.

.

Thursday, March 28, 2013

പക്ഷികളുടെ പറുദീസയില്‍ അപൂര്‍വ ഇനം തുമ്പികളും

 കൊച്ചി: പക്ഷികളുടെ പറുദീസയായ തട്ടേക്കാട്ട് അപൂര്‍വ തുമ്പികളെ കണ്ടെത്തി. 90 തുമ്പികളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. കോതമംഗലം എം.എ. കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. എബി പി. വര്‍ഗീസ്, ഗവേഷകരായ ജിജോ മാത്യു, നികേഷ് പി.ആര്‍. എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

വലിപ്പമേറിയ ഡ്രാഗി ഫൈ്‌ളക്‌സ് ഇനത്തില്‍പ്പെട്ട 52 തുമ്പികളെയും കുഞ്ഞന്‍മാരായ ഡാംസി ഫൈ്‌ളസ് ഇനത്തില്‍പ്പെട്ട 38 തുമ്പികളെയുമാണ് കണ്ടെത്തിയത്.

കേരളത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൈക്രോ ഗോംഫസ് സൗത്തരിയെ തട്ടേക്കാട്ട് കണ്ടെത്തി. വാഴച്ചാലിലും തിരുവനന്തപുരത്തും മാത്രം കണ്ടിട്ടുള്ള സഫ്രോണ്‍ റീഡ് ടെയില്‍, വയനാട്ടിലും അഗസ്ത്യമലയിലും മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള റെഡ്‌സ്‌പോട്ട് റീഡ് ടെയില്‍ എന്നിവയും തട്ടേക്കാട്ട് കണ്ടെത്തിയവയില്‍ പെടുന്നു. പശ്ചിമഘട്ട മലനിരകളില്‍ മാത്രമുള്ള മിരിസ്റ്റിക സഫയര്‍, റൂബി ടെയ്ല്‍ഡ് ഹോക്ക്‌ലറ്റ്, മലബാര്‍ ടോറന്‍റ് ഡാര്‍ട്ട് എന്നിവയുടെ സാന്നിധ്യവും ഇവിടെ സ്ഥിരീകരിച്ചു.

പാലക്കാട് മേഖലയില്‍ മാത്രം കണ്ടിരുന്ന നീലഗിരി ബാംബു ടെയില്‍, വയനാട്, കോട്ടയം ജില്ലകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വയനാട് ബാംബു ടെയില്‍ തുടങ്ങിയവയും പഠനത്തില്‍ കണ്ടെത്തിയതായി ഡോ. എബി പി. വര്‍ഗീസ് പറഞ്ഞു.
ഇവയില്‍ സഫ്രോണ്‍ റീഡ് ടെയില്‍, റെഡ്‌സ്‌പോട്ട് റീഡ് ടെയില്‍ തുടങ്ങിയവ വംശനാശ ഭീഷണി നേരിടുന്നവയാണ്.

യുജിസി സഹായത്തോടെയായിരുന്നു ഗവേഷണം. ഭൂതത്താന്‍കെട്ട് റിസര്‍വോയറിലെ ജലവ്യതിയാനം തുമ്പികളുടെ വര്‍ധനയ്ക്ക് തടസ്സമാകുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തുമ്പികള്‍ മുട്ടയിടുന്നതും ലാര്‍വകള്‍ വളരുന്നതും വെള്ളത്തിലാണ്. നിശ്ചിത പ്രായമെത്തുമ്പോള്‍ ഇവ ജലാശയങ്ങള്‍ക്കരികിലെ ചെടികളില്‍ കയറിപ്പറ്റും. പിന്നീട് തുമ്പിയായി പരിണമിക്കും. ഭൂതത്താന്‍കെട്ടില്‍ ഡിസംബര്‍ മുതല്‍ മെയ് വരെയാണ് വെള്ളം കെട്ടിനില്‍ക്കുക. മറ്റ് സമയങ്ങളില്‍ ഇത് തുറന്നുവിടും.

കേരളത്തില്‍ ആകെ 139 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 83 എണ്ണം ഡ്രാഗണ്‍ ഫൈ്‌ള വിഭാഗത്തിലും 56 എണ്ണം ഡാംസി ഫൈ്‌ള വിഭാഗത്തിലും പെട്ടവയാണ്.

ന്യൂസ്‌: മാതൃഭൂമി ഓണ്‍ലൈൻ ന്യൂസ്‌ 28.3.2013

1 comment:

  1. Betway Casino App - JTA Hub
    The Betway casino 여주 출장마사지 app can be 영주 출장마사지 accessed on both iOS and Android devices in one 동해 출장샵 place. The Betway Mobile App is 거제 출장안마 easy to use and fast to install 평택 출장마사지 and  Rating: 4.8 · ‎Review by JT Hub

    ReplyDelete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക