ഇന്ധന വില കണ്ണടച്ചുതുറക്കുമ്പോഴേക്കും മാനംമുട്ടെ ഉയരുന്ന കാലമാണ്. അതിനാല്‍ കീശയ്‌ക്ക് കനമില്ലെങ്കില്‍ കാറില്‍ ഒരു സവാരിക്ക് മുതിരാനും നാം മടിക്കും. എന്നാല്‍, പാകിസ്‌താനിലെ വഖാര്‍ അഹമ്മദ് എന്ന എഞ്ചിനിയര്‍ പെട്രോള്‍ വില കൂടി എന്ന് കേട്ടാല്‍ അത് ശ്രദ്ധിക്കുക പോലുമില്ല. കാരണം അദ്ദേഹത്തിന് വെളളമൊഴിച്ച് കാറോടിക്കാനറിയാം!
പാകിസ്‌താനിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ശാസ്‌ത്രജ്‌ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ വഖാര്‍ വെളളത്തിലോടുന്ന കാര്‍ പ്രദര്‍ശിപ്പിച്ചു. വെളളം ഇന്ധനമാക്കാന്‍ സഹായിക്കുന്ന കിറ്റിന്റെ നിര്‍മ്മാണത്തിന് പാക് പാര്‍ലമെന്റ് സമിതി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈഡ്രജന്‍ ബോണ്ടിംഗിലൂടെ ഹൈഡ്രജന്‍ വാതകം ഉത്‌പാദിപ്പിക്കുകയാണ് വഖാറിന്റെ കണ്ടുപിടുത്തത്തിന്റെ കാതല്‍. വെളളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജന്‍ ഇന്ധനമാക്കിയാണ് കാര്‍ ഓടുക.
കടപ്പാട്: മംഗളം ന്യൂസ്
No comments:
Post a Comment