.

.

Monday, May 23, 2011

എം.ആര്‍ രാധാകൃഷ്ണനും പി.കെ രാജനും ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ്

ദുബായ്:ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് എം.ആര്‍.രാധാകൃഷ്ണനും പി.കെ.രാജനും ലഭിച്ചു.ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കും തണല്‍ മരം പരിസ്ഥിതി ഗ്രൂപ്പും സംയുക്തമായി തൃശൂര്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായ ഇന്നലെയാണ്(22.5.2011)അവാര്ഡുകള് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തില് അവാര്ഡുകള് പ്രഖ്യാപിക്കുന്നതില് സന്തോഷമുണ്ടെന്ന് അവാര്ഡ്കമ്മറ്റിവ്യക്തമാക്കി.10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സഹായധന വിതരണം കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തില്‍ ചാവക്കാട് നടക്കുന്ന പ്രവാസി സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനം നടക്കുന്നതാണ്.ചാവക്കാട്ടുകാരായ പ്രവാസികളുടെ സംഗമം അവാര്‍ഡ് ദാനചടങ്ങിന്റെ പ്രത്യേകതയായിരിക്കും.

ചാവക്കാട് മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും,കൌണ്‍സിലറുമാണ് എം.ആര്‍.രാധാകൃഷ്ണന്‍.ചാവക്കാട് കടല്‍ത്തീരത്ത് സീസണില്‍ മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക്‌സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി ചെയ്ത പ്രവര്‍്ത്തനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.

പരിസ്ഥിതി സംഘടനകളുമായി ഒന്നിച്ച് കടലാമ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി ഫിലിം പ്രദര്ശനങ്ങള്‍ സംഘടിപ്പിക്കുകയും സ്‌കൂള്‍ കുട്ടികളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കടല്ത്തീ രത്ത് മണ്ണാമ നിര്മ്മാണം നടത്തുകയും ചെയ്തു.

കടലാമ സംരക്ഷണത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും തീരദേശത്തെ ക്ലബ്ബുകളുമായി സഹകരിച്ച് രാത്രികാലങ്ങളില്‍ കടലാമ നിരീക്ഷണം സംഘടിപ്പിക്കുകയും ചെയ്തു.

കനോലികനാലിന്റെ സംരക്ഷണ പ്രവര്ത്തനങ്ങളിലും മുന്‍ നിരയിലുണ്ടായിരുന്നു ഇദ്ധേഹം. കനോലി കനാല്‍ സംരക്ഷണ പഠനപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും കനോലി യാത്ര സംഘടിപ്പിക്കുകയും ചെയ്തു.കനോലി കനാലിന്റെ തീരത്തെ സസ്യവൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ട പ്രവര്ത്തനങ്ങളും നടപ്പിലാക്കി.

പി.കെ.രാജന്‍ നിലവില്‍ മുല്ലശ്ശേരി ജില്ലാ പഞ്ചായത്ത് മെംബറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബറുമാണ്.അന്നകര, പേനകം പാടങ്ങളില്‍ വിരുന്നെത്തുന്ന ജല പക്ഷികളെ സംരക്ഷിക്കുന്നതിനും, അതിന് വേണ്ട വിശ്രമ സ്ഥലങ്ങള്‍ ഒരുക്കുന്നതിനും ഇദ്ദേഹം മുന്നിട്ടിറങ്ങി. ഇവിടങ്ങളില്‍ വിരുന്നെത്തുന്ന പക്ഷികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടി വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചും കമ്പുകള്‍ നാട്ടിയും ഇദ്ദേഹം വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി. തികഞ്ഞ ഒരു പക്ഷി സ്‌നേഹിയായ ഇദ്ദേഹം നല്ലൊരു ക്ഷീര കര്ഷകനും നെല്‍ കര്ഷകനും കൂടിയാണ്.തദ്ദേശ ഇനം പശു ഇനങ്ങളെ കണ്ടെത്തി അവയുടെ പരിപാലനവും നടത്തുന്നു. മുല്ലശ്ശേരി പഞ്ചായത്തിലെ കണ്ടല്‍ വനവത്ക്കരണ പ്രക്രിയയില്‍ പങ്കാളിയാവുകയും ചെയ്തു.

പി.എം.അബ്ദുറഹിമാന്‍,ജയിംസ് മാസ്റ്റര്‍,സലീം ഐ ഫോക്കസ്,ഒ.എസ്.എ.റഷീദ് എന്നിവരായിരുന്നു അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Sunday, May 22, 2011

മെയ്‌ 22 – ഒരു ജൈവവൈവിധ്യദിനം കൂടി

മനുഷ്യ മനസ്സിന്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ച് നേരത്തേയും വൈകിയും എത്തുന്ന മഴ,സൂര്യകോപം താങ്ങാനാവാതെ തളര്ന്നു വീഴുന്ന മനുഷ്യനും മൃഗങ്ങളും പറവകളും ഉള്പ്പെടുന്ന ജീവജാലങ്ങള്. എന്തു ചെയ്യണമെന്നറിയാതെ മനുഷ്യന് പകച്ചു നില്ക്കുംബോഴും അവനറിയുന്നില്ല ഇതെല്ലാം അവന് പരിസ്തിതിക്കുമേല് കാണിക്കുന്ന ക്രൂരതകളുടെ പ്രത്യാഗാതങ്ങളാണെന്ന്.
ദൈവം കനിഞ്ഞേകിയ പ്രകൃതി വിഭവങ്ങള്ക്കും ജൈവ വൈവിധ്യങ്ങള്ക്കും കണക്കില്ലെന്നും അവസാനമില്ലെന്നും മനുഷ്യന് വിചാരിച്ചു,അതെല്ലാം സ്വാഭാവികമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയണെന്നായിരുന്നു കണക്കുകൂട്ടല്. എന്നാല് ഭൂമിയില് ജീവനെ ജീവനെ താങ്ങി നിര്ത്തുന്ന ജൈവ വൈവിധ്യങ്ങള്സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില് അവ ഇല്ലാതാകുമെന്നും ശരിയായ അറിവില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന് വൈകിപ്പോയെന്നു മാത്രം. ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നല്കുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവ വൈവിധ്യം. കോടാനുകോടി വര്ഷങ്ങളില് സംഭവിച്ച മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ജൈവ വൈവിധ്യത്തിനു പിന്നില്. നാം ഉള്പ്പെടുന്ന ജീവന്റെ ശൃംഖലയാണ് അത് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യജാലങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമൊക്കെ ഉള്പ്പെടുന്നതാണ് ഈ ശൃംഖല.
പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്. വന് മരങ്ങള് മുത സൂക്ഷ്മജീവികള് വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല് പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത് മനുഷ്യനുമാത്രമാണ. പുല്മേടുകള് നശിപ്പിക്കുന്നതും വനവിഭവങ്ങള് വന്തോതില് ചൂഷണംചെയ്യുന്നതും വനങ്ങള് തോട്ടങ്ങളായി മാറ്റുന്നതും വനത്തിലെ നിര്മ്മാണ പ്രവര്ത്തനങ്ങളുമൊക്കെ സസ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്. പ്രകൃതിയിലെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് കാടുകള്. ഭൌമ പ്രതലത്തിന്റെഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ മണ്ണ് സംരക്ഷണം ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്. ഈ പശ്ചാത്തലം മുന് നിര്ത്തിയാണ് 2011 നെ ഇന്റര് നാഷ്ണല് ഇയര് ഓഫ് ഫോറസ്റ്റായും 2011 ലെ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം കാട്ടിലെ ജൈവവൈവിധ്യമായും തിരഞ്ഞെടുത്തത്.
കരയിലെ ഏറ്റവും പ്രധാന ആവാസ വ്യവസ്തയാണ് കാട്,തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജീവികളുടെ ആവാസസ്ഥാനം, എന്നാല് ദ്രുതഗതിയിലുള്ള വന നശീകരണം ഈ ജീവികളുടെ വംശ നാശത്തിനും ആവാസവ്യവസ്തയെ തകിടം മറിക്കുന്നതിനും കലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കി, മണ്ണൊലിപ്പും മരുവല്ക്കരണവും വരള്ച്ചയും വെള്ളപ്പൊക്കവും വന നശീകരണത്തിന്റെ നേരിട്ടുള്ള ഫലങ്ങള് തന്നെയാണ്.
കേരളത്തിന്റെ  ഭൂപ്രകൃതി-കാലാവസ്ഥാ പ്രത്യേകതകള്‍ കാരണം ഈ നാടിന്റെ  നിലനില്പിലന് വനങ്ങള്‍ ഏറ്റവും നിര്ണ്ണാ യകമായ പ്രാധാന്യമുണ്ട്. ആണ്ടില്‍ അഞ്ചു തൊട്ട് ഏഴുമാസം വരെ കിട്ടുന്ന അതിശക്തമായ കാലവര്ഷംി ചെരിവു കൂടിയ, പ്രത്യേകിച്ചും അതിനിശിതമായ പാറച്ചരിവുകള്‍ മാത്രമുള്ള, നദികളുടെ ജലസംഭരണ പ്രദേശങ്ങളില്‍ നിന്ന് അതിവേഗം വാര്ന്ന്  ഒട്ടും ദൈര്ഘ്യളമില്ലാത്ത നമ്മുടെ നദികളിലൂടെ അറബിക്കടലിലേക്ക് ഒഴുകി പോകാതെ സംഭരിച്ച് നിര്ത്താ ന്‍ നൈസര്ഗ്ഗി ക നിത്യഹരിത വനങ്ങള്ക്ക്് മാത്രമേ കഴിയൂ. എന്നാല്  പ്രകൃതി രമണീയമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെയും ഈ ദുരന്തങ്ങള് കാത്തിരിക്കുന്നു. തുടര്ച്ചയായി ഉണ്ടാകുന്ന വരള്ച്ചയും താളം തെറ്റിവരുന്ന മഴയും, വെള്ളപ്പൊക്കവും പാരിസ്ഥിതിക സന്തുലനം അവതാളത്തിലാകുന്നതിന്റെ അടയാളങ്ങളാണെന്നു നാം മനസിലാക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിന് പുറങ്ങളില് സധാരണമായിരുന്ന കാവുകളും കുളങ്ങളും തോടുകളും ഇന്നു ഓര്മമാത്രമായി. കണ്ടല്ക്കാടുകള് നാശത്തിന്റെ വക്കിലാണ്. ജൈവവൈവിധ്യപരിപാലനത്തിലും തീരമേഖല സംരക്ഷണത്തിലും കണ്ടല്ക്കാടുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. കടലിന്റെ തലോടലും ആക്രമണവും അനുഭവിക്കുന്ന കേരളതീര മേഖലയെ ഇല്ലാതാക്കാനേ കണ്ടല്ക്കടുകള്ക്കു മേല് നടത്തി വരുന്ന ആക്രമണം സഹായിക്കൂ,  ഭൂമിയുടെ ചൂടുകുറക്കാന് സഹായിക്കുന്ന എയര്കണ്ടീഷനറുകളാണ് കാവുകള്, കാവുകളും മനുഷ്യനും തമ്മില് അടുത്ത ബന്ധമുണ്ട്. ഗ്രാമങ്ങളിലെ ഭൂഗർഭ ജലനിരപ്പ് നിലനിർത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്. നിത്യഹരിത വനങ്ങളിൽ മാത്രം കാണാറുള്ള പല ജീവി വര്ഗങ്ങളേയും മരങ്ങളേയും കാവുകളില് കണ്ടെത്തിയിട്ടുണ്ട്. എന്നാല് അപൂര്വ്വജനുസ്സില്പ്പെട്ട വന്മരങ്ങള് മനുഷ്യ ഭവനങ്ങളില് അലങ്കാര വസ്തുക്കളായപ്പോള് കൂടു നഷ്ടപ്പെട്ട പറവകളുടെ കണ്ണീരോ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ജീവജാലങ്ങളുടെ വിലാപങ്ങളോ മനുഷ്യന് കേട്ടില്ല.നദികള് മലിനമാക്കിയും കുളങ്ങളും തോടുകളും നികത്തി മണിമാളികകള് പണിതും സുലഭമായിരുന്ന ശുദ്ധജലസംബത്തിനെ ഇല്ലാതാക്കി മനുഷ്യന് കുപ്പി വെള്ളത്തില് അപയം പ്രാപിച്ചപ്പോള് കുടി വെള്ളത്തിനായി പരക്കം പായുന്ന മറ്റു ജീവജാലങ്ങളെ മനുഷ്യന് കണ്ടില്ലെന്നു നടിച്ചു. കുന്നുകള് ഇടിച്ചു നിരത്തിയും കാടുകള് വെട്ടിനശിപ്പിച്ചും ജലാശയങ്ങള് മലിനമാക്കിയും  സര്വ്വചരാചരങ്ങള്ക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമിയില് മനുഷ്യന് നടത്തുന്ന അധിനിവേഷം അവസാനിപ്പിക്കേണ്ട സമയമായി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൊണ്ട് പാരിസ്ഥിതിക സന്തുലനം അവതാളത്തിലായിര്ല്ക്കുന്ന ഈ വേളയില് ഭൂമിയെ രക്ഷിക്കാന് ഒരോ മനുഷ്യനും അവന്റെ ജീവിത കാലത്ത് ഒരു മരമെങ്കിലും വെച്ചു പിടിപ്പിക്കുക എന്നത് അവന്റെ ജീവിത ദൌത്യമായി ഏറ്റെടുക്കണം.ദൈവം നമുക്കായ് കനിഞ്ഞു നല്കിയ നമ്മുടെ കാടുകളെയും കാവുകളെയും സംരക്ഷിച്ച് നമ്മുടെ പൂര്വ്വികര് നമുക്കായ് കരുതിവെച്ച ജീവല് സ്രോതസ്സ് ഇനിയും പിറക്കനിരിക്കുന്ന നമ്മുടെ തലമുറക്കു പകര്ന്നു നല്കാം.

യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മറ്റി 1993 മുതലാണ്‌ 'ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം) ആചരിക്കാന്‍ തീരുമാനിച്ചത്‌. ഡിസംബര്‍ 29 ആണ്‌ ഈ ദിനമായി ആചരിച്ചിരുന്നത്‌. 2000 മുതല്‍ അത്‌ മെയ്‌ 22 ആയി മാറ്റി നിശ്ചയിച്ചു. റിയോ ഡി ജനീറോയിലെ ഭൗമഉച്ചകോടിയില്‍ 'കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' അംഗീകരിക്കപ്പെട്ടത്‌ 1992 മെയ്‌ 22-ന്‌ ആണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ദിനാചരണം മെയ്‌ 22 ആക്കിയത്‌.


- അബ്ദുല് സലീം എടക്കഴിയൂര് -

Friday, May 20, 2011

കാടും നാട്ടുവഴികളും പൂവണിഞ്ഞു; മലയോരത്ത് വസന്തോത്സവം

തെന്മല: കിഴക്കന്‍ കാടുകളും നാട്ടുവഴികളും പൂവണിഞ്ഞു. വസന്തത്തെ വരവേല്‍ക്കാന്‍ വിനോദസഞ്ചാരികളുടെ തിരക്ക്.
എന്‍.എച്ച് 208 വനത്തിലൂടെ പോകുന്ന പുനലൂര്‍-കോട്ടവാസല്‍ പാതയ്ക്കിരുവശവും ഗുല്‍മോഹറും മണിമരുതിയുമെല്ലാം പൂത്തുലഞ്ഞു. അതിനപ്പുറം കല്ലടയാറ്റിനും കഴുതുരുട്ടിയാറ്റിനും അക്കരെ പിന്നെയും പൂമരങ്ങള്‍. തെന്മല-ആര്യങ്കാവ് പഞ്ചായത്തിന്റെ ഉള്‍വനങ്ങളില്‍ പൂമരങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുകയാണെന്ന് തോന്നും.
പുനലൂര്‍ പിന്നിട്ടാല്‍ തെന്മലവരെ ചെമപ്പുകലരുന്ന പൂവുമായി നില്‍ക്കുന്ന കുന്നിവാകകളാണ് താരം. ഇതിനിടയില്‍ മഞ്ഞനിറത്തോടെയുള്ള കോപ്പര്‍പോസ് മരങ്ങള്‍. തെന്മല പിന്നിട്ടാല്‍ വയലറ്റ് നിറത്തിലെ പൂക്കളുമായി മണിമരുതി. കോട്ടവാസല്‍വരെ ഇവ അടക്കിവാഴുകയാണ്. നെന്മേനിവാകയും പ്ലാശും ഒപ്പമുണ്ട്. ആര്യങ്കാവിനടുത്ത് മുറിയന്‍പാഞ്ചാലില്‍ വിഷു വിടചൊല്ലിയത് അറിയാതെ കണിക്കൊന്നകള്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നു.
ദേശീയപാതയിലെല്ലാം കാട്ടുമരങ്ങള്‍ നാനാവര്‍ണത്തിലെ പൂക്കള്‍ പൊഴിച്ചിരിക്കുന്നു. മരച്ചുവടുകളിലെല്ലാം വാഹനങ്ങളുടെ നിര. മൊബൈലിലും ക്യാമറകളിലുമെല്ലാം ചിത്രങ്ങള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു.
മണിമരുതിയുടേതടക്കം പൂക്കള്‍ ഒരുമാസത്തിലേറെ കൊഴിയാതെ നില്‍ക്കും. മാര്‍ച്ചിലാണ് കാട്ടുമരങ്ങള്‍ പൂവിടുന്നതെങ്കിലും ഇത്തവണ കാലംതെറ്റി മെയ്മാസത്തിലായെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു.


20.05.2011 mathrubhumi kollam news

പക്ഷികളുടെ ഇഷ്ടതാവളമായി കബനീനദീതടം

സുല്‍ത്താന്‍ ബത്തേരി: വന്യജീവികളുടെ വേനല്‍ക്കാല വസതിയായ കബനീതടം പക്ഷികളുടെയും താവളമായി മാറുന്നു.വളരെ അപൂര്‍വമായി മാത്രം മനുഷ്യര്‍ കടന്നു ചെല്ലാറുള്ള സ്ഥലമാണ് ബീച്ചനഹള്ളി ഡാമിന്റെ റിസര്‍വോയര്‍ മേഖല.
കേരളാതിര്‍ത്തിയില്‍നിന്ന് കടക്കുന്ന വലതു കരയില്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ലാത്തത്‌കൊണ്ട് വന്യജീവികള്‍ക്കും പക്ഷികള്‍ക്കും ഇവിടം താവളമാക്കുന്നതിന് ആരുടെയും ശല്യവുമില്ല.
കാട്ടാനക്കൂട്ടങ്ങളും മറ്റ് മൃഗങ്ങളും സമാധാനത്തോടെ മേയുമ്പോള്‍ വിവിധയിനം കൊക്കുകള്‍ക്കും പലതരം പക്ഷികള്‍ക്കും മനുഷ്യന്റെ ശല്യപ്പെടുത്തലുകളില്ലാതെ ഇരതേടാന്‍ കഴിയും. കൂട്ടമായി പറന്നിറങ്ങുന്ന പക്ഷികള്‍ വെള്ളമിറങ്ങിയ കുഴികളിലും ജലസംഭരണിയിലും ഇരപിടിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. കബനിയുടെ ഇരുകരകളിലുമായി വിശാലമായ ചതുപ്പു പ്രദേശമുണ്ട്. റിസര്‍വോയറിന്റെ കര വനമായതുകൊണ്ട് വിശ്രമിക്കാനും തടസ്സമില്ല.





20.05.2011 mathrubhumi wayanad news

Thursday, May 19, 2011

മലിനീകരണം തടയാന്‍ ഭാരത് ഗംഗ

പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാന്‍ നൂതന സാങ്കേതികവിദ്യയിലൂടെ കൊടുങ്ങല്ലൂര്‍ സ്വദേശി സുജന്‍ നിര്‍മിച്ച യന്ത്രം ശ്രദ്ധേയമാകുന്നു. ഭാരത്ഗംഗ എന്നു പേരിട്ട യന്ത്രത്തിന് 2008ല്‍ നടന്ന നാഷനല്‍ ഇന്നോവേഷന്‍സ് ശില്‍പശാലയില്‍ അംഗീകാരം ലഭിച്ചിരുന്നു. യന്ത്രം ഉപയോഗിച്ച് മലിനീകരണം പൂര്‍ണമായും തടയാമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സുജന്‍. ശാസ്ത്രഗവേഷകനോ ശാസ്ത്ര അധ്യാപകനോ അല്ലാത്ത സുജന്‍ ജീവിതാനുഭവങ്ങളില്‍ നിന്നു ലഭിച്ച പഠനങ്ങളിലൂടെയാണ് ഭാരത്ഗംഗ നിര്‍മിച്ചത്. വെള്ളം ഉപയോഗിച്ചാണ് മാലിന്യപ്പുകയെ യന്ത്രം ശുദ്ധീകരിക്കുക.
പ്രത്യേകം തയാറാക്കിയ വാല്‍വ് ഉപയോഗിച്ച് മൂന്നു മിക്സിങ് പ്രൊസസിലൂടെയാണു യന്ത്രത്തിന്‍റെ പ്രവര്‍ത്തനം. യന്ത്രത്തിലെ വാട്ടര്‍ സര്‍ക്കുലേഷന്‍ വഴിയാണ് മാലിന്യ നിര്‍മാര്‍ജനം. പുകയില്‍ നിന്നുള്ള മാലിന്യം ജലത്തില്‍ അലിഞ്ഞാണു ശേഖരിക്കപ്പെടുന്നത്.
യന്ത്രത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെയുണ്ടാകുന്ന മലിനജലം ടാങ്കില്‍ ശേഖരിക്കപ്പെടുകയും ശുദ്ധവായു വാല്‍വിലൂടെ പുറത്തേക്കു പോകുകയും ചെയ്യും. പുറത്തേക്ക് പോകുന്ന വായുവിനെ പുനചംക്രമണത്തിലൂടെ വീണ്ടും പുക പുറത്തേക്ക് വിടുന്ന യന്ത്രത്തിന്‍റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നതും നേട്ടമാണ്.
ഇത്തരത്തില്‍ അന്തരീക്ഷവുമായി നേരിട്ടു ബന്ധമില്ലാതെയായിരിക്കും മാലിന്യപ്പുക പുറത്തേക്കു വിടുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. ജനറേറ്റര്‍, വാഹനങ്ങള്‍, ഫാക്റ്ററികള്‍ എന്നിവയിലെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സുജന്‍. ഏതൊരു ഓട്ടോമാറ്റിക് യന്ത്രത്തിനും സൈലന്‍സറിനു പകരമായും ഭാരത്ഗംഗ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം.
വിഷാംശമുള്ള വാതകങ്ങള്‍, പുക, ആസിഡുകള്‍ തുടങ്ങിയവ പുറത്തേക്കു വിടുന്ന ഫാക്റ്ററികളിലും ഭാരത്ഗംഗ പ്രവര്‍ത്തിപ്പിക്കാം. നിലവിലുള്ള വാട്ടര്‍ഡിസ്റ്റ്ലറീസിനേക്കാള്‍ നൂറിരട്ടി വേഗതയില്‍ ഭാരത്ഗംഗ പ്രവര്‍ത്തിക്കും.
ജ്വല്ലറി ഡിസൈനറായ സുജന്‍, സ്വന്തം സ്ഥാപനത്തില്‍ നിന്നു പുറന്തള്ളുന്ന മാലിന്യം തടയാനാണ് യന്ത്രം രൂപകല്‍പ്പന ചെയ്തത്.
ഇപ്പോഴും സ്വന്തം സ്ഥാപനത്തില്‍ യന്ത്രം ഉപയോഗിച്ചു വരുന്നുണ്ടെന്നും അദ്ദേഹം. യന്ത്രത്തിന്‍റെ സാങ്കേതിക വിദ്യയുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ പേറ്റന്‍റ് വില്‍ക്കാന്‍ തയാറാണ് സുജന്‍. പേറ്റന്‍റിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ ഉദ്യോഗസ്ഥരടക്കമുള്ള വലിയ താത്പര്യം കാണിക്കാത്തതില്‍ പ്രയാസമുണ്ടെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ ഭാരത്ഗംഗ ടെക്നോളജിയില്‍ താത്പര്യം പ്രകടിപ്പിച്ചത് ആശ്വാസകരമാണെന്നും സുജന്‍ പറയുന്നു

Wednesday, May 18, 2011

മണ്‍സൂണിന് മുന്നോടിയായി നിശാശലഭങ്ങളെത്തി

കാട്ടിക്കുളം: വേനല്‍ മഴയില്‍ കാടും നാടും തളിരിട്ടതോടെ വയനാട്ടില്‍ നിശാശലഭങ്ങളെത്തിത്തുടങ്ങി. ഭീമന്‍ ശലഭമായ അറ്റ്‌ലസ്‌മോത്തു മുതല്‍ ചെറുശലഭങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

തളിരിലകള്‍ ഭക്ഷിക്കാനും പ്രജനനം നടത്താനുമാണ് ശലഭങ്ങള്‍ വനത്തിലെത്തുന്നത്. പാതയോരങ്ങളിലും പൊതുമൈതാനങ്ങളിലും ശലഭങ്ങളും നിശാശലഭങ്ങളും ധാരാളമായെത്തിയിട്ടുണ്ട്. പല ഭാഗത്തും ശലഭങ്ങള്‍ വര്‍ണക്കാഴ്ചകള്‍ തന്നെ ഒരുക്കുന്നു.

പശ്ചിമഘട്ട മലനിരകളും നീലഗിരി ജൈവ വൈവിധ്യമേഖലയും ശലഭങ്ങളുടെ ഉദ്യാനം തന്നെയാണെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ശലഭ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞദിവസം തോലെ്പട്ടി വന്യജീവി സങ്കേതത്തില്‍ നിന്നും ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സിസ് ബേബി പകര്‍ത്തിയ ചുണ്ടുകളുടെ ആകൃതിയിലുള്ള നിശാശലഭം അപൂര്‍വായി മാത്രം ഇവിടെ എത്തുന്ന നിശാശലഭങ്ങളിലൊന്നാണെന്ന് ശലഭ നിരീക്ഷകര്‍ പറയുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ശലഭങ്ങളെ കണ്ടെത്തിയത് ബ്രഹ്മഗിരി താഴ്‌വാരങ്ങളിലും തിരുനെല്ലിയിലുമാണ്.

18.5.2011 mathrubhumi wayanad news

ഹരിതകാഴ്ചകളുടെ വിരുന്നൊരുക്കി ഇല്ലിസിറ്റി കുത്തുങ്കല്‍ താഴ്‌വാരം


പൊന്‍മുടി പുഴയോരത്തിന്റെ സമീപപ്രദേശങ്ങളായ ഇല്ലിസിറ്റി കുത്തുങ്കല്‍ മേഖല ഹരിതകാഴ്ചകളുടെ ജാലകം തുറക്കുന്നു. കുത്തുങ്കല്‍ മലഞ്ചെരിവു മുതല്‍ കരിമല പന്നിയാര്‍ നിരപ്പുവരെയുള്ള മലനിരകളും കൃഷിയിടങ്ങളും ഒരു ഭാഗത്തും കള്ളിമാലി മലയോരമേഖല മറുപുറത്തുമായുള്ള പുഴയോരമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം.

ഇല്ലിസിറ്റിയില്‍ നിന്ന് നോക്കിയാല്‍ പൊന്‍മുടി, പന്നിയാര്‍കുട്ടി പ്രദേശങ്ങളും പ്ലാന്റേഷന്‍ ഭാഗങ്ങളും വിദൂരക്കാഴ്ചകളായി കാണാം. ചെങ്കുത്തായ മലനിരകള്‍ ഉള്‍പ്പെട്ട കരിമല ഭാഗം ട്രെക്കിങ്ങിനും അനുയോജ്യമാണ്. കുത്തുങ്കല്‍ മുതല്‍ വട്ടക്കണ്ണി പാറ വരെ ഗതാഗതയോഗ്യമായ റോഡുണ്ടെങ്കിലും കുത്തുങ്കല്‍ ഇല്ലിസിറ്റി റോഡിന്റെയും കരിമല വട്ടക്കണ്ണിപ്പാറ റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ യാത്രാക്ലേശം നിലനില്‍ക്കുകയാണ്. കുത്തുങ്കല്‍ മുനിയറ റോഡിന്റെയും കുത്തുങ്കല്‍ മൈലാടുംപാറ റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയായാല്‍ ഇല്ലിസിറ്റി പ്രദേശവും കുത്തുങ്കല്‍ പൊന്‍മുടി പുഴയോരമേഖലയും വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായി മാറും.

mathrubhumi 18.5.2011 idukki news

മറയുന്നു.. കുന്നും വയലും


വാഴയുടെ നാടായ വാഴയൂരില്‍ ഇനി കുന്നും മലയും കാണാന്‍ പ്രയാസമാകും. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കുന്നുകളും മലകളും ഇടിച്ച് നിരത്തി നീര്‍ത്തടങ്ങളും കൃഷിസ്ഥലങ്ങളും നികത്തുമ്പോള്‍ ഇത് തടയേണ്ട റവന്യൂ ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുന്നു. ഭൂമാഫിയകള്‍ രാപകല്‍ ഭേദമെന്യേ വയല്‍ നികത്തുമ്പോള്‍ പൊതുജനം കാഴ്ചക്കാരാവുന്നു. വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും ഏക്കര്‍ കണക്കിന് കൃഷിസ്ഥലമാണ് മണ്ണിട്ടുനികത്തുന്നത്. ചാലിയാറിന്റെ തീരപ്രദേശത്തുകൂടി നിര്‍മിച്ച പൊന്നേമ്പാടം-തിരുത്തിയാട്-മൂളപ്പുറം-ഇയ്യത്തിങ്ങല്‍ റോഡിലാണ് വയല്‍ നികത്തലും കുന്നിടിക്കലും വ്യാപകമായി നടക്കുന്നത്.
വാഴയൂര്‍ പഞ്ചായത്തിലെ മൂളപ്പുറം, തിരുത്തിയാട് ഭാഗങ്ങളിലാണ് ഏറ്റവും അധികം ടിപ്പര്‍ ലോറികളുള്ളത്. തിരുത്തിയാട് നിന്ന് മൂളപ്പുറത്തേക്ക് പോകുന്ന റോഡരികിലുള്ള മൂളപ്പുറം കുന്നുകള്‍ പല സ്ഥലങ്ങളിലും ഇടിച്ച് നിരത്തുകയാണ്. ഇരുന്നമണ്ണ മഹാവിഷ്ണുക്ഷേത്രത്തിന് സമീപമുള്ള ഈഞ്ഞാന്‍കുന്നില്‍ അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നുണ്ട്. ഇയ്യത്തിങ്ങല്‍ സ്‌കൂളിന് മുന്നിലെ നീര്‍ത്തടം വ്യാപകമായി നികത്തുന്നത് ശുദ്ധജലക്ഷാമത്തിന് ഇടയാക്കും. അഴിഞ്ഞിലം പടുവില്‍ താഴത്ത് നീര്‍ത്തടം നികത്തുന്നത് വില്ലേജ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അഴിഞ്ഞിലം ചാലിയില്‍ ചെമ്മണ്ണ് നിറച്ച് നെല്‍കൃഷി ചെയ്യാന്‍ ആര്‍.ഡി.ഒ. ഉത്തരവിട്ട സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ജെ.സി.ബി. ഉപയോഗിച്ച് ആഴത്തില്‍ ചാല് കീറുന്നു. വാഴയൂരിന്റെ അയല്‍ പഞ്ചായത്തായ വാഴക്കാട്ട് ഊര്‍ക്കടവിന് സമീപം പെരുമണ്ണ റോഡില്‍ കുന്നിടിക്കല്‍ വ്യാപകമാണ്.
മൂളപ്പുറം, പൊന്നേമ്പാടം, തിരുത്തിയാട് ഭാഗങ്ങളില്‍നിന്ന് ദിവസേന ആയിരക്കണക്കിന് ലോഡ് മണ്ണാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
ടിപ്പര്‍ലോറി ഡ്രൈവര്‍മാരില്‍ പലര്‍ക്കും ലൈസന്‍സ് ഇല്ലാത്ത സ്ഥിതി. റവന്യൂ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസഥര്‍ക്ക് ഈ അനധികൃത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മടി. ഇതിനു കാരണം കൃത്യമായി വന്‍തുക ഓഫീസുകളില്‍ എത്തുന്നതാണ്. കാര്‍ഷിക വിളകള്‍ക്കും കാര്‍ഷിക ജോലികള്‍ക്കും പേരുകേട്ട സ്ഥലമായ വാഴയൂര്‍ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കയാണ്. അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കെതിരെ ഗ്രാമപ്പഞ്ചായത്തും നടപടി എടുക്കുന്നില്ല.

18.5.2010 mathrubhumi kozhikkod news

വന്യജീവി കണക്കെടുപ്പ്‌ ഇന്നാരംഭിക്കും

ഒമ്പത്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം സംസ്‌ഥാനത്ത്‌ വന്യജീവി കണക്കെടുപ്പ്‌ നടക്കുന്നു. ഇന്നു മുതല്‍ മൂന്ന്‌ ദിവസമാണ്‌ കണക്കെടുപ്പ്‌ നടക്കുന്നത്‌. ജില്ലയില്‍ നോര്‍ത്ത്‌ വയനാട്‌ വനം ഡിവിഷനിലും, സൗത്ത്‌ വയനാട്‌ ഡിവിഷനിലും വയനാട്‌ വന്യജീവി സങ്കേതത്തിലുമാണ്‌ കണക്കെടുപ്പ്‌ നടക്കുക. 63 ബ്ലോക്കുകളാലായി 200ഓളം പേര്‍ കണക്കെടുപ്പില്‍ പങ്കാളികളാകും ഓരോ ബ്ലോക്കിലും മൂന്നില്‍ കുറയാതെ അംഗങ്ങള്‍ ഉണ്ടാകും. നോര്‍ത്ത്‌ വയനാട്ടില്‍ 27ഉം, തോല്‍പ്പട്ടി വന്യജീവി സങ്കേതത്തില്‍ 5ഉം, സൗത്ത്‌ വയനാട്ടില്‍ 15ഉം വയനാട്‌ വന്യജീവി സങ്കേതത്തില്‍പ്പെട്ട കുറിച്യാട്‌ മുത്തങ്ങ, ബത്തേരി എന്നിവിടങ്ങളിലായി 16 ബ്ലോക്കുകളുമാണുള്ളത്‌. കടുവ, കലമാന്‍, പുള്ളിമാന്‍, കേഴമാന്‍, കരടി, കാട്ടുപ്പന്നി, പുലി, വരയാട്‌, കാട്ടുപ്പട്ടി, കരിങ്കുരങ്ങ്‌, നാടന്‍ കുരങ്ങ്‌, മലയണ്ണാന്‍, മുള്ളന്‍പ്പന്നി, മലമുഴക്കി വേഴാമ്പല്‍ എന്നിവയുടെ എണ്ണമാണ്‌ എടുക്കുന്നത്‌. ഇന്ന്‌ ഓരോ ബ്ലോക്കിലെയും മുഴുവന്‍ ഭാഗങ്ങളിലും സഞ്ചരിച്ച്‌ വന്യജീവികളുടെ എണ്ണഗ തിട്ടപ്പെടുത്തും. റോഡ്‌, അരുവികള്‍, നദികള്‍, ട്രക്കിംഗ്‌ പാത്തുകള്‍, കുന്നിന്‍ ചെരിവുകള്‍ എന്നിവിടങ്ങളിലൊക്കെയാണ്‌ കണക്കെടുക്കുക. രണ്ടാംദിവസം ട്രാന്‍സെക്‌ട് അടിസ്‌ഥാനത്തില്‍ കണക്കെടുക്കും മൃഗങ്ങളുടെ ഇനം, ആണ്‍, പെണ്‍, കുട്ടികള്‍ എന്നിവ ഇനംതിരിക്കും. കാട്ടുപോത്ത്‌ എന്നിവയുടെ പിണ്ഡം, ചാണകം എന്നിവ നിരീക്ഷിച്ച്‌ രേഖപ്പെടുത്തും. വനംവകുപ്പ്‌ ജീവനക്കാര്‍, ഇ.ഡി.സി പ്രവര്‍ത്തകര്‍, വി.എസ്‌.എസ്‌ അംഘങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ കണക്കെടുപ്പ്‌. വയനാട്‌ വന്യജീവി സങ്കേതത്തിലും പറമ്പികുളത്തും ഒളിക്യാമറകള്‍ ഉപയോഗിച്ച്‌ കടുവകളെ കുറിച്ച്‌ ഇതോടൊപ്പം തന്നെ ശാസ്‌ത്രീയ പരിശോധനയും നടത്തും.

mngalam 18.5.2011 news


Tuesday, May 17, 2011

ചേറ്റുവ കോട്ടയ്ക്കു ശാപമോക്ഷമായില്ല

ചേറ്റുവ കോട്ടയ്ക്കു ശാപമോക്ഷമായില്ല. പ്രഖ്യാപനങ്ങള്‍ നിലനില്‍ക്കേ കോട്ടയില്‍ വീണ്ടും കാടുകയറി. സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തു 2010 മാര്‍ച്ചിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിനായി പന്ത്രണ്ടാം ധനകാര്യ കമ്മിഷന്‍ 41ലക്ഷം രൂപയാണു കോട്ട സംരക്ഷണത്തിന് ഒന്നാം ഘട്ടത്തില്‍ വകയിരുത്തിയത്. കോട്ടയുടെ ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നു മണല്‍ മാറ്റലും കോട്ടയ്ക്കുള്ളിലെ കാട് വെട്ടി മാറ്റലും നടന്നു. കിഴക്കു ഭാഗത്തെ കിടങ്ങിന്‍റെ ഒരു ഭാഗത്തു 200 മീറ്ററോളം ഭാഗികമായി കല്‍ഭിത്തിക്കെട്ടി എന്നതാണ് ആകെ നടത്തിയ പ്രവൃത്തികള്‍.
കിടങ്ങുകളുടെ ആഴം വര്‍ധിപ്പിച്ച് അതില്‍ ബോട്ട് സര്‍വിസ്, കോട്ടയ്ക്കുള്ളില്‍ ആര്‍ട്ട് ഗ്യാലറി, ക്രാഫ്റ്റ് സെന്‍റര്‍, ചരിത്ര മ്യുസിയം എന്നിവയുടെ നിര്‍മാണ പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു.
1714ല്‍ ഡച്ചുക്കാരാണു ചേറ്റുവ ആസ്ഥാനമാക്കി കോട്ട നിര്‍മിച്ചത്. പിന്നീടതു ടിപ്പു സുല്‍ത്താന്‍ പിടിച്ചടക്കുകയായിരുന്നു. ടിപ്പുവിന്‍റെ പടയോട്ട കാലത്തുണ്ടായ ആക്രമണത്തിലാണു കോട്ട നശിച്ചത്. ഇതോടെ ടിപ്പു സുല്‍ത്താന്‍ കോട്ടയെന്ന പേരിലാണ് അറിയപ്പെടുന്നത്. തകര്‍ന്ന കോട്ടയില്‍ തെക്കും വടക്കും ഭാഗങ്ങളിലായി തുരങ്കങ്ങളുടെ അവശിഷ്ടങ്ങളുണ്ട്.
അഞ്ച് ഏക്കറില്‍ കൂടുതലുള്ള സ്ഥലത്തു രൂപം കൊണ്ട മൈതാനം കുട്ടികള്‍ക്കു കളിസ്ഥലമായി. കോട്ടയുടെ കല്ലുകള്‍ക്കു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. സ്ഥലം കയ്യേറ്റം നടത്തിയ പലരും കോട്ടയില്‍ നിന്നും കല്ലുകള്‍ കടത്തിയതായാണ് ആക്ഷേപം.
കോട്ടയുടെ സംരക്ഷണം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരണമെന്നാണു നാട്ടുകാരുടേയും ചരിത്ര സ്നേഹികളുടേയും ആവശ്യം.

17.05.2011 metrovaartha news

കണ്ടാണശ്ശേരിയില്‍ പ്ലാച്ചിമട ആവര്‍ത്തിക്കരുത്- പൗരസമിതി

ഗുരുവായൂര്‍: കണ്ടാണശ്ശേരിയില്‍ വ്യാപകമായി ജലമൂറ്റി വില്പന നടത്തുന്നതിനെതിരെ പൗരസമിതി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.
ജലമൂറ്റല്‍ തുടര്‍ന്നാല്‍ കണ്ടാണശ്ശേരി മറ്റൊരു പ്ലാച്ചിമടയായി മാറുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പി.യു.സി.എല്‍. സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. പൗരന്‍ പറഞ്ഞു. കണ്‍വെന്‍ഷനില്‍ പഞ്ചായത്ത് മെമ്പര്‍ വി.കെ. ദാസന്‍ അധ്യക്ഷനായി. ലാലൂര്‍ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു, നൗഷാദ് തെക്കുംപുറം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എ. ബാലന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഉഷ ടീച്ചര്‍, ഗീത മോഹനന്‍ എന്നിവരും ശശി പഞ്ചവടി, എന്‍.എസ്. രാജന്‍, ടി.എ. വാമനന്‍, ചന്ദ്രാംഗദന്‍, ജോഷി, രാജു കാണിയത്ത് എന്നിവരും പ്രസംഗിച്ചു.


17 May 2011 mathrubhumi thrissur news

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

ചേര്‍പ്പ് (തൃശ്ശൂര്‍) :ചേനത്ത് കിണറ്റില്‍ വീണ പെണ്‍മയിലിനെ ഒരുമണിക്കൂര്‍ കഴിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. പിന്നെ, ഒന്നരമണിക്കൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയില്‍ മയിലിനു വിശ്രമം. അതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ചേനം പണിക്കശ്ശേരി സുനിലിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് മയില്‍ അകപ്പെട്ടത്. പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പറഞ്ഞതുകേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ മയിലിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഏഴുമണിയോടെ കുട്ട ഉപയോഗിച്ച് അതിനെ പുറത്തെടുത്തു.
ഫയര്‍ഫോഴ്‌സുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മയിലിനെ നാട്ടുകാര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് ലോക്കപ്പില്‍ സൂക്ഷിക്കുകയും വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു. ലോക്കപ്പില്‍ മയിലിന് വെള്ളവും ധാന്യമണികളും നല്‍കി. എട്ടരയോടെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മയിലിനെ കൈമാറി.





17 May 2011  mathrubhumi thrissur news

Sunday, May 15, 2011

ജൈവസുരക്ഷയ്ക്ക്മാതൃകയായി ഓര്‍ഗാനിക് ബസാര്‍

തിരുവനന്തപുരം: 'തണല്‍' സംഘടിപ്പിച്ച ജൈവ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയായ ഓര്‍ഗാനിക് ബസാര്‍ ജൈവസുരക്ഷയ്ക്ക് മാതൃകയായി. പച്ചക്കറി, പഴം, ധാന്യം, പയര്‍, പരിപ്പുവര്‍ഗം, അച്ചാറുകള്‍, ജാമുകള്‍, തേന്‍, വെളിച്ചെണ്ണ, ലഘുഭക്ഷണങ്ങള്‍ എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കള്‍ മേളയിലുണ്ടാകും.ഇടത്തട്ടുകാരുടെ ചൂഷണമൊഴിവാക്കി ജൈവ കാര്‍ഷികോല്പന്നങ്ങളുടെ പ്രാദേശിക വിപണനത്തിനായി 2003-ല്‍ ആരംഭിച്ച ഓര്‍ഗാനിക് ബസാര്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് ബസാര്‍ പ്രോഗ്രാം മാനേജര്‍ ടി.ജെ. ബേബിച്ചന്‍ പറഞ്ഞു. കര്‍ഷകര്‍ക്കും ഉല്പാദകര്‍ക്കും ഉല്പന്നങ്ങള്‍ നേരിട്ട് ചില്ലറ വ്യാപാരം ചെയ്യാന്‍ ഇതുവഴി കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോവളം മുതല്‍ ബാലരാമപുരം വരെ അഞ്ച് പഞ്ചായത്തുകളില്‍നിന്ന് കൃഷിക്കാരും ഉല്പാദകരുമായി 160 പേര്‍ ഓര്‍ഗാനിക് ബസാറുമായി സഹകരിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ട സഹായം ഓര്‍ഗാനിക് ഫാര്‍മേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് സൊസൈറ്റി നല്‍കും.
ബുധന്‍, ശനി ദിവസങ്ങളില്‍ കവടിയാര്‍ ജവഹര്‍നഗറിലുള്ള തണല്‍ ഓഫീസില്‍ ബസാര്‍ ഔട്ട്‌ലറ്റുകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.


15.5.2011 mathrubhumi thiruvananthapuram news

തൃശ്ശൂര്‍ ഫലമേള: അപേക്ഷ ക്ഷണിക്കുന്നു

തൃശ്ശൂര്‍: ഗ്രാഫിക്‌സും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന തൃശ്ശൂര്‍ ഫലമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.ഫല-പുഷ്പ അലങ്കാര മത്സരം, ഫ്രൂട്ട്‌സ് ഫാഷന്‍ ഷോ, ചിത്രരചന, വെജിറ്റബിള്‍ കാര്‍വിങ്, പാചകം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ജില്ലയിലെ മികച്ച ഗാര്‍ഹിക, വ്യാവസായിക, ഫലവൃക്ഷത്തോട്ടങ്ങള്‍ക്ക് 'ഗ്രീന്‍ ലീവ്‌സ്' ഏര്‍പ്പെടുത്തുന്ന റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിലേക്കും പേര് നല്‍കാം.18 മുതല്‍ 22 വരെ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടത്തുന്ന മേളയില്‍ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പഴവര്‍ഗങ്ങളുടെ പ്രദര്‍ശനവും വില്പനയുമുണ്ട്. വിവിധതരം ജ്യൂസുകള്‍, മോക്‌ടെയില്‍ ഡ്രിങ്‌സ്, പാചക ക്ലാസുകള്‍, വിനോദപരിപാടികള്‍ എന്നിങ്ങനെയുള്ള പരിപാടികളാണ് നടക്കുക. വിവരങ്ങള്‍ക്ക് 9746708444.




15.5.2011 mathrubhumi thrissur news

ലോക പരിസ്ഥിതി വാരത്തില് വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകളൊരുങ്ങി

കേരള വനം- വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില് നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം വിവിധയിടങ്ങളിലായി ആറര ലക്ഷത്തിലധികം വൃക്ഷതൈകള് തയാറാക്കിയത്. മാത്തോട്ടം വനശ്രീ, പെരുവയല് ചെട്ടികുളം, എലത്തൂര്, മീഞ്ചന്ത, മടവൂര് എന്നിവിടങ്ങളിലെ കോഴിക്കോട് സോഷ്യല് ഫോറസ്ട്രി ഡിവിഷന്റെ നഴ്സറികളിലാണു ഗുണമേന്മയുള്ള തൈകള് തയാറാക്കിയത്. മടവൂരിലെ നഴ്സറിയില് കാവുകള്ക്ക് വിതരണം ചെയ്യാനുള്ള ഔഷധ സസ്യങ്ങളാണ് ഉള്ളത്. ഇത്തവണ ചന്ദനത്തൈയും നല്കുന്നുണ്ട്.
തേക്ക്, കൂടത്തൈകള്, നെല്ലി, കുമിഴ്, താന്നി, നീര്മരുത്, വേങ്ങ, മുരിങ്ങ, കണിക്കൊന്ന, കൂവളം, പതിമുഖം, വേപ്പ്, ഉങ്ങ്, മണിമരുത്, കരിമരുന്ന്, മഹാഗണി, രക്തചന്ദനം, കരിങ്ങാലി, സീതപ്പഴം, പൂവരശ്, മാതളം, കുന്നിവാക, പുളി, പ്ലാവ്, മാവ്, ബദാം, മന്ദാരം, ഞാവല്, അശോകം, കുങ്കുമം, ചമത, പേര, ചന്ദനം, അരയാല്, ചുണ്ടപ്പന എന്നിവയാണു വിതരണത്തിനു തയാറാക്കിയത്.
പഞ്ചായത്ത്, കോര്പ്പറേഷന്, യൂത്ത് ഓര്ഗനൈസേഷന്, എന്ജിഒകള്, റസിഡന്സ് അസോസിയേഷന്, മതസ്ഥാപനങ്ങള് എന്നിവയ്ക്കു തൈ ഒന്നിന് 50 പൈസ വീതവും, സ്കൂള് കോളെജ് എന്നിവക്കു സൗജന്യമായും, പൊതുജനങ്ങള്ക്കു 10 തൈകള് വരെ രണ്ടുരൂപ നിരക്കിലും 10 തൈകള്ക്ക് മുകളില് ഒരു തൈയ്ക്ക് ആറ് രൂപ നിരക്കിലും നല്കും. കൂടാതെ കോല് തൈകള് 50 പൈസ നിരക്കിലും നല്കുമെന്നു കോഴിക്കോട് സോഷ്യല് ഫോറസ്്ട്രി ഡിവിഷന് അസിസ്റ്റന്റ് കൗണ്സര്വേറ്റര് എന്.ടി. സാജന് പറഞ്ഞു.
മുപ്പതോളം വിവിധയിനത്തില്പ്പെട്ട വൃക്ഷത്തൈകള് ലഭിക്കാന് 0495 2416900, 9447979153, 9446933755 എന്ന നമ്പറില് ബന്ധപ്പെടണം.
12/05/2011 metrovaartha news

Saturday, May 7, 2011

സുന്ദരിക്ക് കൂട്ടായി കൊച്ചനുജത്തിയെത്തി


സുല്‍ത്താന്‍ബത്തേരി: മാതൃത്വത്തിന്റെ ലാളനകള്‍ ലഭിക്കാതെ അവശനിലയില്‍ ആനത്താവളത്തിലെത്തിയ സുന്ദരിക്ക് കൂട്ടായി കൊച്ചനുജത്തി.മാസങ്ങള്‍ മാത്രം പ്രായമായ പിടിയാനക്കുട്ടിയാണ് കഴിഞ്ഞദിവസം മുത്തങ്ങ ആന ക്യാമ്പിലെത്തിയ പുതിയ അംഗം. മുത്തങ്ങ ആനത്താവളത്തിനടുത്ത് പുഴയോരത്തുനിന്നാണ് അവശയായ ആനക്കുട്ടിയെ വനപാലകര്‍ക്ക് കിട്ടിയത്. തലയ്ക്കും കഴുത്തിനും മുറിവുണ്ടായിരുന്നു. കടുവയുടെ ആക്രമണത്തിലേറ്റ പരിക്കാണിതെന്നാണ് കരുതുന്നത്. ഡോക്ടര്‍ അരുണ്‍ സക്കറിയ ആനക്കുട്ടിയെ പരിശോധിച്ച് ചികിത്സ നല്‍കി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രദീപന്റെ നേതൃത്വത്തില്‍ ആനക്കുട്ടിയെ രക്ഷിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആനക്കുട്ടിക്ക് കരിക്കിന്‍വെള്ളമാണ് നല്‍കുന്നത്. ചികിത്സയും പരിചരണവുമായി 24 മണിക്കൂര്‍ പിന്നിട്ടതോടെ ആനക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ചെറിയ ആനക്കുട്ടികളെ കടുവയടക്കമുള്ള വന്യജീവികള്‍ വേട്ടയാടാറുണ്ട്. ഇങ്ങനെ പരിക്കേറ്റ് കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയതാകാം ആനക്കുട്ടി. ഒരു വര്‍ഷം മുമ്പായിരുന്നു സുന്ദരിയെന്നു പിന്നീട് പേരിട്ട ആനക്കുട്ടി ഇതുപോലെ ആനപ്പന്തിയിലെത്തിയത്. തീര്‍ത്തും അവശനിലയിലായിരുന്നു സുന്ദരി. വനപാലകരും ഫോറസ്റ്റ് വെറ്ററിനറി സര്‍ജനും ആഴ്ചകളോളം കാവലിരുന്നാണ് അതിന്റെ ജീവന്‍ രക്ഷിച്ചത്.

07 May 2011 mathrubhumi wayanadu news

ചികിത്സ കിട്ടുന്നില്ല; മൃഗശാലയില്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

തിരുവനന്തപുരം: കൃത്യമായ ചികിത്സ കിട്ടാതെ മൃഗശാലയിലെ മൃഗങ്ങള്‍ വീണ്ടും ചത്തൊടുങ്ങുന്നു. ഇന്നലെ മൃഗശാലയിലെ രാജ എന്ന സിംഹം കൂടി ചത്തതോടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ചത്തത് നാലോളം മൃഗങ്ങള്‍. ഇതില്‍ സിംഹ വാലന്‍കുരങ്ങും, കടുവയും, വിദേശയിനം പക്ഷികളും പെടും.
മൃഗശാലാ ഡോക്റ്ററുടെ കൃത്യവിലോപമാണിതിനു കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പു പുലിക്കുട്ടികളും, മാനുകളും, ജിറാഫും ചത്തിരുന്നു. ചികിത്സ കിട്ടാതെ ചത്തൊടുങ്ങുന്ന മൃഗങ്ങളുടെ പോസ്റ്റു മോര്‍ട്ടവും മറവു ചെയ്യലും അതീവ രഹസ്യമായാണ് അധികൃതര്‍ നടത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ദുരിതം മാത്രമാണെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.
ലക്ഷങ്ങള്‍ മുടക്കി വിദേശത്തു നിന്നു എത്തിച്ച പക്ഷികളെ സൂക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയിരുന്നു. അഞ്ചു വിദേശ തത്തകളാണ് കൂട്ടില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. പക്ഷികളെ നോക്കുന്നതിനു നിയമിച്ച കീപ്പറുടെ അശ്രദ്ധയാണ് കാരണമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മൃഗശാല കേന്ദ്രീകരിച്ച് പക്ഷി വില്‍പ്പന തകൃതിയായി നടക്കുന്നതായി ആരോപണമുണ്ട്. ഒരു വിദേശ പക്ഷിക്ക് ആയിരങ്ങള്‍ പ്രതിഫലം വാങ്ങുന്നതായും പറയപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മൃഗശാലയില്‍ ഉണ്ടായ കുളമ്പുരോഗ ബാധയില്‍ നൂറോളം മൃഗങ്ങള്‍ ചത്തിരുന്നു. അന്ന് കാട്ടുപന്നി, നീലക്കാള, പുള്ളിമാന്‍ തുടങ്ങി നിരവധി മൃഗങ്ങളെ ദയാവധത്തിനു വിധേയമാക്കിയിരുന്നു. തുടര്‍ന്നു നിരവധി മൃഗങ്ങള്‍ അസുഖങ്ങള്‍ പിടിപെട്ടും ചത്തു . ഇതെല്ലാം മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ സര്‍ക്കാരിനെയോ അറിയിക്കാതെ അധികൃതര്‍ രഹസ്യമാക്കുകയായിരുന്നു.
കീപ്പര്‍മാരുടെ തൂവല്‍ക്കച്ചവടവും ഇതിന്‍റെ മറവില്‍ നടന്നു. പക്ഷികളുടെ തൂവല്‍ പറിച്ചു സ്കൂള്‍ കുട്ടികള്‍ക്കു വില്‍ക്കുന്ന പ്രവണത ഏറി വന്നതോടെ മാധ്യമങ്ങള്‍ ഇതു റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് തൂവല്‍ മോഷണത്തിനെതിരേ അധികൃതര്‍ നടപടി എടുത്തത്.
മൃഗശാലയിലെ ഡോക്റ്റര്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ വന്നതാണ്. ഡോക്റ്റര്‍ക്കു താമസിക്കാന്‍ വകുപ്പ് മൃഗശാലയില്‍ തന്നെ ക്വാര്‍ട്ടേഴ്സ് നല്‍കിയിട്ടുണ്ടെങ്കിലും അവിടെ താമസിക്കാന്‍ ഡോക്റ്റര്‍ മെനക്കെടാറില്ല. 24 മണിക്കൂറും ഡോക്റ്ററുടെ സേവനം മൃഗശാലയ്ക്കു നല്‍കുന്നതിനാണു ഈ സൗകര്യം വകുപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡോക്റ്റര്‍ മൃഗങ്ങള്‍ക്കു രാത്രി സമയങ്ങളില്‍ ചികിത്സ നല്‍കാന്‍ തയാറാകുന്നില്ല. കൂടാതെ പകല്‍ സമയങ്ങളില്‍ പുറത്തെ മൃഗാശുപത്രിയിലും, സ്വന്തം വീട്ടില്‍ പ്രവര്‍ത്തിപ്പിക്കുന്ന ക്ലിനിക്കിലുമാണ് ഇദ്ദേഹമെന്നും ആക്ഷേപം.
മൃഗശാലാ ആശുപത്രിയില്‍ നിലവില്‍ നിരവധി മൃഗങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. പല രോഗങ്ങളും മൂര്‍ച്ഛിച്ചതിന്‍റെ പേരില്‍ ഇവയെ ആശുപത്രി സെല്ലിലേക്കു മാറ്റിയതാണ്. ഇവയുടെ രോഗങ്ങള്‍ ശമനമില്ലാതെ തുടരുന്നു. ഒരു കരടി രണ്ടു കാലുകളും തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. അതിനു ചികിത്സ നല്‍കുന്നില്ല. കുരങ്ങുകടക്കമുള്ള മറ്റു മൃഗങ്ങളും ആശുപത്രിയിലുണ്ട്. സീബ്രയ്ക്കും, കഴുതപ്പുലിക്കും കാലുകള്‍ തളര്‍ന്ന അവസ്ഥയിലാണ്.
ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്നു മെഡിസിനുകള്‍ പുറത്തേക്കു കൊണ്ടു പോകുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന ഡോക്റ്ററുടെ അഴിമതിയും കൃത്യവിലോപവും വകുപ്പു കണ്ടെത്തിയാണ് നടപടി എടുത്തത്. ഇപ്പോഴത്തെ ഡോക്റ്റര്‍ക്കെതിരെ ഡയറക്റ്റര്‍ക്കു പരാതി നല്‍കാന്‍ ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷമ വകുപ്പില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ വരുന്ന ഡോക്റ്റര്‍മാരാണു മൃഗശാലയില്‍ സ്ഥിരമായി ഇരിക്കുന്നത്.
മൃഗശാലയില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്ന അപൂര്‍വയിനം മൃഗങ്ങള്‍ മാത്രമാണുള്ളത്. ഇവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കു കൃത്യമായ ചികിത്സ നല്‍കി സംരക്ഷിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൃഗശാല മൃഗങ്ങളുടെ ശവശാലയായി മാറുമെന്നു ജീവനക്കാര്‍ തന്നെ പറയുന്നു.

7.05.2011 metrovaartha news.
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക