പാലക്കാട്: സൈലന്‍റ് വാലിയിലെ കരിമ്പുലിയും പറമ്പിക്കുളം കടുവാ സങ്കേതത്തിലെ നിറവ്യത്യാസമുള്ള കറുമ്പന്‍ പുള്ളിപ്പുലിയും അപൂര്‍വ കാഴ്ചയാകുന്നു.
ഏഴ് മാസം മുമ്പാണ് സൈലന്‍റ്വാലി ദേശീയ പാര്‍ക്കില്‍ ഏഴരയടിയോളം നീളമുള്ള കരിമ്പുലിയെ കണ്ടെത്തിയത്. പറമ്പിക്കുളം സങ്കേതത്തില്‍ നിറവ്യത്യാസമുള്ള പുള്ളിപ്പുലിയെ ആറ് മാസം മുമ്പ് കണ്ടെത്തി. എട്ടടിയോളമുള്ള പുലിയെ കാമറ ട്രാപ്പിലൂടെയാണ് കണ്ടെത്തിയത്.സാധാരണ പുലിയേക്കാള്‍ വ്യത്യസ്തനായ ഇതിന്‍െറ പുള്ളികള്‍ക്ക് ഇളം കറുപ്പ് നിറമാണ്. രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഇളംകറുപ്പ് നിറമുള്ള പുള്ളിമാനിനേയും കണ്ടെത്തിയിരുന്നു. അന്നത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ് കുമാറാണ് മാനിനെ ആദ്യം കാമറയില്‍ പകര്‍ത്തിയത്.
ദേശീയോദ്യാനമായ സൈലന്‍റ് വാലിയില്‍ കരിമ്പുലിയെ കണ്ടെത്തുന്നത് ആദ്യമായാണ്. ഏഴ് മാസം മുമ്പ് സൈലന്‍റ്വാലി സന്ദര്‍ശിക്കാനെത്തിയ മഹാരാഷ്ട്രാ ചീഫ് ജസ്്റ്റിസിനെയും കുടുംബത്തേയും സൈരന്ധ്രിയില്‍ എത്തിച്ച് മടങ്ങവെ വാഹനത്തിന്‍െറ ഡ്രൈവര്‍ എ.കെ. ഗോപിയാണ് കരിമ്പുലിയെ ആദ്യം റോഡോരത്ത് കാണുന്നത്.അദ്ദേഹം ഫോട്ടോ പകര്‍ത്തുകയും ചെയ്തു. പന്തേരപാരഡൈസ് എന്നറിയപ്പെടുന്ന കരിമ്പുലിയുടെ വാലിന് അസാധാരണ നീളമുണ്ടായിരുന്നതായി ഗോപി പറഞ്ഞു. സൈരന്ധ്രിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കരുതല്‍മേഖലയിലാണ് കരിമ്പുലിയെ കണ്ടത്. സൈലന്‍റ്വാലി കോര്‍ മേഖലയിലെ രണ്ട് കരിമ്പുലികളെ കൂടി മറ്റ് ചിലര്‍ കണ്ടതായും പറയുന്നു.
ജനിതകമാറ്റമാവാം പറമ്പിക്കുളം സങ്കേതത്തിലെ പുള്ളിപ്പുലിയുടെ നിറവ്യത്യാസത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മെലാനിന്‍െറ അളവ് കൂടിയതാവാം ഈ അപൂര്‍വപ്രതിഭാസത്തിന് കാരണമെന്ന് സൈലന്‍റ്്വാലി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോഷ്വാര്‍ പറഞ്ഞു.

17.9.2012 Madhyamam Online News
No comments:
Post a Comment