സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ പ്രഖ്യാപിക്കാത്തതിനു കേരളം ഉള്‍പ്പെടെ 24 സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശാസന. ഫെബ്രുവരി 15നു മുന്‍പ് നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ്.
സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും രക്ഷാ കവചമായി പരിസ്ഥി ലോല പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യണമെന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത്. 2011 ഫെബ്രൂവരിയില്‍ നല്‍കിയ നിര്‍ദ്ദേശം കേരളം ഇതുവരെ പാലിച്ചില്ല. സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പദ്ധതിരേഖ തയാറാക്കിയും ഇല്ല. കേരളത്തോടൊപ്പം 23 സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ നടപടി വൈകിക്കുകയാണ്. ഇതിലുള്ള കടുത്ത അതൃപ്തി അറിയിച്ചുകൊണ്ട് പരിസ്ഥിതി വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ഫെബ്രുവരി 15നു മുന്‍പു സംസ്ഥാനങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ച് സ്വമേധയാ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ അനുവദിക്കില്ല. നിശ്ചിത ദൂരപരിധിക്കുള്ളില്‍ ഖനനവും പാടില്ല. ദേശീയ ഉദ്യാനങ്ങള്‍ക്കും കടുവാസങ്കേതങ്ങള്‍ക്കും ചുറ്റും ബഹുനില കെട്ടിടങ്ങളും അനുവദനീയമല്ല. കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കയ്യേറ്റം, സ്വാഭാവിക ആവാസ വ്യവസ്ഥകളുടെം നാശം, വന്യജീവികളുടെ ആക്രമണം തുടങ്ങിയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

Manoramaonline >> Environment >> News
No comments:
Post a Comment