കടുത്ത വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ പിഗ്മിആനകളില്‍ പത്തെണ്ണം മലേഷ്യയിലെ സംരക്ഷിത വനമേഖലയില്‍ ചെരിഞ്ഞു. മരകമായി വിഷമേറ്റാണ് ആനകളെല്ലാം ചെരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചെറിയൊരു പ്രദേശത്ത് മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് പത്ത് പിഗ്മിആനകളും ചെരിഞ്ഞതായി കണ്ടത്. ആനകള്‍ക്കെല്ലാം ജീവഹാനി സംഭവിച്ചത് ആന്തരിക രക്തസ്രവം മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതാണ് വിഷമേറ്റതാണെന്ന സംശയമുയരാന്‍ കാരണം.
ബോര്‍ണിയ ദ്വീപിലെ സാബാ സംസ്ഥാനത്തിലാണ് പത്ത് ആനകള്‍ക്കും ജീവഹാനിക്കുണ്ടായത്. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും സാബയ്ക്കും ഇതൊരു ദുഖകരമായ ദിവസമാണെന്ന് പരിസ്ഥിതി മന്ത്രി മസിദി മന്‍ജുന്‍ പറഞ്ഞു.
നാലിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ള ആനകളാണ് ചെരിഞ്ഞതെന്ന്, സാബായിലെ ഗുനുങ് റാര ഫോറസ്റ്റ് റിസര്‍വിലെ മൃഗസംരക്ഷണ വിഭാഗം മേധാവി സെന്‍ നാഥാന്‍ അറിയിച്ചു.
ഒരു തള്ളയാനയുടെ ജഡത്തിന് സമീപം അതിന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ചുറ്റി നടക്കുന്നതും, അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ വേദനയോടെയാണ് കണ്ടത്.
നാല് പിഗ്മിആനകളുടെ ജഡം കഴിഞ്ഞയാഴ്ചയാണ് കണ്ടത്. രണ്ടു ദിവസം കഴിഞ്ഞ് നാലെണ്ണത്തിന്റെ ശരീരം കൂടി കണ്ടെത്തി. രണ്ട് ആനകളുടെ ജഡം ചീഞ്ഞളിഞ്ഞ നിലയില്‍ ഈ വര്‍ഷം ആദ്യം കണ്ടതായി സാബാ വന്യജീവി വകുപ്പ് ഡയറക്ടര്‍ ലോറന്റിയസ് അമ്പു പറഞ്ഞു. 'ഈ ആനകളുടെയെല്ലാം ജീവഹാനിക്ക് പരസ്പര ബന്ധമുള്ള'തായി കരുതുന്നുവെന്ന് അദ്ദഹം അറിയിച്ചു.
ചെരിഞ്ഞ ആനകളുടെ കൊമ്പുകള്‍ നഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല, വെടിയേറ്റ മുറിവുകളും ആനകളുടെ ശരീരത്തില്‍ കാണപ്പെട്ടില്ല. ഇതിനര്‍ഥം ആനവേട്ടക്കാരല്ല സംഭവത്തിന് പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു എന്ന് അധികൃതര്‍ പറഞ്ഞു.
മരണകാരണം അറിയാനായി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷമേറ്റാണോ ആനകള്‍ ചെരിഞ്ഞതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടാന്‍ പരിശോധനാഫലം വരണം.
ആനകള്‍ക്ക് ആരോ മനപ്പൂര്‍വം വിഷംനല്‍കിയെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. അതാണ് കാരണമെങ്കില്‍ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്ന കാര്യം വ്യക്തിപരമായി താന്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ബോര്‍ണിയോ പിഗ്മിആനകള്‍ എന്ന അപൂര്‍യിനം ആനകള്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 1500 എണ്ണം മാത്രമാണെന്ന് ഡബ്ല്യു.ഡബ്ല്യു.എഫിന്റെ കണക്കുകള്‍ പറയുന്നു. ആനവര്‍ഗത്തിലെ ഏറ്റവും ചെറിയ അംഗങ്ങളാണ് അവ. വനനശീകരണവും വനംകൊള്ളയുമാണ് പിഗ്മിആനകളെ വംശനാശത്തിലേക്ക് നയിക്കുന്നത്.
29 Jan 2013 Mathrubhumi >> ഭൂമിക്കുവേണ്ടി

No comments:
Post a Comment