.

.

Wednesday, April 4, 2012

ഗവി യാത്രയ്ക്കു കര്‍ശന നിയന്ത്രണം

പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്നു ഗവി വഴി വിനോദസഞ്ചാരികളുടെ യാത്രയ്ക്കു 15 വരെ കര്‍ശന നിയന്ത്രണം. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചത് ഈ ജൈവവൈവിധ്യ മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാലാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ അടുത്തിടെ ആങ്ങമൂഴി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണം ആരെയും തടയാനല്ലെന്നും വനം സംരക്ഷിക്കാനാണെന്നും എല്ലാവരും ഇതുമായി സഹകരിക്കണ മെന്നുമാണ് അധികൃതരുടെ അഭ്യര്‍ഥന.

Tuesday, April 3, 2012

ജീവജലം 2012 ഫോട്ടോഗ്രഫി മല്‍സരം

ലോക ജലദിനത്തോടനു ബന്ധിച്ചു മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി വിഭാഗം നടത്തുന്നു ജീവജലം 2012 ഫോട്ടോഗ്രഫി മല്‍സരം. ജലം വിഷയമായ ഏതു ഫോട്ടോയും പോസ്റ്റ് ചെയ്യാം. പക്ഷേ, ഒരൊറ്റ ചിത്രത്തിലൂടെ എന്തെങ്കിലും സന്ദേശം ജനങ്ങളോട് പറയാന്‍ കഴിയണം. മികച്ച അഞ്ചു ചിത്രത്തിനു സമ്മാനം.

നിങ്ങളുടെ പൂര്‍ണ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെട്ടതായിരിക്കണം ഫോട്ടോകള്‍. ഒരാള്‍ക്ക് മൂന്ന് ഫോട്ടോ വരെ അപ്ലോഡ് ചെയ്യാം. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ നിന്ന് മികച്ച 25 എണ്ണം വിദഗ്ധസമിതി തിരഞ്ഞെടുത്തു മനോരമ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കും.

ഇവയ്ക്കു ഏപ്രില്‍ 22 മുതല്‍ ഒരു മാസത്തേക്കു പ്രേക്ഷകര്‍ക്കു വോട്ട് ചെയ്യാം. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന അഞ്ചു ചിത്രത്തിനാണു സമ്മാനം. അവസാന തീയതി ഏപ്രില്‍ 20.

നിബന്ധനകള്‍
1. ജലം വിഷയമായ ചിത്രങ്ങള്‍ മാത്രം അപ്ലോഡ് ചെയ്യുക.
2. കഴിവതും എന്തെങ്കിലും സന്ദേശം കൊടുക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ അയച്ചു തരിക.
3. ഒരാള്‍ക്ക് മൂന്ന് ഫോട്ടോകള്‍ വരെ അപ്ലോഡ് ചെയ്യാം.
4. അവസാന തീയതി ഏപ്രില്‍ 20.

Monday, April 2, 2012

സിംഹക്കുട്ടികള്‍ക്ക് കന്നിപ്പിറന്നാള്‍

തിരുവനന്തപുരം: ആകാശിനും ആരാധനയ്ക്കും ഒന്നാം പിറന്നാള്‍ ഗംഭീര ആഘോഷമായി. മൃഗശാലയിലെ സിംഹക്കുട്ടികളായ ആകാശിനും ആരാധനയ്ക്കുമായിരുന്നു ഞായറാഴ്ച പിറന്നാളാഘോഷിച്ചത്.

സിംഹക്കൂട്ടിനു മുന്നില്‍ മൃഗശാല ഡയറക്ടര്‍ കെ. ഉദയവര്‍മന്റെ നേതൃത്വത്തില്‍ കേക്കു മുറിച്ചു. വാര്‍ത്തയറിഞ്ഞെത്തിയ പോങ്ങുംമൂട് സ്വദേശിയായ സജികുമാറിന്റെ മക്കളായ ആദിത്യദേവും അനന്തശ്രീയും കുട്ടി സിംഹങ്ങള്‍ക്കു വേണ്ടി കേക്കുമുറിച്ചു. സിംഹക്കുട്ടികള്‍ക്ക് ഒന്ന് എന്നെഴുതിച്ചേര്‍ത്ത രണ്ടു മരപ്പന്തുകള്‍ സമ്മാനമായി നല്‍കി.

Sunday, April 1, 2012

ഓണാട്ടുകരയെ പച്ചപ്പണിയിക്കാന്‍ ഹരിതസേന റെഡി

കായംകുളം: ഓണാട്ടുകരയെ ഹരിതാഭമാക്കാന്‍ ഇനി ഹരിതസേനയും. കൃഷിയിലും കാര്‍ഷിക യന്ത്രങ്ങളിലും ഇരുപതു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 40 അംഗ ഹരിതസേന പുറത്തിറങ്ങി. 
കാര്‍ഷിക സര്‍വകലാശാലയുടെ ഓണാട്ടുകര മേഖലാ ഗവേണ കേന്ദ്രത്തിലായിരുന്നു സേനയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം. 

മുന്‍ മന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ എന്ന ആശയത്തെ യാഥാര്‍ത്ഥ്യവത്കരിച്ച് മണ്ണുത്തിയില്‍ ഡോ. യു. ജയകുമാരന്‍ രൂപകല്‍പ്പന ചെയ്തതാണ് ഹരിതസേന.
കാര്‍ഷികവൃത്തി അഭിമാനമാണെന്ന ഭാവനയെ ഉണര്‍ത്തി രാജ്യരക്ഷയും ഭക്ഷ്യസുരക്ഷയും പുതിയൊരു കാര്‍ഷിക സംസ്‌ക്കാരവും രൂപപ്പെടുത്തുകയാണ് ഹരിതസേനയുടെ ലക്ഷ്യം.

Saturday, March 31, 2012

ഭൂമിക്കായി ഒരു മണിക്കൂര്‍

ആഗോളതാപനത്തിന്റെ രൂക്ഷത കുറയ്ക്കാനായി ലോകമെങ്ങും ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണയ്ക്കുക എന്നതാണ് ലോക ഭൌമ നാഴിക (എര്‍ത്ത് അവര്‍) എന്നത്. എല്ലാ മാര്‍ച്ചിലേയും അവസാനത്തെ ശനിയാഴ്ചയാണ് ലോക ഭൌമ നാഴിക ആഘോഷിക്കുന്നത്. രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകള്‍ അണയ്ക്കുക എന്നതാണ് എര്‍ത്ത് അവര്‍ ആവശ്യപ്പെടുന്നത്. 2004ല്‍ ഓസ്ട്രേലിയയിലാണ് ആദ്യമായി ഭൌമ നാഴിക ആഘോഷിക്കാന്‍ തുടങ്ങിയത്. വേള്‍ഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) എന്ന സംഘടനയാണ് ലോക ഭൌമനാഴിക ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 2004ല്‍ ചെറിയ തോതില്‍ ആരംഭിച്ച ഭൌമ നാഴിക ആചരണം 2006 മുതലാണ് ഒരു മണിക്കൂര്‍ നേരം ഭൂമിയിലെ ലൈറ്റുകള്‍ അണച്ചു ഭൂമിയെ സംരക്ഷിക്കാനായി ഒത്തുചേരുക എന്ന തലത്തിലേക്ക് എത്തിയത്. 2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ഭൌമനാഴിക ആചരണം മുതലാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഈ ആഘോഷപരിപാടികള്‍ കടന്നു വന്നത്.

Friday, March 30, 2012

മുംബൈ പ്രകൃതിദുരന്ത ഭീഷണിയുള്ള നഗരമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍:ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ദരിദ്രവും ജനവാസമേറിയതുമായ പ്രദേശങ്ങളില്‍ കൂടുതലാണെന്ന് മുന്നറിയിപ്പ്. മുംബൈ നഗരത്തിന്റെ ചില ഭാഗങ്ങള്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും കടല്‍നിരപ്പിലെ ഉയര്‍ച്ചയും കാരണം ആവാസയോഗ്യമല്ലാതായിത്തീരുമെന്നും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠനം നടത്തുന്ന യു.എന്‍. സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞാന്‍ ഏകനാണ്;വരയന്‍ കുതിരയുടെ വിഷാദം ആരറിയുന്നു

ഒറ്റയ്ക്ക് കഴിയുന്ന എന്റെ വേദനയും വികാരവും ആരുമറിയുന്നില്ല. ഇവിടെയെത്തിയിട്ട് 12 വര്‍ഷമായി. മരത്തണലും കാറ്റും വയറുനിറയെ ആഹാരവുമുണ്ട്. എന്നാല്‍ എനിക്കൊരു കൂട്ടുവേണ്ടേ.

മൃഗശാലയിലെ ഏക വരയന്‍കുതിരയായ സീതയുടെ ദുഃഖമാണ്. 2004 ല്‍ തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍നിന്നായിരുന്നു സീതയെ ഇവിടെയെത്തിച്ചത്. ഓടി നടക്കാനും ഉല്ലസിക്കാനും ഇവിടെ സൗകര്യമുണ്ട്. എനിക്കൊരുകൂട്ടിനായി ഒരാളെ നല്‍കാന്‍ മൃഗശാല അധികൃതര്‍ കനിയുമോ?..

Thursday, March 29, 2012

അഴകളവു നല്‍കാന്‍ ആനകള്‍

കിടങ്ങൂര്‍:പൂരത്തിനെന്നപോലെ ആനകളെത്തിക്കൊണ്ടിരുന്നു. അവയെക്കാണാന്‍ ആനപ്രേമികളും. ആനയുടെ അളവെടുപ്പുകള്‍ കണ്ട് കൗതുകം പൂണ്ട് നാട്ടുകാരും. വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാട്ടാനകള്‍ക്ക് ഡാറ്റാബുക്ക് നല്‍കുന്നതിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ വിവരശേഖരണം ബുധനാഴ്ച കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്ര പരിസരത്തും ഇളങ്ങുളം ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്തുമായി നടന്നു. രണ്ടിടത്തുമായി 68 ആനകള്‍ എത്തി. കിടങ്ങൂരില്‍ 51 ഉം ഇളങ്ങുളത്ത് 17 ഉം.

121 ആനകളുടെ ഉടമകളാണ് ജില്ലയില്‍ ആകെ പരിശോധനയ്ക്കായി അപേക്ഷ നല്‍കിയിരുന്നത്. വിവരശേഖരണം വ്യാഴാഴ്ച കുമളിയിലും നടത്തും. ജില്ലയിലെ നിരവധി ആനകള്‍ തേക്കടിയില്‍ വിനോദസഞ്ചാരികളുടെ സവാരിക്കായും മറ്റും കുമളി ഭാഗത്തുള്ളതിനാലാണ് അവിടെവച്ച് വിവരം ശേഖരിയ്ക്കുന്നത്.

വീട്ടുവളപ്പില്‍ വനമുണ്ടാക്കിയ ശ്യാമിന് ഹരിതം പുരസ്‌കാരം

ആലപ്പുഴ: ആലപ്പുഴയില്‍ വനം കാണാന്‍ പറ്റില്ല. വനമില്ലാത്ത ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുത്തന്‍ചിറ വീട്ടില്‍ ചെന്നാല്‍ പക്ഷേ, വലിയൊരു കാട് കാണാം. രണ്ടരയേക്കര്‍ വിശാലതയിലെ കാട് സ്വന്തം അധ്വാനംകൊണ്ട് ഉണ്ടാക്കിയെടുത്തത് വിദ്യാര്‍ഥിയായ ശ്യാം. ശ്യാമിന്റെ പ്രയത്‌നത്തെയും പരിസ്ഥിതിബോധത്തെയും സംസ്ഥാനസര്‍ക്കാര്‍ ആദരിച്ചത് ഹരിതം പുരസ്‌കാരം നല്‍കിക്കൊണ്ട്.
സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ശ്യാമിന് തോന്നിയ ആശയമാണ് ഇന്ന് കുളിര്‍മ്മ നല്‍കി,

Wednesday, March 28, 2012

വേമ്പനാട്ടുകായല്‍ അപകടാവസ്ഥയില്‍

ആലപ്പുഴ : വേമ്പനാട്ടുകായല്‍ മലിനീകരണം സര്‍വ്വകാല റിക്കോഡിലെത്തിയതായി പഠനറിപ്പോര്‍ട്ട്. കാര്‍ഷിക സര്‍വകലാശാലയുടെ പ്രതിമാസ പഠനറിപ്പോര്‍ട്ടില്‍ ഏറ്റവും ഒടുവിലത്തേതിലാണ് ഏറെ ആശങ്ക പരത്തുന്ന വിവരമുള്ളത്.
വേമ്പനാട്ടുകായല്‍, പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ നദികള്‍ എന്നിവിടങ്ങളിലാണ് കാര്‍ഷിക സര്‍വകലാശാല പഠനം നടത്തിയത്. കായലിനെ അപേക്ഷിച്ച് നദികളുടെ സ്ഥിതി താരതമ്യേന ഭേദമെന്നാണ് കണ്ടെത്തല്‍.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക