എടക്കര: നായ്ക്കളുടെ കടിയേറ്റ് ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാനെ ചികിത്സ നല്‍കി വനപാലകര്‍ വനത്തില്‍ വിട്ടു. മുണ്ടപ്പെട്ടി നടുപ്പൊട്ടിയിലാണ് രാവിലെ പുള്ളിമാനെ പരിക്കുകളോടെ നാട്ടുകാര്‍ കണ്ടത്. വലത് കാലിന്റെ തുടയ്ക്ക് നായ്ക്കളുടെ കടിയേറ്റ് വീണുകിടക്കുകയായിരുന്നു. വനപാലകര്‍ മാനിനെ വനംവകുപ്പിന്റെ ജീപ്പില്‍ കരിയം മുരിയം വനത്തിന്റെ ഔട്ട്‌പോസ്റ്റിലെത്തിച്ചു. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ ഡി. രാമചന്ദ്രന്‍ മാനിനെറ മുറിവുകള്‍ തുന്നിക്കെട്ടി. തുടര്‍ന്ന് ഉള്‍വനത്തില്‍ വിട്ടു.
റെയ്ഞ്ച് ഓഫീസര്‍ രഘുനാഥന്‍, ഫോറസ്റ്റര്‍മാരായ വിജയന്‍, അശോകന്‍, എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.
റെയ്ഞ്ച് ഓഫീസര്‍ രഘുനാഥന്‍, ഫോറസ്റ്റര്‍മാരായ വിജയന്‍, അശോകന്‍, എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.
27.7.2012 mathrubhumi malappuram news
No comments:
Post a Comment