കൊച്ചി: കേരളത്തില്‍ അപൂര്‍വമായി കാണുന്ന സീര്‍ക്കീര്‍ മല്‍ക്കോഹ പക്ഷിയുടെ ചിത്രം ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തി. കള്ളിക്കുയില്‍ എന്നറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രനാമം 'ഫിനിക്കോസിയെസ് ലെഷിനോലിറ്റി' എന്നാണ്. ചാരനിറത്തിലുള്ള ഇവയുടെ കൊക്കുകള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. വരണ്ട മുള്‍ക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളിലും വിരളമായി കാണാറുണ്ട്. കൊച്ചി നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (സിഎന്‍എച്ച്എസ്) വനം വകുപ്പുമായി സഹകരിച്ച് ചിന്നാറില്‍ നടത്തിയ പക്ഷി നിരീക്ഷണ ക്യാമ്പിലാണ് സിര്‍ക്കീര്‍ മല്‍ക്കോഹയെ കണ്ടെത്തിയത്.
ചിന്നാറില്‍ നിന്നും കൂട്ടാറിലേക്കുള്ള വഴിയില്‍ വാച്ച് ടവറിനരികെ കണ്ടെത്തിയ പക്ഷിയെ അമ്പലമേട് സ്വദേശി വിഷ്ണു ശിവദാസ് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു . അപൂര്‍വമായ ഇനം നക്ഷത്ര ആമയേയും ഇവിടെനിന്നും കണ്ടെത്തി. പക്ഷിനിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുമടക്കം വിവിധ ജില്ലകളില്‍ നിന്നായി 17 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
16 Sep 2012 Mathrubhumi Eranamkulam News

No comments:
Post a Comment