ചാവക്കാട്: വടക്കേ അമേരിക്കയിലും യൂറോപ്പിലും ധാരാളമായി കണ്ടുവരുന്ന ചെങ്കൊക്കന്‍ ആളയെ ചാവക്കാട് കടപ്പുറത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി പി ശ്രീനിവാസന്‍, ശ്രീദേവ് പുത്തൂര്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് ചാവക്കാട് കടപ്പുറത്ത് ചെങ്കൊക്കന്‍ ആളയെ കണ്ടെത്തിയത്. കേരളത്തില്‍ രണ്ടാംതവണയാണ് ഈ പക്ഷിയെ കാണുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
.
Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
Thursday, January 15, 2015
Saturday, January 3, 2015
Friday, November 28, 2014
Wednesday, November 5, 2014
പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി.
ഇരിങ്ങാലക്കുട: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ ആറ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി. കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ജൈവ വൈവിധ്യ ഗവേഷണ വിഭാഗമാണ് ഇവയെ കണ്ടെത്തിയത്.
ഇരയുടെ ശരീരത്തിലേയ്ക്ക് വല എറിഞ്ഞ് കീഴ്‌പ്പെടുത്തുന്ന വല എറിയന്‍ ചിലന്തിയാണ് ഇവയില്‍ വിശേഷപ്പെട്ടത്. ഡിനോപിഡോ കുടുംബത്തില്‍ വരുന്ന ഡിനോപിയസ് എന്ന ശാസ്ത്രനാമമുള്ള ഈ ചിലന്തി അടിക്കാടുകളിലാണ് കണ്ടുവരുന്നത്. ചെടികളില്‍ ഉണക്കക്കമ്പുപോലെ തലകീഴായി തൂങ്ങിക്കിടക്കും.
ജലാശയങ്ങളിലെ ചെറുമത്സ്യങ്ങളെ പിടിച്ചുഭക്ഷിക്കുന്ന മുക്കുവച്ചിലന്തിയാണ് മറ്റൊന്ന്. പിസോറിഡോ കുടുംബത്തില്‍ വരുന്ന ഡോളോമിഡസ് എന്ന ഈ ഇനം ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഇവയ്ക്ക് വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുമുണ്ട്.
ഇരയുടെ ശരീരത്തിലേയ്ക്ക് വല എറിഞ്ഞ് കീഴ്‌പ്പെടുത്തുന്ന വല എറിയന്‍ ചിലന്തിയാണ് ഇവയില്‍ വിശേഷപ്പെട്ടത്. ഡിനോപിഡോ കുടുംബത്തില്‍ വരുന്ന ഡിനോപിയസ് എന്ന ശാസ്ത്രനാമമുള്ള ഈ ചിലന്തി അടിക്കാടുകളിലാണ് കണ്ടുവരുന്നത്. ചെടികളില്‍ ഉണക്കക്കമ്പുപോലെ തലകീഴായി തൂങ്ങിക്കിടക്കും.
ജലാശയങ്ങളിലെ ചെറുമത്സ്യങ്ങളെ പിടിച്ചുഭക്ഷിക്കുന്ന മുക്കുവച്ചിലന്തിയാണ് മറ്റൊന്ന്. പിസോറിഡോ കുടുംബത്തില്‍ വരുന്ന ഡോളോമിഡസ് എന്ന ഈ ഇനം ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഇവയ്ക്ക് വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുമുണ്ട്.
Tuesday, November 4, 2014
തലക്കാവേരിപുൽമേട്ടിൽ പുതിയ ഇനം സസ്യത്തെ കണ്ടെത്തി
Thursday, October 23, 2014
കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.
ചാവക്കാട്: സോഷ്യല്‍ ഫോറസ്ട്രി, ഗ്രീന്‍ഹാബിറ്റാറ്റ്, എസ്.എസ്.എം വി.എച്.എസ് ഹരിതസേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കടലാമ സംരക്ഷണ സെമിനാറും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളില്‍ നടന്ന സെമിനാര്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ആവാസ വ്യവസ്ഥയിലെ ദുര്‍ബലരായ കടലാമകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദശാബ്ദമായി നേതൃത്വം നല്‍കുന്ന ഗ്രീന്‍ഹാബിറ്റാറ്റ്, എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളിലെ ഹരിതസേന പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നിര്‍വഹിച്ചു വരുന്നതെന്ന് എം എല്‍ എ പറഞ്ഞു.
ആവാസ വ്യവസ്ഥയിലെ ദുര്‍ബലരായ കടലാമകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദശാബ്ദമായി നേതൃത്വം നല്‍കുന്ന ഗ്രീന്‍ഹാബിറ്റാറ്റ്, എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളിലെ ഹരിതസേന പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നിര്‍വഹിച്ചു വരുന്നതെന്ന് എം എല്‍ എ പറഞ്ഞു.
