നയ'മാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
.
Friday, March 2, 2012
Thursday, March 1, 2012
പുഴ വെറുമൊരു പുഴയല്ല
ജിയോംല്‍ മാക്വെ യുന്ദോങ് (ഒരു കുരുവിയെ കൊല്ലൂ കാമ്പയിന്‍), ദാ മാക്വെ യുന്ദോങ് (മഹത്തായ കുരുവി കാമ്പയിന്‍) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു മാവോയിസ്റ്റ് പദ്ധതിയുടെ വിചിത്ര ചരിത്രമുണ്ട് ആധുനിക ചൈനക്ക്. സംഗതിയിങ്ങനെ: 1958 മുതല്‍ 62 വരെ, വിപ്ലവാനന്തര ചൈനയില്‍ ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ 'മഹത്തായ കുതിച്ചുചാട്ടം (ദ ഗ്രേറ്റ് ലീപ് ഫോര്‍വേഡ്/ ദാ യ്വെ ഫിന്‍) എന്നപേരില്‍ ഒരു കിടിലന്‍ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്ത് കാര്‍ഷിക, വ്യവസായിക കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ചേര്‍ന്ന് നടപ്പാക്കിയ ബൃഹത്തായ കര്‍മപരിപാടികളുടെ മൊത്തം പേരാണത്.
Wednesday, February 29, 2012
പക്ഷി വേട്ട വ്യാപകം
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ പാടശേഖരങ്ങളോടനുബന്ധിച്ചുള്ള തുരുത്തുകളില്‍ പക്ഷികളെ വേട്ടയാടി കൊന്നൊടുക്കുന്നത് വ്യാപകമാവുന്നു. നാട്ടിലുള്ളവരും പുറമെനിന്ന്‍എത്തുന്നവരും എയര്‍ഗണ്‍ ഉപയോഗിച്ചാണ് വള്ളരിപക്ഷികളെ കൊന്നൊടുക്കുന്നത്. രാത്രികാലങ്ങളില്‍ മരകൊമ്പുകളില്‍ ഇരുന്നുറങ്ങുന്ന കൊറ്റികള്‍, നീര്‍ക്കാക്കകള്‍ തുടങ്ങിയ പക്ഷികളാണ് വേട്ടക്കാരുടെ തോക്കിനിരയാകുന്നത്.
Tuesday, February 28, 2012
ഇഞ്ചത്തൊട്ടിമല ഒരു വിസ്മയക്കാഴ്ച
കമ്പിളികണ്ടം(ഇടുക്കി): കൊന്നത്തടി പഞ്ചായത്തതിര്‍ത്തിയിലെ ഇഞ്ചത്തൊട്ടി മലനിരകള്‍ വിസ്മയക്കാഴ്ചകളുടെ ഹരിതജാലകം തുറക്കുന്നു. ചിന്നാര്‍, മങ്കുവ വഴിയാണ് മലമുകളിലേക്കെത്തേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലുള്ള മലമുകളില്‍നിന്ന് നോക്കിയാല്‍ കത്തിപ്പാറ കൈതച്ചാല്‍ വനമേഖല, മൂന്നാര്‍ പള്ളിവാസല്‍ മലനിരകള്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, പാമ്പള വനമേഖല, പവര്‍ഹൗസ്, വരയാട്ടുമുടി, ലക്ഷ്മിമുടി, പാല്‍കുളം മേട്, കീരിത്തോട്, വെണ്‍മണി, കഞ്ഞിക്കുഴി പ്രദേശങ്ങള്‍, പനംകൂട്ടി, കല്ലാര്‍കുട്ടി ഉള്‍പ്പെട്ട പെരിയാര്‍ തീരമേഖല എന്നിവിടങ്ങള്‍ കാണാം.
തേക്കടിയില്‍ ജലനിരപ്പ് കുറയുന്നു
കുമളി:തേക്കടി തടാകത്തില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ബോട്ട്‌ലാന്‍ഡിങ് താത്കാലികമായി മാറ്റി സ്ഥാപിക്കാന്‍ ആലോചന.
വേനല്‍ കനത്തതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് 109.8 അടിയായി കുറഞ്ഞു. തടാകത്തിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടും തമിഴ്‌നാട് വൈദ്യുതോത്പാദനത്തിന് കൂടിയ അളവില്‍ വെള്ളം കൊണ്ടുപോകുന്നതാണ് ജലനിരപ്പ് പെട്ടെന്ന് കുറയാന്‍ കാരണം.
സ്ഥിരം ബോട്ട്‌ലാന്‍ഡിങ്ങില്‍നിന്ന് ബോട്ടുകള്‍ പുറപ്പെടുന്നതിനും തിരികെ അടുക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്.
വലിയ ബോട്ടുകള്‍ ലാന്‍ഡിങ്ങിലേക്ക് അടുക്കാന്‍ ബുദ്ധിമുട്ടായതോടെയാണ് ഇപ്പോഴത്തെ ബോട്ട്‌ലാന്‍ഡിങ്ങില്‍നിന്ന് ഒരു കിലോമീറ്റര്‍ താഴേക്ക് മാറി താല്‍ക്കാലിക ലാന്‍ഡിങ് സംവിധാനം ഒരുക്കുന്നത്.
ബോട്ടിങ്ങിന് ടിക്കറ്റെടുത്തശേഷം തടാകക്കരയിലൂടെ നടന്ന് താത്കാലിക ബോട്ട്‌ലാന്‍ഡിങ്ങിലെത്തി വേണം ഇനിമുതല്‍ ബോട്ടില്‍ കയറാന്‍.
പൊന്‍മുടി: വേനല്‍ ശക്തമായതോടെ മലയോര മേഖലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. പൊന്‍മുടി, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, ആനച്ചാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മാര്‍ച്ചിലാണ് ജലനിരപ്പ് കുറഞ്ഞത്. ഇത്തവണ ഫിബ്രവരി ആദ്യം മുതല്‍ക്കുതന്നെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ദുര്‍ബലമായി. പന്നിയാര്‍ പവര്‍ഹൗസിന്റെ ജലസംഭരണിയായ പൊന്‍മുടി ഡാമിലെ ജലനിരപ്പ് 693 അടിയായി താഴ്ന്നു. കാലവര്‍ഷക്കാലത്ത് 708 അടിയോളം ഉയര്‍ന്ന ജലനിരപ്പാണ് പെട്ടെന്ന് താഴ്ന്നത്.

28 Feb 2012 Mathrubhumi Idukki News
അമ്പുകുത്തി മലനിരകള്‍ കാട്ടുതീ ഭീഷണിയില്‍
സുല്‍ത്താന്‍ബത്തേരി: അമ്പുകുത്തി മലനിരകളിലുണ്ടാകുന്ന തുടര്‍ച്ചയായ കാട്ടുതീ ലോകപ്രശസ്തമായ എടക്കല്‍ ഗുഹയ്ക്കും ഐതിഹ്യപ്പെരുമ നിറഞ്ഞ മലനിരകള്‍ക്കും വന്‍ഭീഷണി ഉയര്‍ത്തുന്നു. ഇതോടൊപ്പംതന്നെ നൂറുകണക്കിന് കര്‍ഷകരും ഭീതിയിലാണ്.
കഴിഞ്ഞ മൂന്നുദിവസമായുണ്ടായ കാട്ടുതീയില്‍ ഏക്കര്‍ കണക്കിന് കൃഷിയിടമാണ് കത്തിനശിച്ചത്. മൂന്നു ദിവസവും അഗ്‌നിശമനസേനയും നാട്ടുകാരും പണിപ്പെട്ടാണ് തീ അണച്ചത്. കാപ്പിയും മുളകും മറ്റ് കൃഷികളും നശിക്കുകയും ചെയ്തു. കാട്ടുതീ കാരണം കര്‍ഷകര്‍ക്ക് രാത്രിയും പകലും കാവലിരിക്കേണ്ടി വരുന്നു. ഇതിനിടയിലും കാടിന് തീ പടരുന്നു.
അമ്പുകുത്തി മലനിരകളിലാണ് പൈതൃകസമ്പത്തായ എടക്കല്‍ ഗുഹയും ഐതിഹ്യപ്പെരുമ നിറഞ്ഞ ശൂര്‍പ്പണഖ മലയു(ഉറങ്ങുന്ന സുന്ദരി)മുള്ളത്. കൃഷ്ണകഥകളാല്‍ സമ്പന്നമായ പൊന്‍മുടി കോട്ടയും ചീങ്ങേരി പാറയും സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെ. കാട്ടുതീ പാറരാജാവിന്റെ ആസ്ഥാനത്തെയും നാശത്തിലാക്കും; ഇതിനെല്ലാം പുറമേ നിരവധി ചരിത്രാവശിഷ്ടങ്ങളെയും.
ദിവസേനയെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളെയും കാട്ടുതീ കുഴക്കുന്നു. സാഹസികസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന കേന്ദ്രമാണ് അമ്പുകുത്തി മലനിരകള്‍. കാട്ടുതീ പടര്‍ന്നാല്‍ അഗ്‌നിശമനസേനയ്ക്ക് അവിടെ എത്താന്‍ കഴിയാത്തതിനാല്‍ പച്ചപ്പുകള്‍ കൊണ്ടുവേണം തീ കെടുത്താന്‍. പടര്‍ന്നുകിടക്കുന്ന പുല്ലുകള്‍ പെട്ടെന്ന് തീ പടരാനും കാരണമാകും. കാട്ടുതീ പടരാന്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്.

28 Feb 2012 mathrubhumi wayanad News
കൊട്ടത്തലച്ചിയില്‍ കത്തിയമര്‍ന്നത് അപൂര്‍വ ജൈവ വൈവിധ്യം
ചെറുപുഴ: കൊട്ടത്തലച്ചി മലയില്‍ നാല്പത് മണിക്കൂറിലേറെ കത്തിനിന്ന തീയില്‍ നഷ്ടമായത് അപൂര്‍വമായ ജന്തു-സസ്യ വൈവിധ്യം. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പടര്‍ന്നുപിടിച്ച തീ അണഞ്ഞത് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ്. 180 ഏക്കറോളം സ്ഥലത്തെ പുല്‍മേടും വനവുമാണ് കത്തിയമര്‍ന്നത്. കൃഷിയിടങ്ങളിലേക്ക് തീ വ്യാപിച്ചെങ്കിലും നാട്ടുകാരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കി.
കൊട്ടത്തലച്ചിയില്‍ പത്തുവര്‍ഷമായി വളര്‍ന്ന ചെറുമരങ്ങളിലും അടിക്കാടുകളിലും കൂടുകൂട്ടിയ ആയിരക്കണക്കിന് ശരപക്ഷികള്‍ക്ക് കൂടുനഷ്ടമായി. ആളിക്കത്തിയ തീയില്‍ കൂടുകള്‍ കത്തിയമര്‍ന്നതോടെ ശരപക്ഷികള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കാഴ്ച പ്രകൃതിസ്‌നേഹികളെ നൊമ്പരപ്പെടുത്തുന്നതായി.
പെരുന്തേന്‍, കോല്‍ത്തേന്‍, ചെറുതേന്‍ തുടങ്ങിയ വിവിധഇനം തേനീച്ചകളുടെ കൂടുകളും കത്തിനശിച്ചു. മൂന്നുതരം ചെറു തേനീച്ചകളെ ഇവിടെ കാണാറുള്ളതായി സമീപവാസികള്‍ പറഞ്ഞു.

Monday, February 27, 2012
ശാപമോക്ഷം കാത്ത് ശാസ്താംകുളം
പൂവാര്‍: ജനങ്ങള്‍ക്ക് ഉപയോഗമില്ലാതെ ശാസ്താംകുളം നശിക്കുന്നു. പായലും പാഴ്പുല്ലും നിറഞ്ഞ കുളം ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമാണ്. കൂടാതെ ചെളിയും മാലിന്യവും നിറഞ്ഞ് പ്രദേശത്താകെ ദുര്‍ഗന്ധവും പരത്തുന്നു.
പൂവാര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ് ശാസ്താംകുളം. പഞ്ചായത്തിലെ കോയിക്കവിളാകത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞിരംകുളം മുതലുള്ള ജനങ്ങള്‍ ഈ കുളത്തെ ആശ്രയിച്ചിരുന്നു. വേനല്‍ക്കാലങ്ങളില്‍ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ കുളിക്കാനും വസ്ത്രം കഴുകാനും ഇവിടെ എത്തിയിരുന്നു. എന്നാല്‍ കുളം മാലിന്യം നിറഞ്ഞതോടെ പ്രദേശവാസികള്‍ പോലും കുളത്തിലിറങ്ങാന്‍ മടിക്കുകയാണ്.
നേരത്തെ വളര്‍ത്തുമൃഗങ്ങളെ കഴുകാന്‍ നാട്ടുകാര്‍ ഈ കുളം ഉപയോഗിച്ചിരുന്നു. എന്നാല്‍ വെള്ളത്തിലിറങ്ങുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുള്‍പ്പെടെ പിടിപെടുന്നതിനാല്‍ ജനങ്ങള്‍ കുളത്തെ ഉപേക്ഷിച്ച നിലയിലാണ്.
കുളം നവീകരിക്കാന്‍ പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപയാണ് ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തിനു മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളം വൃത്തിയാക്കിയിരുന്നു. ഇതിന് അഞ്ചുലക്ഷത്തിലധികം രൂപയും ചെലവഴിച്ചു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. അതിനാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ കുളം ഉപയോഗശൂന്യമായ നിലയിലായി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോയിക്കവിളാകം ഭദ്രകാളീക്ഷേത്രത്തിലെ ആറാട്ടിനും ഈ കുളത്തെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യം നിറഞ്ഞ കുളം പ്രദേശവാസികള്‍ക്കാകെ ശാപമായി മാറിയിട്ടുണ്ട്. മാലിന്യം നിറഞ്ഞ കുളം ജനങ്ങള്‍ ഉപേക്ഷിച്ചതോടെ ഇവിടത്തെ അനുബന്ധ തോടുകളും മണ്ണിട്ടുമൂടി പലരും സ്വന്തമാക്കുകയാണ്.

27 Feb 2012 Mathrubhumi Thiruvananthapuram News
Subscribe to:
Posts (Atom)
താളുകളില്‍
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)