തലമുറകളെ പ്രകൃതിയുടെ മഹാരഹസ്യങ്ങള്‍ പഠിപ്പിച്ച വ്യക്തിത്വമാണ് ഡേവിഡ് ആറ്റന്‍ബറോ. ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആഹ്ലാദം പകരുന്ന ഒരു വാര്‍ത്ത ഓസ്‌ട്രേലിയിയില്‍ നിന്ന്. പുതിയതായി കണ്ടെത്തിയ ഒരു ചെറുചിലന്തിക്ക് ആറ്റന്‍ബറോയുടെ പേര് നല്‍കിയിരിക്കുന്നു.
'പ്രിഥോപാല്‍പ്പസ് ആറ്റന്‍ബറോയി' (Prethopalpus attenboroughi) എന്ന ചിലന്തിയുടെ വലിപ്പം ഒരു മില്ലീമീറ്ററില്‍ അല്‍പ്പം കൂടുതലേ വരൂ. ക്വീന്‍സ്‌ലന്‍ഡിന് വടക്ക് ഹോന്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ജീവിയാണിത്.
പ്രകൃതി ശാസ്ത്രജ്ഞനും ലോകപ്രശസ്ത ടെലിവിഷന്‍ അവതാരകനുമായ ആറ്റന്‍ബറോ ഈ തരത്തില്‍ ആദരിക്കപ്പെടുന്നത് ആദ്യമായല്ല. 38 കോടി വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ഒരു മത്സ്യത്തിന്റെ ഫോസിലിന് 'മാറ്റര്‍പിസ്‌കിസ് ആറ്റന്‍ബറോയി' എന്ന് മുമ്പ് പേരിട്ടിട്ടുണ്ട്.
'ഒരു ജീവിവര്‍ഗത്തിന് നിങ്ങളുടെ പേര് ലഭിക്കുകയെന്നത്, ശാസ്ത്രസമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഇക്കാര്യത്തില്‍ എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്'-പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ചടങ്ങില്‍ ആറ്റന്‍ബറോ പറഞ്ഞു.
'ഗോബ്ലിന്‍ ചിലന്തി' (Goblin spider) എന്നാണ് പുതിയതായി കണ്ടെത്തിയ ജീവി അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടായി ജീവശാസ്ത്രലോകത്തെ രഹസ്യങ്ങള്‍ ടെലിവിഷന്‍ വഴി തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ആറ്റന്‍ബറോ നടത്തുന്ന ശ്രമങ്ങളുടെ അംഗീകാരമായാണ്, പുതിയ ചിലന്തിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

04.8.2012 Mathrubhumi News
No comments:
Post a Comment