Saturday, August 9, 2014
കടലാമ സംരക്ഷണം: ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം.
ചാവക്കാട്: ജില്ലയില്‍ ഒന്നരപ്പതിറ്റാണ്ടുമുമ്പ് കടലാമ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം. ചാവക്കാട് കടപ്പുറത്ത് പാതിരാവുകളില്‍ കടലാമ മുട്ടകള്‍ക്ക് കാവലിരുന്ന് സംരക്ഷിച്ചതിനാണ് പുരസ്കാരം.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ദക്ഷിണേന്ത്യയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദ്വിദിന ദേശീയ ശില്പശാലയിലാണ് പുരസ്കാര വിതരണം നടന്നത്. വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനിൽ നിന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രധിനിധി സലീം ഐഫോക്കസ് പുരസ്കാരം എറ്റുവാങ്ങി.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ദക്ഷിണേന്ത്യയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദ്വിദിന ദേശീയ ശില്പശാലയിലാണ് പുരസ്കാര വിതരണം നടന്നത്. വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനിൽ നിന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രധിനിധി സലീം ഐഫോക്കസ് പുരസ്കാരം എറ്റുവാങ്ങി.
Labels:
കടലാമ,
ഗ്രീൻഹാബിറ്റാറ്റ്,
പുരസ്കാരം,
വനംവകുപ്പ്,
വാര്‍ത്ത
Thursday, June 19, 2014
മണ്ണ് വിട്ട് തിത്തിരിയും കെട്ടിടത്തിനുമുകളില്‍
കണ്ണൂര്‍: കുന്നുകളും പുല്‍മൈതാനങ്ങളും ഇല്ലാതാവുകയും േേചക്കറാവുന്ന മറ്റിടങ്ങളില്‍ ശല്യക്കാര്‍ ഏറുകയും ചെയ്തതോടെ തിത്തിരിപ്പക്ഷിയും കോണ്‍ക്രീറ്റ് ഇടങ്ങള്‍ തേടിത്തുടങ്ങി.
തുറസ്സായ മണ്ണില്‍ കല്ലുകള്‍ കൂട്ടി മുട്ടയിട്ട് അടയിരിക്കാറുള്ള ചെങ്കണ്ണി തിത്തിരിപ്പക്ഷി (ഞലറ ംമേേഹലറ ഘമുംശിഴ) യാണ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനുമുകളില്‍ അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചത്.
തുറസ്സായ മണ്ണില്‍ കല്ലുകള്‍ കൂട്ടി മുട്ടയിട്ട് അടയിരിക്കാറുള്ള ചെങ്കണ്ണി തിത്തിരിപ്പക്ഷി (ഞലറ ംമേേഹലറ ഘമുംശിഴ) യാണ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനുമുകളില്‍ അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചത്.
Sunday, November 17, 2013
തവളയെയും പാറ്റയെയും കൊല്ലരുത്; ജീവശാസ്ത്രപഠനം ഇനി കമ്പ്യൂട്ടര്‍ലാബില്‍
തവള, പാമ്പ്, പാറ്റ തുടങ്ങിയ ജീവികളെ ജീവശാസ്ത്ര ലാബുകളില്‍നിന്ന് ഉടനടി മാറ്റണമെന്നുള്ള സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് പുറത്തിറക്കി.
Friday, May 17, 2013
ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി
ചാവക്കാട്: ഇന്ത്യയില് ആദ്യമായി സാബിനേയ്സ് സീഗള് എന്ന പക്ഷിയെ ചാവക്കാട് കടല് തീരത്ത് കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി പി ശ്രീനിവാസനാണ് ഈ അത്യപുര്വ്വ കടല് പക്ഷിയെ തന്റെ ക്യാമറയില് പകര്ത്തിയത്.ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ഈ പക്ഷിയെ ഇന്ത്യയല് ആദ്യമായാണ് കാണുന്നത്. പക്ഷിയെകുറിച്ച് ഇന്ത്യയില് നിന്നും വിവരങ്ങള് ലഭിക്കാത്തതിനെ തുടര്ന്ന് വിദേശ സഹായത്തോടെയാണ് സാബിനേയ്സ് സീഗള്നെ സ്ഥിരീകരിച്ചത്.
Saturday, May 11, 2013
'റൊട്ടാലഖലീലിയാന' കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം
കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്.മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.
ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു
കലാഷ്‌നിക്കോവ് തോക്കുകളു മായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗഎന്‍ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം.വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ആനക്കൊമ്പ് കടത്താനെത്തിയ വേട്ടക്കാര്‍, പാര്‍ക്കിലെ ഒരു ഗവേഷകന്റെ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ആനകളെ വെടിവെയ്ക്കുന്നതായുള്ള റിപ്പോര്‍ട്ട് ഈയാഴ്ച ആദ്യം പുറത്തുവന്നിരുന്നു.
Monday, April 29, 2013
ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു
ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍ കഴിഞ്ഞ ചീറ്റകള്‍ ഇപ്പോള്‍ നിലനില്‍പ്പിന്റെ അവസാനവര്‍ഷങ്ങളിലാണ്.
Thursday, April 11, 2013
മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക (Commelina andamanica) എന്നാണ് പേരിട്ടിരിക്കുന്നത്.
സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ അന്താരാഷ്ട്ര ജേണലായ 'ഫൈറ്റോടാസ്‌ക'യുടെ പുതിയ ലക്കത്തില്‍ സസ്യത്തെ സംബന്ധിച്ച വിശദാംശങ്ങളുണ്ട്.
Wednesday, April 3, 2013
എണ്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ആ കാടപ്പക്ഷി
എണ്‍പതുവര്‍ഷം മുമ്പ് കണ്ണൂരില്‍ കണ്ടെന്ന് രേഖപ്പെടുത്തിയ ചൈനീസ് ചുണ്ടന്‍ കാടപ്പക്ഷിയെ (ചൈനീസ് സെ്‌നെപ്പ്, സ്വിന്‍ ഹോസ് സെ്‌നെപ്പ്) വീണ്ടും കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. ജയന്‍ തോമസ്, ഡോ. ഖലീല്‍ ചൊവ്വ എന്നിവരാണിതിനെ കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്തുള്ള നീര്‍ത്തടത്തിലാണ് പക്ഷിയെ കണ്ടത്.
Thursday, March 28, 2013
Friday, March 22, 2013
മാര്‍ച്ച 22 : ലോക ജല ദിനം, ഇത് രാജ്യാന്തര ജലസഹകരണ വര്‍ഷം
പറമ്പിക്കുളം-ആളിയാര്‍ വെള്ളത്തിന്റെ പേരില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പോര്. ബംഗ്ലദേശുമായും ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ജലത്തര്‍ക്കങ്ങള്‍...
വെള്ളം കിട്ടാനില്ല. ഉള്ള വെള്ളത്തിനായി തമ്മില്‍ത്തല്ല്. ലോകമെങ്ങും ഇതാണ് അവസ്ഥ. ഇതു കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യവും പച്ചവെള്ളം പോലെ സത്യം. ഈ സാഹചര്യത്തിലാണു 2013 ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
Saturday, March 16, 2013
കടുത്ത വരൾച്ച മുന്നറിയിപ്പ്, അന്യസംസ്ഥാനത്ത് കാണാറുള്ള വയല്‍ക്കണ്ണന്‍ പക്ഷി ചാവക്കാട്.
ചാവക്കാട്: വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. കേരളത്തില്‍ വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണമാണിതെന്ന് പക്ഷി നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കുന്നു.
തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന വയല്‍ക്കണ്ണന്‍(യുറേഷ്യന്‍ സ്റ്റോണ്‍ കാര്‍ല്യു) പക്ഷികളെയാണ് ചാവക്കാട് തീരത്തിനടുത്ത് കണ്ടെത്തിയത്. ചാവക്കാട് തീരത്ത് 300 മീറ്റര്‍ കരയിലേക്ക് നീങ്ങിയാണ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വയല്‍കണ്ണന്‍ പക്ഷികളെ മുട്ടകള്‍ക്ക് അടയിരിക്കുന്ന നിലയില്‍കണ്ടെത്തിയത്.
Wednesday, February 13, 2013
Saturday, February 9, 2013
വെള്ളരിമലയുടെ താഴ്‌വരയില്‍ പുതിയ സസ്യത്തെ കണ്ടെത്തി
കോഴിക്കോട്: വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന വെള്ളരിമലയുടെ താഴ്‌വാരത്തുനിന്ന് പുതിയഇനം സസ്യത്തെ കണ്ടെത്തി. ജസ്‌നീറിയേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് ഹെങ്കീലിയ പ്രദീപിയാന എന്നാണ് പേരിട്ടത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് മുത്തപ്പന്‍പുഴയുടെ വനപ്രദശത്തുനിന്നും സസ്യത്തെ കണ്ടെത്തിയത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് മുത്തപ്പന്‍പുഴയുടെ വനപ്രദശത്തുനിന്നും സസ്യത്തെ കണ്ടെത്തിയത്.
Subscribe to:
Comments (Atom)
താളുകളില്‍
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)

.jpg)








