.

Saturday, December 22, 2012
അമരമ്പലം കാട്ടില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

അപൂര്‍വ ഉഭയജീവിയെ 30 വര്‍ഷത്തിന് ശേഷം പശ്ചിമഘട്ടത്തില്‍ കണ്ടെത്തി

Thursday, November 22, 2012
വന്യജീവി കുറ്റകൃത്യങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്ത്
പാലക്കാട്: വന്യജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്ത്. വന്യജീവിനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും കേരള വനംവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. വന്യജീവിസംരക്ഷണം കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ അറിവും പരിശീലനവും നല്‍കണമെന്ന് ശില്പശാല ഉദ്ഘാടനംചെയ്ത് പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വിജയാനന്ദ് പറഞ്ഞു.
Tuesday, November 20, 2012
കുറിഞ്ഞിമല ദേശീയോദ്യാനം കടലാസിലൊതുങ്ങുന്നു
കോട്ടയം: ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ ഭൂമികൈയേറ്റം ഒഴിപ്പിക്കാത്തത് നീലക്കുറിഞ്ഞി സംരക്ഷണത്തിനായി പ്രഖ്യാപിച്ച ദേശീയോദ്യാനം യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ജോര്‍ജ് മൈജോ കമ്പനിയും ഒട്ടേറെ വ്യക്തികളും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇവിടെ കൈയേറിയതായി വ്യക്തമായിട്ടും റവന്യു, വനം, വകുപ്പുകള്‍ നിശ്ശബ്ദത പാലിക്കുകയാണ്.
വയനാട്ടിലെ കടുവകളെ തൃശ്ശൂരില്‍ സൂക്ഷിക്കും
തിരുവനന്തപുരം: വയനാട്ടില്‍ വനത്തില്‍നിന്നും ഇടയ്ക്കിടെ നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കടുവകളെ പിടികൂടി തൃശ്ശൂര്‍ മൃഗശാലയില്‍ സൂക്ഷിക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ മുന്നോടിയായി തൃശ്ശൂര്‍ മൃഗശാലയിലെ കൂടുകള്‍ വൃത്തിയാക്കാനും ആവശ്യമുള്ളപക്ഷം കടുവകളെ പിടികൂടാനുള്ള കൂടുതല്‍ ട്രാപ്പുകള്‍ ലഭ്യമാക്കാനും വന്യജീവി വിഭാഗം മുഖ്യവനപാലകന് മന്ത്രി നിര്‍ദേശം നല്‍കി.
Monday, November 19, 2012
ഡെങ്കിപ്പനിക്കുകാരണം തവളകളും ചെറുമീനുകളും കുറഞ്ഞത്
ന്യൂഡല്‍ഹി: രാജ്യത്തെ ജലാശയങ്ങളില്‍ തവളകളുടെയും ചെറുമീനുകളുടെയും എണ്ണം കുറഞ്ഞതാണ് ഡെങ്കിപ്പനിപോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കൊതുകിന്റെ ലാര്‍വ, മുട്ട എന്നിവ തിന്നുന്ന ജീവികളാണ് തവളയും ചെറുമത്സ്യങ്ങളും. തവളക്കാലുകള്‍ കയറ്റുമതി ചെയ്യുന്നതുപോലുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി വന്‍തോതില്‍ തവളപിടിത്തം നടക്കുന്നുണ്ട്.
ഇതുകാരണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തവളകള്‍ തുടച്ചുനീക്കപ്പെടുന്ന അവസ്ഥയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ചെറുമത്സ്യങ്ങളുടെ എണ്ണവും കുറയുന്നു. നമ്മുടെ ജലാശയങ്ങളില്‍ നിക്ഷേപിച്ച സാധാരണയില്ലാത്തതും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതുമായ വൈദേശിക ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ചെറുമീനുകളെ തിന്നുതീര്‍ക്കുന്നതാണ് കാരണം.
പാരിസ്ഥിതിക അസന്തുലനം, ആഗോള താപനം, വര്‍ധിച്ചുവരുന്ന ജനസംഖ്യ, ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാവുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തവളക്കാലുകളുടെ അനധികൃതകയറ്റുമതി തടയാനും ജലാശയങ്ങളില്‍ ചെറുമീനുകളുടെ എണ്ണം കൂട്ടാനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് രാജസ്ഥാനിലെ വന്യജീവി സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതാവ് റാസ എച്ച്. തെഹ്‌സിന്‍ നിര്‍ദേശിച്ചു.
19 Nov 2012 Mathrubhumi News
Sunday, November 18, 2012
പച്ചക്കറി മാലിന്യം ഫ്രീ; ടണ്ണിന് ആയിരം രൂപയും
തൃശ്ശൂര്‍: കൃഷിക്ക് വളം സൗജന്യമായി വേണോ ? ലോറിയും വിളിച്ച് തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് വരൂ.. ഒരു ടണ്‍ പച്ചക്കറി മാലിന്യം എടുത്താല്‍ ആയിരം രൂപ സമ്മാനവുമുണ്ട്. ശക്തന്‍ പച്ചക്കറിച്ചന്തയില്‍ കുമിയുന്ന മാലിന്യം നീക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് കോര്‍പ്പറേഷന്‍ പുതിയ നിര്‍ദ്ദേശവുമായെത്തിയത്. കൃഷിക്ക് വളമായി ഈ മാലിന്യം ആര്‍ക്ക് വേണമെങ്കിലും കൊണ്ടുപോകാം. വെറുതെയല്ല; ടണ്ണിന് ആയിരം രൂപ അങ്ങോട്ടു തരും.
സേലത്തേക്കുള്ള മാലിന്യനീക്കം നിലച്ചതിനാല്‍ നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. മൂന്ന് മാസത്തേക്കായിരുന്നു സേലത്തേക്കുള്ള കരാര്‍. അത് ഒക്ടോബറില്‍ സമാപിച്ചു. വീണ്ടും മൂന്നു മാസത്തേക്ക് കരാര്‍ നീട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സേലത്ത് വൈക്കോയുടെ പാര്‍ട്ടിക്കാര്‍ ഇത് തടഞ്ഞു. ഇതോടെ ഈ മാസം നഗരത്തില്‍ മാലിന്യം നീക്കാനായില്ല. ലാലൂര്‍ മാതൃകാ മാലിന്യസംസ്‌കരണ (ലാംപ്‌സ്) പദ്ധതി തുടങ്ങാതെ ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കുകയുമില്ല.
ഈ സാഹചര്യത്തിലാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ തീരുമാനമെടുത്തത്. ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത് ശക്തന്‍ പച്ചക്കറിച്ചന്തയിലാണ്. മാര്‍ക്കറ്റിനു മുന്നിലെ മാലിന്യം റോഡിലേക്ക് വ്യാപിച്ചു. കടകളുടെ മേല്‍ക്കൂരയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ മാലിനം കുമിഞ്ഞിരിക്കുന്നത്. ഈ മാലിന്യം വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മാറ്റിക്കൊടുക്കും. കര്‍ഷകര്‍ക്ക് വാഹനവുമായി വരാം. ടണ്ണിന് 1,000 രൂപയും കിട്ടും. സേലത്തേക്ക് മാലിന്യം കൊണ്ടുപോയ കരാറുകാരന് ടണ്ണിന് 2,700 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്നത്. ആ സ്ഥാനത്ത് 1,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍, ശക്തനിലെ പച്ചക്കറി മാലിന്യത്തിനു മാത്രമേ ഈ വാഗ്ദാനമുള്ളൂ.
ലോറി, വെയ് ബ്രിഡ്ജില്‍ തൂക്കി, ഭാരം നിര്‍ണ്ണയിക്കും. ആവശ്യത്തിന് കര്‍ഷകര്‍ വന്നില്ലെങ്കില്‍ ചില്ലറയായും മാലിന്യം നല്‍കാന്‍ കഴിയും. കിലോയ്ക്ക് ഒരുരൂപ പ്രകാരം കിട്ടും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കിയാല്‍ പിന്നീട് വരുന്നവ ചാക്കിനകത്താക്കി സൂക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് നേരിട്ട് കര്‍ഷകര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കും.
18 Nov 2012 Mathrbhumi Thrissur News
Sunday, November 4, 2012
സുരക്ഷിത തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് തീരക്കടലില്‍ ദുരിതം.
ചാവക്കാട്: കടല്‍തീരത്തെ പഞ്ചാരമണലില്‍ കൂടൊരുക്കി മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് ദുരിതമേറുകയും അപകടത്തില്‍പെടുകയും ചെയ്യുന്നത് പതിവ് സംഭവമാകുന്നു.
കഴിഞ്ഞ ദിവസം പരിക്കുകളോടെ പുത്തന്‍കടപ്പുറത്ത് നിന്നും ലഭിച്ച 18വയസ്സ് പ്രായം തോന്നിക്കുന്ന ഒലീവ് റെഡ് വിഭാഗത്തില്‍പ്പെട്ട കടലാമയെ രക്ഷിക്കാനായില്ല. മുഖത്തും മറ്റും പരിക്കുകളോടെ കണ്ടെത്തിയ കടലാമയെ രക്ഷിക്കാന്‍ തണല്‍മരം അഡ്മിനിസ്ട്ട്രെറ്റര്‍ സലീം ഐ-ഫോക്കസ് ഉള്‍പ്പെടുന്ന ഗ്രീന്‍ ഹാബിറ്റാറ്റ് പ്രവര്‍ത്തകരും എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂളിലെ ഹരിത സേനാംഗങ്ങളും നടത്തിയ ശ്രമം പരാചയപ്പെടുകയായിരുന്നു.
അന്തരീക്ഷവായു ശ്വസിക്കുന്ന ആമകള്‍ വലയില്‍ കുടുങ്ങി ദീര്‍ഘനേരം കടലിനടിയില്‍ കിടക്കേണ്ടിവരുന്നതുമൂലം ഓക്സിജന്‍ ലഭിക്കാതെയാണ് ചത്തൊടുങ്ങുന്നത്. ഇത്തരം കടലാമകളുടെ പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് തലതാഴ്ത്തി കുറച്ച് നേരം പിടിച്ചാല്‍ രക്ഷപ്പെടുമെന്ന് കടലാമ സംരക്ഷനും ഗ്രീന്‍ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍...ജെ. ജെയിംസ് പറഞ്ഞു.
മുട്ടയിടാനായി ആമകള്‍ കിലോമീറ്ററോളം യാത്ര ചെയ്താണ് തീരത്തോടടുക്കുന്നത്. മീന്‍പിടിത്തവലകളില്‍ കുടുങ്ങിയും യമഹ എന്‍ജിന്റെ ഹൈസ്പീഡ് പ്രൊപ്പല്ലറില്‍ തട്ടിയുമാണ് കടലാമകള്‍ക്ക് അപകടം പറ്റുന്നത്.
മുട്ടയിടാനെത്തുന്ന ആമകള്‍ക്കും അവയുടെ മുട്ടകള്‍ക്ക് കാവലിരുന്നും വിരിഞ്ഞ കുഞ്ഞുങ്ങളെ കടലിലിറക്കിവിട്ടും സംരക്ഷണം നല്‍കുന്ന നിരവധി സംഘങ്ങള്‍ തീരദേശത്തുണ്ട്.എന്നിട്ടും കടലോരത്ത് മുട്ടയിടാന്‍ വരുന്ന കടലാമകള്‍ അപകടത്തില്‍പെട്ട് പരിക്കേല്‍ക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. കരയില്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്ന പ്രാധാന്യത്തോടെ തന്നെ മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് കടലിലും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതിനല്‍കുമെന്ന്‍ ഹരിതസേന അംഗങ്ങള്‍ പറഞ്ഞു.
ഈ വര്‍ഷം മത്സ്യത്തൊഴിലാളികള്‍ക്കായി കടലാമാകള്‍ക്കുള്ള പ്രഥമശുശ്രൂഷയെ കുറിച്ച് ശില്പശാല സംഘടിപ്പിക്കുമെന്നും എന്‍...ജെ ജെയിംസ് പറഞ്ഞു.
സി കെ ഷാഫി,സി എച്ച് റിയാസ്,ഷാനു അസീസ്,ബാദുഷ ഇബ്രാഹീം,സലീം ഐ-ഫോക്കസ് എന്നിവരാണ് പരിക്കേറ്റ ആമക്ക് ശുശ്രൂഷ നല്‍കിയത്....

- മാധ്യമം വാര്‍ത്ത
- ചന്ദ്രിക വാര്‍ത്ത
- ചാവക്കാട് ഓണ്‍ലൈന്‍ വാര്‍ത്ത
- മാതൃഭൂമി വാര്‍ത്ത
- ഗുരുവായൂര്‍ വാര്‍ത്ത.കോം ന്യൂസ്
- മംഗളം വാര്‍ത്ത
Tuesday, October 30, 2012
മുട്ടയിട്ട് അടയിരുന്ന പിടക്കോഴി ഒടുവില്‍ പൂവനായി
കാളികാവ്: പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ഇത് കവിഭാവനയല്ല. യാഥാര്‍ഥ്യമാണ്. രണ്ടുപ്രാവശ്യം മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച പിടക്കോഴി ഒടുവില്‍ പൂവനായി മാറി. കാളികാവ് അഞ്ചച്ചവിടി ചെട്ടിയന്‍തൊടി ഖാസിമിന്റെ വീട്ടിലാണു കോഴിയുള്ളത്. രണ്ടുപ്രാവശ്യമായി 21 മുട്ടയാണ് കോഴിയിട്ടത്. ഒരുമാസം മുമ്പ് പിടക്കോഴി പുറത്തിറങ്ങല്‍ നിര്‍ത്തി രണ്ടുദിവസം കൂട്ടില്‍ കിടന്നതായി വീട്ടുകാര്‍ പറഞ്ഞു. പിടക്കോഴികള്‍ക്കുണ്ടാവാറുള്ള ചെറിയ പൂവാണ് ഇതിനുണ്ടായിരുന്നത്. ഇപ്പോള്‍ വലിയ പൂവായി വളര്‍ന്നിട്ടുണ്ട്. മൂന്നാഴ്ചയായി കോഴി സ്ഥിരമായി കൂവാനും തുടങ്ങി. മറ്റുള്ള കോഴികളെ ആക്രമിക്കുന്ന സ്വഭാവവും തുടങ്ങി. മറ്റു പിടക്കോഴികളുമായി പ്രത്യുല്‍പ്പാദന പ്രക്രിയയും തുടങ്ങിയിട്ടുണ്ട്. കോഴിയുടെ ഈ മാറ്റം ശുഭലക്ഷണമായി ചിലര്‍ പറയുന്നുണ്ട്.
thejasnews.com >> കൌതുകം
Sunday, October 28, 2012
മാടായിപ്പാറയില്‍ വിരുന്നുകാരനായി യൂറോപ്യന്‍ പനങ്കാക്ക
കേരളത്തില്‍ ഇതിനുമുമ്പ് തട്ടേക്കാട് പക്ഷിസങ്കേതം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഇവയെ കണ്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് കാമറയില്‍ പകര്‍ത്തുന്നത്. പഴയങ്ങാടിയിലെ ശാംഷാ അബ്ദുല്ലയാണ് ചിത്രം പകര്‍ത്തിയത്. മാടായിപ്പാറയിലെത്തിയശേഷം ഒരാഴ്ചയായി പക്ഷി ഇവിടെത്തന്നെ കഴിയുകയാണ്. ഇവിടെനിന്നു നേരെ ആഫ്രിക്കയിലേക്കു പറക്കുമെന്നാണു പക്ഷിശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. കൊറാഷ്യസ് ഗരുലസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന യൂറോപ്യന്‍ റോളര്‍ അഥവാ യൂറോപ്യന്‍ പനങ്കാക്കയാണ് മാടായിപ്പാറയിലെത്തിയത്. 52 മുതല്‍ 58 സെന്റിമീറ്റര്‍ വരെ നീളമുള്ള ചിറകുകളുള്ള പനങ്കാക്കയുടെ ചിറകിന്റെ തൂവലിനു വ്യത്യസ്ത നിറങ്ങളാണ്. നീല, റെഡിഷ്, കറുപ്പ് നിറങ്ങളാണു തൂവലിനുള്ളത്. പ്രാണികള്‍, പല്ലി, തേള്‍, തവള എന്നിവയെയാണു ഭക്ഷിക്കുന്നത്.
29 മുതല്‍ 32 സെന്റിമീറ്റര്‍ വരെ നീളമുള്ളവയെയാണു സാധാരണയായി കണ്ടുവരാറുള്ളത്. ഒമാനില്‍ പതിനായിരക്കണക്കിനു പനങ്കാക്കകളുണ്ടായിരുന്നെങ്കിലും അവയെ വേട്ടയാടി ഭക്ഷിക്കുന്നതു കാരണം ഇപ്പോള്‍ എണ്ണത്തില്‍ വന്‍ കുറവുള്ളതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതുകൊണ്ടുതന്നെ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ വിവരപ്പട്ടികയായ റെഡ് ഡാറ്റാ ബുക്കില്‍ ഇവയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പനങ്കാക്ക.
thejasnews.com >> കൌതുകം
Saturday, September 29, 2012
അപൂര്‍വ മരനായ ഷോളയാറില്‍
കോട്ടയം: വംശനാശം നേരിടുന്ന മരനായയെ ഷോളയാര്‍ വനത്തില്‍ കണ്ടെത്തി. ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലും കാണപ്പെടുന്ന അപൂര്‍വ ജീവിയാണിത്. കറുംവെരുക് എന്നും പേരുള്ള ഈ ജീവി ഷോളയാറിലുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഉറപ്പിക്കുന്നത് ഇപ്പോഴാണ്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(ഐ.യു.സി.എന്‍.)ന്റെ 'ചുവപ്പുപട്ടിക' പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവിയാണ് നീലഗിരി മാര്‍ട്ടന്‍ എന്ന മരനായ. എണ്ണം ഇപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുന്നു.
എം.ജി. സര്‍വകലാശാലാ ബയോ മോളിക്യുലാര്‍ ഫിസിക്‌സ് ഗവേഷണ വിദ്യാര്‍ഥിനി പി.അപര്‍ണയാണ് ഷോളയാറില്‍ ഈ ജീവിയെ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ചിത്രമെടുത്തത്.
അപര്‍ണയുടെ ഭര്‍ത്താവ് ഡി.അശോക് ഷോളയാറില്‍ വൈദ്യുതിബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയറാണ്. ശനിയാഴ്ച അദ്ദേഹത്തോടൊപ്പം പവര്‍ഹൗസ് ഭാഗത്ത് നടക്കുമ്പോഴാണ് ഒരു ജീവി വളരെ വേഗത്തില്‍ മരത്തില്‍ കയറുന്നതുകണ്ടത്. ഉടന്‍ ചിത്രമെടുത്തു. അപ്പോഴറിയില്ലായിരുന്നു വംശനാശം നേരിടുന്ന മരനായയാണ് ഇതെന്ന്. പിന്നീട് ഫെയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റുചെയ്ത്, ജന്തുശാസ്ത്രവിദഗ്ധരും മറ്റും പ്രതികരിച്ചപ്പോഴാണ് തന്റെ ചിത്രത്തിന്റെ വിലയറിയാന്‍ കഴിഞ്ഞതെന്നും അപര്‍ണ പറഞ്ഞു.
മനുഷ്യസാമീപ്യം അനുഭവപ്പെട്ടാലുടന്‍ വാസസ്ഥലം മാറ്റുമെന്നതിനാല്‍ മരനായകളെ കണ്ടെത്തുക ദുഷ്‌കരം. പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീറാണ് കേരളത്തില്‍ ഇതിനുമുമ്പ് ഈ ജീവിയുടെ ചിത്രം പകര്‍ത്തിയിട്ടുള്ളത്. പാമ്പാടുംചോലയില്‍വച്ചാണ് ആദ്യമായി കണ്ടത്. പക്ഷേ, അന്ന് ചിത്രമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്, തേക്കടിയിലും നെല്ലിയാമ്പതിയിലും മൂന്നാറിലും അദ്ദേഹം ഇവയെ കണ്ടു. ഷോളയാര്‍ ഭാഗത്ത് ഇവയെ കണ്ടിട്ടുള്ളതായി നേരത്തെ ചില ആദിവാസികള്‍ പറഞ്ഞിരുന്നെങ്കിലും ഫോട്ടോ ലഭിക്കുന്നത് ആദ്യമാണെന്ന് നസീര്‍ പറഞ്ഞു.
കീരി വര്‍ഗത്തില്‍പ്പെടുന്നതാണ് മരനായ. കാഴ്ചയില്‍ മലയണ്ണാനെപ്പോലെ. പര്‍വതമേഖലയിലെ ചോലവനങ്ങളിലേ ഇവയ്ക്ക് അതിജീവനശേഷിയുള്ളൂ. കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

Wednesday, September 26, 2012
ചികിത്സകഴിഞ്ഞു; കടലാമകള്‍ വീണ്ടും കടലിലേക്ക്
നീലേശ്വരം:ഹാക്‌സ് ബില്ലും ഗ്രീന്‍ ടര്‍ട്ടിലും സുഖചികിത്സയ്ക്ക്‌ശേഷം കടലിലേക്ക്. നീലേശ്വരം നെയ്തലിന്റെ തൈക്കടപ്പുറത്തെ റസ്‌ക്യൂ ടാങ്കില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്ന കടലാമകളായ ഹാക്‌സ്ബില്ലും ഗ്രീന്‍ ടര്‍ട്ടിലുമാണ് തിരിച്ചുപോയത്.
മീന്‍ പിടിക്കുന്നതിനിടയില്‍ ബോട്ടുകളുടെ ഔട്ട്‌ബോര്‍ഡ് എന്‍ജിന്റെ പ്രൊപ്പല്ലര്‍ തട്ടി പുറന്തോടില്‍ മാരകമായ മുറിവേറ്റ നിലയിലാണ് ഈ കടലാമകള്‍ കരക്കടിഞ്ഞത്. കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഇവയെ കടലാമകളുടെ സംരക്ഷണകേന്ദ്രമായ നെയ്തലില്‍ എത്തിച്ചത്.
നെയ്തലിന്റെ റസ്‌ക്യൂ ടാങ്കില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് ഒരിക്കലും കടലിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത മൂന്നുകടലാമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ചികിത്സയിലുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും കൈകാലുകള്‍ മുറിവേറ്റ് നഷ്ടപ്പെട്ട ആമകള്‍ക്ക് കടലില്‍ ശക്തിയായി തുഴഞ്ഞ് സഞ്ചരിക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോഴും നെയ്തലിന്റെ സംരക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളെ വിരിയിച്ച് അയക്കുന്ന ദൗത്യത്തിലാണ് നെയ്തല്‍ പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ ഫോറസ്റ്റ് ഓഫീസ് പി.കെ.ആസിഫും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി.പ്രദീപുമാണ് കടലാമകളെ കടലിലേക്ക് വിട്ടത്. നെയ്തല്‍ പ്രവര്‍ത്തകരായ കെ.പ്രവീണ്‍ മാസ്റ്റര്‍, ടി.കെ.സനന്ദനന്‍, പി.കൃഷ്ണന്‍, കെ.സുനി, കെ.രാധാകൃഷ്ണന്‍, കെ.വി.സുഹാസ് എന്നിവര്‍ നേതൃത്വംനല്‍കി.
26 Sep 2012 Mathrubhumi Kasargod News

Saturday, September 22, 2012
ബ്രഹ്മഗിരി മലനിരകളില്‍നിന്ന് പുതുസസ്യം
കല്‍പറ്റ: കേരളത്തിന്റെ ജൈവ വൈവിധ്യ പട്ടികയിലേക്ക് ഒരു പുതിയ സസ്യത്തെക്കൂടി കണ്ടെത്തി. ശാസ്ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ വള്ളിച്ചെടിക്ക് 'കോംമ്പ്രീറ്റം റീകര്‍വേറ്റം' എന്നാണ് പേരിട്ടിരിക്കുന്നത്. ബ്രഹ്മഗിരി മലനിരകളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
'അകത്തേക്ക് വളഞ്ഞിരിക്കുന്നത്' എന്ന അര്‍ഥം വരുന്ന ലാറ്റിന്‍ പദമാണ് 'റികര്‍വേറ്റം'. സസ്യത്തിന്റെ പൂവിതളുകള്‍ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നതിനാലാണ് ഇങ്ങനെ നാമകരണം ചെയ്തത്. ചെടിയെക്കുറിച്ചുള്ള പഠനം അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് ബൊട്ടാണിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സസില്‍ പ്രസിദ്ധീകരണത്തിന് സ്വീകരിച്ചുകഴിഞ്ഞു.
പശ്ചിമഘട്ട മലനിരകളില്‍ കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ വള്ളിച്ചെടികളെ കുറിച്ചുള്ള പഠനത്തിലാണ് പുതുസസ്യത്തെ ബ്രഹ്മഗിരി മലനിരകളില്‍ കണ്ടെത്തിയത്. വയനാട് എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ഗവേഷകരായിരുന്ന കെ.എ. സുജന, സീനിയര്‍ സയന്റിസ്റ്റ് ഡോ. എം.കെ. രതീഷ് നാരായണന്‍, ഗവേഷണ കേന്ദ്രം മേധാവി ഡോ. എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.
കടുക്ക, താന്നിക്ക, ഇന്ത്യന്‍ ബദാം എന്നീ വാണിജ്യ പ്രാധാന്യമുള്ള വൃക്ഷങ്ങളുള്‍പ്പെടുന്ന 'കോംമ്പ്രീറ്റേസി' സസ്യകുടുംബ്ധിലെ അംഗമാണ് ഈ വള്ളിച്ചെടി. പിങ്ക് നിറത്തിലുള്ള മനോഹരമായ പൂക്കള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്. അലങ്കാര ചെടിയായും ഉപയോഗിക്കാം. നിത്യഹരിത വനങ്ങളിലാണ് സാധാരണയായി ഈ സസ്യത്തെ കണ്ടുവരുന്നത്.

Published on Fri, 09/21/2012 Madhyamam News
Monday, September 17, 2012
പുതുകാഴ്ചയായി ‘കറുമ്പന്‍ പുള്ളിപ്പുലി’യും ‘നീളന്‍ കരിമ്പുലി’യും
പാലക്കാട്: സൈലന്‍റ് വാലിയിലെ കരിമ്പുലിയും പറമ്പിക്കുളം കടുവാ സങ്കേതത്തിലെ നിറവ്യത്യാസമുള്ള കറുമ്പന്‍ പുള്ളിപ്പുലിയും അപൂര്‍വ കാഴ്ചയാകുന്നു.
ഏഴ് മാസം മുമ്പാണ് സൈലന്‍റ്വാലി ദേശീയ പാര്‍ക്കില്‍ ഏഴരയടിയോളം നീളമുള്ള കരിമ്പുലിയെ കണ്ടെത്തിയത്. പറമ്പിക്കുളം സങ്കേതത്തില്‍ നിറവ്യത്യാസമുള്ള പുള്ളിപ്പുലിയെ ആറ് മാസം മുമ്പ് കണ്ടെത്തി. എട്ടടിയോളമുള്ള പുലിയെ കാമറ ട്രാപ്പിലൂടെയാണ് കണ്ടെത്തിയത്.സാധാരണ പുലിയേക്കാള്‍ വ്യത്യസ്തനായ ഇതിന്‍െറ പുള്ളികള്‍ക്ക് ഇളം കറുപ്പ് നിറമാണ്. രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഇളംകറുപ്പ് നിറമുള്ള പുള്ളിമാനിനേയും കണ്ടെത്തിയിരുന്നു. അന്നത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ് കുമാറാണ് മാനിനെ ആദ്യം കാമറയില്‍ പകര്‍ത്തിയത്.
ദേശീയോദ്യാനമായ സൈലന്‍റ് വാലിയില്‍ കരിമ്പുലിയെ കണ്ടെത്തുന്നത് ആദ്യമായാണ്. ഏഴ് മാസം മുമ്പ് സൈലന്‍റ്വാലി സന്ദര്‍ശിക്കാനെത്തിയ മഹാരാഷ്ട്രാ ചീഫ് ജസ്്റ്റിസിനെയും കുടുംബത്തേയും സൈരന്ധ്രിയില്‍ എത്തിച്ച് മടങ്ങവെ വാഹനത്തിന്‍െറ ഡ്രൈവര്‍ എ.കെ. ഗോപിയാണ് കരിമ്പുലിയെ ആദ്യം റോഡോരത്ത് കാണുന്നത്.അദ്ദേഹം ഫോട്ടോ പകര്‍ത്തുകയും ചെയ്തു. പന്തേരപാരഡൈസ് എന്നറിയപ്പെടുന്ന കരിമ്പുലിയുടെ വാലിന് അസാധാരണ നീളമുണ്ടായിരുന്നതായി ഗോപി പറഞ്ഞു. സൈരന്ധ്രിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കരുതല്‍മേഖലയിലാണ് കരിമ്പുലിയെ കണ്ടത്. സൈലന്‍റ്വാലി കോര്‍ മേഖലയിലെ രണ്ട് കരിമ്പുലികളെ കൂടി മറ്റ് ചിലര്‍ കണ്ടതായും പറയുന്നു.
ജനിതകമാറ്റമാവാം പറമ്പിക്കുളം സങ്കേതത്തിലെ പുള്ളിപ്പുലിയുടെ നിറവ്യത്യാസത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മെലാനിന്‍െറ അളവ് കൂടിയതാവാം ഈ അപൂര്‍വപ്രതിഭാസത്തിന് കാരണമെന്ന് സൈലന്‍റ്്വാലി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോഷ്വാര്‍ പറഞ്ഞു.

17.9.2012 Madhyamam Online News
Sunday, September 16, 2012
ചിന്നാറില്‍ 'കള്ളിക്കുയിലിനെ' കണ്ടെത്തി
കൊച്ചി: കേരളത്തില്‍ അപൂര്‍വമായി കാണുന്ന സീര്‍ക്കീര്‍ മല്‍ക്കോഹ പക്ഷിയുടെ ചിത്രം ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തി. കള്ളിക്കുയില്‍ എന്നറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രനാമം 'ഫിനിക്കോസിയെസ് ലെഷിനോലിറ്റി' എന്നാണ്. ചാരനിറത്തിലുള്ള ഇവയുടെ കൊക്കുകള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. വരണ്ട മുള്‍ക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളിലും വിരളമായി കാണാറുണ്ട്. കൊച്ചി നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (സിഎന്‍എച്ച്എസ്) വനം വകുപ്പുമായി സഹകരിച്ച് ചിന്നാറില്‍ നടത്തിയ പക്ഷി നിരീക്ഷണ ക്യാമ്പിലാണ് സിര്‍ക്കീര്‍ മല്‍ക്കോഹയെ കണ്ടെത്തിയത്.
ചിന്നാറില്‍ നിന്നും കൂട്ടാറിലേക്കുള്ള വഴിയില്‍ വാച്ച് ടവറിനരികെ കണ്ടെത്തിയ പക്ഷിയെ അമ്പലമേട് സ്വദേശി വിഷ്ണു ശിവദാസ് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു . അപൂര്‍വമായ ഇനം നക്ഷത്ര ആമയേയും ഇവിടെനിന്നും കണ്ടെത്തി. പക്ഷിനിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുമടക്കം വിവിധ ജില്ലകളില്‍ നിന്നായി 17 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
16 Sep 2012 Mathrubhumi Eranamkulam News

Saturday, September 15, 2012
മാനത്തെ കാണാക്കുട
ഭാവി തലമുറകള്‍ക്കായി നമ്മുടെ ആകാശവുംഅന്തരീക്ഷവുമൊക്കെ കാത്തുസൂക്ഷിക്കാം എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ഓസോണ്‍ ദിനം കടന്നുവരുന്നത്. Protecting our atmosphere for generationsto come ഇതാണ് ഇത്തവണത്തെ ഓസോണ്‍ദിന സന്ദേശം. ഇത്തവണത്തെ ഓസോണ്‍ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ. മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം കൂടിയാണ് ഈ സെപ്റ്റംബര്‍ 16ന്.
1987 സെപ്റ്റംബര്‍ 16നു മോണ്‍ട്രിയലില്‍ വച്ചാണ് ഓസോണ്‍ പാളിയെ രക്ഷിക്കാനുള്ളഉടമ്പടിയില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചത്. യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) ആണ് ദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്. നമ്മള്‍ ചൂടുന്ന കുടയില്‍ തുളകള്‍ വീണാല്‍ എങ്ങനെയിരിക്കും? ഇൌ അവസ്ഥയിലാണിപ്പോള്‍ ഭൂമിയമ്മ. കത്തുന്ന സൂര്യന്റെ അഗ്നിവര്‍ഷത്തില്‍നിന്നു നമ്മെ കാത്തുരക്ഷിക്കുന്ന, നമ്മുടെ രക്ഷാകവചമായ ഓസോണ്‍ പാളിയില്‍ തുളകള്‍ വീണു കഴിഞ്ഞിരിക്കുന്നു. സിഎഫ്സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്ളോറോ ഫ്ലൂറോ കാര്‍ബണുകളാണ് ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന പ്രധാന വില്ലന്‍.
1920കളുടെ അവസാനം തോമസ് മിഡ്ഗ്ലേ (Thomas Midgley) കണ്ടുപിടിച്ച ഇൌ രാസവസ്തു മിറക്കിള്‍കെമിക്കല്‍ എന്നാണ് അക്കാലത്തു വാഴ്ത്തപ്പെട്ടത്. പിന്നീടങ്ങോട്ട് റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷനറുകളിലും ശീതീകാരിയായി വന്‍തോതില്‍ ഫ്രിയോണ്‍ പോലുള്ള സിഎഫ്സികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. 1970കളില്‍ പോള്‍ ക്രൂറ്റ്സണ്‍, ഷെര്‍വുഡ് റൌളണ്ട് മരിയോ മോളിന എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനങ്ങളാണ് ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പുറത്തു കൊണ്ടുവന്നത്. അദ്ഭുത രാസവസ്തുക്കള്‍ എന്നു വാഴ്ത്തിപ്പാടിയ സിഎഫ്സികളാണ് നമ്മുടെ രക്ഷാകവചത്തെ കാര്‍ന്നുതിന്നുന്നത്!
ക്ളോറോ ഫ്ലൂറോ കാര്‍ബണുകള്‍ക്കു പകരം ഉപയോഗിക്കാമെന്ന അവകാശ വാദവുമായി രംഗത്തെത്തിയ ഹൈഡ്രോ ക്ളോറോ ഫ്ലൂറോ കാര്‍ബണുകളും ഹൈഡ്രോ ഫ്ലൂറോ കാര്‍ബണുകളും ഓസോണ്‍ പാളിക്കു ദോഷം തന്നെയാണെന്നു തെളിഞ്ഞതോടെ അവയും ഒഴിവാക്കേണ്ട അവസ്ഥയാണ്. ഇവയ്ക്കു പകരം ഗ്രീന്‍ ഫ്രീസ് ഹൈഡ്രോകാര്‍ബണ്‍ ടെക്നോളജി ഉപയോഗിക്കാമെന്നാണു പുതിയ കണ്ടെത്തല്‍. 2020 ആകുമ്പോഴേക്കും രാജ്യാന്തരതലത്തില്‍ നിര്‍മിക്കുന്ന 80 ശതമാനത്തോളം റഫ്രിജറേറ്ററുകളിലും ഗ്രീന്‍ ഫ്രീസ് ടെക്നോളജി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണു ശാസ്ത്രജ്ഞര്‍പറയുന്നത്.
അപ്പോഴും ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പഴയ ശീതീകാരികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.
സീമ ശ്രീനിലയം മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ്
പണത്തിലും വലുതാണോ പ്രകൃതി
ഒറ്റക്കുത്തിന് തുളഞ്ഞതല്ല ഓസോണ്‍. വര്‍ഷങ്ങള്‍ നീണ്ട തുരക്കല്‍ വേണ്ടിവന്നു അത് ഈ പരുവത്തിലെത്തിച്ചെടുക്കാന്‍. അന്റാര്‍ട്ടിക്കയില്‍ വെയിലുകൊള്ളാനിറങ്ങിയ സായ്പിന്റെ പുറം പൊള്ളിയപ്പോഴാണ് സംഗതിയുടെ ഗൌരവം ലോകത്തിന് ബോധ്യമായത്. ഇത് 1982ല്‍. പിന്നെ മലവെള്ളംപോലെ അന്വേഷണപ്രളയം. ഒടുവില്‍ നാസയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ സത്യം കണ്ടെത്തി. അന്റാര്‍ട്ടിക്കയുടെ ആകാശത്തുള്ള ഓസോണ്‍ പുതപ്പിന് കട്ടി കുറഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ പിഞ്ഞിക്കീറിയിരിക്കുന്നു.
ഓസോണിലെ സുഷിരം എന്ന രോഗം ലോകശ്രദ്ധയിലേക്കു വരുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പുതന്നെ ഇങ്ങനെയൊരു രോഗം വരുമെന്നും അതിന് കാരണം ഇന്നതിന്നതാണെന്നുമൊക്കെ കണ്ടെത്തിയിരുന്നു. രോഗകാരണത്തെക്കുറിച്ചുള്ള ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് 1974ല്‍ നേച്ചര്‍ മാഗസിനിലാണ്. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഷെര്‍വുഡ് റൌലാണ്ട്, മാരിയോ മൊളീന എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍ (സിഎഫ്സി) ഓസോണിനെ നശിപ്പിക്കും എന്നു കാര്യകാരണ സഹിതം വാദിച്ചിരുന്നു. പ്രതികരണ ശേഷിയില്ലാത്ത പാവത്താനായിട്ടാണ് അതുവരെ ലോകം സിഎഫ്സിയെ കണ്ടിരുന്നത്. \'എനിക്കറിയാമായിരുന്നു ഇവന് ആകാശത്ത് അടങ്ങിയൊതുങ്ങി ഇരിക്കാനാവില്ലെന്ന് -റൌലാണ്ട് അന്നേ പറഞ്ഞുവച്ചു. ഫ്രിഡ്ജിലും എസിയിലുമൊക്കെ ശീതീകാരിയായി ഉപയോഗിക്കുന്ന ഒരു പാവം നിര്‍ഗുണന്‍ എന്നു കരുതിയിരുന്ന സിഎഫ്സി വില്ലനായി മാറിയത് ഈ ലേഖനത്തോടെ കാര്യങ്ങള്‍ക്കു ചൂടുപിടിച്ചു. വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായി. കാരണം വ്യാവസായിക വിപ്ലവത്തിന്റെ ഐസ്ക്രീമും കഴിച്ച് യൂറോപ്പ് എസി മുറിയിലിരിക്കുന്ന കാലമായിരുന്നു അത്. സിഎഫ്സിയാകട്ടെ ആ വ്യവസായ വിപ്ലവത്തിലെ മുഖ്യപോരാളിയും.
എന്നാല്‍ യൂറോപ്പിലെ ഹെയര്‍സ്പ്രേ ഉപയോഗം ചിലിയില്‍ സ്കിന്‍ ക്യാന്‍സറിനു കാരണമാകുന്ന തരത്തില്‍ ഓസോണിന് പ്രശ്നം ബാധിച്ചു തുടങ്ങിയപ്പോള്‍ യൂറോപ്പിനും മറ്റുവഴിയൊന്നുമില്ലാതായി.
അങ്ങനെയാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വിജയിച്ച രാജ്യാന്തര ഉടമ്പടിയെന്ന് മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിശേഷിപ്പിച്ച മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ആവിര്‍ഭാവം. 1987ല്‍ രൂപംകൊണ്ട ഉടമ്പടിയുടെ പ്രധാന ലക്ഷ്യം തന്നെ ഓസോണ്‍ സംരക്ഷിക്കുക, സിഎഫ്സിയുടെ ഉപയോഗം നിര്‍ത്തുക എന്നതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും ബ്രീട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറും ഒപ്പിട്ടതോടെ സംഗതി ഹിറ്റായി. അന്ന് 24 രാജ്യങ്ങളാണ് ഉടമ്പയില്‍ തുല്യം ചാര്‍ത്തിയത്.
ഇന്ത്യക്കാരുടെ മുടിഞ്ഞ തീറ്റയാണ് ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കുന്നതെന്ന് ഒരു അമേരിക്കന്‍ പ്രസിഡന്റ് തട്ടിവിട്ടതുപോലെ തന്നെ, വികസ്വര രാജ്യങ്ങളുടെ വികസന ആര്‍ത്തിയാണ് ഓസോണ്‍ ശോഷണത്തിന് പ്രധാന കാരണമെന്നായിരുന്നു യൂറോപ്പ് വാദിച്ചത്. സത്യത്തില്‍ 1985ല്‍ വികസ്വര രാഷ്ട്രങ്ങളുടെ സിഎഫ്സി ഉപഭോഗം 16 ശതമാനം മാത്രമായിരുന്നു. യൂറോപ്പും അമേരിക്കയും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളുടേതാകട്ടെ 67 ശതമാനവും.
സിഎഫ്സി ഉപഭോഗം കുറയ്കണമെന്ന വാദം തങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്കു തുരങ്കം വയ്ക്കാനാണെന്നാണ് പല വികസ്വര രാഷ്ട്രങ്ങളും ചിന്തിച്ചത്. പത്തുമുപ്പതുവര്‍ഷം എസിയുടെ തണുപ്പിലിരുന്നു സുഖിച്ചവര്‍ ഇന്നലെ വാങ്ങിയ തങ്ങളുടെ എസിയില്‍ കണ്ണുവയ്ക്കുന്നത് അവര്‍ക്കു സഹിക്കാനായില്ല.
ചേരിയില്‍ ജീവിക്കുന്ന മനുഷ്യരോട് വായുവും വെള്ളവും മലിനീരകരിക്കരുത് എന്ന് എങ്ങനെയാണ് ഞാന്‍ പറയുക എന്ന ഇന്ദിരാഗാന്ധിയുടെ സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ചോദ്യമാണ് വികസ്വര രാജ്യങ്ങള്‍ ഒന്നാകെ ഏറ്റുപിടിച്ചത്. വ്യവസായ വല്‍ക്കരണത്തിന്റെ പാതയിലായരുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്ക് സിഎഫ്സിയെ മാറ്റിനിര്‍ത്തുന്നത് ചിന്തിക്കാനാവില്ലായിരുന്നു. പിന്നീടങ്ങോട്ട് ഒത്തു തീര്‍പ്പുകളുടെ കാലമായിരുന്നു. ചര്‍ച്ചകളും ഉച്ചകോടികളും വട്ടമേശ സമ്മേളനങ്ങളും ചായകുടിയും പൊടിപൊടിച്ചു. ലോകമുതലാളിമാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയിലായിരുന്നു എല്ലാവരുടെയും കണ്ണ് എന്നതായിരുന്ന സത്യം. 1990ല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പിട്ടവരുടെ എണ്ണം 54 ആയെങ്കിലും ഇന്ത്യയും ചൈനയും അപ്പോഴും മടിച്ചു നില്‍ക്കുകയായിരുന്നു. നഷ്ടപരിഹാരത്തുകയല്ല, അറിവും സാങ്കേതിക വിദ്യയും കൈമാറുകയാണ് വേണ്ടതെന്നായിരുന്ന ഇന്ത്യുടെ വാദം. പക്ഷേ ലേലം വിളികള്‍ക്കൊടുവില്‍ നഷ്ടപരിഹാരത്തുക 240 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയപ്പോള്‍ നമ്മളും കവാത്ത് മറന്നു. 1992 സെപ്റ്റംബര്‍ 17ന് ഇന്ത്യ ഒപ്പുവച്ചു. പ്രകൃതിയായിരുന്നില്ല പണം തന്നെയായിരുന്നു നമ്മുടെയും പ്രധാന പരിഗണന. 2010ല്‍ സിഎഫ്സി ഉപഭോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നായിരുന്ന അന്ന് ഇന്ത്യ നല്‍കിയ വാക്ക്. പക്ഷേ എന്തു പറയേണ്ടൂ, ഇന്ന് ലോകത്തെ സിഎഫ്സി ഉത്പാദന- ഉപഭോഗ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈന തന്നെ ഇവിടെയും മുന്‍പില്‍.
മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ആദ്യഘട്ടത്തില്‍ തന്നെ ഒപ്പുവച്ച അമേരിക്ക 2012ല്‍ എത്തുമ്പോള്‍ വ്യവസായ ലോബികള്‍ക്കു വഴങ്ങി പുകനിയമം (സ്മോഗ് റൂള്‍) ഇളവു ചെയ്തിരിക്കുന്നു. എല്ലാവരും കൂടി നമ്മുടെ പൊക കണ്ടേ അടങ്ങൂ എന്നു തോന്നുന്നു.
മനോരമ ഓണ്‍ലൈന്‍ ഓസോണ്‍ ദിനം സ്പെഷല്‍
Labels:
ജീവലോകം,
നാട്ടറിവ്,
മലിനീകരണം,
വാര്‍ത്ത,
വിഞ്ജാനം
Wednesday, September 12, 2012
ശുശ്രൂഷിക്കാന്‍ സംവിധാനങ്ങളില്ല ഒറ്റക്കല്ലില്‍ എത്തിച്ച മ്ലാവും ചത്തു
തെന്മല: വനത്തില്‍നിന്ന് പരിക്കുകളോടെ എത്തിക്കുന്ന മാനുകളെയും മ്ലാവുകളെയും ശുശ്രൂഷിക്കാന്‍ ഒറ്റക്കല്‍ മാന്‍ പുനരധിവാസകേന്ദ്രത്തില്‍ (മാന്‍ പാര്‍ക്ക്) സംവിധാനങ്ങളില്ല. നെടുമ്പാറയില്‍നിന്ന് പിടികൂടി ഒറ്റക്കല്ലില്‍ എത്തിച്ച മ്ലാവ് ചൊവ്വാഴ്ച ചത്തതാണ് അവസാനസംഭവം.
വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് ജീവികളെയെങ്കിലും ശുശ്രൂഷയ്ക്കായി ഇവിടെ എത്തിക്കാറുണ്ട്. 1999ല്‍ തുടങ്ങിയ ഈ പുനരധിവാസകേന്ദ്രത്തില്‍ ഇത്തരത്തില്‍ എത്തിച്ച മ്ലാവോ മാനോ ഒന്നും രക്ഷപ്പെട്ടിട്ടില്ല. പ്രത്യേകം തീര്‍ത്ത ഇരുമ്പുകൂട്ടില്‍ ഇവയെ വിടുകമാത്രമാണ് ചെയ്യുന്നത്. ഡോക്ടറുടെ സേവനമോ മറ്റ് പരിചരണങ്ങളോ ഗുരുതരാവസ്ഥയില്‍ എത്തുന്ന ഈ മിണ്ടാപ്രാണികള്‍ക്ക് ലഭിക്കാറില്ല.
12 മാനുകളും 6 മ്ലാവുകളും പുനരധിവാസകേന്ദ്രത്തിലുണ്ട്. വനംവകുപ്പിന്റെ അധീനതയിലുള്ള ഇവിടെ ഈ ജീവികളെ ശുശ്രൂഷിക്കാനായി ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്.
നെടുമ്പാറയില്‍ തോട്ടില്‍ അവശനിലയില്‍ വന്നുനിന്ന 6 വയസ്സുള്ള ആണ്‍ മ്ലാവിനെ തെന്മല ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ തിങ്കളാഴ്ച വൈകിട്ടാണ് ഒറ്റക്കല്ലില്‍ കൊണ്ടുവിട്ടത്. വനംവകുപ്പിന്റെ ഡോക്ടറുടെ സേവനം തേടിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ ചത്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവ് ചെയ്തു. ദയനീയാവസ്ഥയില്‍ എത്തുന്ന ജീവികള്‍ക്ക് ഡോക്ടറുടെ സേവനത്തിന് ഏറെ കാത്തിരിക്കേണ്ടിവരും. മാസങ്ങള്‍ക്കുമുമ്പ് ആര്യങ്കാവില്‍നിന്ന് ഇവിടെയെത്തിച്ച മാന്‍ കഴുത്തിലെ മുറിവില്‍ പുഴുവരിച്ച് ആഴ്ചകള്‍ക്കുശേഷം ചത്തിരുന്നു.
തിരുവനന്തപുരം മൃഗശാലയില്‍നിന്ന് എത്തിച്ച മാനുകളും മ്ലാവുകളുമാണ് ഇവിടെയുള്ളത്. ഇവയും വേണ്ടത്ര ശുശ്രൂഷകിട്ടാതെ ചത്തൊടുങ്ങുന്നതായി പരാതിയുണ്ട്. എന്നാല്‍ വനംവകുപ്പ് ഡോക്ടറുടെ മുഴുവന്‍ സമയ സേവനം ഒറ്റക്കല്ലിനെപ്പോലുള്ള ചെറു പുനരധിവാസകേന്ദ്രങ്ങളില്‍ ലഭ്യമാക്കാന്‍ നിലവിലെ സാഹചര്യങ്ങളില്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Posted on: 12 Sep 2012
Wednesday, September 5, 2012
അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി
തൃശൂര്‍: തൊടുപുഴ തൊമ്മന്‍കുഞ്ഞ് വെള്ളച്ചാട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി. ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിയെന്ന് കരുതിയ ക്രിപ്റ്റോത്തില എന്ന ചിലന്തിയെയാണ് കണ്ടെത്തിയതെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുധീര്‍കുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മ്യൂസിയത്തില്‍ ഇതിനെ സൂക്ഷിച്ചിരിക്കുകയാണ്. ചിലന്തികളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് എറണാകുളം വരാപ്പുഴ സ്വദേശിയായ ഡോ. സുധീര്‍കുമാര്‍. തൊമ്മന്‍കുഞ്ഞ്വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇക്കഴിഞ്ഞ 27നാണ് പോയത്. ഇതിനിടെ യാദൃച്ഛികമായാണ് കുറ്റിക്കാട്ടില്‍ മണ്ണില്‍ ഇലകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന അപൂവ ചിലന്തിയെ കണ്ടത്. ഈ കണ്ടെത്തല്‍ അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് അരാക്കനോളജിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചതായും ഡോ. സുധീര്‍കുമാര്‍ പറഞ്ഞു.
1890ല്‍ ബ്രിട്ടീഷുകാരനായ ചിലന്തി ഗവേഷകന്‍ ഡോ. പൊകോക്കാണ് കൊടൈക്കനാലില്‍ ഈ അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തിയത്. ആണ്‍ചിലന്തിയെയാണ് അന്ന് കണ്ടത്. ഇതിനു ശേഷം ഇപ്പോഴാണ് ഇത്തരത്തിലുള്ള ചിലന്തിയെ കണ്ടെത്തുന്നതെന്ന് ഡോ. സുധീര്‍കുമാര്‍ പറയുന്നു.
വെളുത്ത നിറത്തില്‍ ത്രികോണാകൃതിയിലുള്ള മുട്ടസഞ്ചി ഇവയുടെ പ്രത്യേകതയാണ്. കണ്ടുപിടിക്കാന്‍ സാധ്യമല്ലാത്തവ എന്നാണ് 'ക്രിപ്റ്റോത്തില' എന്ന വാക്കിനര്‍ഥം. ഒരു ചെറിയ വണ്ടിന്റെ വലുപ്പം മാത്രമാണുള്ളത്. ചീഞ്ഞുകൊണ്ടിരിക്കുന്ന ഇലകള്‍ക്കിടയില്‍ കാണുന്ന പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം. മണ്ണില്‍ അലിഞ്ഞുചേരുന്ന ഇലകള്‍ക്കിടയിലാണ് ഇതിനെ കാണുക. മണ്ണിന്റെ നിറമായതിനാല്‍ കണ്ടെത്തുക എളുപ്പവുമല്ല.
ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തോട് അനുബന്ധിച്ചുള്ള മ്യൂസിയത്തില്‍ നാനൂറോളം ചിലന്തികളെ സൂക്ഷിച്ചിട്ടുണ്ട്.

5.9.2012 deshabhimani News
Wednesday, August 29, 2012
പ്രളയം: അസമില്‍ 631 മൃഗങ്ങള്‍ ചത്തു
ന്യൂഡല്‍ഹി: ഈയിടെയുണ്ടായ പ്രളയത്തില്‍ അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ 631 വന്യമൃഗങ്ങള്‍ ചത്തതായി വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജ്യസഭയെ അറിയിച്ചു. കാസിരംഗയില്‍ ചത്തമൃഗങ്ങളില്‍ 19 കാണ്ടാമൃഗങ്ങളും ഉള്‍പ്പെടും. രാജ്യസഭയ്ക്ക് എഴുതി തയ്യാറാക്കിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജൂണ്‍ - ജൂലൈ മാസത്തിലാണ് അസമില്‍ പ്രളയമുണ്ടായത്.
More Photos >>
More Photos >>
Tuesday, August 28, 2012
ഓണാശംസകള്‍ കൈമാറാം
•.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸
"നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ ഓണാശംസകള്‍ കൈമാറൂ...."
ഓണാശംസകള്‍ കൈമാറാം
•.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸•.¸¸.•♥´¨`♥•.¸
മലയാളികളുടെ മഹോത്സവമാണ് ഓണം. മാനുഷരെല്ലാവരും ഒന്നുപോലെയായിരുന്ന മാവേലിനാട്ടിന്റെ മധുരചിത്രം. ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍, വിനോദങ്ങളില്‍... എല്ലാം....
ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്.
ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്.
"നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ ഓണാശംസകള്‍ കൈമാറൂ...."
Saturday, August 25, 2012
കണ്ണൂരില്‍നിന്ന് പുതിയൊരു പുഷ്‌പിതസസ്യം
കല്പറ്റ: പുഷ്പിത സസ്യങ്ങളുടെ കുടുംബത്തിലേക്ക് കണ്ണൂരില്‍നിന്ന് പുതിയ അതിഥി. എരിയോകോളേസി സസ്യകുടുംബത്തില്‍പ്പെട്ട പുതിയ ചെടി കാനായി കാനത്തെ ചെങ്കല്‍മേഖലയിലാണ് കണ്ടെത്തിയത്. വെളുത്ത സുന്ദരപുഷ്പങ്ങളുള്ള സസ്യത്തിന് 'എരിയ കോളണ്‍ കണ്ണൂരന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്.
എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയത്തിന്റെ നേതൃത്വത്തിലുള്ള പഠനസംഘമാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. എറണാകുളം മാലിയങ്കര എസ്.എന്‍.എം. കോളേജിലെ ഡോ. സി.എന്‍. സുനില്‍, പയ്യന്നൂര്‍ കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫസര്‍ ഡോ. എം.കെ. രതീഷ് നാരായണന്‍, സ്വാമിനാഥന്‍ ഗവേഷണനിലയം വയനാട് കേന്ദ്രത്തിലെ എം.കെ. നന്ദകുമാര്‍, ജയേഷ് പി.ജോസഫ്, ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ കെ.എ. സുജന എന്നിവരാണ് സംഘത്തിലുള്ളത്.
എരിയോ കോളേസി വിഭാഗത്തില്‍പ്പെടുന്ന 400 തരം സസ്യങ്ങളെയാണ് നേരത്തേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്നു സ്പീഷിസുകള്മാത്രമാണ് ഇലയും തണ്ടും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. നാലാമതായി കണ്ടെത്തിയതാണ് എരിയകോളണ്‍ കണ്ണൂരന്‍സ്.
ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് രാജ്യാന്തര പ്രസിദ്ധീകരണമായ തായ്‌വാനിയയുടെ സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. സപ്തംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള കാലത്താണ് എരിയ കോളണ്‍ കണ്ണൂരന്‍സ് പുഷ്പിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 200 മീറ്റര്‍ ഉയരത്തിലുള്ള ചെങ്കല്‍മേഖലയിലെ ഒഴുക്കുള്ള വെള്ളത്തിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്. കൂട്ടമായി വളരുന്ന സസ്യവിഭാഗമാണിത്. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലുള്ള കാനായികാനം ചെങ്കല്‍കുന്നുകള്‍ ഒട്ടേറെ അപൂര്‍വ സസ്യജന്തുവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയാണ്. എന്നാല്‍ ഇവിടത്തെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നതായും പഠനറിപ്പോര്‍ട്ടിലുണ്ട്.

25 Aug 2012 Mathrubhumi News ടി.എം. ശ്രീജിത്ത്
Wednesday, August 22, 2012
കുപ്പിപ്പാല്‍ കുടിക്കാനൊന്നും ബൊമ്മക്കിളിയെ കിട്ടില്ല!
കുഴല്‍മന്ദം: അമ്മക്കിളി പെറ്റമ്മയുടെ മുലപ്പാല്‍ കുടിച്ചുരസിക്കുമ്പോള്‍ ബൊമ്മക്കിളി എങ്ങനെ കുപ്പിപ്പാല്‍ കുടിക്കും? വാശിമൂത്ത ബൊമ്മക്കിളി മറ്റൊരു 'പെറ്റമ്മ'യെ കണ്ടെത്തി പാല്‍ കുടിക്കാന്‍ തുടങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമായി.അമ്മക്കിളിയും ബൊമ്മക്കിളിയും ഇരട്ടപിറന്ന രണ്ട് ആട്ടിന്‍കുട്ടികളാണ്. തേങ്കുറുശ്ശി കയറംകുളം വി.എം.ആര്‍. നിവാസില്‍ ബാലന്റെ വീട്ടിലാണ് ഇവരുടെ ജനനം. രണ്ടുകുട്ടികള്‍ക്ക് വേണ്ടത്ര പാല്‍ തള്ളയാട് ചുരത്തിയില്ല. വീട്ടുടമയായ ബാലന്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങി.
പെണ്‍കുട്ടിയായ അമ്മക്കിളി തള്ളയാടിന്റെ പാല്‍ കുടിക്കട്ടെ. ആണ്‍കുട്ടിയായ ബൊമ്മക്കിളിക്ക് കുപ്പിപ്പാല്‍ നല്‍കാം. അങ്ങനെ അമ്മക്കിളി തള്ളയുടെ പാല്‍ കുടിക്കാന്‍ തുടങ്ങി. പാവം ബൊമ്മക്കിളിക്ക് കുപ്പിപ്പാല്‍ തീരെ ഇഷ്ടപ്പെട്ടില്ല. കുപ്പിപ്പാല്‍ കുടിക്കാന്‍ കൂട്ടാക്കാതിരുന്ന ബൊമ്മക്കിളിയെ രക്ഷിക്കാന്‍ ബാലന്‍ കണ്ടെത്തിയത് ആടിനെ പട്ടിയാക്കുന്ന ഒരു സൂത്രവിദ്യയാണ്.
ബാലന്റെ വീട്ടിലെ മണി എന്ന പട്ടി പ്രസവിച്ചിട്ട് അധികനാളായില്ല. അതിന്റെ ഓമനക്കുഞ്ഞുങ്ങളെ നാട്ടുകാര്‍ എടുത്തുകൊണ്ടുപോയിരുന്നു. കുഞ്ഞുങ്ങളില്ലാതെ ചുരത്തിയ പാലുമായി നട്ടംതിരിഞ്ഞ മണിയുടെ അടുത്തേക്ക് ബാലന്‍ ബൊമ്മക്കിളിയെ വിട്ടു. ബൊമ്മക്കിളി ഇച്ഛിച്ചതും പാല്, ബാലന്‍ കല്പിച്ചതും പാല്! മണിക്കാണെങ്കില്‍ മുലപ്പാലൊഴിഞ്ഞതിന്റെ ആശ്വാസവും.ഇപ്പോള്‍ ഒരുമാസമായി പട്ടിയമ്മയുടെ പാല്‍കുടിച്ചാണ് കുഞ്ഞാട് വളരുന്നത്.സൂത്രം ഫലിച്ച സന്തോഷത്തിലാണ് ടെയ്‌ലറായ ബാലന്‍. സന്തോഷംപങ്കിടാന്‍ ഭാര്യ ഇന്ദിരയും അമ്മ മീനാക്ഷിയും ഒപ്പമുണ്ട്.
22 Aug 2012 Mathrubhumi News

Tuesday, August 7, 2012
വരള്‍ച്ച നേരിടാന്‍ ഗിര്‍ വനം
മണ്‍സൂണ്‍ ചതിച്ചതോടെ വരള്‍ച്ചാ ഭീഷണി നേരിടാന്‍ നാടൊരുങ്ങും മുന്‍പേ കാടൊരുങ്ങുന്നു. സിംഹങ്ങള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ പ്രധാന ദേശീയോദ്യാനമായ ഗിര്‍ വനത്തിലാണ് വരാന്‍പോകുന്ന വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പദ്ധതികള്‍ ഒരുങ്ങുന്നത്. വനത്തിലെ 400 കേന്ദ്രങ്ങളില്‍ ചെറിയ ചെക്ക്ഡാമുകള്‍ ഒരുക്കി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കടുത്ത വേനല്‍ക്കാലത്തു മാത്രം ചെയ്യാറുണ്ടായിരുന്ന ഈ ക്രമീകരണം ഇപ്പോള്‍ വര്‍ഷം മുഴുവന്‍ തുടരേണ്ടിവരുമെന്നാണ് വനം പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീപ് കുമാര്‍ നന്ദ പറയുന്നത്.
വെള്ളം കോരി ഒഴിച്ചും ട്രാക്ടറില്‍ വെള്ളം കൊണ്ടുവന്നും സോളാര്‍ പമ്പുകള്‍, വിന്‍ഡ് പമ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തും ചെക്ക്ഡാമുകള്‍ നിറയ്ക്കാനാണു പദ്ധതി. വനത്തിലൂടെയും പരിസരങ്ങളിലൂടെയും കടന്നുപോകുന്ന നദികളും കൈവഴികളുമെല്ലാം വറ്റിവരണ്ടുതുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ കൃത്രിമ കുളങ്ങളും മറ്റും നിര്‍മിക്കാനും ആലോചിക്കുന്നതായി നന്ദ പറഞ്ഞു. ഒടുവിലത്തെ വന്യജീവി സെന്‍സസ് പ്രകാരം 411 ഏഷ്യന്‍ സിംഹങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വന്യജീവികളുടെ ആവാസ സ്ഥാനമാണ് ഗിര്‍ വനം.

എന്‍.പി.സി. രംജിത manoramaonline environment
നിലമ്പൂരില്‍ സസ്യ ഉദ്യാനം തുറന്നു
നിലമ്പൂര്‍: നിലമ്പൂരില്‍ കേരളവനം ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള സസ്യവര്‍ഗീകൃത ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പൊതുജനങ്ങള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍ക്കും ഗവേഷണകുതുകികള്‍ക്കും ഏറെ പ്രയോജനപ്രദമായ ഉദ്യാനം, വനഗവേഷണകേന്ദ്രത്തോടു ചേര്‍ന്നുള്ള തേക്കുമ്യൂസിയത്തിനു പിറകിലെ ജൈവ വിഭവ ഉദ്യാനത്തിനു സമീപമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് സസ്യങ്ങളെ വര്‍ഗീകരണാത്മകമായ രീതിയില്‍ ക്രമീകരിച്ച് ഉദ്യാനം രൂപകല്‍പന ചെയ്തതെന്ന് വനഗവേഷണകേന്ദ്രം നിലമ്പൂര്‍ ഉപകേന്ദ്രത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്‍ ഡോ. യു.എം ചന്ദ്രശേഖര 'മാതൃഭൂമി'യോട് പറഞ്ഞു.
ഒരു പ്രത്യേക പ്രദേശത്തെ ജൈവ വൈവിധ്യ സമ്പത്ത്തിട്ടപ്പെടുത്താനും ജൈവവൈവിധ്യങ്ങള്‍ മുന്‍കൂട്ടി പറയാനും ശാസ്ത്രീയമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ജൈവ വൈവിധ്യം തിരിച്ചറിയാനുമാണ് വര്‍ഗീകൃതമായ ഈ ഉദ്യാനം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. സസ്യങ്ങളെ സംരക്ഷിക്കാനും സസ്യശാസ്ത്രം പഠിപ്പിക്കാനുമുള്ള ഔദ്യോഗിക കേന്ദ്രമായിത്തന്നെ ഇതറിയപ്പെടും. പുതിയ സസ്യങ്ങളെ പൊതുസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടാനും കേന്ദ്രം ഉപകാരപ്പെടും.
127 വ്യത്യസ്ത പുഷ്പിക്കുന്ന സസ്യകുടുംബത്തിലെ അഞ്ഞൂറ് സസ്യഇനങ്ങളാണ് ഉദ്യാനത്തിലുള്ളത്. ഓരോ കുടുംബത്തിനും അടുത്തായി അവയെ വിശദീരിക്കുന്ന അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സഹായികളുടെ സാന്നിധ്യത്തില്‍ ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ചെടികളെയും പുഷ്പങ്ങളെയും ഫലങ്ങളെയും കുറിച്ച് വിശദീകരണം നല്‍കും.
തേക്ക് മ്യൂസിയത്തിന്റെ സമീപത്തായി ഗിഫ്റ്റ് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് നിര്‍മാണത്തിലാണ്. നിലവിലെ ഉദ്യാനത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ വാട്ടര്‍ടാങ്കിന്റെ മുകളില്‍ ഒരു വാച്ച്ടവര്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു.
07 Aug 2012 Mathrubhumi Malappuram News

Monday, August 6, 2012
ഇന്ന് ഹിരോഷിമ ദിനം
ജപ്പാന്‍റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.
എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തിന്‍റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി.
മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം.
ആറ്റം ബോംബ് സ്ഫോടനത്തിന് ശേഷം ലോകം ഒരു പാട് മുന്നോട്ട് പോയി.ഇനിയും ഹിരോഷിമകളും നാഗസാക്കികളും ആവര്‍ത്തിക്കാതിരിക്കാന്‍ പല സംഘടനകളും സംവിധാനങളും നിലവില്‍ വന്നു.പക്ഷേ അവയെ എല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് രാജ്യങ്ങള്‍ ആയുധ പന്തയം പൂര്‍വ്വാധികം ശക്തമാക്കി.അതും ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പന്തയം വയ്ക്കുന്നത്.ഈ അടുത്ത് ഒരു ദിവസം പുറത്ത് വന്ന ഒരു കണക്ക് പ്രകാരം പാകിസ്താന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധ ശേഖരം ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം ഉള്ള രാജ്യം അമേരിക്ക തന്നെ.പ്രസ്തുത ലിസ്റ്റിന്റെ വാലറ്റത്ത് വരുന്ന ബാക്കി രാജ്യങ്ങളുടെ മൊത്തം ആണവായുധ ശേഖരം അമേരിക്കയോളം എത്തുന്നില്ല.എന്നിട്ടാണവര്‍ ഉത്തര കൊറിയയും ഇറാനും അണുവായുധം വികസിപ്പിക്കുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് നേരെ മീശ പിരിക്കുന്നത്.ലോക സമാധാനത്തിനായി നിലവില്‍ വന്ന ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു. ഈ അനീതി അവസാനിക്കുന്നത് വരെ ലോകത്ത് സമാധാനം പുലരുക എന്നത് വെറും സ്വപ്നം മാത്രമായി നില്‍ക്കുകയേ ഉള്ളൂ.
ഈ ഹിരോഷിന്മ ദിനത്തിലും ലോകം അന്നത്തെ രക്ത സാക്ഷികളെ കണ്ണീരോടെ ഓര്‍മ്മിക്കുന്നു.ഒന്ന് ഈ ഭൂമിയിലൂടെ തുള്ളിച്ചാടാന്‍ പോകാതെ പോയ ബാല്യങ്ങള്‍,കൌമാരത്തിന്റെ ചാപല്യങ്ങള്‍ മുഴുവനാക്കാന്‍ പറ്റാതെ പോയ യുവത,ദാമ്പത്ത്യത്തിന്റെ മധു നുകരാന്‍ കഴിയാതെ പോയ നവദമ്പതികള്‍,വയസ്സുകാലം കുട്ടികളോടൊത്ത് ചിലവിടാന്‍ കഴിയാതെ പോയ വൃദ്ധജനം,ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത ജന്തുജാലങ്ങള്‍...അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തം സമ്മാനിച്ചുകൊണ്ട് ആ ദിനങ്ങള്‍ കടന്നുപോയി.ലോകം ഭീതിയോടെ ഇനിയും അവയെ പ്രതീക്ഷിച്ചു കൊണ്ട് ഈ ദിനവും കടന്നു പോകുന്നു.
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തില്‍ മരിച്ചവര്‍ക്കും മരിക്കാതെ, മരിച്ചു ജീവിച്ചവര്‍ക്കും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്....
Saturday, August 4, 2012
ആറ്റന്‍ബറോയുടെ പേരിലൊരു ചിലന്തി
തലമുറകളെ പ്രകൃതിയുടെ മഹാരഹസ്യങ്ങള്‍ പഠിപ്പിച്ച വ്യക്തിത്വമാണ് ഡേവിഡ് ആറ്റന്‍ബറോ. ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആഹ്ലാദം പകരുന്ന ഒരു വാര്‍ത്ത ഓസ്‌ട്രേലിയിയില്‍ നിന്ന്. പുതിയതായി കണ്ടെത്തിയ ഒരു ചെറുചിലന്തിക്ക് ആറ്റന്‍ബറോയുടെ പേര് നല്‍കിയിരിക്കുന്നു.
'പ്രിഥോപാല്‍പ്പസ് ആറ്റന്‍ബറോയി' (Prethopalpus attenboroughi) എന്ന ചിലന്തിയുടെ വലിപ്പം ഒരു മില്ലീമീറ്ററില്‍ അല്‍പ്പം കൂടുതലേ വരൂ. ക്വീന്‍സ്‌ലന്‍ഡിന് വടക്ക് ഹോന്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ജീവിയാണിത്.
പ്രകൃതി ശാസ്ത്രജ്ഞനും ലോകപ്രശസ്ത ടെലിവിഷന്‍ അവതാരകനുമായ ആറ്റന്‍ബറോ ഈ തരത്തില്‍ ആദരിക്കപ്പെടുന്നത് ആദ്യമായല്ല. 38 കോടി വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ഒരു മത്സ്യത്തിന്റെ ഫോസിലിന് 'മാറ്റര്‍പിസ്‌കിസ് ആറ്റന്‍ബറോയി' എന്ന് മുമ്പ് പേരിട്ടിട്ടുണ്ട്.
'ഒരു ജീവിവര്‍ഗത്തിന് നിങ്ങളുടെ പേര് ലഭിക്കുകയെന്നത്, ശാസ്ത്രസമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഇക്കാര്യത്തില്‍ എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്'-പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ചടങ്ങില്‍ ആറ്റന്‍ബറോ പറഞ്ഞു.
'ഗോബ്ലിന്‍ ചിലന്തി' (Goblin spider) എന്നാണ് പുതിയതായി കണ്ടെത്തിയ ജീവി അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടായി ജീവശാസ്ത്രലോകത്തെ രഹസ്യങ്ങള്‍ ടെലിവിഷന്‍ വഴി തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ആറ്റന്‍ബറോ നടത്തുന്ന ശ്രമങ്ങളുടെ അംഗീകാരമായാണ്, പുതിയ ചിലന്തിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

04.8.2012 Mathrubhumi News
Friday, July 27, 2012
നായ്ക്കളുടെ കടിയേറ്റ പുള്ളിമാന് ചികിത്സ
എടക്കര: നായ്ക്കളുടെ കടിയേറ്റ് ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാനെ ചികിത്സ നല്‍കി വനപാലകര്‍ വനത്തില്‍ വിട്ടു. മുണ്ടപ്പെട്ടി നടുപ്പൊട്ടിയിലാണ് രാവിലെ പുള്ളിമാനെ പരിക്കുകളോടെ നാട്ടുകാര്‍ കണ്ടത്. വലത് കാലിന്റെ തുടയ്ക്ക് നായ്ക്കളുടെ കടിയേറ്റ് വീണുകിടക്കുകയായിരുന്നു. വനപാലകര്‍ മാനിനെ വനംവകുപ്പിന്റെ ജീപ്പില്‍ കരിയം മുരിയം വനത്തിന്റെ ഔട്ട്‌പോസ്റ്റിലെത്തിച്ചു. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ ഡി. രാമചന്ദ്രന്‍ മാനിനെറ മുറിവുകള്‍ തുന്നിക്കെട്ടി. തുടര്‍ന്ന് ഉള്‍വനത്തില്‍ വിട്ടു.
റെയ്ഞ്ച് ഓഫീസര്‍ രഘുനാഥന്‍, ഫോറസ്റ്റര്‍മാരായ വിജയന്‍, അശോകന്‍, എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.
റെയ്ഞ്ച് ഓഫീസര്‍ രഘുനാഥന്‍, ഫോറസ്റ്റര്‍മാരായ വിജയന്‍, അശോകന്‍, എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.
27.7.2012 mathrubhumi malappuram news
വയനാട് കടുവസങ്കേതമാകാന്‍ ഒരുങ്ങുന്നു
കല്പറ്റ: വയനാട് വന്യജീവിസങ്കേതം സംസ്ഥാനത്തെ മൂന്നാമത്തെ കടുവസങ്കേതമാകാന്‍ ഒരുങ്ങുന്നു. ഇതിനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി. ഇന്ത്യയിലെ മറ്റ് ദേശീയപാര്‍ക്കുകളെ അപേക്ഷിച്ച് വയനാടന്‍ വനമേഖല കടുവകളുടെ വംശവര്‍ധനയില്‍ ഏറെ മുന്നിലാണ്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 70 കടുവകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ക്യാമറ ട്രാപ്പിങ് അടക്കമുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ചുനടത്തിയ കണക്കെടുപ്പിലാണ് കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് വയനാട്ടിലുള്ളതെന്ന് തിരിച്ചറിഞ്ഞത്.
വയനാട് വന്യജീവിസങ്കേതത്തെ കടുവസങ്കേതമാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതിനകം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വൈകാതെതന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. വയനാടിനെ ഏറ്റെടുക്കാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് പരിസ്ഥിതിമന്ത്രാലയം ഇതിനകംതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വന്യജീവികളും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായ വനമേഖലയായതിനാല്‍ കടുവസങ്കേതമാക്കി മാറ്റുന്നതിനുള്ള എതിര്‍പ്പ് അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. കേന്ദ്രപദ്ധതിപ്രകാരം വനഗ്രാമങ്ങളില്‍നിന്നുള്ള ജനങ്ങളുടെ പുനരധിവാസം പ്രഖ്യാപനത്തിന് മുന്നോടിയായി തകൃതിയായി നടക്കുന്നുണ്ട്. പറമ്പിക്കുളം, പെരിയാര്‍ കടുവസങ്കേതങ്ങള്‍ക്കുപുറമേ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് വയനാടന്‍ കാടുകള്‍. ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും വിഹാരകേന്ദ്രംകൂടിയാണ് ഈ വനമേഖല.
രണ്ടുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ വനമേഖലയില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. 2010-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1706 കടുവകളുണ്ട്. 2008-ല്‍ 1411 കടുവകളാണ് ഉണ്ടായിരുന്നത്. രാജ്യത്ത് രണ്ടുവര്‍ഷംകൊണ്ട് ശരാശരി 295 കടുവകള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. എന്നാല്‍, ഈ നിഗമനത്തെ കടത്തിവെട്ടുന്നതാണ് വയനാട് മേഖലയിലെ കടുവകളുടെ എണ്ണപ്പെരുപ്പം.
മുത്തങ്ങയും തോല്‍പ്പെട്ടിയും ചേര്‍ന്നതാണ് വയനാട് വന്യജീവി സങ്കേതം. വനംവകുപ്പ് ഇവിടെ പ്രവേശനകവാടം തീര്‍ത്ത് സന്ദര്‍ശകര്‍ക്ക് വനത്തിനുള്ളിലേക്ക് 'സഫാരി' അനുവദിക്കുന്നുണ്ട്.
27.7.2012 Mathrubhumi Kerala News
കേരള പരിസ്ഥിതി കോണ്‍ഗ്രസ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് കേരള പരിസ്ഥിതി കോണ്‍ഗ്രസ് ആഗസ്ത് 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഓഡിറ്റോറിയത്തില്‍ നടക്കും.
'കൃഷിയും പരിസ്ഥിതിയും' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി കോണ്‍ഗ്രസിന്റെ മുഖ്യ വിഷയം. പരിസ്ഥിതി കോണ്‍ഗ്രസിന്റെ ഉദ്ഘാടനം 16ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
മുഖ്യ വിഷയവുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളില്‍ ക്ഷണിക്കപ്പെട്ട 25-ഓളം വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള ഗവേഷകര്‍ സമര്‍പ്പിച്ച ഗവേഷണപ്രബന്ധങ്ങളില്‍നിന്നും തിരഞ്ഞെടുത്ത 35-ഓളം പ്രബന്ധങ്ങള്‍ ജനറല്‍/യുവ ഗവേഷക അവാര്‍ഡ് സെഷനുകളില്‍ അതവരിപ്പിക്കും. കേരളത്തിനുപുറമെ, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, ചത്തീസ്ഗഡ്, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആഗസ്ത് മൂന്നിന് മുമ്പായി സി.ഇ.ഡി. ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0471-2369720 എന്ന ഫോണ്‍നമ്പരിലും www.cedindia.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Sunday, July 22, 2012
ലോറിയില്‍ കൊണ്ടുപോയ ആന മസ്തകമിടിച്ച് ചരിഞ്ഞു
കോട്ടയം: ലോറിയില്‍കൊണ്ടുപോകവേ പടങ്ങുതകര്‍ന്ന് മസ്തകമിടിച്ചുവീണ ആന ചരിഞ്ഞു. മസ്തകം ലോറിയുടെ കാബിനിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ആന 14 മണിക്കൂറിനുശേഷമാണ് ചരിഞ്ഞത്.
കോട്ടയം നഗരത്തിനടുത്ത് ഇല്ലിക്കലില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ആനയെ ലോറിയില്‍ സുരക്ഷിതമായി നിര്‍ത്തുന്ന തടിയുടെ ചട്ടക്കൂടാണ് പടങ്ങ്. അമിതവേഗത്തിലായിരുന്ന ലോറി, ഹമ്പില്‍ ബ്രേക്കിട്ടപ്പോള്‍ പടങ്ങിന്റെ മുന്നിലെ തടി ഒടിഞ്ഞു. ആനയുടെ മുന്‍കാലുകള്‍ അതിനിടയില്‍ കുടുങ്ങി, കാല്‍ മുറിഞ്ഞു. ഒപ്പം മസ്തകം ശക്തിയായി ലോറിയുടെ കാബിനിന്റെ പിന്നില്‍ ചെന്നിടിക്കുകയും ചെയ്തു. പിന്നീട് ആന ലോറിയില്‍ വീണു.
തോട്ടയ്ക്കാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'കാര്‍ത്തികേയന്‍' എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം.
ലോറി അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ റൂട്ടില്‍ വേഗം കുറയ്ക്കാനുള്ള ഹമ്പുകള്‍ ധാരാളമുണ്ട്. അവിടെയെല്ലാം വച്ച് ബ്രേക്കിടുമ്പോള്‍ ആന മുന്നിലേക്ക് ആയുകയും കാബിനില്‍ മസ്തകം ഇടിക്കുകയുമായിരുന്നു. ആമ്പക്കുഴി ഭാഗത്തെ ഹമ്പില്‍ ബ്രേക്കിട്ടപ്പോഴാണ് തടിയൊടിഞ്ഞതും ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതും. എന്നിട്ടും മുന്നോട്ടുപോയ ലോറി നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയും വനംവകുപ്പുമെത്തി. ഡോക്ടറെ വിളിച്ചുവരുത്തി. പരിക്കേറ്റ് അവശനിലയിലായ ആന അപ്പോള്‍ നില്‍ക്കുകയായിരുന്നു. പിന്നെ, ക്രമേണ മുന്നിലേക്ക് കുനിഞ്ഞിരുന്നു. മസ്തകം കാബിനിലും ഇടതുവശം തടിയിലും താങ്ങിക്കിടന്നു. കൊമ്പ് താഴെക്കുത്തി, കുനിഞ്ഞിരിക്കുന്ന നിലയിലാണ് കിടന്നത്.
മുന്‍കാലുകള്‍ രണ്ടും മടങ്ങിയിരിക്കുകയായിരുന്നു. ഗ്ലൂക്കോസ് ഡ്രിപ്പ് ഉള്‍പ്പെടെ മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും എഴുന്നേല്പിക്കാനായില്ല. ഇടയ്ക്ക് തടികള്‍ അറത്തുമാറ്റി ആനയെ എഴുന്നേല്പിക്കാന്‍ പാപ്പാന്മാരും സഹായികളും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്‍കാലില്‍ ബലം കൊടുത്ത് എഴുന്നേല്‍ക്കാനുള്ള ആനയുടെ ശ്രമവും ഫലിച്ചില്ല. കടുത്ത വേദനയാല്‍ ചിന്നംവിളിക്കാന്‍ മാത്രമേ ഈ മിണ്ടാപ്രാണിക്കായുള്ളൂ. വൈകുന്നേരത്തോടെ ക്രെയിന്‍ കൊണ്ടുവന്ന് എടുത്ത് താഴെ ഇറക്കി. സ്വയം നില്‍ക്കാനാവാത്ത ആനയെ ക്രെയിന്‍ബെല്‍റ്റില്‍ കുറെ നേരം താങ്ങി നിര്‍ത്തി. രാത്രി 11 മണിയോടെ ചരിയുകയായിരുന്നു. ലോറി ഡ്രൈവര്‍ സാജനെതിരെ നാട്ടാന പരിപാലനനിയമപ്രകാരം വനംവകുപ്പ് കേസ്സെടുത്തു.
22 Jul 2012 Mathrubhumi Kottayam News
Saturday, July 21, 2012
സര്‍ക്കാര്‍ അവഗണന: കണ്ടല്‍പ്രദേശം നാശത്തിലേക്ക്
തൃശ്ശൃര്‍ ജില്ലയിലെ ഒരുമനയൂര്‍ പഞ്ചായത്തില്‍ പെട്ട ചേറ്റുവപ്പുഴയിലെ കനോലി കനാലിനോട് ചേര്‍ന്ന കണ്ടല്‍ക്കാടും പക്ഷിസങ്കേതവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണെന്ന് കണ്ടെത്തിയിട്ടും കമ്യൂണിറ്റി റിസര്‍വ്വായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വൈകുന്നു. തൃശൂര്‍ ആര്‍.ഡി.ഒ.എം. അനില്‍കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്ന ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുള്ള സര്‍വ്വേയില്‍ റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കമ്യൂണിറ്റി റിസര്‍വ്വാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളേറെയായിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ വൈകുകയാണ്.
മാത്രമല്ല ഇവിടെ എത്തിച്ചേരുന്ന ദേശാടന പക്ഷികളുടെ മുട്ട, ഇറച്ചി എന്നിവയ്ക്കായി വേട്ടയാടലും കെയ്യേറ്റവും വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു ഇവിടെ. കനോലി കനാലിനോട് ചേര്‍ന്ന സര്‍വ്വേ നമ്പര്‍ 256 ല്‍ 8.3853 ഏക്കര്‍ സ്ഥലത്തെ കണ്ടല്‍ക്കാട് സംരക്ഷിക്കാതെ കിടക്കുമ്പോള്‍ മറ്റിടങ്ങളില്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് സര്‍ക്കാര്‍ കണ്ടല്‍ത്തൈകള്‍ വെച്ച് പിടിപ്പിക്കുകയും സ്വകാര്യ ഭൂവുടമകളുടെ സ്ഥലത്തെ കണ്ടല്‍ക്കാട് സംരക്ഷണത്തിനായി സാമ്പത്തികസഹായം നല്കുകയും ചെയ്യുന്നുമുണ്ട്.
അതേസമയം തൊട്ടടുത്തുള്ള റവന്യൂഭൂമിയിലെ കണ്ടല്‍ക്കാടിനുള്ളില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധരുടെ കൈയേറ്റവും മറ്റ് പ്രവര്‍ത്തനങ്ങളും തടയാന്‍ നടപടി എടുക്കുന്നുമില്ല. മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം 2010-ല്‍ ഈ പ്രദേശം സന്ദര്‍ശിച്ച് ഇവിടത്തെ കണ്ടല്‍മേഖല സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാച്വര്‍ എന്‍വയോണ്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി സെക്രട്ടറി രവി പനക്കല്‍ നല്കിയ നിവേദനത്തെ തുടര്‍ന്ന് ബിനോയ് വിശ്വത്തിന്റെ ഉത്തരവുപ്രകാരം കണ്ടല്‍ക്കാട് സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് കസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു.
ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നാച്വര്‍ എന്‍വയോണ്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി പ്രവര്‍ത്തകര്‍ കളക്ടറുടെ ഓഫീസില്‍ നിരാഹാരം നടത്തുകയും ആര്‍.ഡി.ഒ. സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ആര്‍.ഡി.ഒ. ഉള്‍പ്പെട്ട റവന്യൂ അധികൃതരും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ ഉടന്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംഘം സി.സി.എഫിന് റിപ്പോര്‍ട്ട് നല്കിയിരുന്നുവെങ്കിലും നടപടിയൊന്നുമായില്ല.
സര്‍ക്കാര്‍ ഉത്തരവിറക്കി കണ്ടല്‍ വനപ്രദേശം വനംവകുപ്പിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയാല്‍ പൂര്‍ണ്ണസംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്ന് വനം ചീഫ് കസര്‍വേറ്റററും പറയുന്നു. കമ്യൂണിറ്റി റിസര്‍വായി മാറി വനംവകുപ്പിന്റെ നിയന്ത്രണത്തിലായാല്‍ ഈ കണ്ടല്‍ പ്രദേശത്ത് മുഴുവന്‍ സമയവും നിരീക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കും. സംരക്ഷണത്തിന്റെ ഭാഗമായി സൈന്‍ ബോര്‍ഡുകളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കാനും കഴിയും. പക്ഷികളെ വേട്ടയാടുന്നവരെയും കണ്ടല്‍ ചെടികള്‍ നശിപ്പിക്കുന്നവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ ഇനിയെങ്കിലും ശ്രദ്ധ പതിപ്പിക്കണം.
കണ്ടല്‍ തൈകളുടെ നഴ്‌സറികള്‍ സ്ഥാപിച്ച് തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിനും ജനകീയ സമിതികള്‍ രൂപികരിക്കാനും ഈ പ്രദേശം വനംവകുപ്പിന് കീഴില്‍ വരേണ്ടത് ആവശ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുഴയോരങ്ങളിലും കനാല്‍ തീരങ്ങളിലും കണ്ടല്‍ വെച്ചുപിടിപ്പിക്കുക വഴി ഈ മേഖലയിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും അനധികൃത മണലൂറ്റ് കയ്യേറ്റം, സുനാമി അടക്കമുള്ള പ്രതിഭാസങ്ങള്‍ എന്നിവ ഒരു പരിധിവരെ തടയാനും സാധിക്കുമെന്ന് നേരത്ത കണ്ടെത്തിയിട്ടുള്ളതാണ്. ഇതിനായി നിലവില്‍ കേന്ദ്രപദ്ധതികളുമുണ്ട്.
കെ.എഫ്.ആര്‍.ഐ. ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയതില്‍ ആറു വിഭാഗത്തിലുളള കണ്ടല്‍ ചെടികള്‍ പ്രദേശത്ത് വിവിധയിനം ദേശാടന പക്ഷികള്‍ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൃര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലായി ഉണ്ടായിരുന്ന കണ്ടല്‍ക്കാടിന്റെ 90 ശതമാനവും ഇതിനകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കണ്ടല്‍ക്കാടും പക്ഷിസങ്കേതവും സംരക്ഷിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല.
21.7.2012 Mathrubhumi Citizen journelist രവി പനയ്ക്കല്‍-തൃശൂര

Wednesday, July 18, 2012
വെളളമൊഴിച്ചാലും കാറ് ഓടും!
ഇന്ധന വില കണ്ണടച്ചുതുറക്കുമ്പോഴേക്കും മാനംമുട്ടെ ഉയരുന്ന കാലമാണ്. അതിനാല്‍ കീശയ്‌ക്ക് കനമില്ലെങ്കില്‍ കാറില്‍ ഒരു സവാരിക്ക് മുതിരാനും നാം മടിക്കും. എന്നാല്‍, പാകിസ്‌താനിലെ വഖാര്‍ അഹമ്മദ് എന്ന എഞ്ചിനിയര്‍ പെട്രോള്‍ വില കൂടി എന്ന് കേട്ടാല്‍ അത് ശ്രദ്ധിക്കുക പോലുമില്ല. കാരണം അദ്ദേഹത്തിന് വെളളമൊഴിച്ച് കാറോടിക്കാനറിയാം!
പാകിസ്‌താനിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ശാസ്‌ത്രജ്‌ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ വഖാര്‍ വെളളത്തിലോടുന്ന കാര്‍ പ്രദര്‍ശിപ്പിച്ചു. വെളളം ഇന്ധനമാക്കാന്‍ സഹായിക്കുന്ന കിറ്റിന്റെ നിര്‍മ്മാണത്തിന് പാക് പാര്‍ലമെന്റ് സമിതി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈഡ്രജന്‍ ബോണ്ടിംഗിലൂടെ ഹൈഡ്രജന്‍ വാതകം ഉത്‌പാദിപ്പിക്കുകയാണ് വഖാറിന്റെ കണ്ടുപിടുത്തത്തിന്റെ കാതല്‍. വെളളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജന്‍ ഇന്ധനമാക്കിയാണ് കാര്‍ ഓടുക.
കടപ്പാട്: മംഗളം ന്യൂസ്
Sunday, July 15, 2012
നായയ്‌ക്ക് പിറന്നത് പൂച്ചക്കുഞ്ഞ്???
നായ പ്രസവിച്ച കുട്ടികളില്‍ ഒരെണ്ണം പൂച്ചക്കുഞ്ഞ്. തികച്ചും അസംഭവ്യമായ ഇക്കാര്യം വിശ്വസിക്കാന്‍ അല്‌പം പ്രയാസം തന്നെയാണ്. എന്നാല്‍ തെളിവ് സഹിതം ഒരാള്‍ ഇതു പറയുമ്പോള്‍ എങ്ങിനെ അവിശ്വസിക്കും. തെക്കന്‍ കൊറിയക്കാരനായ ജ്യോംഗ് ബോംഗ് പോംഗാണ് തന്റെ നായ ഒരു പൂച്ചയെ പ്രസവിച്ചെന്ന വാദവുമായി രംഗത്ത് എത്തിയത്.
നായ പ്രസവിച്ച കുട്ടികളില്‍ ഒന്ന് പൂച്ചക്കുഞ്ഞിനെ പോലെ ഇരിക്കുകയും മ്യാവൂ എന്ന് കരയുകയും ചെയ്യുമ്പോള്‍ എങ്ങിനെ അതിനെ പട്ടിക്കുഞ്ഞായി കരുതും? 63 കാരനായ പോംഗ് ചോദിക്കുന്നു. സാധാരണ ഗതിയില്‍ രാത്രി കാലങ്ങളില്‍ സ്‌ഥിരമായി പുറത്തു പോകാറുള്ള നായയുടെ പ്രസവ സമയത്ത് ഏതെങ്കിലും തള്ളപ്പൂച്ച കുഞ്ഞിനെ കൊണ്ടു ഇട്ടതാകാമെന്ന് ചിന്തിച്ചാല്‍ പോലും എങ്ങിനെ ശരിയാകുമെന്നും പോംഗ് ചോദിക്കുന്നു. വാര്‍ത്ത പരന്നതോടെ പോംഗിന്റെ വീട്ടില്‍ കാഴ്‌ചക്കാരുടെ തിരക്കാണ്. നായ് കുട്ടികള്‍ക്കൊപ്പം കളിക്കുന്ന പൂച്ചക്കുഞ്ഞിന്റെ പടവും പോംഗ് പുറത്തുവിട്ടു.
ഇക്കാര്യത്തോട് നിഷേധാത്മകമായിട്ടാണ് വിദഗ്‌ദരും പ്രതികരിച്ചിരിക്കുന്നത്. ജനിതക പരമായിട്ട് നോക്കിയാല്‍ നായയുടേയും പൂച്ചയുടേയും ക്രോമസോമുകള്‍ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇത്തരത്തില്‍ ഒന്ന് സഭേവിക്കാനുള്ള വിദൂര സാധ്യത പോലും ഇല്ലെന്നും ഒരു പക്ഷേ പൂച്ചക്കുഞ്ഞിനേ പോലെ തോന്നിപ്പിക്കുന്ന പട്ടിക്കുട്ടി തന്നെയാകാം ഇതെന്നുമാണ് വിദഗ്‌ദരുടെ അഭിപ്രായം. അതേ സമയം ഇത്തരത്തില്‍ വീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമൊന്നുമല്ല ഇത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന് സമാനമായ ഒരു വാര്‍ത്ത ചൈനയില്‍ നിന്നും പുറത്തു വന്നിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലില്‍ നിന്നും ഇത്തരത്തിലുള്ള ഒരു കൗതുക വാര്‍ത്ത വന്നിരുന്നു. അത് പൂച്ച പട്ടിക്കുട്ടിയെ പ്രസവിച്ചെന്ന രീതിയില്‍ ആയിരുന്നു.
കടപ്പാട് : മംഗളം ന്യൂസ്
Monday, July 2, 2012
പൂച്ച കോഴിക്കുഞ്ഞുങ്ങളെ ദത്തെടുത്തു!
കാലം മാറുന്നതിനൊപ്പം ലോകത്ത് സൗഹൃദ കൂട്ടായ്‌മകളിലും മാറ്റം വരുന്നത് സ്വാഭാവികം. എന്നാല്‍, ഒരു പൂച്ചസുന്ദരി കണ്ടെത്തിയ പുതിയ കൂട്ടുകാരെ പറ്റി അറിയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകുംഅഞ്ച് കോഴിക്കുഞ്ഞുങ്ങളാണ് ഇവളുടെ കൂട്ടുകാര്‍!
ചൈനയിലെ ഷാങ്‌ഡോങ് പ്രവിശ്യയിലെ ക്വിങ്‌ദാവോയിലാണ് ഈ അസാധാരണ കൂട്ടുകെട്ട്. കഴിഞ്ഞ രണ്ടാഴ്‌ചയായി തന്റെ പൂച്ച കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കഴിയുന്നത് എന്ന് ലീ ടോങ്‌ഫാ എന്ന കര്‍ഷകന്‍ പറയുന്നു.
ഒരിക്കല്‍ കോഴിക്കൂടിന്റെ വാതില്‍ തുറന്നിട്ടപ്പോഴാണ് പൂച്ച അവിടെ കയറിപ്പറ്റിയത്. തന്റെ അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും തിന്നുകളയും എന്ന് പേടിച്ച് ലീ ബഹളംവച്ച് പൂച്ചയെ കോഴിക്കൂട്ടില്‍ നിന്ന് ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അടുത്ത നിമിഷം തന്നെ കോഴിക്കുഞ്ഞുങ്ങളും പൂച്ചയുമായി സൗഹൃദം പങ്കുവയ്‌ക്കാനും കളിക്കാനും ആരംഭിച്ചതോടെ ഉദ്യമത്തില്‍ നിന്ന് പിന്‍മാറി. ഇപ്പോള്‍ പൂച്ച കോഴിക്കൂട്ടിലേക്ക് കയറുമ്പോഴേ കോഴിക്കുഞ്ഞുങ്ങള്‍ അവളെ സ്വാഗതം ചെയ്യുന്നത് കാണാന്‍കഴിയുമെന്നും ലീ പറയുന്നു. എന്തായാലും ലീയുടെ പൂച്ച 'പാവം പൂച്ച' തന്നെ, അല്ലേ?
കടപ്പാട് : മംഗളം ന്യൂസ്
Subscribe to:
Posts (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
▼
2012
(297)
- ▼ December 2012 (2)
-
►
November 2012
(7)
- കണ്ണൂരിന്റെ പേരില്‍ പുതിയ ഫംഗസ്
- വന്യജീവി കുറ്റകൃത്യങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്ത്
- കുറിഞ്ഞിമല ദേശീയോദ്യാനം കടലാസിലൊതുങ്ങുന്നു
- വയനാട്ടിലെ കടുവകളെ തൃശ്ശൂരില്‍ സൂക്ഷിക്കും
- ഡെങ്കിപ്പനിക്കുകാരണം തവളകളും ചെറുമീനുകളും കുറഞ്ഞത്
- പച്ചക്കറി മാലിന്യം ഫ്രീ; ടണ്ണിന് ആയിരം രൂപയും
- സുരക്ഷിത തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക്...
- ► October 2012 (2)
-
►
September 2012
(9)
- അപൂര്‍വ മരനായ ഷോളയാറില്‍
- ചികിത്സകഴിഞ്ഞു; കടലാമകള്‍ വീണ്ടും കടലിലേക്ക്
- ബ്രഹ്മഗിരി മലനിരകളില്‍നിന്ന് പുതുസസ്യം
- പുതുകാഴ്ചയായി ‘കറുമ്പന്‍ പുള്ളിപ്പുലി’യും ‘നീളന്‍ ...
- ചിന്നാറില്‍ 'കള്ളിക്കുയിലിനെ' കണ്ടെത്തി
- മാനത്തെ കാണാക്കുട
- പണത്തിലും വലുതാണോ പ്രകൃതി
- ശുശ്രൂഷിക്കാന്‍ സംവിധാനങ്ങളില്ല ഒറ്റക്കല്ലില്‍ എത്...
- അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി
- ► August 2012 (8)
-
►
July 2012
(8)
- നായ്ക്കളുടെ കടിയേറ്റ പുള്ളിമാന് ചികിത്സ
- വയനാട് കടുവസങ്കേതമാകാന്‍ ഒരുങ്ങുന്നു
- കേരള പരിസ്ഥിതി കോണ്‍ഗ്രസ് തിരുവനന്തപുരത്ത്
- ലോറിയില്‍ കൊണ്ടുപോയ ആന മസ്തകമിടിച്ച് ചരിഞ്ഞു
- സര്‍ക്കാര്‍ അവഗണന: കണ്ടല്‍പ്രദേശം നാശത്തിലേക്ക്
- വെളളമൊഴിച്ചാലും കാറ് ഓടും!
- നായയ്‌ക്ക് പിറന്നത് പൂച്ചക്കുഞ്ഞ്???
- പൂച്ച കോഴിക്കുഞ്ഞുങ്ങളെ ദത്തെടുത്തു!
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)