തൃശൂര്‍: തൊടുപുഴ തൊമ്മന്‍കുഞ്ഞ് വെള്ളച്ചാട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി. ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിയെന്ന് കരുതിയ ക്രിപ്റ്റോത്തില എന്ന ചിലന്തിയെയാണ് കണ്ടെത്തിയതെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുധീര്‍കുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മ്യൂസിയത്തില്‍ ഇതിനെ സൂക്ഷിച്ചിരിക്കുകയാണ്. ചിലന്തികളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് എറണാകുളം വരാപ്പുഴ സ്വദേശിയായ ഡോ. സുധീര്‍കുമാര്‍. തൊമ്മന്‍കുഞ്ഞ്വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇക്കഴിഞ്ഞ 27നാണ് പോയത്. ഇതിനിടെ യാദൃച്ഛികമായാണ് കുറ്റിക്കാട്ടില്‍ മണ്ണില്‍ ഇലകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന അപൂവ ചിലന്തിയെ കണ്ടത്. ഈ കണ്ടെത്തല്‍ അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് അരാക്കനോളജിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചതായും ഡോ. സുധീര്‍കുമാര്‍ പറഞ്ഞു.
1890ല്‍ ബ്രിട്ടീഷുകാരനായ ചിലന്തി ഗവേഷകന്‍ ഡോ. പൊകോക്കാണ് കൊടൈക്കനാലില്‍ ഈ അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തിയത്. ആണ്‍ചിലന്തിയെയാണ് അന്ന് കണ്ടത്. ഇതിനു ശേഷം ഇപ്പോഴാണ് ഇത്തരത്തിലുള്ള ചിലന്തിയെ കണ്ടെത്തുന്നതെന്ന് ഡോ. സുധീര്‍കുമാര്‍ പറയുന്നു.
വെളുത്ത നിറത്തില്‍ ത്രികോണാകൃതിയിലുള്ള മുട്ടസഞ്ചി ഇവയുടെ പ്രത്യേകതയാണ്. കണ്ടുപിടിക്കാന്‍ സാധ്യമല്ലാത്തവ എന്നാണ് 'ക്രിപ്റ്റോത്തില' എന്ന വാക്കിനര്‍ഥം. ഒരു ചെറിയ വണ്ടിന്റെ വലുപ്പം മാത്രമാണുള്ളത്. ചീഞ്ഞുകൊണ്ടിരിക്കുന്ന ഇലകള്‍ക്കിടയില്‍ കാണുന്ന പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം. മണ്ണില്‍ അലിഞ്ഞുചേരുന്ന ഇലകള്‍ക്കിടയിലാണ് ഇതിനെ കാണുക. മണ്ണിന്റെ നിറമായതിനാല്‍ കണ്ടെത്തുക എളുപ്പവുമല്ല.
ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തോട് അനുബന്ധിച്ചുള്ള മ്യൂസിയത്തില്‍ നാനൂറോളം ചിലന്തികളെ സൂക്ഷിച്ചിട്ടുണ്ട്.

5.9.2012 deshabhimani News
No comments:
Post a Comment