.

.

Saturday, May 5, 2012

വനത്തില്‍ കുട്ടിക്കൊമ്പന്‍ അവശനിലയില്‍

പാലക്കാട്: കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനടുത്ത് വനത്തില്‍ കുട്ടിക്കൊമ്പനെ അവശനിലയില്‍ കണ്ടെത്തി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും വനപാലകരും മൂന്ന് മണിക്കൂറിലേറെ ശ്രമിച്ച് ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഒന്നര വയസ്സുള്ള ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഒരുമാസത്തോളമായി ഈ പ്രദേശത്ത് ആനക്കുട്ടിയെ കണ്ടുവന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഭക്ഷണവും വെള്ളവും കിട്ടാതെ കിടന്ന ആന ചരിഞ്ഞുവെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് അനക്കമുണ്ടെന്ന് മനസ്സിലായപ്പോള്‍ കഞ്ചിക്കോട് ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ ടി. അനൂപിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി കുടത്തില്‍ വെള്ളം കൊണ്ടുവന്ന് ആനയുടെമേല്‍ ഒഴിച്ച് തണുപ്പിച്ചു. മയക്കമുണര്‍ന്ന ആനയെ നാട്ടുകാരുടെയും വനപാലകരുടെയും സഹായത്തോടെ വടം ഉപയോഗിച്ച് ഉയര്‍ത്തി. 15 പേര്‍ ചേര്‍ന്നാണ് ആനയെ ഉയര്‍ത്തിയത്. ആന മെല്ലെ നടന്ന് രണ്ടരയോടെ കാട്ടിലേക്ക് പോയി. അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.എ. സുരേന്ദ്രന്‍, ലീഡിങ് ഫയര്‍മാന്‍ ബെന്നി കെ. ആന്‍ഡ്രൂസ്, മനോജ്,പീറ്റര്‍, രാജന്‍, രാജേഷ്, ശ്രീനിവാസന്‍, രാജഗോപാല്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.


05 May 2012 Mathrubhumi Palakkad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക