.

.

Friday, May 17, 2013

ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി

ചാവക്കാട്: ഇന്ത്യയില് ആദ്യമായി സാബിനേയ്സ് സീഗള് എന്ന പക്ഷിയെ ചാവക്കാട് കടല് തീരത്ത് കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി പി ശ്രീനിവാസനാണ് ഈ അത്യപുര്വ്വ കടല് പക്ഷിയെ തന്റെ ക്യാമറയില് പകര്ത്തിയത്.

ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ഈ പക്ഷിയെ ഇന്ത്യയല് ആദ്യമായാണ് കാണുന്നത്. പക്ഷിയെകുറിച്ച് ഇന്ത്യയില് നിന്നും വിവരങ്ങള് ലഭിക്കാത്തതിനെ തുടര്ന്ന് വിദേശ സഹായത്തോടെയാണ് സാബിനേയ്സ് സീഗള്നെ സ്ഥിരീകരിച്ചത്.

അമേരിക്കന് കടല് തീരത്ത് പ്രത്യക്ഷപ്പെട്ടിരുന്ന പക്ഷിയെ ഈ യിടെ യൂറോപ്പ്യന് തീരങ്ങളിലും കണ്ടിരുന്നതായി റിപ്പോര്ട്ടുകള് വന്നിരുന്നു.
ഇവയുടെ ജീവിത രീതികള് സംബന്ധിച്ച് സമഗ്രമായ വിവരങ്ങള് ഒന്നും തന്നെ പക്ഷി ശാസ്ത്രജ്ഞര്ക്കു ലഭിച്ചിട്ടില്ല. ഈ പക്ഷിയുടെ ദേശാടനത്തെ കുറിച്ചും ശാസ്ത്രജ്ഞര്ക്കിടയില് അഭിപ്രായ വിത്യാസങ്ങള് ഉണ്ട്. ഏഷ്യന് വന് കരയില് ഇന്നുവരെ ഇവയെ കണ്ടിട്ടുള്ളതായി രേഖകള് ഇല്ല, അടയിരിക്കാനും പ്രജനനത്തിനു മാണ് പക്ഷി കരയില് വരിക.

 പക്ഷികളെ കുറിച്ച് പഠിക്കാനും അറിയാനുമുള്ള ശ്രീനിവാസന്റെ കടല് തീരത്തുകൂടെയുള്ള യാത്രക്കിടയിലാണ് സാബിനേയ്സ് സീഗള്നെ കണ്ടെത്തുന്നത്. ദിവസങ്ങള് നീണ്ട അന്വേഷണങ്ങള്ക്കും പഠനങ്ങള്ക്കും ശേഷമാണ് പക്ഷി സാബിനേയ്സ് സീഗള് തന്നെയെന്ന് ഉറപ്പ് വരുത്തിയത്. ലാറസ് സാബിനി എന്നാണ് ഇവയുടെ ശാസ്ത്ര നാമം ഇവയുടെ ജീവിത രീതി തന്നെയാണ് മറ്റു പക്ഷികളില് നിന്നും ഇവയെ വ്യത്യസ്ഥമാക്കുന്നത്. 

അന്റാര്ട്ടിക്കയിലെ മഞ്ഞു പാളികള്ക്കിടയിലെ തണുത്ത വെള്ളമാണ് ഈ പക്ഷികളുടെ കേളീ രംഗം. അപൂര്വ്വമായി മറ്റിടങ്ങളിലും ഈ പക്ഷികള് ചേക്കേറാറുണ്ട്. തണുത്തുറഞ്ഞ ഭൂഖണ്ഡത്തില് നിന്നും മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും മാത്രമാണ് ഇവ വടക്കന് അമേരിക്കയിലേയും, യൂറോപ്പിലേയും തീരങ്ങളില് പറന്നെത്താറുള്ളത്.

കേരള തീരത്ത് സാബിനേയ്സ് പക്ഷികള് എത്തിയതോടെ ഇവയെ കുറിച്ചു കൂടുതല് പഠനങ്ങള് വേണ്ടിവരുമെന്ന് ശ്രീനിവാസന് പറഞ്ഞു . കഴിഞ്ഞ 20 വര്ഷത്തിലധികമായി പ്രക്യതിയെ കുറിച്ചും പക്ഷികളെ കുറിച്ചും പഠിക്കാന് ഒഴിവു സമയം വിനിയോഗിക്കുന്ന ശ്രീനിവാസന് ഗുരുവായൂര് ദേവസ്വം ഓഫീസില് ക്ലര്ക്കായി ജോലിചെയ്തു വരികയാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക