.

.

Thursday, March 28, 2013

പക്ഷികളുടെ പറുദീസയില്‍ അപൂര്‍വ ഇനം തുമ്പികളും

 കൊച്ചി: പക്ഷികളുടെ പറുദീസയായ തട്ടേക്കാട്ട് അപൂര്‍വ തുമ്പികളെ കണ്ടെത്തി. 90 തുമ്പികളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. കോതമംഗലം എം.എ. കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. എബി പി. വര്‍ഗീസ്, ഗവേഷകരായ ജിജോ മാത്യു, നികേഷ് പി.ആര്‍. എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Friday, March 22, 2013

മാര്‍ച്ച 22 : ലോക ജല ദിനം, ഇത് രാജ്യാന്തര ജലസഹകരണ വര്‍ഷം

 
അയല്‍ക്കാരായ തൊമ്മനും ചാണ്ടിയും തമ്മില്‍ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിന്റെ പേരില്‍ അടി. തമിഴ്നാടും കര്‍ണാടകയും തമ്മില്‍ കാവേരി വെള്ളത്തിന്റെ പേരില്‍ അടി.
പറമ്പിക്കുളം-ആളിയാര്‍ വെള്ളത്തിന്റെ പേരില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പോര്. ബംഗ്ലദേശുമായും ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ജലത്തര്‍ക്കങ്ങള്‍...

വെള്ളം കിട്ടാനില്ല. ഉള്ള വെള്ളത്തിനായി തമ്മില്‍ത്തല്ല്. ലോകമെങ്ങും ഇതാണ് അവസ്ഥ. ഇതു കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യവും പച്ചവെള്ളം പോലെ സത്യം. ഈ സാഹചര്യത്തിലാണു 2013 ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

Tuesday, March 19, 2013

ഇല്ലാതാകുന്ന അങ്ങാടിക്കുരുവികള്‍

 
മാർച്ച് 20 ലോക കുരുവിദിനം. അങ്ങാടികളിലെ പീടികകളില്‍ കയറി ചാക്കുകളില്‍ നിന്നും ധാന്യങ്ങളും മറ്റും കൊത്തിപ്പറിച്ച് ജനങ്ങള്‍ക്കിടയില്‍ പേടിയില്ലാതെ പറന്നും ചാടിച്ചാടിയും നടന്ന അങ്ങാടിക്കുരുവികളാണ് വംശനാശഭീഷണി നേരിടുന്നത്. കുറച്ചുനാള്‍ മുന്‍പുവരെ കൂട്ടം കൂട്ടമായി കുരുവികള്‍ കടകളില്‍ എത്തിയിരുന്നു. പൊളിഞ്ഞുകിടക്കുന്ന തെരുവുവിളക്കുകളുടെ ബള്‍ബുകള്‍ക്കിടയിലും അടച്ചിട്ട കടകളുടെ ഷട്ടറുകള്‍ക്കിടയിലും വാതിലുകള്‍ക്കിടയിലുമെല്ലാം പുല്ലും വൈക്കോലുംകൊണ്ട് ചെറുകൂടുകള്‍ നിര്‍മിച്ചായിരുന്നു ഇവര്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നത്.

വംശനാശ ഭീഷണി നേരിടുന്ന പക്ഷി വിഭാഗമാണ് അങ്ങാടിക്കുരുവികള്‍. മാറി വരുന്ന നഗര ജീവിതമാണ് ഇവയ്ക്കു ഭീഷണി. ധാന്യമണികളും വിത്തുകളും ചെറുപ്രാണികളുമാണ് ഇവയുടെ ആഹാരം. ഭക്ഷണ ലഭ്യതയിലെ കുറവാണു ഭീഷണിക്കാധാരം.

അങ്ങാടിക്കുരുവികള്‍ വംശമറ്റുപോകുന്നതു നികത്താനാവാത്ത പല ദുരിതങ്ങള്‍ക്കും ഇടയാക്കുമെന്നു പ്രകൃതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. കീടനിയന്ത്രണത്തിന് ഇവ വലിയ സഹായമാണു ചെയ്തുവരുന്നത്.

വര്‍ഷത്തില്‍ നാലഞ്ചു പ്രാവശ്യം കൂടൊരുക്കി മുട്ടയിടുന്ന അങ്ങാടിക്കുരുവികള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നതാണ് അവയുടെ എണ്ണം കുറയാനിടയാക്കുന്ന ഒരു കാരണം. പരിസര മലിനീകരണവും മൊബൈല്‍ ടവറുകളിലെ മാരകവികരണങ്ങളും ഇവയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നു.

വിവിധ തരം കുരുവികള്‍

 Grass
Somali Sparrow
Seashell
Chestnut Sparrow
Seashell
Saxaul Sparrow
Chain
House Sparrow
Grass
Sind Sparrow
Grass
Plain-backed Sparrow
Grass
Dead Sea Sparrow
Grass
Iago Sparrow
Grass
Great Sparrow
Grass
Kenya Sparrow
Grass
Shelley's Sparrow
Grass
Socotra Sparrow
Grass
Cape Sparrow
Grass
Northern Grey-headed Sparrow
Grass
Swainson's Sparrow
Grass
Parrot-billed Sparrow
Grass
Swahili Sparrow
Grass
Desert Sparrow
Grass
Eurasian Tree Sparrow
Grass
Sudan Golden Sparrow
Grass
Southern Grey Headed Sparrow
Grass
Spanish Sparrow
Grass
Russet Sparrow
 Grass
Arabian Golden Sparrow
Ice
Italian Sparrow
Grass
Kordofan Sparrow


കിളിനാദം കേള്‍ക്കാന്‍

അങ്ങാടിയിലെ ജൈവസൂചകങ്ങളെ സംരക്ഷിക്കുക

Saturday, March 16, 2013

കടുത്ത വരൾച്ച മുന്നറിയിപ്പ്, അന്യസംസ്ഥാനത്ത് കാണാറുള്ള വയല്‍ക്കണ്ണന്‍ പക്ഷി ചാവക്കാട്.


ചാവക്കാട്: വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. കേരളത്തില്‍ വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണമാണിതെന്ന് പക്ഷി നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കുന്നു.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന വയല്‍ക്കണ്ണന്‍(യുറേഷ്യന്‍ സ്റ്റോണ്‍ കാര്‍ല്യു) പക്ഷികളെയാണ് ചാവക്കാട് തീരത്തിനടുത്ത് കണ്ടെത്തിയത്. ചാവക്കാട് തീരത്ത് 300 മീറ്റര്‍ കരയിലേക്ക് നീങ്ങിയാണ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വയല്‍കണ്ണന്‍ പക്ഷികളെ മുട്ടകള്‍ക്ക് അടയിരിക്കുന്ന നിലയില്‍കണ്ടെത്തിയത്.
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക