.
Showing posts with label വിഞ്ജാനം. Show all posts
Showing posts with label വിഞ്ജാനം. Show all posts
Saturday, January 3, 2015
Wednesday, November 5, 2014
പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി.
ഇരിങ്ങാലക്കുട: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ ആറ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി. കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ജൈവ വൈവിധ്യ ഗവേഷണ വിഭാഗമാണ് ഇവയെ കണ്ടെത്തിയത്.
ഇരയുടെ ശരീരത്തിലേയ്ക്ക് വല എറിഞ്ഞ് കീഴ്‌പ്പെടുത്തുന്ന വല എറിയന്‍ ചിലന്തിയാണ് ഇവയില്‍ വിശേഷപ്പെട്ടത്. ഡിനോപിഡോ കുടുംബത്തില്‍ വരുന്ന ഡിനോപിയസ് എന്ന ശാസ്ത്രനാമമുള്ള ഈ ചിലന്തി അടിക്കാടുകളിലാണ് കണ്ടുവരുന്നത്. ചെടികളില്‍ ഉണക്കക്കമ്പുപോലെ തലകീഴായി തൂങ്ങിക്കിടക്കും.
ജലാശയങ്ങളിലെ ചെറുമത്സ്യങ്ങളെ പിടിച്ചുഭക്ഷിക്കുന്ന മുക്കുവച്ചിലന്തിയാണ് മറ്റൊന്ന്. പിസോറിഡോ കുടുംബത്തില്‍ വരുന്ന ഡോളോമിഡസ് എന്ന ഈ ഇനം ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഇവയ്ക്ക് വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുമുണ്ട്.

Tuesday, November 4, 2014
തലക്കാവേരിപുൽമേട്ടിൽ പുതിയ ഇനം സസ്യത്തെ കണ്ടെത്തി
Friday, May 17, 2013
ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി
ചാവക്കാട്: ഇന്ത്യയില് ആദ്യമായി സാബിനേയ്സ് സീഗള് എന്ന പക്ഷിയെ ചാവക്കാട് കടല് തീരത്ത് കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി പി ശ്രീനിവാസനാണ് ഈ അത്യപുര്വ്വ കടല് പക്ഷിയെ തന്റെ ക്യാമറയില് പകര്ത്തിയത്.ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ഈ പക്ഷിയെ ഇന്ത്യയല് ആദ്യമായാണ് കാണുന്നത്. പക്ഷിയെകുറിച്ച് ഇന്ത്യയില് നിന്നും വിവരങ്ങള് ലഭിക്കാത്തതിനെ തുടര്ന്ന് വിദേശ സഹായത്തോടെയാണ് സാബിനേയ്സ് സീഗള്നെ സ്ഥിരീകരിച്ചത്.
Monday, April 29, 2013
ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു
ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍ കഴിഞ്ഞ ചീറ്റകള്‍ ഇപ്പോള്‍ നിലനില്‍പ്പിന്റെ അവസാനവര്‍ഷങ്ങളിലാണ്.
Thursday, April 11, 2013
മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക (Commelina andamanica) എന്നാണ് പേരിട്ടിരിക്കുന്നത്.
സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ അന്താരാഷ്ട്ര ജേണലായ 'ഫൈറ്റോടാസ്‌ക'യുടെ പുതിയ ലക്കത്തില്‍ സസ്യത്തെ സംബന്ധിച്ച വിശദാംശങ്ങളുണ്ട്.
Thursday, March 28, 2013
Friday, March 22, 2013
മാര്‍ച്ച 22 : ലോക ജല ദിനം, ഇത് രാജ്യാന്തര ജലസഹകരണ വര്‍ഷം
പറമ്പിക്കുളം-ആളിയാര്‍ വെള്ളത്തിന്റെ പേരില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പോര്. ബംഗ്ലദേശുമായും ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ജലത്തര്‍ക്കങ്ങള്‍...
വെള്ളം കിട്ടാനില്ല. ഉള്ള വെള്ളത്തിനായി തമ്മില്‍ത്തല്ല്. ലോകമെങ്ങും ഇതാണ് അവസ്ഥ. ഇതു കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യവും പച്ചവെള്ളം പോലെ സത്യം. ഈ സാഹചര്യത്തിലാണു 2013 ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
Wednesday, February 13, 2013
Saturday, February 9, 2013
വെള്ളരിമലയുടെ താഴ്‌വരയില്‍ പുതിയ സസ്യത്തെ കണ്ടെത്തി
കോഴിക്കോട്: വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന വെള്ളരിമലയുടെ താഴ്‌വാരത്തുനിന്ന് പുതിയഇനം സസ്യത്തെ കണ്ടെത്തി. ജസ്‌നീറിയേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് ഹെങ്കീലിയ പ്രദീപിയാന എന്നാണ് പേരിട്ടത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് മുത്തപ്പന്‍പുഴയുടെ വനപ്രദശത്തുനിന്നും സസ്യത്തെ കണ്ടെത്തിയത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് മുത്തപ്പന്‍പുഴയുടെ വനപ്രദശത്തുനിന്നും സസ്യത്തെ കണ്ടെത്തിയത്.
സസ്തനികളുടെ 'ആദിമാതാവി'നെ തിരിച്ചറിഞ്ഞു
നീന്തിയും നടന്നും പറന്നും കഴിയുന്ന സസ്തനികളുണ്ട് ഭൂമിയില്‍. ആന, എലി, സിംഹം, കടുവ, കരടി, നായ, പൂച്ച, തിമിംഗലം, വവ്വാല്‍, മനുഷ്യന്‍ ഒക്കെ അതില്‍ പെടുന്നു. കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ഈ സസ്തനികളുടെയെല്ലാം തുടക്കം ആറര കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു പൊതുപൂര്‍വികനില്‍ നിന്നാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു.
സസ്തനികളുടെ പരിണാമം സംബന്ധിച്ച് നിലവിലുള്ള പല ധാരണകളും തിരുത്താന്‍ പോന്ന കണ്ടെത്തലാണ് പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ സ്‌റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ മൗറീന്‍ ഓലിയറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍.

Friday, January 18, 2013
പഞ്ചവടി കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.
ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ ഹരിത സേന,ഗ്രീന്‍ ഹാബിറ്റാറ്റ് ഗുരുവായൂര്‍, തണല്‍ മരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.
നവംബര്‍ 29 നു കടപ്പുറത്ത് മുട്ടയിടാനെത്തിയ ഒലിവ് റിഡ് ലി വര്‍ഗത്തില്‍ പെട്ട കടലാമ 70 മുട്ടകളിട്ടാണ് പഞ്ചവടി കടപ്പുറം വിട്ടത്. ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്‍.ജെ ജെയിംസ്, സി.ടി മുഹമ്മദ്, തണല്‍ മരം അഡ്മിനിസ്റ്റേട്ടെര്‍ സലീം ഐ-ഫോക്കസ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ തണുപ്പത്ത് കാവലിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിചെടുത്തത്.
Tuesday, January 1, 2013
നെയ്തലിന് വിട; ആമക്കുഞ്ഞുങ്ങള്‍ക്ക് ഇനി ആശ്രയം കടല്‍
നീലേശ്വരം: വര്‍ഷാന്ത സായാഹ്നത്തില്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക്. കടലാമ സംരക്ഷണ കേന്ദ്രമായ നീലേശ്വരം തൈക്കടപ്പുറം നെയ്തലിന് ഇത് അഭിമാനത്തിന്റെ പത്താം വാര്‍ഷികമായി.
നെയ്തലിന്റെ ഈറ്റില്ലത്തില്‍ വിരിയിച്ച അപൂര്‍വ ഇനമായ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട 97 കടലാമക്കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിലേക്ക് വിട്ടത്.
Saturday, December 22, 2012
അമരമ്പലം കാട്ടില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി
കോഴിക്കോട്: നിലമ്പൂരിലെ അമരമ്പലം കാട്ടില്നിതന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ഡോ. മഞ്ചു സി.നായരും ഡോ. കെ.പി. രാജേഷും ചേര്ന്നാ ണ് ഇത് കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള വിവരണം 'ഫൈറ്റോകീസ്' എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപൂര്‍വ ഉഭയജീവിയെ 30 വര്‍ഷത്തിന് ശേഷം പശ്ചിമഘട്ടത്തില്‍ കണ്ടെത്തി
കോഴിക്കോട്: മൂന്നുപതിറ്റാണ്ടായി ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത അപൂര്‍വ ഉഭയജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി. 1979 ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത 'ഇഗ്‌ത്യോഫിസ് ലോന്‍ഗിസിഫാലസ്' (Ichthyophis longicephalus) എന്ന കാലില്ലാത്ത ഉഭയജീവിയെയാണ് കേരളത്തിലെ വിവിധ വനപ്രദേശങ്ങളില്‍ കണ്ടെത്തിയത്.Monday, November 19, 2012
ഡെങ്കിപ്പനിക്കുകാരണം തവളകളും ചെറുമീനുകളും കുറഞ്ഞത്
ന്യൂഡല്‍ഹി: രാജ്യത്തെ ജലാശയങ്ങളില്‍ തവളകളുടെയും ചെറുമീനുകളുടെയും എണ്ണം കുറഞ്ഞതാണ് ഡെങ്കിപ്പനിപോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കൊതുകിന്റെ ലാര്‍വ, മുട്ട എന്നിവ തിന്നുന്ന ജീവികളാണ് തവളയും ചെറുമത്സ്യങ്ങളും. തവളക്കാലുകള്‍ കയറ്റുമതി ചെയ്യുന്നതുപോലുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി വന്‍തോതില്‍ തവളപിടിത്തം നടക്കുന്നുണ്ട്.
ഇതുകാരണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തവളകള്‍ തുടച്ചുനീക്കപ്പെടുന്ന അവസ്ഥയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ചെറുമത്സ്യങ്ങളുടെ എണ്ണവും കുറയുന്നു. നമ്മുടെ ജലാശയങ്ങളില്‍ നിക്ഷേപിച്ച സാധാരണയില്ലാത്തതും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതുമായ വൈദേശിക ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ചെറുമീനുകളെ തിന്നുതീര്‍ക്കുന്നതാണ് കാരണം.
പാരിസ്ഥിതിക അസന്തുലനം, ആഗോള താപനം, വര്‍ധിച്ചുവരുന്ന ജനസംഖ്യ, ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാവുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തവളക്കാലുകളുടെ അനധികൃതകയറ്റുമതി തടയാനും ജലാശയങ്ങളില്‍ ചെറുമീനുകളുടെ എണ്ണം കൂട്ടാനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് രാജസ്ഥാനിലെ വന്യജീവി സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതാവ് റാസ എച്ച്. തെഹ്‌സിന്‍ നിര്‍ദേശിച്ചു.
19 Nov 2012 Mathrubhumi News
Sunday, November 4, 2012
സുരക്ഷിത തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് തീരക്കടലില്‍ ദുരിതം.
ചാവക്കാട്: കടല്‍തീരത്തെ പഞ്ചാരമണലില്‍ കൂടൊരുക്കി മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് ദുരിതമേറുകയും അപകടത്തില്‍പെടുകയും ചെയ്യുന്നത് പതിവ് സംഭവമാകുന്നു.
കഴിഞ്ഞ ദിവസം പരിക്കുകളോടെ പുത്തന്‍കടപ്പുറത്ത് നിന്നും ലഭിച്ച 18വയസ്സ് പ്രായം തോന്നിക്കുന്ന ഒലീവ് റെഡ് വിഭാഗത്തില്‍പ്പെട്ട കടലാമയെ രക്ഷിക്കാനായില്ല. മുഖത്തും മറ്റും പരിക്കുകളോടെ കണ്ടെത്തിയ കടലാമയെ രക്ഷിക്കാന്‍ തണല്‍മരം അഡ്മിനിസ്ട്ട്രെറ്റര്‍ സലീം ഐ-ഫോക്കസ് ഉള്‍പ്പെടുന്ന ഗ്രീന്‍ ഹാബിറ്റാറ്റ് പ്രവര്‍ത്തകരും എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂളിലെ ഹരിത സേനാംഗങ്ങളും നടത്തിയ ശ്രമം പരാചയപ്പെടുകയായിരുന്നു.
അന്തരീക്ഷവായു ശ്വസിക്കുന്ന ആമകള്‍ വലയില്‍ കുടുങ്ങി ദീര്‍ഘനേരം കടലിനടിയില്‍ കിടക്കേണ്ടിവരുന്നതുമൂലം ഓക്സിജന്‍ ലഭിക്കാതെയാണ് ചത്തൊടുങ്ങുന്നത്. ഇത്തരം കടലാമകളുടെ പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് തലതാഴ്ത്തി കുറച്ച് നേരം പിടിച്ചാല്‍ രക്ഷപ്പെടുമെന്ന് കടലാമ സംരക്ഷനും ഗ്രീന്‍ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍...ജെ. ജെയിംസ് പറഞ്ഞു.
മുട്ടയിടാനായി ആമകള്‍ കിലോമീറ്ററോളം യാത്ര ചെയ്താണ് തീരത്തോടടുക്കുന്നത്. മീന്‍പിടിത്തവലകളില്‍ കുടുങ്ങിയും യമഹ എന്‍ജിന്റെ ഹൈസ്പീഡ് പ്രൊപ്പല്ലറില്‍ തട്ടിയുമാണ് കടലാമകള്‍ക്ക് അപകടം പറ്റുന്നത്.
മുട്ടയിടാനെത്തുന്ന ആമകള്‍ക്കും അവയുടെ മുട്ടകള്‍ക്ക് കാവലിരുന്നും വിരിഞ്ഞ കുഞ്ഞുങ്ങളെ കടലിലിറക്കിവിട്ടും സംരക്ഷണം നല്‍കുന്ന നിരവധി സംഘങ്ങള്‍ തീരദേശത്തുണ്ട്.എന്നിട്ടും കടലോരത്ത് മുട്ടയിടാന്‍ വരുന്ന കടലാമകള്‍ അപകടത്തില്‍പെട്ട് പരിക്കേല്‍ക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. കരയില്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്ന പ്രാധാന്യത്തോടെ തന്നെ മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് കടലിലും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതിനല്‍കുമെന്ന്‍ ഹരിതസേന അംഗങ്ങള്‍ പറഞ്ഞു.
ഈ വര്‍ഷം മത്സ്യത്തൊഴിലാളികള്‍ക്കായി കടലാമാകള്‍ക്കുള്ള പ്രഥമശുശ്രൂഷയെ കുറിച്ച് ശില്പശാല സംഘടിപ്പിക്കുമെന്നും എന്‍...ജെ ജെയിംസ് പറഞ്ഞു.
സി കെ ഷാഫി,സി എച്ച് റിയാസ്,ഷാനു അസീസ്,ബാദുഷ ഇബ്രാഹീം,സലീം ഐ-ഫോക്കസ് എന്നിവരാണ് പരിക്കേറ്റ ആമക്ക് ശുശ്രൂഷ നല്‍കിയത്....

- മാധ്യമം വാര്‍ത്ത
- ചന്ദ്രിക വാര്‍ത്ത
- ചാവക്കാട് ഓണ്‍ലൈന്‍ വാര്‍ത്ത
- മാതൃഭൂമി വാര്‍ത്ത
- ഗുരുവായൂര്‍ വാര്‍ത്ത.കോം ന്യൂസ്
- മംഗളം വാര്‍ത്ത
Sunday, October 28, 2012
മാടായിപ്പാറയില്‍ വിരുന്നുകാരനായി യൂറോപ്യന്‍ പനങ്കാക്ക
കേരളത്തില്‍ ഇതിനുമുമ്പ് തട്ടേക്കാട് പക്ഷിസങ്കേതം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഇവയെ കണ്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് കാമറയില്‍ പകര്‍ത്തുന്നത്. പഴയങ്ങാടിയിലെ ശാംഷാ അബ്ദുല്ലയാണ് ചിത്രം പകര്‍ത്തിയത്. മാടായിപ്പാറയിലെത്തിയശേഷം ഒരാഴ്ചയായി പക്ഷി ഇവിടെത്തന്നെ കഴിയുകയാണ്. ഇവിടെനിന്നു നേരെ ആഫ്രിക്കയിലേക്കു പറക്കുമെന്നാണു പക്ഷിശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. കൊറാഷ്യസ് ഗരുലസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന യൂറോപ്യന്‍ റോളര്‍ അഥവാ യൂറോപ്യന്‍ പനങ്കാക്കയാണ് മാടായിപ്പാറയിലെത്തിയത്. 52 മുതല്‍ 58 സെന്റിമീറ്റര്‍ വരെ നീളമുള്ള ചിറകുകളുള്ള പനങ്കാക്കയുടെ ചിറകിന്റെ തൂവലിനു വ്യത്യസ്ത നിറങ്ങളാണ്. നീല, റെഡിഷ്, കറുപ്പ് നിറങ്ങളാണു തൂവലിനുള്ളത്. പ്രാണികള്‍, പല്ലി, തേള്‍, തവള എന്നിവയെയാണു ഭക്ഷിക്കുന്നത്.
29 മുതല്‍ 32 സെന്റിമീറ്റര്‍ വരെ നീളമുള്ളവയെയാണു സാധാരണയായി കണ്ടുവരാറുള്ളത്. ഒമാനില്‍ പതിനായിരക്കണക്കിനു പനങ്കാക്കകളുണ്ടായിരുന്നെങ്കിലും അവയെ വേട്ടയാടി ഭക്ഷിക്കുന്നതു കാരണം ഇപ്പോള്‍ എണ്ണത്തില്‍ വന്‍ കുറവുള്ളതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതുകൊണ്ടുതന്നെ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ വിവരപ്പട്ടികയായ റെഡ് ഡാറ്റാ ബുക്കില്‍ ഇവയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പനങ്കാക്ക.
thejasnews.com >> കൌതുകം
Saturday, September 29, 2012
അപൂര്‍വ മരനായ ഷോളയാറില്‍
കോട്ടയം: വംശനാശം നേരിടുന്ന മരനായയെ ഷോളയാര്‍ വനത്തില്‍ കണ്ടെത്തി. ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലും കാണപ്പെടുന്ന അപൂര്‍വ ജീവിയാണിത്. കറുംവെരുക് എന്നും പേരുള്ള ഈ ജീവി ഷോളയാറിലുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഉറപ്പിക്കുന്നത് ഇപ്പോഴാണ്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(ഐ.യു.സി.എന്‍.)ന്റെ 'ചുവപ്പുപട്ടിക' പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവിയാണ് നീലഗിരി മാര്‍ട്ടന്‍ എന്ന മരനായ. എണ്ണം ഇപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുന്നു.
എം.ജി. സര്‍വകലാശാലാ ബയോ മോളിക്യുലാര്‍ ഫിസിക്‌സ് ഗവേഷണ വിദ്യാര്‍ഥിനി പി.അപര്‍ണയാണ് ഷോളയാറില്‍ ഈ ജീവിയെ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ചിത്രമെടുത്തത്.
അപര്‍ണയുടെ ഭര്‍ത്താവ് ഡി.അശോക് ഷോളയാറില്‍ വൈദ്യുതിബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയറാണ്. ശനിയാഴ്ച അദ്ദേഹത്തോടൊപ്പം പവര്‍ഹൗസ് ഭാഗത്ത് നടക്കുമ്പോഴാണ് ഒരു ജീവി വളരെ വേഗത്തില്‍ മരത്തില്‍ കയറുന്നതുകണ്ടത്. ഉടന്‍ ചിത്രമെടുത്തു. അപ്പോഴറിയില്ലായിരുന്നു വംശനാശം നേരിടുന്ന മരനായയാണ് ഇതെന്ന്. പിന്നീട് ഫെയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റുചെയ്ത്, ജന്തുശാസ്ത്രവിദഗ്ധരും മറ്റും പ്രതികരിച്ചപ്പോഴാണ് തന്റെ ചിത്രത്തിന്റെ വിലയറിയാന്‍ കഴിഞ്ഞതെന്നും അപര്‍ണ പറഞ്ഞു.
മനുഷ്യസാമീപ്യം അനുഭവപ്പെട്ടാലുടന്‍ വാസസ്ഥലം മാറ്റുമെന്നതിനാല്‍ മരനായകളെ കണ്ടെത്തുക ദുഷ്‌കരം. പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീറാണ് കേരളത്തില്‍ ഇതിനുമുമ്പ് ഈ ജീവിയുടെ ചിത്രം പകര്‍ത്തിയിട്ടുള്ളത്. പാമ്പാടുംചോലയില്‍വച്ചാണ് ആദ്യമായി കണ്ടത്. പക്ഷേ, അന്ന് ചിത്രമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്, തേക്കടിയിലും നെല്ലിയാമ്പതിയിലും മൂന്നാറിലും അദ്ദേഹം ഇവയെ കണ്ടു. ഷോളയാര്‍ ഭാഗത്ത് ഇവയെ കണ്ടിട്ടുള്ളതായി നേരത്തെ ചില ആദിവാസികള്‍ പറഞ്ഞിരുന്നെങ്കിലും ഫോട്ടോ ലഭിക്കുന്നത് ആദ്യമാണെന്ന് നസീര്‍ പറഞ്ഞു.
കീരി വര്‍ഗത്തില്‍പ്പെടുന്നതാണ് മരനായ. കാഴ്ചയില്‍ മലയണ്ണാനെപ്പോലെ. പര്‍വതമേഖലയിലെ ചോലവനങ്ങളിലേ ഇവയ്ക്ക് അതിജീവനശേഷിയുള്ളൂ. കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

Wednesday, September 26, 2012
ചികിത്സകഴിഞ്ഞു; കടലാമകള്‍ വീണ്ടും കടലിലേക്ക്
നീലേശ്വരം:ഹാക്‌സ് ബില്ലും ഗ്രീന്‍ ടര്‍ട്ടിലും സുഖചികിത്സയ്ക്ക്‌ശേഷം കടലിലേക്ക്. നീലേശ്വരം നെയ്തലിന്റെ തൈക്കടപ്പുറത്തെ റസ്‌ക്യൂ ടാങ്കില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്ന കടലാമകളായ ഹാക്‌സ്ബില്ലും ഗ്രീന്‍ ടര്‍ട്ടിലുമാണ് തിരിച്ചുപോയത്.
മീന്‍ പിടിക്കുന്നതിനിടയില്‍ ബോട്ടുകളുടെ ഔട്ട്‌ബോര്‍ഡ് എന്‍ജിന്റെ പ്രൊപ്പല്ലര്‍ തട്ടി പുറന്തോടില്‍ മാരകമായ മുറിവേറ്റ നിലയിലാണ് ഈ കടലാമകള്‍ കരക്കടിഞ്ഞത്. കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഇവയെ കടലാമകളുടെ സംരക്ഷണകേന്ദ്രമായ നെയ്തലില്‍ എത്തിച്ചത്.
നെയ്തലിന്റെ റസ്‌ക്യൂ ടാങ്കില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് ഒരിക്കലും കടലിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത മൂന്നുകടലാമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ചികിത്സയിലുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും കൈകാലുകള്‍ മുറിവേറ്റ് നഷ്ടപ്പെട്ട ആമകള്‍ക്ക് കടലില്‍ ശക്തിയായി തുഴഞ്ഞ് സഞ്ചരിക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോഴും നെയ്തലിന്റെ സംരക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളെ വിരിയിച്ച് അയക്കുന്ന ദൗത്യത്തിലാണ് നെയ്തല്‍ പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ ഫോറസ്റ്റ് ഓഫീസ് പി.കെ.ആസിഫും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി.പ്രദീപുമാണ് കടലാമകളെ കടലിലേക്ക് വിട്ടത്. നെയ്തല്‍ പ്രവര്‍ത്തകരായ കെ.പ്രവീണ്‍ മാസ്റ്റര്‍, ടി.കെ.സനന്ദനന്‍, പി.കൃഷ്ണന്‍, കെ.സുനി, കെ.രാധാകൃഷ്ണന്‍, കെ.വി.സുഹാസ് എന്നിവര്‍ നേതൃത്വംനല്‍കി.
26 Sep 2012 Mathrubhumi Kasargod News

Subscribe to:
Comments (Atom)
താളുകളില്‍
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)
.jpg)