.

.

Friday, July 29, 2011

25 വര്‍ഷത്തിനിടെ 105 ഇനം മത്സ്യം ഇല്ലാതായി

കുമരകം: വേമ്പനാട്ടുകായലില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 105 ഇനം മത്സ്യം ഇല്ലാതായതായി കണ്ടെത്തി. മലിനീകരണം രൂക്ഷമായത് കായലിലെ ജൈവ ആവാസവ്യവസ്ഥയെ ബാധിച്ചതായി ബാംഗൂരിലുള്ള അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് (ഏട്രി) നടത്തിയ ഫിഷ് സര്‍വേയിലാണു കണ്ടെത്തിയത്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ യഥാസമയം തുറക്കാത്തതുമൂലം ഉപ്പുവെള്ളം എത്താത്തതു മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിവച്ചു.

കായല്‍ സംരക്ഷണത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വേഗം നടപ്പാക്കിയില്ലെങ്കില്‍ മത്സ്യങ്ങള്‍ പൂര്‍ണമായും നാശത്തിന്റെ വക്കിലാകുമെന്ന സ്ഥിതിയാണ്. 2008 മുതല്‍ ഏട്രി നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് മത്സ്യഇനങ്ങള്‍ കാണപ്പെട്ടത് ഇത്തവണയാണ്. 2008ല്‍ 50 ഇനങ്ങളും 2009ല്‍ 61 ഇനങ്ങളും കഴിഞ്ഞ വര്‍ഷം 53 ഇനങ്ങളും എന്നായിരുന്നു കണക്ക്. ഇത്തവണയിത് 45 ഇനമായി കുറഞ്ഞതായാണ് കണ്ടെത്തിയത്. 1985ല്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ 150 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു.

വേമ്പനാട്ടുകായല്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് കേന്ദ്ര പരിസ്ഥിതി - വനംമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും സംരക്ഷണത്തിനു നടപടിയെടുത്തിരുന്നില്ല. ജൈവ വൈവിധ്യം നിറഞ്ഞ കായലിനെ സംരക്ഷിച്ചുകൊണ്ടല്ലാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട നടപടികളെടുത്തു തുടങ്ങിയത് പ്രതീക്ഷ നല്‍കുന്നു.

manorama online environment news

ഒയിസ്‌ക ടീം ജവഹര്‍ നവോദയ സന്ദര്‍ശിച്ചു

ലക്കിടി: ജപ്പാന്‍, ഫിലിപ്പീന്‍സ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 40 പേരടങ്ങുന്ന ഒയിസ്‌ക ടീം ജവഹര്‍ നവോദയ വിദ്യാലയം സന്ദര്‍ശിച്ചു.
എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് കൊണ്ടുവന്ന വംശനാശ ഭീഷണി നേരിടുന്നതും പശ്ചിമഘട്ട മേഖലയില്‍ മാത്രം കാണുന്നതുമായ 40തരം ചെടികള്‍ ഉള്‍പ്പെടെ 250 ചെടികള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നട്ടു. പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള വിവിധതരം അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള വിദ്യാലയത്തില്‍ ചെടികള്‍ നട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടീം ലീഡര്‍ കുറുഡോ യോഷിന്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.വി. ശാന്തിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.


29 Jul 2011 mathrubhumi wayanadu news

Wednesday, July 27, 2011

അവിണിശ്ശേരി ഇനി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്‌

തിരഞ്ഞെടുപ്പിന്റെ ചൂട് അടങ്ങും മുമ്പേ വ്യത്യസ്ത ചേരിയിലെങ്കിലും അവര്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് തിരുവാതിരക്കളിയുമായി വേദിയിലെത്തി. അവിണിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 'പക്ഷം മറന്ന ലാസ്യം' അന്ന് 'മാതൃഭൂമി നഗരം' വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. പുരുഷന്മാരടക്കമുള്ള ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ കഴിഞ്ഞ ദിവസം വേദിയിലെത്തി, നാടന്‍പാട്ടിന്റെ ഈരടികളുമായി.
അസ്വാരസ്യങ്ങള്‍ ഈയിടെ കൊടുമ്പിരികൊണ്ടിരുന്നെങ്കിലും ആ സ്വരങ്ങള്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ ഒറ്റമനസ്സായുള്ള സ്വരങ്ങളില്‍ അലിഞ്ഞില്ലാതായി. അവിണിശ്ശേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ കലാപരിപാടി. മാതൃകാപരമായ കുറെ പരിപാടികളിലൂടെ കുടുംബശ്രീ വാര്‍ഷികം സമ്പന്നമായി.
ഗ്രാമപ്പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പരിപാടികള്‍ക്ക് ഈ ചടങ്ങില്‍ തുടക്കം കുറിച്ചു. പഞ്ചായത്ത് അംഗങ്ങളും 500-ഓളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരും ദൃഢപ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭവനശ്രീ പദ്ധതിയില്‍ പണയത്തിലായിരുന്ന ഒമ്പത് പേരുടെ ആധാരങ്ങള്‍ അവര്‍ക്ക് തിരികെ കൊടുത്ത് പഞ്ചായത്ത് മാതൃകയായി.
20 വര്‍ഷമായി ആധാരം പഞ്ചായത്തില്‍നിന്ന് ലഭിക്കാത്തതിനാല്‍ ഏറെ ക്ലേശം അനുഭവിച്ചിരുന്ന ഈ ഒമ്പത് കുടുംബങ്ങള്‍ക്ക് ആഘോഷം ആശ്വാസത്തിന്റെ വെളിച്ചംകൂടിയായി.
ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ ആധാരങ്ങള്‍ നല്‍കുന്ന ചടങ്ങ് നിര്‍വഹിച്ചു. പൈക്ക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. കുടുംബശ്രീ ആഘോഷം ഗീതാ ഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.ബി. അനീഷ് അധ്യക്ഷനായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷ രവീന്ദ്രന്‍, കെ.ആര്‍. ശ്രീനിവാസന്‍, രശ്മി ബൈജു, വി.ഐ. ജോണ്‍സണ്‍, രമണി നന്ദകുമാര്‍, രാജീവ് കണാറ, വിത്സന്‍ പള്ളിപ്പാടന്‍, സുനില്‍ മൂപ്പിശ്ശേരി, ഷീന ചന്ദ്രന്‍, പാര്‍വ്വതി എന്നിവര്‍ പ്രസംഗിച്ചു.
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനയജ്ഞത്തിന്റെ ഭാഗമായി വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉടന്‍ യോഗം വിളിക്കും. കുടുംബശ്രീ യൂണിറ്റുകളെ സംയോജിപ്പിച്ച് തുണി, കടലാസ് സഞ്ചികളുടെ നിര്‍മ്മാണം തുടങ്ങും.
ഗ്രാമസഭകളിലൂടെയും അല്ലാതെയും ജനങ്ങളില്‍ ബോധവത്കരണം നടത്തും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം ലഭ്യമാക്കും. പ്രസിഡന്റ് അഡ്വ. എ.ബി. അനീഷ് പറഞ്ഞു.


27 Jul 2011 mathrubhumi thrissur district news

Saturday, July 23, 2011

ഭക്ഷ്യ സുരക്ഷ; മാസ്റ്റര്‍ ഫാര്‍മേഴ്സ് ട്രെയ്നിങ് പദ്ധതി ഉടന്

തൃശൂര്‍: ഭക്ഷ്യസുരക്ഷയ്ക്കു ജില്ലയില്‍ വിപുല പരിപാടികള്‍. ഫാര്‍മേഴ്സ് ക്ലബ്ബുകളിലെ മികച്ച കര്‍ഷകരെ തെരഞ്ഞെടുത്തു പരിശീലനം നല്‍കുന്നതിനു പദ്ധതിയൊരുങ്ങുന്നു. മാസ്റ്റര്‍ ഫാര്‍മേഴ്സ് ട്രെയ്നിങ് എന്ന പദ്ധതിയില്‍ മികച്ച 20 കര്‍ഷകരെയാണു തെരഞ്ഞെടുക്കുക. ഏറ്റവും കൂടുതല്‍ ഫാര്‍മേഴ്സ് ക്ലബ്ബുകളുള്ളതിനാലാണു ട്രെയ്നിങ് പ്രോഗ്രാം ആദ്യം ജില്ലയില്‍ നടപ്പാക്കുന്നത്.

നബാര്‍ഡ് ആവിഷ്കരിച്ച പദ്ധതി കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ നേതൃത്വത്തിലാണു നടപ്പാക്കുന്നത്. മികച്ച വിത്തുകള്‍, മാര്‍ക്കറ്റിങ്, ക്രെഡിറ്റ്സ് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണു പരിശീലനം. മാസ്റ്റര്‍ ഫാര്‍മേഴ്സ് ഓരോരുത്തരും 20 പേരെ വീതം ട്രെയ്ന്‍ ചെയ്യും. മൊത്തം 400 മാസ്റ്റര്‍ ഫാര്‍മേഴ്സ്. ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ സജീവമാക്കുന്നതിനും അതുവഴി ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തുന്നതിനും കഴിയുമെന്നാണു പ്രതീക്ഷ. അടുത്ത മാസം പരിശീലനം നടത്തുന്നതിനാണ് അധികൃതരുടെ ശ്രമം. ജില്ലയിലെ ഫാര്‍മേഴ്സ് ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിനു രൂപീകരിച്ച ഡിസ്ട്രിക് ലെവല്‍ ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനു പരിശീലന പരിപാടിയിലൂടെ സാധിക്കുമെന്നും വിലയിരുത്തല്‍.

നബാര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളുടെ കീഴിലാണു ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്. കൂട്ടായ്മയിലൂടെ പ്രദേശങ്ങളിലെ കര്‍ഷക വൃത്തിക്ക് ഊര്‍ജം പകരുകയായിരുന്നു ലക്ഷ്യം.

ഫാര്‍മേഴ്സ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം ബ്രാഞ്ച് മാനെജര്‍മാരുടെ നേതൃത്വത്തിലാണ്. ഇവര്‍ക്കു വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നബാര്‍ഡാണു നല്‍കുക. മാനെജര്‍മാര്‍ സ്ഥലം മാറിപ്പോയാല്‍ ക്ലബ്ബിനു ലഭിക്കുന്ന സഹായ സഹകരണങ്ങള്‍ ശരിയാം വിധം ലഭിക്കാറില്ല.

ഇതു പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു ഫാര്‍മേഴ്സ് ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിനു ഡിസ്ട്രിക് ലെവല്‍ ഫെഡറേഷന്‍ രൂപീകരിച്ചത്. ക്ലബ്ബിലെ അംഗങ്ങളാണു ഭാരവാഹികള്‍. 15 അംഗ സമിതിയാണു ജില്ലയില്‍ നിലവിലുള്ളത്. ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ക്കു നബാര്‍ഡിന്‍റെ ഗ്രാന്‍ഡ് ലഭിക്കും.

ജില്ലയില്‍ 150-ഓളം ഫാര്‍മേഴ്സ് ക്ലബ്ബുകളുണ്ട്. കൂടുതല്‍ തൃശൂര്‍ താലൂക്കില്‍, കുറവ് കൊടുങ്ങല്ലൂര്‍ താലൂക്കില്‍. കാര്‍ഷിക മേഖലയിലെ ഉണര്‍വിനും വിപണി കണ്ടെത്തുന്നതിനും ക്ലബ്ബുകള്‍ സഹായിച്ചതായി കര്‍ഷകര്‍. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഫാര്‍മേഴ്സ് ക്ലബ് ഇതിനു മികച്ച ഉദാഹരണം.

തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിലാണു ഫെഡറേഷന്‍ രൂപീകരിച്ചത്. ജില്ലയില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയുമായി സഹകരിച്ചാണു ഡിസ്ട്രിക് ലെവല്‍ ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍. കൃഷി വിജ്ഞാന്‍ കേന്ദ്രയാണു സാങ്കേതിക പരിജ്ഞാനം നല്‍കുന്നത്.

metrovaartha thrissur 23.7.2011

Friday, July 22, 2011

തീരത്തിന് തേങ്ങലായി ഡോള്‍ഫിന്‍

കണ്ണൂര്‍: മുഴപ്പിലങ്ങാട് തീരത്തണഞ്ഞ ഡോള്‍ഫിന്‍ മത്സ്യത്തൊഴിലാളികള്‍ക്കും കണ്ണൂരിലെ മത്സ്യ, വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വേദന സമ്മാനിച്ച് ചത്തു.
രാവിലെ മുഴപ്പിലങ്ങാട് തീരത്ത് പരിക്കുകളോടെ അണഞ്ഞ ഡോള്‍ഫിനെ കണ്ട മത്സ്യത്തൊഴിലാളികള്‍ അതിനെ ഉള്‍ക്കടലിലേക്ക് കൊണ്ടുവിട്ടു. വീണ്ടും തീരത്തണഞ്ഞ ഡോള്‍ഫിനെ വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. വിമലിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ണൂരിലെ ഫിഷറീസ് ഹാച്ചറിയിലെത്തിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും തീരദേശ സേനയിലെ പോലീസ് ഉദ്യോഗസ്ഥരുമെല്ലാം ഡോള്‍ഫിന്റെ ജീവന്‍ രക്ഷിക്കാന്‍ ഏറെ ശ്രമം നടത്തി. പക്ഷേ പരാജയപ്പെട്ടു. ഏതോ യന്ത്രവത്കൃത ബോട്ടില്‍ തട്ടിയുണ്ടായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ പി.പ്രഭാകരന്റെ നേതൃത്വത്തില്‍ വൈകീട്ട് ആറരയോടെ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് മൃഗസംരക്ഷണ വകുപ്പിലെ ഡോ. ശോഭ ധര്‍മ്മധീരന്‍, ഡോ. ആര്‍.രാജന്‍, ഡോ. കെ.വി.രമേഷ്‌കുമാര്‍, ഡോ. കെ.വി.വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

22 Jul 2011 Mathrubhumi Kannur news......

Wednesday, July 20, 2011

മയില്‍ മുട്ടയിട്ട് അടയിരിക്കുന്നു



പൊന്നാനി തൃക്കാവ് കെ.എസ്.ഇ.ബിയുടെ രണ്ടാംനിലയിലെ ജനലിന്റെ പാരപ്പറ്റില്‍ മയില്‍ മുട്ടയിട്ട് അടയിരിക്കുന്നു. അഞ്ചോളം മുട്ടകളുണ്ട്.

ഒരുമാസംമുമ്പാണ് മയില്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തിയത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇതിന് ഭക്ഷണം നല്‍കി സംരക്ഷിച്ചുവരികയാണ്.

ഇടിച്ചു പൊടിക്കും പ്ലാസ്റ്റിക്കിനെ

പ്ലാസ്റ്റിക്കിനെ ഇടിച്ചുപൊടിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുതന്നെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. ലോകഭീകരനെ പൊടിക്കുന്നത് കാണാന്‍ അനേകംആളുകളാണ് എത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് പൊടിക്കല്‍ യന്ത്രം കാണാനും ഒന്നു പൊടിച്ചുനോക്കാനും പരിസ്ഥിതിസ്‌നേഹികളായ ഒരുകൂട്ടം ആളുകളുടെ ക്യൂവാണ്. പ്രവര്‍ത്തനോദ്ഘാടനം മേയര്‍ ഐ.പി. പോള്‍ നിര്‍വ്വഹിച്ചു. രണ്ട് യന്ത്രങ്ങളാണ് പ്രവര്‍ത്തിപ്പിച്ച് കാണിച്ചത്. എട്ടുലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇതിനുള്ള ചെലവ്. ഒരു യന്ത്രത്തില്‍ ദിവസം 250 കിലോ വരെ പൊടിക്കാം. ശക്തന്‍ സ്റ്റാന്‍ഡ്, കുരിയച്ചിറ, പനംകുറ്റിച്ചിറ, കൂര്‍ക്കഞ്ചേരി കസ്തൂര്‍ബാ സമിതി എന്നീ നാല് കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന യന്ത്രങ്ങളുപയോഗിച്ച് ലാലൂരിലെ ആറായിരം ചാക്ക് പ്ലാസ്റ്റിക് മാലിന്യം പൊടിക്കും. മഴ കൊള്ളാതിരിക്കാന്‍ യന്ത്രങ്ങള്‍ക്കായി ഷെഡ്ഡുകളും നിര്‍മ്മിക്കും. ഓരോ നാലു മാസം കൂടുമ്പോഴും യന്ത്രത്തിന്റെ ബ്ലേഡ് മാറ്റണം.

ലാലൂരില്‍ ദിവസം 23 ലോറി വരെയാണ് മാലിന്യം നിക്ഷേപിക്കാനെത്തിയിരുന്നത്. അതിപ്പോള്‍ പതിനേഴായി ചുരുങ്ങി. അടുത്താഴ്ചയോടെ തൂക്കം കണക്കാക്കാനാണ് തീരുമാനം. ചില വലിയ സ്ഥാപനങ്ങള്‍ കോര്‍പ്പറേഷനോട് ഇപ്പോഴും നിസ്സഹകരണത്തിലാണ്. അവര്‍ ദിനംപ്രതി വില്‍ക്കുന്ന കവറുകള്‍ തന്നെ മുപ്പതിനായിരത്തിന് അടുത്തുവരും. ലാലൂരില്‍ നിന്ന് പെറുക്കിമാറ്റുന്ന കവറുകള്‍ പൊതുജനത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കും.


കഴുകല്‍ വേണ്ടെന്നുവെച്ചു


വൃത്തിഹീനമായി കിട്ടുന്ന കവറുകള്‍ ആദ്യം കഴുകി പൊടിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ കവറുകള്‍ മുഴുവനും കഴുകിവരുമ്പോഴേക്കും കോര്‍പ്പറേഷന്‍ ജലക്ഷാമത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കും. തത്കാലം കവറുകളിലെ വെള്ളം കുടഞ്ഞുകളയാനാണ് തീരുമാനം. ഒരു കോടി കവര്‍ പൊടിച്ചാലാണ് ആയിരം കിലോഗ്രാം കിട്ടുക. ഒരു മാസം ഒരു കോടി കവറുകളാണ് വില്‍ക്കുന്നത്. സ്റ്റഡിങ് മെഷീന്‍ ഉപയോഗിച്ച് പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യും. പക്ഷേ മഴക്കാലം കഴിയണം. കഴിഞ്ഞ ഫിബ്രവരിയില്‍ കൊക്കാലയില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ റോഡ് ടാറിങ്ങ് വിജയിച്ചപ്പോഴാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പിയും യന്ത്രത്തില്‍ പൊടിക്കാം. മനുഷ്യന് കൂടുതല്‍ ഹാനികരമാകുന്നത് കറുത്ത കവറുകളാണ്. പലരും മീന്‍ പൊതിഞ്ഞു വാങ്ങുന്നത് ഇതിലാണ്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.


കുടുംബശ്രീയും സേവനശ്രീയും ഒത്തുപിടിച്ചാല്‍

പ്ലാസ്റ്റിക് നിരോധനം കോര്‍പ്പറേഷനില്‍ ശക്തിപ്രാപിച്ചുവരികയാണ്. ജനങ്ങളിലെത്തിക്കാന്‍ ബോധവല്‍ക്കരണം തന്നെ വേണം. മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കേണ്ടത് കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകരാണ്. മാലിന്യം ഉന്മൂലനം ചെയ്യുകയെന്ന ആത്യന്തികലക്ഷ്യത്തോടെ ബോധവല്‍ക്കരിക്കാന്‍ പ്രചാരകരായി മുന്നോട്ടുവരേണ്ടത് കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകരാണെന്ന് മേയര്‍ ഐ.പി. പോള്‍ പറഞ്ഞു.

കേരള സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകര്‍ക്ക് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പരിപാടി മേയര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍ അധ്യക്ഷനായി. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസിന് സി.എസ്. ശ്രീനിവാസന്‍ നേതൃത്വം കൊടുത്തു. ഡോ. ദീപ്തി ലാല്‍ ജയാല്‍, ഡോ. ഡോള്‍ഫി ജോസ് എന്നിവര്‍ ആരോഗ്യബോധവല്‍ക്കരണക്ലാസിന് നേതൃത്വം കൊടുത്തു. പ്രോജക്ട് മാനേജര്‍ സി. അല്‍ഫോണ്‍സ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാലസുബ്രഹ്മണ്യന്‍, കൃഷ്ണകുമാര്‍, ശുചിത്വ കോ-ഓര്‍ഡിനേറ്റര്‍ എം.കെ. മുകുന്ദന്‍, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ മനോജ് പി., കൗണ്‍സിലര്‍ ഫ്രാന്‍സിസ് തേറാട്ടില്‍, സജ്‌ന സി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.


ആശങ്കകള്‍ പരിഹരിക്കും


നിലവില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. രോഗമില്ലാത്ത നഗരമാക്കി മാറ്റാന്‍ വീട്ടുകാരുടെ പൂര്‍ണ്ണ സഹകരണം ഈ ശുചിത്വതൊഴിലാളികള്‍ക്ക് വേണം. വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ ടാഗോര്‍ ഹാളില്‍ നൂറ്റമ്പതോളം പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്. മാലിന്യം എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന ചൂടന്‍ ചര്‍ച്ചകളും ക്ലാസുകളും അകത്ത് കൊടുമ്പിരി കൊള്ളുമ്പോള്‍ പുറത്ത് നിസ്സഹായരായി വിശ്രമിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഹെര്‍ബ്ബാനകളും മാലിന്യസംഭരണികളും.


പരാതികള്‍ക്ക് കുറവില്ല


പാകപ്പിഴകള്‍ പലയിടത്തും മുഴച്ചു കാണുന്നുണ്ടെന്നതാണ് വാസ്തവം. വിമര്‍ശനങ്ങള്‍ ഏറെ. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പ്ലാസ്റ്റിക് ബിന്നുകള്‍ക്ക് ചില കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകര്‍ പണം ഈടാക്കിയെന്നാണ് ആക്ഷേപം. സേവനം പലയിടത്തും ആവശ്യമുള്ളപ്പോള്‍ ലഭ്യമല്ലെന്ന പരാതിയാണ് പൊതുവെ കേള്‍ക്കുന്നത്. എണ്ണായിരം വീടുകളിലാണ് ബക്കറ്റുകള്‍ വിതരണം ചെയ്തത്. വേണ്ടസമയത്ത് പലയിടത്തും മാലിന്യം എടുക്കാനാളെത്താറില്ല. നല്ല രീതിയില്‍ വീട്ടുകാരോടു പെരുമാറാനാണ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്നത്. അനാവശ്യസംസാരം കുറയ്ക്കണം. പല യൂണിറ്റുകളിലും വേണ്ടത്ര പ്രവര്‍ത്തകരില്ല. ഏകീകരണമനോഭാവം ചിലയിടത്ത് തീരെയില്ല. ചിലര്‍ വീടുകളുടെ കണക്ക് കോര്‍പ്പറേഷന് ഇനിയും നല്‍കിയിട്ടില്ല.
ഒന്നാം തിയ്യതി മാലിന്യം എടുത്തുകഴിഞ്ഞാല്‍ പിന്നെ 5 നേ എടുക്കൂ. അതുകഴിഞ്ഞാല്‍ 10-ാം തിയ്യതിയെങ്കിലുമാവണം തിരിഞ്ഞുനോക്കാന്‍. ജോലിയോടുള്ള ആത്മാര്‍ത്ഥമായ സഹകരണമാണ് എല്ലാത്തിനും വലുതെന്ന് സി.എസ്. ശ്രീനിവാസന്‍ പറഞ്ഞു. മാലിന്യം എടുക്കാന്‍ വന്നില്ല എന്നു പറയുന്നത് കടം കൊടുത്ത തുക തിരിച്ചു കിട്ടിയില്ല എന്നു പറയുന്നതുപോലെയാണ്. ചില വീട്ടുകാര്‍ ഇവര്‍ക്കു മാസം കൊടുക്കാനുള്ള അമ്പത് രൂപ ലാഭിക്കാനായി മാലിന്യം കൊടുക്കാത്ത സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്.


കടുത്ത തീരുമാനങ്ങള്‍


പ്ലാസ്റ്റിക് ഇനി ആഴ്ചയിലൊരു ദിവസമേ എടുക്കൂവെന്നാണ് തീരുമാനം. ഫ്‌ളാറ്റില്‍ മാലിന്യബക്കറ്റുകള്‍ കൊടുക്കില്ലെന്ന തീരുമാനമൊന്നും കോര്‍പ്പറേഷന്‍ എടുത്തിട്ടില്ല. ബക്കറ്റുകള്‍ ഫ്‌ളാറ്റിലും കൊടുക്കും. പ്ലാസ്റ്റിക്കിനായി മാത്രം ലാലൂരില്‍ പ്രത്യേകം സ്ഥലം സജ്ജീകരിക്കും. വീടുകളില്‍ നിന്ന് സ്വീകരിക്കുന്ന ജൈവമാലിന്യങ്ങള്‍ ലാബിലേക്ക് കൊണ്ടുപോകും.

ആഗസ്ത് ഒന്നു മുതല്‍ വീടുകളില്‍ നിന്ന് ജൈവമാലിന്യവും അജൈവമാലിന്യവും എല്ലാം കൂട്ടിക്കുഴച്ച് തരുന്ന മാലിന്യങ്ങള്‍ വാങ്ങില്ല. ഏതെങ്കിലും ദിവസം ശുചിത്വത്തൊഴിലാളികള്‍ വരാതിരിക്കുകയാണെങ്കില്‍ മുന്‍കൂട്ടി അറിയിക്കും. വീട്ടുകാരെക്കുറിച്ചോ പ്രവര്‍ത്തകരെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട കൗണ്‍സിലര്‍മാരെ അറിയിക്കാം. 120 മാലിന്യസംഭരണികള്‍ നഗരത്തില്‍ സ്ഥാപിക്കും. ജൈവമാലിന്യത്തിന് ഒന്നും പ്ലാസ്റ്റിക്കിന് വേറൊന്നും. ഇവിടെയല്ലാതെ മാലിന്യം നിക്ഷേപിച്ചാല്‍ പിഴ ഈടാക്കും. പനംകുറ്റിച്ചിറയും ലാലൂരും കുപ്പിച്ചില്ല്, ട്യൂബ്‌ലൈറ്റ് എന്നിവയ്ക്കായി ഒരു ബ്ലോക്കും പ്ലാസ്റ്റിക്കിനായി മറ്റൊരു ബ്ലോക്കും സ്ഥാപിക്കും.

ധന്യ ടി.എസ്.

20 Jul 2011 mathrubhumi thrissur news....

Tuesday, July 19, 2011

മഴക്കാഴ്ചകളൊരുക്കി ബാണാസുര സാഗര്‍

പടിഞ്ഞാറത്തറ: ചാഞ്ഞും ചരിഞ്ഞും ചെയ്യുന്ന വയനാടന്‍ നൂല്‍മഴയുടെ സൗന്ദര്യം ആവാഹിച്ച് ബാണാസുരസാഗര്‍ സഞ്ചാരികളുടെ മനം കവരുന്നു. മഴയെത്തിയതോടെ പച്ചപുതച്ച പശ്ചിമ പര്‍വതത്തിന്റെ വിദൂരക്കാഴ്ചകളും കുന്നുകളെ കഴുത്തിനൊപ്പം മുക്കുന്ന സമുദ്രവുമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഓളപ്പരപ്പുകളില്‍ ഏറെ നേരമുള്ള ബോട്ടുയാത്രയില്‍ സഞ്ചാരികള്‍ സമയം ചെലവിടുന്നു.

മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സമുദ്രത്തില്‍ സുന്ദരമായ മഴക്കാഴ്ചകളാണ് ഇതള്‍ വിരിയുന്നത്. നാലുദിക്കിലേക്കും കൈകള്‍ നീട്ടി വന്‍ മരങ്ങളെപ്പോലും ആഴത്തില്‍ മുക്കി ഏഷ്യയിലെ രണ്ടാമത്തെ എര്‍ത്ത്ഡാം ഒരുങ്ങി നിലക്കുകയാണ്. ഇവിടെയെത്തുന്ന അതിഥികളുടെ എണ്ണം ഒരോ വര്‍ഷവും വര്‍ധിക്കുകയാണ്. ആഭ്യന്തര സഞ്ചാരികളും വിദേശീയരുമെല്ലാം ഇവിടേക്ക് വന്നെത്തുന്നു.

വേനല്‍ക്കാലത്തും മഴക്കാലത്തും ഒരേപോലെ വശ്യതയുടെ വിവിധ മുഖങ്ങള്‍ കാട്ടുന്ന ബാണാസുര സാഗര്‍ മഴക്കൊയ്ത്തിലും ഏറെ മുന്നിലാണ്. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശമായും പരിഗണിക്കപ്പെടുന്നു. കരമാന്‍ തോട് വെജിറ്റേഷനില്‍ ശരാശരി വര്‍ഷത്തില്‍ 3600 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. 2000ത്തില്‍ 4907 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതാണിത്. വയനാടിന്റെ ശരാശരി 3588 മില്ലിമീറ്ററായി തുടരുമ്പോഴും ഓരോ വര്‍ഷവും ഇവിടെ ഉയരുന്ന മഴയുടെ അളവ് പ്രതീക്ഷയാവുകയാണ്.

തരിയോട് നിന്നും മഞ്ഞൂറ നിന്നുമൊക്കെ ബാണാസുര സാഗറിന്റെ വശ്യത നുകരാം. വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ ഉള്ളിലൊതുക്കി മറ്റൊരു മഴക്കാലത്തെ കൂടി വരവേല്‍ക്കുകയാണ്.

19 Jul 2011 mathrubhumi wayanadu news

Monday, July 18, 2011

തേനീച്ചകള്‍ ചാകുന്നു; കാട്ടുതേന്‍ ഉത്‌പാദനം കുത്തനെ കുറഞ്ഞു

കല്പറ്റ: തേനീച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനാല്‍ വയനാട്ടില്‍ കാട്ടുതേന്‍ ഉത്പാദനം കുത്തനെ കുറഞ്ഞു. രണ്ടുവര്‍ഷം മുമ്പുവരെ 60,000 കിലോഗ്രാം വരെ കാട്ടുതേന്‍ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ മുഖേന സംഭരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 12721 കിലോഗ്രാമായും ഈ വര്‍ഷം 4050 കിലോഗ്രാമായും കുറഞ്ഞു. ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി, കാട്ടിക്കുളം, പുല്പള്ളി എന്നിവിടങ്ങളിലെ പട്ടികവര്‍ഗ സഹകരണ സൊസൈറ്റികള്‍ വഴിയാണ് കാട്ടുതേന്‍ സംഭരിച്ച് വില്പന നടത്തുന്നത്.

പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കര്‍, തേന്‍ കുറുമര്‍ തുടങ്ങിയ വിഭാഗങ്ങളാണ് കാട്ടുതേന്‍ ശേഖരിക്കുന്നത്. ഇവരുടെ മുഖ്യ ജീവിതോപാധിയും തേന്‍ ശേഖരിക്കലാണ്. മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന കൂടുകളില്‍ നിന്നെടുക്കുന്ന തൂക്കുതേനും മരപ്പൊത്തിലും മറ്റുമുള്ള ചെറുതേനുമാണ് ഇവര്‍ ശേഖരിക്കുന്നത്. സ്വാഭാവിക തേനുത്പാദനം കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ തേന്‍ വില്പനസംഘങ്ങള്‍ ജില്ലയില്‍ തമ്പടിക്കാനും തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ ഫെഡറേഷനു കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍ധാര തുടങ്ങി ഒട്ടേറെ ഔഷധ നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് വയനാട്ടില്‍ നിന്ന് തേന്‍ കൊണ്ടുപോകുന്നുണ്ട്. ഔഷധി 10,000 കിലോഗ്രാം വരെ തേന്‍ വാങ്ങുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില്ലറ വില്പനയ്ക്കുതന്നെ തേന്‍ തികയുന്നില്ല. നല്ല തേന്‍ കിട്ടാനില്ലാത്തത് ഔഷധങ്ങളുടെ ഗുണനിലവാരത്തെ പോലും ബാധിക്കും. ഒട്ടേറെ ആയുര്‍വേദ ഔഷധങ്ങളിലെ മുഖ്യ ചേരുവയാണ് തേന്‍. ആരോഗ്യദായകമായ ഒറ്റമൂലി എന്ന നിലയിലും സൗന്ദര്യ വര്‍ധക വസ്തുവെന്ന നിലയിലും തേനിന് പ്രാധാന്യമുണ്ട്.

മൊബൈല്‍ ഫോണ്‍ ടവറുകള്‍ പെരുകിയതാണ് തേനിച്ചകളുടെ കൂട്ടനാശത്തിന് കാരണമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ചണ്ഡീഗഢ് ആസ്ഥാനമായുള്ള പഞ്ചാബ് യൂണിവേഴ്‌സിറ്റി ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. തേനീച്ച കോളനിയില്‍ പ്രവര്‍ത്തനക്ഷമമായ മൊബൈല്‍ ഫോണ്‍ സ്ഥാപിച്ചായിരുന്നു പഠനം. മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ തേനീച്ചകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി വ്യക്തമായി. മൊബൈല്‍ ഫോണ്‍ സ്ഥാപിച്ച കൂട്ടില്‍ തേനീച്ചകളുടെ മുട്ടയുത്പാദനം ഗണ്യമായി കുറഞ്ഞു.
മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്‌ട്രോമാഗ്‌നറ്റിക് തരംഗങ്ങള്‍ തേനീച്ചകളുടെ കൂട്ടനാശത്തിന് വഴിയൊരുക്കുന്നതായി ഈ വര്‍ഷം സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബയോളജിസ്റ്റ് ഡോ. ഡാനിയേല്‍ ഫെവ്‌റേ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. തേന്‍ ശേഖരണത്തിനായി കിലോമീറ്ററുകള്‍ താണ്ടുന്ന തേനീച്ചകള്‍ക്ക് മൊബൈല്‍ഫോണ്‍ സിഗ്‌നലുകളില്‍പ്പെട്ട് വഴിതെറ്റുകയും കൂട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ കറങ്ങിനടന്ന് പിന്നീട് ചത്തുപോകുന്നതായും നിഗമനമുണ്ട്.

വനസമ്പത്ത് കുറയല്‍, കീടനാശിനി ഉപയോഗം എന്നിവയും തേനീച്ചകളുടെ കൂട്ടനാശത്തിന് കാരണമായി പറയുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ തന്നെ പറയുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ 2009ല്‍ 23000 കിലോഗ്രാം തേന്‍ സംഭരിച്ചിരുന്നു. 2010ല്‍ ഇത് 4000 കിലോയായും ഈ വര്‍ഷം 2000 കിലോയായും കുറഞ്ഞു.

പുല്പള്ളി സംഘത്തില്‍ 2009 വരെ 15000 കിലോ വരെ തേന്‍ ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 721 ഉം ഈ വര്‍ഷം 450 ഉം കിലോഗ്രാമായും കുറഞ്ഞു. തിരുനെല്ലി സംഘത്തില്‍ മുമ്പ് 20,000 കിലോഗ്രാം വരെ തേന്‍ സംഭരിച്ചിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം 8000 കിലോയും ഈ വര്‍ഷം 1600 കിലോയുമാണ് ലഭിച്ചത്.



ടി.എം. ശ്രീജിത്ത്‌, 18 Jul 2011 mathrubhumi wayanadu news

Thursday, July 14, 2011

കൈയേറ്റത്തെ അതിജീവിച്ച് നീലക്കുറിഞ്ഞികള്‍ തളിരിടുന്നു

മൂന്നാര്‍: ലക്ഷ്മി എസ്റ്റേറ്റിനടുത്ത് പരിസ്ഥിതിപ്രാധാന്യമേറെയുള്ള പുലിപ്പാറയില്‍ കൈയേറ്റത്തെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ട നീലക്കുറിഞ്ഞിച്ചെടികള്‍ വീണ്ടും തളിരിട്ടു.മൂന്നുവര്‍ഷം മുമ്പാണ് വ്യാജപ്പട്ടയത്തിന്റെ മറവില്‍ നീലക്കുറിഞ്ഞികള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചത്. അന്നാരും അതിനെതിരെ ശബ്ദമുയര്‍ത്തിയില്ല. ഇപ്പോള്‍ പുലിപ്പാറയില്‍ എണ്ണമറ്റ നീലക്കുറിഞ്ഞികള്‍ വളര്‍ന്നുകഴിഞ്ഞു. കാട്ടുപോത്ത്, ആന എന്നിവ പതിവായി ഇറങ്ങുന്ന സ്ഥലമാണിത്.

പുലിപ്പാറയില്‍ നിന്നാല്‍ ചിന്നക്കനാല്‍ ഭാഗത്തുള്ള ആനയിറങ്കല്‍ ഡാമും പള്ളിവാസല്‍ ടൗണും വ്യക്തമായി കാണാം. ഒന്നര മണിക്കൂര്‍ കുന്നിന്‍ചരിവിലൂടെ താഴേക്ക് നടന്നാല്‍ പള്ളിവാസല്‍ ടൗണില്‍ എത്തും. മനോഹരദൃശ്യങ്ങള്‍ കാണാമെന്നതാണ് കൈയേറ്റക്കാരെ ഇവിടം പ്രിയമാക്കിയത്.

വനംവകുപ്പിന്റെ അധീനതയിലുള്ള കടുവാച്ചോല ഇതിനടുത്താണ്. പുലിപ്പാറയുടെ പരിസ്ഥിതിപ്രാധാന്യം കണക്കിലെടുത്ത് ഇവിടം വിട്ടുകൊടുക്കണമെന്ന് മുമ്പ് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് അനുകൂലമായ നിലപാട് റവന്യു വകുപ്പ് സ്വീകരിച്ചിട്ടില്ല. റവന്യു വകുപ്പിനാകട്ടെ ഇത് സംരക്ഷിക്കാനുള്ള താല്‍പ്പര്യവും കുറവാണ്. പള്ളിവാസല്‍ വില്ലേജോഫീസ് ജീവനക്കാര്‍ക്ക് മൂന്നാര്‍ ടൗണിലെത്തി കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം പുലിപ്പാറയില്‍ എത്താന്‍. പുലിപ്പാറയുടെ ദൃശ്യഭംഗി കണക്കിലെടുത്ത് ഇവിടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ വാച്ച്ടവര്‍ പണിയണമെന്ന് ദേവികുളം സബ്കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പുലിപ്പാറ വനംവകുപ്പിന് വിട്ടുകൊടുത്താല്‍ നീലക്കുറിഞ്ഞികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം കൈയേറ്റം തടയാനാകുമെന്നും റവന്യു ജീവനക്കാരും പറയുന്നു.

13 Jul 2011 mathrubhumi idukki news

അലങ്കാര ആമകള്‍ പിടിയില്‍

നെടുമ്പാശ്ശേരി: സിംഗപ്പൂരില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന, ലക്ഷങ്ങള്‍ വിലമതിക്കുന്ന അലങ്കാര ആമക്കുഞ്ഞുങ്ങളെ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി.

തിങ്കളാഴ്ച രാത്രി 'സില്‍ക്ക് എയറി'ന്റെ എം.ഐ-468 വിമാനത്തില്‍ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയില്‍ വന്നിറങ്ങിയ ചെന്നൈ സ്വദേശി അബ്ദുള്‍റഹിം നൈന മുഹമ്മദ് (44) ആണ് ആമകളെ കൊണ്ടുവന്നത്.

രണ്ട് സ്യൂട്ട്‌കെയ്‌സുകളിലായി 6,000 ആമകളാണുണ്ടായിരുന്നത്. 24 പോളിത്തീന്‍ കവറുകളിലായാണ് ആമകളെ പായ്ക്ക് ചെയ്തിരുന്നത്. ഓരോ സ്യൂട്ട്‌കെയ്‌സിലും 12 കവറുകള്‍ വീതം ഉണ്ടായിരുന്നു. ഉപയോഗിച്ചുകൊണ്ടിരിക്കു ന്ന വസ്ത്രങ്ങളാണ് സ്യൂട്ട്‌കെയ്‌സിലുള്ളതെന്നാണ് പിടിയിലായയാള്‍ കസ്റ്റംസിനോട് പറഞ്ഞത്. ഗ്രീന്‍ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച ഇയാളെ സംശയംതോന്നി തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഇയാളുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട്‌കെയ്‌സുകള്‍ക്ക് കൂടുതല്‍ ഭാരം ഉണ്ടെന്ന് മനസ്സിലായതിനാല്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പെട്ടികള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, സൂപ്രണ്ടുമാരായ എം.സി. പഴയകളം, ടി.കെ. കാര്‍ത്തികേയന്‍, മോഹനന്‍, ജയശ്രീ, അജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആമക്കുഞ്ഞുങ്ങളടങ്ങിയ സ്യൂട്ട്‌കെയ്‌സുകള്‍ പിടിച്ചെടുത്തത്. വിദേശ വിപണിയില്‍ ഇവയ്ക്ക് 2,000പൗണ്ട് വരെ വിലയുണ്ട്.

പിടിയിലായ ആമക്കുഞ്ഞുങ്ങളെ കൊച്ചിയില്‍ ഇറക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതിനാല്‍, നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി സില്‍ക്ക് എയര്‍ വിമാനത്തില്‍ ഇവയെ മടക്കി അയച്ചു. പിടിയിലായ ആളെ പിഴ അടപ്പിച്ചശേഷം വിട്ടയച്ചു. വില്പനയ്ക്കായി കൊണ്ടുവന്നതാണ് ആമകളെ.

13 Jul 2011 mathrubhumi ernamkulam news

ശാപമോക്ഷം കാത്ത് ചാവക്കാട് ബീച്ച്

ചാവക്കാട്: കണ്ടാലും കണ്ടാലും കൊതിതീരാത്ത ഒന്നാണ് കടലോരക്കാഴ്ച. അവിടത്തെ പഞ്ചാരമണലില്‍ കടല്‍ക്കാറ്റേറ്റ് അല്പമൊന്നിരുന്ന് വിശ്രമിക്കാന്‍ കൊതിക്കാത്തവരാരുണ്ട്? എണ്ണിയാലൊടുങ്ങാത്ത തിരമാലകള്‍ കരയെ ചുംബിക്കുന്നതിന്റെ സൗന്ദര്യം. വാനില്‍ വര്‍ണ്ണവിസ്മയം തീര്‍ത്ത് മാഞ്ഞുപോകുന്ന അസ്തമയസൂര്യന്‍. കരകാണാക്കടലിലെ തിരകളെ കീറിമുറിച്ചെത്തുന്ന കൊച്ചോടങ്ങള്‍... അങ്ങനെ നീളുന്നു കടല്‍ക്കാഴ്ചയുടെ സൗന്ദര്യാസ്വാദനം.

വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ബീച്ചുകളില്‍ ജില്ലയിലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബീച്ചാണ് ചാവക്കാട് ബീച്ച്. അനുദിനം ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഈ ബീച്ചിനോട് അധികൃതര്‍ക്ക് അവഗണനയാണ്. ചാവക്കാട് കടപ്പുറം ഇല്ലായ്മകളുടെ കഥ പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പരാധീനതകള്‍ മാത്രം കൈമുതലായ ഈ തീരത്ത്; ഋതുഭേദങ്ങള്‍ വകവെയ്ക്കാതെ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്.

വലിയ പണച്ചെലവില്ലാതെ നഗരസഭയ്ക്ക് ബീച്ചിനെ സൗന്ദര്യവത്കരിക്കാവുന്നതാണ്. ബീച്ചിലെത്തുന്ന സഞ്ചാരികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പണം നല്‍കണം. ലക്ഷങ്ങളാണ് ഈ ഇനത്തില്‍ നഗരസഭ പ്രതിവര്‍ഷം പിരിച്ചെടുക്കുന്നത്. ചാവക്കാട് ബീച്ചില്‍ സ്ഥാപിച്ച ഒരു ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തിയിട്ട് മാസങ്ങളേറെയായി. അത് കേടുതീര്‍ത്ത് പുനഃസ്ഥാപിക്കാന്‍ പോലും നഗരസഭാ അധികൃതര്‍ക്കായില്ല. ചാവക്കാട് ബീച്ച് വികസിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു ലോബി എന്നും നഗരസഭാ ഭരണത്തിലുണ്ടെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഈ മേഖലയിലെ നഗരസഭാംഗങ്ങള്‍ക്ക് ശേഷയില്ല താനും.

ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എം.എല്‍.എ.മാര്‍ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടും ആരും ചാവക്കാട് ബീച്ചിന്റെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചില്ല. നഗരസഭയുടെ കീഴില്‍ ഡിസംബര്‍ അവസാനവാരം ബീച്ച് ഫെസ്റ്റിവെല്‍ നടത്തും. ചിലപ്പോള്‍ രണ്ടുനാള്‍ അല്ലെങ്കില്‍ മൂന്നുനാള്‍- പതിനായിരങ്ങളാണ് ഇവിടെയെത്താറുള്ളത്. പ്രാഥമിക കൃത്യങ്ങള്‍ നടത്താനുള്ള സൗകര്യം പോലും ഇവിടെ സ്ഥിരമായില്ല.

എ.സി. ജോസ് എം.പി.യുടെ വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ പണിതപ്പോള്‍ അനുബന്ധമായി പണിത ചെറിയ ടോയ്‌ലറ്റ് ബ്ലോക്കല്ലാതെ മറ്റൊന്നും ഇവിടെയില്ല. അതില്‍നിന്നും നഗരസഭ പണം പിരിവ് നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ബീച്ച് ഫെസ്റ്റിവല്‍ നടത്തിക്കഴിയുമ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് നഗരസഭയ്ക്ക് മിച്ചം ലഭിക്കുന്നത്. ഈ തുക ബീച്ചിന്റെ സൗന്ദര്യവത്കരണത്തിന് ഉപയോഗിക്കാവുന്നതാണ്. ഇവിടെ ഇരിക്കാന്‍ ഒരു ബെഞ്ചുപോലുമില്ല. ചാവക്കാട് ബീച്ചില്‍ സ്ഥാപിക്കേണ്ട ടൂറിസം കേന്ദ്രം പുത്തന്‍കടപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ഒരു ശ്രമം നടന്നിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ പുത്തന്‍കടപ്പുറത്ത് ബോര്‍ഡും സ്ഥാപിച്ചു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചാവക്കാട് ബീച്ചില്‍തന്നെ ആവാം എന്നായി. കെ.വി. തോമസ് ടൂറിസം മന്ത്രിയായിരിക്കുമ്പോള്‍ ബ്ലാങ്ങാട് ബീച്ചില്‍ ടൂറിസം കേന്ദ്രം സ്ഥാപിക്കുമെന്ന് പറഞ്ഞു. കോടിയേരി ബാലകൃഷ്ണനും വാഗ്ദാനം നല്‍കി.

സുനാമി പദ്ധതിയില്‍നിന്നും 1.46 കോടി രൂപ അനുവദിച്ചു. ചുവപ്പുനാടയില്‍ കുടുങ്ങി പണം പാഴായി. ഉറപ്പുകള്‍ തിരമാലകള്‍ കണക്കെ ഒന്നിനു പുറമെ ഒന്നായി തീരത്തണഞ്ഞ് തകര്‍ന്നു.

ഗുരുവായൂര്‍ ക്ഷേത്രം, പാലയൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രം, മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ അന്ത്യവിശ്രമ സ്ഥാനമായ മണത്തല ജുമാ മസ്ജിദ്, തൊട്ടാപ്പിലെ ലൈറ്റ് ഹൗസ്, മുനക്കക്കടവ് അഴിമുഖം, ഗുരുവായൂരിലെ ആനക്കോട്ട, ചാവക്കാട് ബീച്ച് ഇവയെ ബന്ധിപ്പിച്ചുകൊണ്ട് വലിയ മുതല്‍ മുടക്കില്ലാതെ ടൂറിസം പദ്ധതി നടപ്പാക്കാവുന്നതാണ്. ചാവക്കാട് ബീച്ചിനോട് ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന അവഗണന ചെറുതല്ല.

13 Jul 2011 mathrubhumi thrissur news.

പടിക്കുപുറത്തായ വിഭവങ്ങളുമായി ഒരു പ്രദര്‍ശനം

ചെറുവത്തൂര്‍: മലയാളികളുടെ ആഹാരശീലങ്ങള്‍ മാറിയപ്പോള്‍ പടിക്കുപുറത്തായ ചക്കയും മാങ്ങയും മുരിങ്ങയും നെല്ലിക്കയും അവയില്‍ നിന്നുള്ള വിഭവങ്ങളും പുതിയ തലമുറയ്ക്ക് പ്രദര്‍ശന വസ്തുക്കളായി മാറി. ചക്കയില്‍നിന്നും മാങ്ങയില്‍ നിന്നുമെല്ലാം ഉണ്ടാക്കിയെടുക്കാറുള്ള വിഭവങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അനുഭവങ്ങളില്ലാതെ കേട്ടറിവ് മാത്രമായി ചുരുങ്ങി. നമ്മുടെ ചുറ്റുമുള്ള നാം കാണാതെ പോകുന്ന ഫലവൃക്ഷങ്ങളെക്കുറിച്ച് അറിയാനും ഗ്രാമീണ വിഭവങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുമായി ചെറുവത്തൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ ഫല ഭക്ഷ്യ ഔഷധമേള സംഘടിപ്പിച്ചു. 'മരം തണല്‍' പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ഇരുപതിലേറെ ഫലവൃക്ഷത്തൈകളും ഫലങ്ങളും അവയെ കൊണ്ടുണ്ടാക്കിയ ഭക്ഷ്യ ഉല്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. വി.എച്ച്.എസ്.ഇ. മേഖല അസി.ഡയറക്ടര്‍ കെ.പി.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.


mathrubhumi kasargode14 Jul 2011

ഭീമന്‍ ചിത്രശലഭം കൗതുകമായി

പുത്തൂര്‍: കുളക്കട ആലപ്പാട് ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാപൂജകള്‍ക്കിടെ ബലിക്കല്ലില്‍ പറന്നുവന്നിരുന്ന ചിത്രശലഭം ഭക്തജനങ്ങള്‍ക്ക് കൗതുകമായി. കഴിഞ്ഞ ദിവസം രാവിലെയാണ് ചിത്രശലഭം ക്ഷേത്രത്തിലെത്തിയത്. ചുവന്ന പട്ടുവിരിച്ച ബലിക്കല്ലില്‍ മണിക്കൂറുകളോളം ഇരുന്ന ചിത്രശലഭത്തെ കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇരുചിറകുകളും വിടര്‍ത്തിയാല്‍ 30 സെന്റി മീറ്ററിലധികം നീളമുള്ളതാണ് ചിത്രശലഭം. ചിറകുകള്‍ക്ക് ഇരുവശവും പാമ്പിന്റെ ആകൃതിയാണ്. തലയില്‍ ചിറകുകള്‍പോലെയുള്ള രണ്ട് ഭാഗങ്ങള്‍ വിടര്‍ന്നുനില്‍പ്പുണ്ടായിരുന്നു. നിശാശലഭങ്ങളുടെ ഗണത്തില്‍പ്പെട്ടതാകാം ഇതെന്ന് ജന്തുശാസ്ത്രഗവേഷണവിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

14 Jul 2011 mathrubhumi kollam news

ഗുണ്ടല്‍പ്പേട്ടയില്‍ സൂര്യപ്രഭയോടെ സൂര്യകാന്തി

സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തിയിലെ ഗുണ്ടല്‍പ്പേട്ടയിലെ വരണ്ട മണ്ണില്‍ സൂര്യപ്രഭയോടെ സൂര്യകാന്തിപ്പൂക്കള്‍ മിഴിതുറന്നു.
കോഴിക്കോട്- മൈസൂര്‍ ദേശീയപാതയിലെ യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും കണ്ണിന് മനോഹര കാഴ്ചയൊരുക്കുന്നതാണ് പാതയോരത്തെ സൂര്യകാന്തിപ്പാടങ്ങള്‍. മഴ പൊതുവെ കുറവായ ഈ മേഖലയില്‍ കുഴല്‍ക്കിണറും മഴവെള്ളവും സംഭരിച്ചു വെച്ചാണ് കര്‍ഷകര്‍ പൂകൃഷി ചെയ്യുന്നത്. വിശാലമായ സൂര്യകാന്തിപ്പാടങ്ങള്‍ മനോഹരകാഴ്ചയാണ്.

മലയാളികള്‍ തങ്ങളുടെ വീട്ടുമുറ്റങ്ങളില്‍ ഭംഗിക്കുവേണ്ടി വളര്‍ത്തുമ്പോള്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ഇത് ജീവിതമാര്‍ഗമാണ്. മുമ്പ് നാടന്‍വിത്തുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ കമ്പനികള്‍ നല്കും.
സൂര്യകാന്തിപ്പൂക്കള്‍ നല്കുന്ന കാഴ്ച അവസാനിക്കുമ്പോഴേക്കും ഇവിടത്തെ പാടങ്ങള്‍ക്ക് ചെണ്ടുമല്ലിപൂക്കള്‍ നിറംപകരും. ഇതും ഇവിടത്തെ കര്‍ഷകരുടെ ജീവിതമാര്‍ഗംതന്നെ. വന്‍കിടകമ്പനികള്‍ വിത്തും വളവും മുന്‍കൂറായി നല്കും. ന്യായമായ വില നല്കി പാടത്ത് വന്ന് ചെണ്ടുമല്ലിപ്പൂക്കള്‍ വാങ്ങിപ്പോകുകയും ചെയ്യും. ഓണക്കാലത്തും മറ്റും ഇതിലൊരു പങ്ക് പൂവാണ് കേരളത്തിലെ പൂക്കളങ്ങളെ വര്‍ണാഭമാക്കുന്നത്.

സൂര്യകാന്തി പാടങ്ങളില്‍ ആദ്യം കൃഷിയിറക്കിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ പൂവായിരിക്കുന്നത്. വയനാട് വഴി ദേശീയപാത 212-ല്‍ യാത്രചെയ്യുന്നവര്‍ക്ക് കര്‍ണാടക വനം കഴിയുന്ന മദ്ദൂര്‍ മുതല്‍ സൂര്യകാന്തിപ്പാടത്തിന്റെ മനോഹരദൃശ്യം കാണാം. കക്കല്‍ തുണ്ടി, ഗോപാലപുര തുടങ്ങി ഗോപാല്‍ സ്വാമി ബേട്ടയിലേക്കുള്ള ഗ്രാമപാതയുടെ വശങ്ങളിലെല്ലാം വിശാലമായ സൂര്യകാന്തിപ്പാടങ്ങള്‍ തന്നെ.

14 Jul 2011 mathrubhumi wayanadu news

Monday, July 11, 2011

Today World Population Day

"This year’s World Population Day falls during a milestone year, when we anticipate the birth of the earth’s seven billionth inhabitant. This is an opportunity to celebrate our common humanity and our diversity. It is also a reminder of our shared responsibility to care for each other and our planet.

Reaching a global population of seven billion is a numerical landmark, but our focus should always be on people. That is why I am pleased that the United Nations Population Fund is giving meaning to the number by launching its campaign for “7 Billion Actions” to contribute to a better world.

More than ever, individuals can make a difference by uniting together through social networks and working for change. We have seen many examples this year of the immense power of people to embrace hope over despair, to seek fair treatment where they are suffering discrimination, and to demand justice over tyranny.

They are aspiring to attain universal rights that the United Nations proudly upholds and relentlessly works to realize.

When we act on our shared values, we contribute to our common future. Ending poverty and inequality unleashes vast human potential. Promoting the Millennium Development Goals fosters prosperity and peace. And protecting our planet safeguards the natural resources that sustain us all.

Later this year, a seven billionth baby will be born into our world of complexity and contradiction. We have enough food for everyone, yet nearly a billion go hungry. We have the means to eradicate many diseases, yet they continue to spread. We have the gift of a rich natural environment, yet it remains subjected to daily assault and exploitation. All people of conscience dream of peace, yet too much of the world is in conflict and steeped in armaments.

Overcoming challenges of this magnitude will demand the best in each of us. Let us use this World Population Day to take determined actions to create a better future for our world’s seven billionth inhabitant and for generations to come."

Secretary-General Ban Ki-moon
Message for World Population Day
11 July 2011


http://www.un.org/en/events/populationday/

Saturday, July 9, 2011

നിങ്ങളുടെ മഴയോര്‍മകളും മഴചിത്രങ്ങളും പങ്കു വെക്കാന്‍ ഇതാ ഒരിടം

തൃശൂർ ജില്ലയിലെ ചാവക്കാട് പ്രദേശത്തെ ആഗോള പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ചാവക്കാട് സോഷ്യൽ നെറ്റ് വർക്ക് നിങ്ങളുടെ മഴയോര്‍മകളും മഴ ചിത്രങ്ങളും പങ്കു വെക്കാന്‍ അവസരമൊരുക്കുന്നു. നിങ്ങള്‍ക്കായിതാ ഒരു മഴ പേജ്. നിങ്ങളുടെ മഴയോര്‍മകള്‍ എന്തുമാവട്ടെ, നിങ്ങള്‍ക്കിവിടെ പങ്കു വെക്കാം .... നിങ്ങള്‍ പകര്‍ത്തിയ മഴചിത്രം ലോകത്തിന്റെ ഏതു കോണില്‍ നിന്നുമാവട്ടെ നിങ്ങള്‍ക്കിവിടെ പോസ്റ്റ് ചെയ്യാം ...........
ഈ മഴക്കാലം ചാവക്കാട് നെറ്റിനൊപ്പം .... മഴക്കാലം ഒരോര്‍മ്മ...
mazhachithram@chavakkadnet.com

ചോ ലാമു ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം

ഗാങ്‌ടോക്: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം എന്ന പദവി വടക്കന്‍ സിക്കിമിലെ ചോ ലാമുവിന്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നടത്തിയ സര്‍വേയിലാണ്, സമുദ്ര നിരപ്പില്‍ നിന്ന് 18,0000-ഓളം അടി ഉയരത്തിലുള്ള ചോ ലാമുവിനെ രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമായി കണ്ടെത്തിയത്.

ഉയരത്തിന്റെ കാര്യത്തില്‍ ലോകത്ത് ആറാം സ്ഥാനവും ചോ ലാമുവിനാണെന്ന് മന്ത്രാലയം തയ്യാറാക്കിയ തണ്ണീര്‍ത്തട അറ്റ്‌ലസില്‍ പറയുന്നതായി സംസ്ഥാന ടൂറിസം മന്ത്രി ഭിം ദുംഗല്‍ വ്യക്തമാക്കി. ഈ അംഗീകാരം സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ കുതിപ്പിന് കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് അഞ്ചു കി.മീ. മാത്രം അകലെ, ദോങ്കിയാല പാസിനു സമീപം സ്ഥിതി ചെയ്യുന്ന ചോ ലാമു തടാകത്തില്‍ നിന്നാണ് സിക്കിമിന്റെ ജീവധാരയെന്നറിയപ്പെടുന്ന ടീസ്റ്റ നദിയുടെ ഉത്ഭവം.

9.7.2011 mathrubhumi news

വീരമലക്കുന്ന് ടൂറിസം ഭൂപടത്തിലേക്ക്

ചെറുവത്തൂര്‍: യു.ഡി.എഫ്. സര്‍ക്കാറിന്റെ കന്നി ബജറ്റില്‍ വീരമലക്കുന്നില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് രണ്ടുകോടി രൂപ വകയിരുത്തിയതോടെ ചെറുവത്തൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകും.
അനന്ത സാധ്യതയുള്ള വീരമലക്കുന്നില്‍ സ്വദേശീയരും വിദേശീയരുമായ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ എം.എല്‍.എ.മാരായ കെ.പി.സതീഷ്ചന്ദ്രനും എം.കുമാരനും മുന്‍കൈയെടുത്ത് പദ്ധതി തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.

സ്ഥലം വനംവകുപ്പിന്റെ അധീനതയിലാണെന്നതായിരുന്നു അംഗീകാരം ലഭിക്കാതിരിക്കാന്‍ കാരണമായി പറഞ്ഞത്.
പേരിനെ അന്വര്‍ഥമാക്കുംവിധത്തില്‍ ചരിത്രത്തില്‍ ഇടംനേടിയതാണ് വീരമലക്കുന്ന്. തേജസ്വിനിപ്പുഴക്കരയില്‍ മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന വീരമലക്കുന്ന് ഏറെക്കാലം ഡച്ചുകാരുടെ താവളമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ പറയുന്നു.

ഡച്ചുകാര്‍ പണിത കോട്ടയുടെയും മറ്റും ചരിത്രാവശിഷ്ടങ്ങള്‍ ഇന്നും കുന്നിന് മുകളില്‍ കാണാം. വീരമലയില്‍നിന്ന് കിഴക്കന്‍ ചക്രവാളത്തിലേക്കും തേജ്വസിനിയിലേക്കും പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കുമുള്ള കാഴ്ച സഞ്ചാരികളെ ആകര്‍ഷിക്കത്തക്കതാണ്. വിശാലമായ കുന്നിന്‍മുകളില്‍ മൈതാനം, റോപ്പ് വേ, മിനി പാര്‍ക്ക്, തേജസ്വിനിയില്‍നിന്ന് കൈവഴിയുണ്ടാക്കി ബോട്ട്‌യാത്ര, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി ഒട്ടനവധി നിര്‍ദേശങ്ങള്‍ വീരമലക്കുന്ന് ടൂറിസം പദ്ധതിയിലുണ്ട്.

mathrubhumi 9.7.2011 kasarkod news

ദാല്‍ തടാകം ഭീഷണിയില്‍

ജമ്മു-കശ്മീരിലെ ദാല്‍ തടാകം നികത്തല്‍ ഭീഷണിയില്‍. 50 ഹെക്റ്റര്‍ ഉണ്ടായിരുന്ന തടാകം ഇപ്പോള്‍ പകുതിയായി. വന്‍ കൈയേറ്റമാണ് ഇവിടെ നടക്കുന്നതെന്നു ഗ്രാമവാസികള്‍. തടാകത്തിനു സമീപം പ്രതിവര്‍ഷം നൂറു കണക്കിനു ദേശാടന പക്ഷികള്‍ വരുന്ന ഷീഖ്സര്‍ ചതുപ്പു നിലം നികത്താന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കി. തടാകം നികത്തി കളിസ്ഥലമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ദാല്‍ തടാകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഇവര്‍ കത്തെഴുതി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുയോജ്യ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍. ഭൂമി നികത്താന്‍ സ്ഥലം എംഎല്‍എയും ജമ്മു-കശ്മീര്‍ സ്പീക്കറുമായ അക്ബര്‍ ലോണ്‍ നാലു ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാനത്തെ ചതുപ്പുനിലങ്ങളും തടാകങ്ങളും സംരക്ഷിക്കാന്‍ കോടിക്കണക്കിനു രൂപയുടെ ഗ്രാന്‍റാണു കേന്ദ്രം നല്‍കുന്നത്.

metrovaartha 9.7.2011 news

Friday, July 8, 2011

ചക്കകള്‍ തമിഴ്‌നാട്ടിലേക്ക്

ഭക്ഷ്യപദാര്‍ഥങ്ങളെല്ലാം അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ഗ്രാമങ്ങളില്‍ സുലഭമായ ചക്കകള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്യുന്നു. വര്‍ധിച്ചുവരുന്ന വറ്റല്‍ വിപണിയാണ് ചക്കകള്‍ക്ക് നല്ലകാലം സമ്മാനിച്ചിരിക്കുന്നത്. പ്രതിദിനം അമ്പതും നൂറും ലോഡ് ചക്കകളാണ് അമരവിളകടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നത്. ചക്കയായി പോകുന്ന ഇവയെല്ലാം ചക്കവറ്റലായി തിരിച്ച് വിപണിയിലെത്തുന്നു.

ചക്കയൊന്നിന് 25 രൂപ മുതല്‍ 40 രൂപവരെയാണ് തമിഴ്‌നാട്ടിലെ വില. 40 രൂപ നല്‍കി വാങ്ങുന്ന ചക്കയില്‍നിന്നും പത്ത് കിലോ ചക്കവറ്റല്‍ ഉണ്ടാക്കാനാകുമെന്ന് തൊഴിലാളികള്‍ പറയുന്നു. ചക്കവറ്റലിന് കിലോക്ക് 165 - 180 രൂപയാണ് വിപണിയില്‍ ഇപ്പോഴത്തെ വില. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 30 രൂപ വരെയാണ് കിലോക്ക് വര്‍ധിച്ചത്. അതുകൊണ്ടുതന്നെ ഗ്രാമങ്ങളില്‍നിന്നും കുറഞ്ഞവിലയ്ക്ക് ചക്ക ശേഖരിച്ച് തമിഴ്‌നാട്ടില്‍ എത്തിക്കുന്ന സംഘങ്ങള്‍ പെരുകിയിട്ടുണ്ട്.

പ്ലാവ് ഒരുമിച്ച് അടങ്കല്‍ എടുത്താണ് ഇവര്‍ ചക്ക വാങ്ങുന്നത്. ചക്കയൊന്നിന് 10 രൂപ വരെ നല്‍കുന്നു. തുടര്‍ന്ന് വണ്ടികളിലെത്തി ചക്കകള്‍ കൂട്ടത്തോടെ നേരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇതാണ് ഈ സംഘങ്ങളുടെ രീതി. നാഗര്‍കോവിലാണ് ഈ സംഘങ്ങളുടെ കേന്ദ്രം. പ്രതിദിനം അഞ്ഞൂറിലധികം ചക്കകള്‍ അതിര്‍ത്തി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങളും ഉണ്ട്. ഇവിടെ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുമ്പോഴും ചക്കയില്‍ പോലും തമിഴ്‌നാട്ടുകാര്‍ പുതിയ മുന്തിയവരുമാനം കണ്ടെത്തുന്നു.

mathrubhumi 8.7.2011 thivananthapuram news

വനം-പരിസ്ഥിതി നിയമത്തില്‍ നിന്ന് കര്‍ഷക ഭൂമി ഒഴിവാക്കുന്നു

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതും എന്നാല്‍ വനം-പരിസ്ഥിതി മേഖലയുടെ നിലനില്‍പ്പിന് ആശങ്കയുണര്‍ത്തുന്നതുമാണ് ധനമന്ത്രി പ്രഖ്യാപിച്ച കാര്‍ഷിക പരിഷ്‌കരണ നിര്‍ദേശങ്ങള്‍. അതില്‍ പ്രധാനം വനം-പരിസ്ഥി നിയമത്തില്‍ നിന്ന് കര്‍ഷകരുടെ ഭൂമി ഒഴിവാക്കുമെന്നതാണ്.

ഭൂപരിഷ്‌കരണ നിയമപരിധിയില്‍ നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കാനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് പ്രത്യേക പാക്കേജിനും ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പ്രഖ്യാപനമാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള 60 വയസ്സ് കഴിഞ്ഞ ഗൃഹനാഥനോ നായികയ്‌ക്കോ പെന്‍ഷന്‍ നല്‍കും.

കായല്‍ കര്‍ഷകര്‍ക്ക് പമ്പിങ്ങിന് സബ്‌സിഡി. സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിന് പ്രാഥമികമായി 10 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കാലിത്തീറ്റ സബ്‌സിഡി ഇരട്ടിയാക്കും. കൃഷി ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഒരു കുടക്കീഴിലാക്കുമെന്നും കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തി പച്ചക്കറി കൃഷിയിറക്കുമെന്നും ധനമന്ത്രി അറിയിച്ചു.

8.7.2011 mathrubhumi news

അന്തിക്കാട്ട് വിത്ത് സംഭരണകേന്ദ്രം വരുന്നു

അന്തിക്കാട്: സര്‍ക്കാറിന്റെ 100 ദിവസത്തെ കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി അന്തിക്കാട് കോള്‍പടവ് പാടശേഖര കമ്മിറ്റികീഴില്‍ വിത്ത് സംഭരണകേന്ദ്രം തുടങ്ങുന്നു. പാടശേഖരകമ്മിറ്റി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ സംഭരണകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. വിവിധയിനം ഗുണനിലവാരമുള്ള നെല്‍വിത്തുകള്‍ ഉല്‍പാദിപ്പിച്ച് മികച്ച വിളവ് ഉണ്ടാക്കുകയാണ് ലക്ഷ്യം. പാടശേഖര ഭാരവാഹികളായ സി.കെ. ബാലന്‍, സി.കെ. രാമന്‍, കെ.എം. മുത്തു എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാടശേഖര കമ്മിറ്റിയുടെ ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ്12ന് കേന്ദ്രത്തിന് ശിലയിടും.

8.7.2011 madhyamam thrissur news

Thursday, July 7, 2011

തുണിസഞ്ചി വില്‍പ്പന കേന്ദ്രം ആരംഭിച്ചു

തൃശൂര്‍ കോര്‍പ്പറേഷന്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയതോടെ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശക്തനില്‍ തുണിസഞ്ചി വില്‍പന കേന്ദ്രം ആരംഭിച്ചു. തുണിസഞ്ചി ക്ഷാമം പരിഹരിക്കുന്നതിനാണിത്.
തുണിസഞ്ചികള്‍ വ്യാപകമാകുന്നതോടെ നിലവില്‍ വില്‍ക്കുന്ന 30 മൈക്രോണ്‍ കവറുകളുടെ വില്‍പന കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. മാര്‍ക്കറ്റില്‍ മൂന്നു രൂപക്കു വില്‍ക്കുന്ന തുണിസഞ്ചികള്‍ക്ക് ഒരു രൂപയാണു കുടുംബശ്രീ ഈടാക്കുന്നത്. കോര്‍പ്പറേഷന്‍റെ ചിഹ്നം മുദ്രണം ചെയ്ത കവറുകളാണു കുടുംബശ്രി നിര്‍മ്മിച്ചു വില്‍ക്കുന്നത്. അഞ്ചു സോണലുകളില്‍കൂടി വില്‍പനകേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളില്‍ സോണലുകളിലെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു മേയര്‍. അതതു സോണലുകളിലെ കുടുംബശ്രി പ്രവര്‍ത്തകരാണു സഞ്ചികള്‍ നിര്‍മിച്ചു നല്‍കുന്നത്.
ഇന്നലെ ആരംഭിച്ച വില്‍പനകേന്ദ്രത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ശക്തന്‍ മാര്‍ക്കറ്റിനു മുന്‍വശത്ത് ആരംഭിച്ച തുണിസഞ്ചി വില്‍പന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മേയര്‍ ഐ.പി. പോള്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ സി.എസ്. ശ്രീനിവാസന്‍, ഡെപ്യൂട്ടി മേയര്‍ സുബി ബാബു, പ്രതിപക്ഷ നേതാവ് പി.എ. പുരുഷോത്തമന്‍, കൗണ്‍സിലര്‍മാരായ കിരണ്‍ സി.ലാസര്‍, സതീഷ് അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊക്കാഞ്ചേരിയില്‍ മയിലുകള്‍ക്ക് സുഖവാസം

വാടാനപ്പള്ളി:പൊക്കാഞ്ചേരിയില്‍ മയിലുകള്‍ക്ക് സുഖവാസം. അഞ്ചിലേറെ മയിലുകളാണ് പൊക്കാഞ്ചേരിയില്‍ കാലങ്ങളായി കഴിയുന്നത്. പൊക്കുളങ്ങര തട്ടുപാലത്തിനടുത്ത് താവളമുറപ്പിച്ചിരുന്ന മയിലുകള്‍ പൊക്കുളങ്ങരയില്‍ പാലം വന്നതോടെയാണ് പൊക്കാഞ്ചേരിയിലേക്ക് മാറിയത്. പൊക്കാഞ്ചേരി മുതല്‍ പൊക്കുളങ്ങര പാലം വരെ പൊന്തക്കാടുകളിലൂടെ ഇവ സഞ്ചരിക്കുന്നുണ്ട്. മനുഷ്യരെ കണ്ടാല്‍ കാട്ടിലേക്ക് ഓടിയൊളിക്കുന്ന മയിലുകള്‍ മറ്റു സമയങ്ങളില്‍ സൈ്വരവിഹാരം നടത്തുന്നുണ്ട്. അഞ്ച് മയിലുകളെ വരെ ഒന്നിച്ചു കണ്ടവരുണ്ട്. മയിലുകളെ ആരും വേട്ടയാടാതിരിക്കാന്‍ പ്രാദേശവാസികള്‍ ശ്രദ്ധിക്കുന്നുണ്ട്.

mathrubhumi 7.7.2011 thrissur news

Tuesday, July 5, 2011

നൂറ്റാണ്ടിനുശേഷം മഞ്ഞക്കണ്ണി തവളയെ കണ്ടെത്തി

കൊല്ലം,തെന്മല:ചെന്തുരുണി വന്യജീവി സങ്കേതത്തിലെ പാണ്ടിമൊട്ടയില്‍നിന്ന് മഞ്ഞക്കണ്ണി ഇലതവളയെ ഉഭയജീവി ഗവേഷണസംഘം കണ്ടെത്തി. 136 വര്‍ഷത്തിനുശേഷമാണ് ഇവയെ കണ്ടെത്തുന്നത്.

ചെന്തുരുണി വനമേഖലയില്‍ രണ്ടുദിവസമായി നടന്നു വരുന്ന പഠനത്തിനിടെയാണ് സംഘം ഇതിനെ കണ്ടെത്തിയത്. ഒപ്പം പുതിയ മൂന്നിനം തവളകളെയും കണ്ടു. ഈറ്റ ഇലയുടെ മുകളിലാണ് മഞ്ഞക്കണ്ണി ഇലതവളകള്‍ കഴിയുക.

136 വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ഗുണ്ടന്‍തുറയിലാണ് ഇവയെ കണ്ടതായി റിപ്പോര്‍ട്ടുള്ളത്. കേരളത്തില്‍ കാണുന്നത് ഇതാദ്യം.

ഡോ. അനില്‍ സഖറിയ, ഡോ. കുഞ്ഞിക്കുറുപ്പ്, ഡേവിഡ് വി.രാജു, ദീപു, അന്‍സല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.

5.7.2011 mathrubhumi kollam news

ജന്തുജന്യ രോഗങ്ങള്‍ക്കിടെ വീണ്ടുമൊരു ദിനാചരണം

എച്ച്1 എന്‍1, പക്ഷിപ്പനി, കോംഗോഫീവര്‍, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങളുടെ നടുവില്‍ പകച്ചുനില്‍ക്കെ നാളെ വീണ്ടുമൊരു ലോക ജന്തുജന്യരോഗദിനം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 300 ലധികം ജന്തുജന്യരോഗങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇവയില്‍ ഏറെ ഭീതിദം പേവിഷബാധയാണ്. എലിപ്പനി, ഭ്രാന്തിപ്പശുരോഗം എന്നിവയും ഗുരുതരമാണ്. 1885 ജൂലൈ ആറിന് ലൂയിപാസ്ചര്‍ മനുഷ്യരില്‍ പേവിഷത്തിനെതിരെ വാക്‌സിന്‍ പരീക്ഷിച്ചു വിജയിച്ചതിന്റെ ഓര്‍മക്കാണ് ജൂലൈ ആറിന് ലോക ജന്തുജന്യരോഗ ദിനമായി ആചരിക്കുന്നത്.

50 ലധികം രോഗങ്ങളാണ് നായ്ക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളത്. ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ ഇപ്പോഴും പേവിഷ നിയന്ത്രണം കീറാമുട്ടിയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നായകടിയേറ്റ് പ്രതിവര്‍ഷമെത്തുന്നവര്‍ 750 നും 1000നും ഇടയില്‍ വരും. ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരാള്‍ പേവിഷബാധയേറ്റ് മരിക്കുന്നു. ഇന്ത്യയില്‍ ഓരോ 30 മിനിറ്റിലും ഒരാള്‍ വീതമാണ് പേവിഷബാധക്കിരയായി മരിക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നിര്‍ബന്ധമാക്കുക, പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക, നായ്പിടുത്ത സ്‌ക്വാഡുകളുടെ പ്രതിഫലം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പ്രാഥമിക നിയന്ത്രണ നിര്‍ദേശങ്ങള്‍.

madhyamam news

കനോലികനാലില്‍ അറവ് മാലിന്യങ്ങള്‍ തള്ളുന്നു

അണ്ടത്തോട്: കനോലികനാലില്‍ അറവ് മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമാകുന്നു. അറവുശാല, കോഴിഫാമുകളില്‍നിന്നുള്ള മാലിന്യങ്ങളാണ് വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നത്. രാത്രി ഇരുചക്രവാഹനങ്ങളിലാണ് ചാക്കുകളില്‍ മാലിന്യം എത്തിക്കുന്നത്.

അണ്ടത്തോട് പാലത്തിനുസമീപം, കെട്ടുങ്ങല്‍, തങ്ങള്‍പടി, മന്ദലാംകുന്ന് മേഖലയിലെ കനാല്‍ എന്നിവിടങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കൊത്തിവലിച്ച് സമീപസ്ഥലത്ത് കൊണ്ടിടുന്നത് ശല്യമായിട്ടുണ്ട്. മഴ കനത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരാനിടയുണ്ടെന്ന ഭീതിയിലാണ് പരിസരവാസികള്‍. അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതുസംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Tue, 07/05/2011 madhyamam thrissur news

Monday, July 4, 2011

ഉത്സവഛായ പകര്‍ന്ന് ചാവക്കാട് കടപ്പുറത്ത് വീണ്ടും ചെമ്മീന്‍ കൊയ്ത്ത്

ചാവക്കാട്: കടപ്പുറത്തിന് ഉത്സവഛായ പകര്‍ന്ന് വീണ്ടും ചെമ്മീന്‍ കൊയെ്ത്തത്തി. കടലിലിറക്കിയ നൂറുകണക്കിന് വഞ്ചികള്‍ക്ക് 20,000 രൂപ മുതല്‍ 60,000 രൂപ വരെ വിലവരുന്ന പൂവ്വാലന്‍, ഞാരന്‍ ചെമ്മീനുകളാണ് ലഭിച്ചത്. ചാവക്കാട് കടപ്പുറത്ത് ചെമ്മീന്‍ കൊയ്ത്ത് ഉണ്ടായതിനെത്തുടര്‍ന്ന് വാടാനപ്പള്ളി, നാട്ടിക, തളിക്കുളം, വലപ്പാട് മേഖലകളിലെ നിരവധി വഞ്ചികള്‍ മത്സ്യബന്ധനത്തിനായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ ചെമ്മീന്‍ എടുക്കുന്നതിനാല്‍ കടപ്പുറത്ത് തന്നെ പൂവ്വാലന്‍ ചെമ്മീന്‍ കിലോയ്ക്ക് 120 രൂപയും ഞാരന്‍ ചെമ്മീന് 35 രൂപയും വിലവരുന്നുണ്ട്.

പഞ്ഞമാസത്തില്‍ ചെമ്മീന്‍ കൊയ്ത്ത് ലഭിച്ചത് മത്സ്യം തിരയുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, കോരുന്നവര്‍, കച്ചവടക്കാര്‍ എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുകയാണ്. ദുക്‌റാന ഊട്ടുതിരുനാളിന് പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെത്തിയ പതിനായിരങ്ങളാണ് ചെമ്മീന്‍ കൊയ്ത്തിന്റെ വിവരമറിഞ്ഞ് ചാവക്കാട് കടപ്പുറത്തെത്തിയത്. വഞ്ചികളില്‍ ചെമ്മീന്‍ നിറച്ച് കരയ്‌ക്കെത്തുന്നത് സന്ദര്‍ശകര്‍ക്ക് അപൂര്‍വമായ കൗതുകക്കാഴ്ചയായിരുന്നു.

പാടം തകര്‍ക്കുന്ന കാളകൂടം

ഞാന്‍ ചെറുപ്പത്തില്‍ നീന്തിക്കുളിച്ചിരുന്ന തോടാണിത്. ഇപ്പോള്‍ ഇതില്‍ കാല്‍കുത്തിയാല്‍ ചൊറിയും- കോച്ചേരി കോള്‍കര്‍ഷകസംഘം സെക്രട്ടറിയായ തോപ്പില്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ ഒരുപറപോലും കൃഷി നടത്താത്ത നെല്‍പ്പാടത്തിന്റെ സെക്രട്ടറിയാണ് കൃഷ്ണന്‍കുട്ടി. നഗരം ചവച്ചുതുപ്പിയ എച്ചിലാണ് ഇതിന് കാരണം. അതൊരു നഷ്ടമായി നമ്മുടെ കോര്‍പ്പറേഷന്‍ ഭരണാധികാരികളോ രണ്ടുനേരം ചോറുണ്ണുന്ന നഗരവാസികളോ ഇതുവരെ കണക്കാക്കുന്നില്ലെന്നതാണ് ദുര്യോഗം. പൂത്തോള്‍ മുതല്‍ അരണാട്ടുകര-വടൂക്കര റോഡും അമ്മാടം-കോടന്നൂര്‍ റോഡും മുറിച്ചുകടന്ന് പടിഞ്ഞാറന്‍ കോള്‍മേഖലയിലേക്ക് ഈ തോട് ഒഴുകിപ്പോകുന്നു.
നാല് ആസ്​പത്രികളില്‍നിന്നുള്ള മാലിന്യങ്ങള്‍, ശക്തന്‍ മാര്‍ക്കറ്റില്‍നിന്നുള്ള അഴുക്കുവെള്ളം എന്നിവയെല്ലാം മെട്രോ ജങ്ഷന്‍ വഴി പൂത്തോളിലേക്കുള്ള തോട്ടിലൂടെ ഇവിടെയെത്തുന്നു. ശുദ്ധജലത്തില്‍ വാഴുന്ന ഒരു ജീവി പോലും ഇതില്‍ വളരില്ല. എല്ലാ വര്‍ഷവും ചണ്ടികള്‍ മാറ്റി തോട് വൃത്തിയാക്കാറുണ്ട്. ഇത്തവണ വടൂക്കര പാലത്തിന്റെ ഭാഗത്തൊന്നും ഇങ്ങനെയൊരു പ്രവൃത്തിയേ നടത്തിയിട്ടില്ല.
അര്‍ബുദം പോലെ പടരുന്ന മാലിന്യം എഴുപത് വര്‍ഷം മുമ്പൊക്കെ വള്ളങ്ങളും ബോട്ടുകളും ചരക്കുമായി ഇതുവഴി വഞ്ചിക്കുളത്തേക്ക് വന്നിരുന്ന ഓര്‍മ പഴമക്കാര്‍ക്കുണ്ട്. ഏനാമാക്കല്‍-കാട്ടൂര്‍ തോട് വഴി വേമ്പനാട്ട് കായലിലേക്ക് കടക്കാം. തെളിഞ്ഞ വെള്ളം അടിയിലെ മണല്‍ത്തട്ട് കാണാമായിരുന്നു. അന്ന് ബണ്ട് നിര്‍മിച്ചിട്ടില്ല. വെള്ളത്തിനുമുകളില്‍ വളരുന്ന പൊക്കാളി, കുട്ടാടന്‍ നെല്ലാണ് കൃഷി ചെയ്യാറ്. എഴുപതുകള്‍ക്കൊടുവില്‍ കെ.എല്‍.ഡി.സി. ബണ്ട് വന്നു. രണ്ടു പൂകൃഷി ചെയ്യാന്‍ തുടങ്ങി. അച്ഛന്റെ അച്ഛന്‍ മുതല്‍ ചെയ്തുപോന്ന നാലേക്കറിലെ കൃഷി കൃഷ്ണന്‍കുട്ടി മുടങ്ങാതെ ചെയ്തു പോന്നു. അതുപോലെ ധാരാളം കര്‍ഷകര്‍.
'80 കളോടെ സ്ഥിതി മാറി. നഗരം വികസിച്ചു. ശക്തനില്‍ മാര്‍ക്കറ്റ് വന്നു. മാലിന്യങ്ങള്‍ ഇതേ തോട്ടിലൂടെ ഒഴുകിത്തുടങ്ങി. പൂത്തോള്‍ ഗുഡ്‌സ് യാര്‍ഡ് കഴിഞ്ഞ് മരക്കമ്പനിയോട് ചേര്‍ന്ന 30 ഏക്കറാണ് ആദ്യം ഉപയോഗശൂന്യമായത്. അതിന്റെ വിസ്തീര്‍ണം ഓരോ വര്‍ഷം കഴിയുന്തോറും ഏറി വന്നു. തോട്ടിലെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് കൃഷി. മാലിന്യങ്ങള്‍ കടക്കാന്‍ തുടങ്ങിയത് കൃഷിയെ ബാധിച്ചു. കെട്ടിനിര്‍ത്തിയ വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ നിലം വിണ്ടുകീറും. നെല്‍ച്ചെടികള്‍ ചെരിഞ്ഞുവീഴും. കതിര് കയ്യിലെടുത്താല്‍ പൊടിഞ്ഞുപോകും. അത്രയ്ക്കുണ്ട് വിഷവെള്ളത്തിന്റെ ശക്തി. 2000-ാം മാണ്ടായപ്പോഴേക്ക് 110 ഏക്കര്‍കൂടി കൃഷിയോഗ്യമല്ലാതായി.
വെള്ളത്തില്‍കൂടി ആസ്​പത്രി സിറിഞ്ചും സൂചികളും പാടത്തുവരും. കര്‍ഷകത്തൊഴിലാളികള്‍ക്ക് അവകൊണ്ട് മുറിവേല്‍ക്കും. ആസ്​പത്രികളെത്തന്നെ അഭയം പ്രാപിക്കേണ്ടി വരും. പാടത്തുനിന്ന് കയറിയാല്‍ കാല് ചൊറിയും. എണ്ണയൊക്കെയിട്ട് തിരുമ്മി രാത്രി കിടന്നുറങ്ങി രാവിലെയെഴുന്നേറ്റാല്‍ മുതിരമണിപോലെ ചെതുമ്മല്‍ പൊന്തും. നൂറോളം തൊഴിലാളികള്‍ സ്ഥിരമായി പണിതിരുന്നതാണ്. പിന്നെ പാടത്തിറങ്ങിയാല്‍ പനി ഉറപ്പായി. അതോടെ തൊഴിലാളികളും മടിച്ചു. ആദ്യകാലത്ത് വളക്കൂറുള്ള വെള്ളമെന്ന ധാരണയില്‍ ചാലിലെ വെള്ളം തുറന്നുകയറ്റാന്‍ കൃഷിക്കാര്‍ മത്സരിച്ചിരുന്നു എന്നും ഓര്‍ക്കണം. പക്ഷേ, സംഭവം കാളകൂടമാണെന്ന് അറിയാന്‍ വൈകി. അസിഡിറ്റി കൂടിയതാണെന്ന് പറഞ്ഞ് പല വളങ്ങളും കൃഷിവകുപ്പ് നിര്‍ദേശിച്ചു. ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ബാക്കിയുള്ള കൃഷിയും ചെയ്യാതായി.
30 ഏക്കര്‍ കരഭൂമിയാക്കി മാറ്റി. പിന്നെ 60 ഏക്കറില്‍ കൃഷി നിലച്ചു. 2006ല്‍ 30 ഏക്കര്‍ കൂടി നിര്‍ത്തിയതോടെ കോച്ചേരി കോള്‍പ്പടവില്‍ നെല്‍കൃഷി നിലച്ചു. തന്റെ നാലേക്കര്‍ അതിലുള്‍പ്പെട്ടുവെന്ന് വിഷമത്തോടെ പടവ് സെക്രട്ടറിയും പറയുന്നു. ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം മീന്‍വളര്‍ത്തി നോക്കുന്നു. ജലത്തിലെ മാലിന്യത്തോട് അവ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. വിഷവെള്ളമിപ്പോള്‍ വടൂക്കര പാലം കടന്ന് ഓലക്കടവ് , കരിമ്പറ്റ, നെടുപുഴ, മദാമ്മത്തോപ്പ് എന്നിവിടങ്ങള്‍ കടന്നു. ഇവിടെയെല്ലാം കൂടി 250 ഏക്കറില്‍ ഒരു പൂവ് കൃഷി ചെയ്യുന്നു. ബാക്കി സമയത്ത് മത്സ്യകൃഷി നടത്തുന്നു. ഇതൊക്കെ എത്രനാളെന്ന് കര്‍ഷകര്‍ക്കറിയില്ല. ഇതിനോട് ചേര്‍ന്നാണ് ജൂബിലി തേവര്‍പ്പടവ് പോലെയുള്ള പ്രധാന കോള്‍പ്പടവുകള്‍ കിടക്കുന്നത്. നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറി വരികയും ചെയ്യുന്നു.
നികത്തല്‍ നീക്കങ്ങള്‍
പാടം വെറുതേ കിടന്നാല്‍ അത് നികത്തി കെട്ടിടം വളര്‍ത്തലാണ് അടുത്ത പരിപാടി. പൂത്തോളിനോട് ചേര്‍ന്ന പാടശേഖരത്തില്‍നിന്ന് മണ്ണെടുക്കാന്‍ ഒരു അപേക്ഷ കൃഷിഭവനിലെത്തി. പകരം മണ്ണിട്ട് നികത്താമെന്നും പറയുന്നു. ഇവിടത്തെ മണ്ണ് ടൈല്‍നിര്‍മാണത്തിന് യോജിച്ചതല്ല. അപ്പോള്‍ എന്തിനാണ് മണ്ണെടുക്കുന്നത്. മണ്ണെടുക്കാതെ പകരം മണ്ണിട്ട് പാടം നികത്തിയെടുക്കാനുള്ള ദുഷ്ടബുദ്ധി ഇതിനു പിന്നിലുണ്ടെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. ഒരിടത്ത് ഇത് വിജയിച്ചാല്‍ അതിവേഗം മറ്റിടങ്ങള്‍ നികത്താനും പൂത്തോള്‍ മുതല്‍ വടൂക്കര പാലം വരെ നഗരം വികസിപ്പിക്കാനും കഴിയും.
എന്നാല്‍ ഈ മലിനജലം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കൃഷിയിറക്കാന്‍ തയ്യാറായ കര്‍ഷകരുണ്ട്. ആദ്യ കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ സമയത്ത് ഒരു ജലശുദ്ധീകരണ പ്‌ളാന്റ് സ്ഥാപിക്കാന്‍ ആലോചനയുണ്ടായി. ഇതിനായി 30 ഏക്കര്‍ സ്ഥലം പാടശേഖരത്തില്‍നിന്നു വേണ്ടിവരുമെന്നും സൂചനയുണ്ടായി. ബജറ്റിലും ഇതിനായി പദ്ധതി തയ്യാറാക്കുമെന്ന് പ്രഖ്യാപനം വന്നു. പക്ഷേ, പിന്നീടൊന്നും നടന്നില്ല. കഴിഞ്ഞ ഭരണസമിതിയും ഈ പ്രശ്‌നം കയ്യൊഴിഞ്ഞു. വായ്പയെടുത്ത് ചെയ്യുന്ന പല പദ്ധതികളും കേന്ദ്രനഗരവികസനമന്ത്രാലയത്തിന്റെ പദ്ധതികളും ഉണ്ടായിട്ടും അതിലൊന്നും ഇതുള്‍പ്പെട്ടില്ല. പുതിയ ഭരണസമിതിയെയും പ്രതീക്ഷയോടെ കര്‍ഷകര്‍ സമീപിച്ചിട്ടുണ്ട്. ഭരണാധികാരികള്‍ ഒന്നോര്‍ക്കുന്നത് നന്ന്. മാലിന്യങ്ങള്‍ കൂടും. അത് പുതിയ മേഖലകളിലേക്ക് ഒഴുകിച്ചെന്നാല്‍ അവിടെനിന്നും പ്രതിഷേധം ശക്തമാകും. അവയൊക്കെ ഗ്രാമപ്രദേശങ്ങളാണ്. ഗ്രാമം വളയും മുമ്പ് സ്വന്തം മാലിന്യം സംസ്‌കരിക്കാന്‍ നഗരം തയ്യാറാവണം. മാലിന്യസംസ്‌കരണത്തെക്കുറിച്ച് നാട്ടുകാരെ ബോധവത്കരിക്കുന്നവര്‍ക്ക് സ്വന്തം മാലിന്യം കൃഷിക്കാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതില്‍ ലജ്ജ തോന്നേണ്ടതാണ്.


ഇ.ജി.രതീഷ്

mathrubhumi 4.7.2011 thrissur news.

Sunday, July 3, 2011

രാജവെമ്പാലകള്‍ നാട്ടിലിറങ്ങുന്നതിന്റെ രഹസ്യം പുറത്തുവരുന്നു

ബാംഗ്ലൂര്‍: പാമ്പുകളുടെ രാജാവായ രാജവെമ്പാലകള്‍ കാടുവിട്ട് നാട്ടിലേക്ക് കയറുന്നതിന്റെ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ പോകുന്നു. റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ച് രാജവെമ്പാലകളെ കാട്ടില്‍വിട്ട് നടത്തിയ പഠനത്തിലാണ് ഇവയുടെ ജീവിതരീതി വെളിപ്പെട്ടിരിക്കുന്നത്.

കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍പ്പെട്ട അഗുമ്പെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഠനത്തില്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. രാജവെമ്പാലകള്‍ കൂടുതല്‍ സമയവും മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് വിഹരിക്കുന്നത്. ഈ കണ്ടെത്തലോടെ ഇതേക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
രാജവെമ്പാലകളുടെ ജീവിതം, ഇരപിടിത്തം, ഇവ കഴിഞ്ഞുകൂടുന്ന സ്ഥലങ്ങള്‍, പ്രത്യുത്പാദനം എന്നിവയെക്കുറിച്ച് പഠനം നടത്തി ഇവയെ വംശനാശ ഭീഷണിയില്‍ നിന്ന് കരകയറ്റാനാണ് റിസര്‍ച്ച് സ്റ്റേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പദ്ധതി ആദ്യമാണ്.

രാജവെമ്പാലയുടെ ജീവിതരഹസ്യം തേടി 2008ലാണ് അഗുമ്പെയില്‍ റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. അരിസോണ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെയാണിത്. ജനവാസസ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ രണ്ട് ആണ്‍, പെണ്‍ രാജവെമ്പാലകളിലാണ് റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ചത്. 2009ല്‍ വീണ്ടും രണ്ടുപാമ്പുകളില്‍ക്കൂടി ഇത് ഘടിപ്പിച്ച് കാട്ടില്‍ വിട്ടു.

ട്രാന്‍സ്മിറ്റര്‍, ആന്‍റിന റിസീവര്‍ എന്നിവയാണ് റേഡിയോ ടെലിമെട്രി സംവിധാനത്തിലുള്ളത്. പാമ്പിന്റെ ശരീരത്തില്‍ ചെറുതായി കീറി ട്രാന്‍സ്മിറ്റര്‍ അകത്തുവെച്ച് തുന്നിക്കെട്ടി കാട്ടില്‍ വിടുകയാണ് ചെയ്യുന്നത്. വിദഗ്ധഡോക്ടറുടെ നേതൃത്വത്തിലാണ് ഈ ചെറിയ ശസ്ത്രക്രിയ. ടെലിമെട്രി ഉപകരണം പ്രവര്‍ത്തിപ്പിച്ച് പാമ്പുകളെ പിന്തുടര്‍ന്നാല്‍ ഇവ സഞ്ചരിക്കുന്ന വഴികള്‍ വ്യക്തമാകും. പ്രത്യേകപരിശീലനം നേടിയവരും ശാസ്ത്രജ്ഞരുമാണ് കാട്ടിലൂടെ സഞ്ചരിക്കുക. പാമ്പുകളില്‍ ഘടിപ്പിച്ച ട്രാന്‍സ്മിറ്ററില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ ദൂരം വരെ സിഗ്‌നലുകള്‍ കിട്ടും. ഇത് റിസീവറില്‍ കാണാന്‍ കഴിയും. ഈ പരീക്ഷണം നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.
പശ്ചിമഘട്ടത്തില്‍ രാജവെമ്പാലകളെ വ്യാപകമായി കാണുന്നുണ്ട്. ഇതിന്റെ സംരക്ഷണത്തിനായി റെയിന്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഈ പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി ബോധവത്കരണം നടത്തിവരികയാണ്. വീട്ടുപരിസരങ്ങളിലും മറ്റും കാണുന്ന പാമ്പുകളെ സ്റ്റേഷനിലെ വിദഗ്ധര്‍ എത്തി പിടികൂടി കാട്ടില്‍ വിടുന്നുണ്ട്.

അടുത്തകാലത്തായി രാജവെമ്പാലകള്‍ കൂടുതലായി നാട്ടിന്‍പുറങ്ങളിലെത്തുന്നതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. ആവാസവ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍, കാട്ടിലെ മനുഷ്യസ്പര്‍ശം, വനനശീകരണം എന്നിവയാണ് പാമ്പുകളെ കാടുവിടാന്‍ പ്രേരിപ്പിക്കുന്നത്.

3.7.2011 mathrubhumi news

Saturday, July 2, 2011

ഗുരുവായൂരിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി

ഗുരുവായൂര്‍: ച്യവനപ്രാശവും അഷ്ടചൂര്‍ണവും ധാതുലവണങ്ങളും നിറഞ്ഞ ഔഷധക്കൂട്ടുകളുടെ ഉരുള നല്‍കി ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി.

ദേവസ്വത്തിലെ 63 ആനകളില്‍ നീരിലുള്ള 17 എണ്ണത്തെ ഒഴിച്ച് 46 ആനകള്‍ക്കാണ് വെള്ളിയാഴ്ച ചികിത്സ ആരംഭിച്ചത്. ഒരുമാസം ചികിത്സ ഉണ്ടാകും. മദപ്പാട് കഴിയുന്നമുറയ്ക്ക് മറ്റ് ആനകള്‍ക്കും സുഖചികിത്സ നടക്കും.

ച്യവനപ്രാശം, അഷ്ടചൂര്‍ണം, ചെറുപയര്‍, മുതിര, ഷാര്‍ക്കോഫെറോള്‍, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചോറ് എന്നിവ അടങ്ങിയ ഔഷധക്കൂട്ട് ഒട്ടേറെ ചെമ്പുകളില്‍ തയ്യാറാക്കിയിരുന്നു.

ദേവസ്വംവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, കൊമ്പന്‍ കേശവന്‍കുട്ടിക്ക് ഉരുള വായില്‍ നല്‍കിയതോടെ ചികിത്സയ്ക്ക് തുടക്കംകുറിച്ചു. മാടമ്പ് കുഞ്ഞുകുട്ടനും അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാടും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമനും ആനകള്‍ക്ക് ഭക്ഷണം നല്‍കി.

ഇനി ദിവസവും രാവിലെ ആനകളെ വിസ്തരിച്ച് കഴുകി തുടയ്ക്കും. തുടയ്ക്കല്‍ കഴിഞ്ഞാല്‍ പനമ്പട്ട നല്‍കും. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഊട്ടുതറയില്‍ ഔഷധച്ചോറ് നല്‍കും. പിന്നീട് വീണ്ടും പട്ടയും വെള്ളവും നല്‍കും. ഏഴുലക്ഷം രൂപയാണ് ഇക്കൊല്ലം സുഖചികിത്സയ്ക്ക് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്.

നേരത്തെ പുന്നത്തൂര്‍ കോട്ടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഭദ്രദീപം തെളിയിച്ച് സുഖചികിത്സ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം.രഘുരാമന്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിദാസ് കൂടത്തിങ്കലിന്റെ അഷ്ടപദിയോടെയാണ് ചടങ്ങ് തുടങ്ങിയത്.


02 Jul 2011 mathrubhumi thrissur news

Friday, July 1, 2011

പ്ലാസ്റ്റിക് ക്യാരിബാഗിന് ഗുഡ്‌ബൈ

തൃശൂര്‍: തൃശൂര്‍ ,ഗുരുവായൂര്‍ നഗരസഭകളില്‍ വെള്ളിയാഴ്ചമുതല്‍ പ്ലാസ്റ്റിക്കിന് പ്രവേശനമില്ല. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കുള്‍പ്പെടെ വെള്ളിയാഴ്ചമുതല്‍ തൃശൂര്‍ കോര്‍പറേഷന്‍ നിരോധമേര്‍പ്പെടുത്തി. പ്ലാസ്റ്റിക് നിരോധം സംബന്ധിച്ച പ്രതിജ്ഞയെടുക്കല്‍ വെള്ളിയാഴ്ച രാവിലെ 11ന് കോര്‍പറേഷന്‍ അങ്കണത്തില്‍ നടക്കും. പ്ലാസ്റ്റിക് നിരോധത്തിന് പിന്തുണയുമായി നിരവധി സംഘടനകള്‍ തുണിസഞ്ചികള്‍ വിതരണം ചെയ്തു.

വെള്ളിയാഴ്ച മുതല്‍ നഗരത്തിലെ പൊതുവിപണിയിലെ കച്ചവടസ്ഥാപനങ്ങളില്‍ കയറി ബോധവത്കരണം നടത്തും. 40 മൈക്രോണിന് താഴെയുളള ബാഗുകള്‍ വില്‍പനക്ക് അനുവദിക്കില്ല. നാലുതവണ മുന്നറിയിപ്പ് നല്‍കിയശേഷവും വില്‍പന തുടര്‍ന്നാല്‍ 15,000 രൂപ വരെ പിഴ ചുമത്തും. പിഴ ചുമത്തിയശേഷവും വില്‍പന തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കാന്‍ ഹോള്‍സെയില്‍ കടകളില്‍ അടക്കം റെയ്ഡ് നടത്തും.

ഈമാസം 11മുതല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ യൂനിഫോം ധരിച്ച് കടകളിലും മറ്റും ബോധവത്കരണ പരിപാടി ആവര്‍ത്തിക്കും. ഇതിനിടെ ആശുപത്രികളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നതും കൊണ്ടുവരുന്നതും തടയുന്നതിനുള്ള യോഗം വ്യാഴാഴ്ച കോര്‍പറേഷന്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. നഗരത്തില്‍ നിന്ന് ശേഖരിക്കുന്നതും പിടിച്ചെടുക്കുന്നതുമായ പ്ലാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ക്കുന്നതിന് നാല് മെഷീനുകള്‍ കോര്‍പറേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രതിദിനം 15,000 പ്ലാസ്റ്റിക് ബാഗുകള്‍ വില്‍പന നടക്കുന്ന ശക്തന്‍നഗറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യഴാഴ്ച തുണിസഞ്ചി വിതരണവും പ്ലാസ്റ്റിക് നിരോധ ബോധവത്കരണവും നടത്തി. അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് എ.ബി.അനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു വെളിയത്ത് അധ്യക്ഷതവഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ ലാലൂര്‍, ബഷീര്‍ അഹമ്മദ്, പ്രഭുദാസ്, മായാദാസ്, സെബിന്‍, ടോംവെസ്റ്റ്, സിനോജ് വില്‍വട്ടം, ടി.വി.കൊച്ചനിയന്‍, ഷൈജു ബഷീര്‍, രാമചന്ദ്രന്‍ കോലഴി, റഫീഖ് പുതുക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ഇനി സമ്പൂര്‍ണ പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്ത നഗരസഭ. പഴയ നഗരസഭ പ്രദേശത്ത് ക്യാരിബാഗ് നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമായ വെള്ളിയാഴ്ച മുതലാണ് നഗരസഭയോട് കൂട്ടിച്ചേര്‍ത്ത പൂക്കോട്, തൈക്കാട് മേഖലയിലേക്ക് കൂടി നിരോധം വ്യാപിപ്പിക്കുന്നത്. ഗുരുവായൂരിനെ പിന്തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനും വെള്ളിയാഴ്ച മുതല്‍ ക്യാരിബാഗ് നിരോധം ഏര്‍പ്പെടുത്തുന്നവെന്നത് ഗുരുവായൂരിന് ലഭിച്ച അംഗീകാരമായി. സമ്പൂര്‍ണ നിരോധം വിളംബരം ചെയ്ത റാലി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തഹാനി ജങ്ഷനില്‍നിന്ന് ആരംഭിക്കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സ്‌കൂള്‍ വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും. വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടിയാകും. പടിഞ്ഞാറെനട വഴി കിഴക്കെനടയിലെ ടൗണ്‍ ഹാളില്‍ റാലി എത്തിയശേഷം നടക്കുന്ന സമ്മേളനത്തില്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പ്ലാസ്റ്റിക് ക്യാരിബാഗ് വിമുക്ത നഗരസഭ പ്രഖ്യാപനം നടത്തും.വൈസ് ചെയര്‍പേഴ്‌സന്‍ രമണി പ്രേമനാഥ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.വിനോദ് പ്രതിജ്ഞ ചൊല്ലും. സ്‌കൂളുകളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ക്യാരിബാഗ് വിരുദ്ധ പ്രതിജ്ഞയെടുക്കും. നിരോധത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന സന്ദേശയാത്രകള്‍ വ്യാഴാഴ്ച സമാപിച്ചു.

തൈക്കാട് മേഖലയില്‍ പാലബസാര്‍ മുതല്‍ ചൊവ്വല്ലൂര്‍പ്പടിവരെ നടന്ന റാലിക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍, ജനകീയാസൂത്രണ കണ്‍വീനര്‍ സി.കെ.സദാനന്ദന്‍, കൗണ്‍സിലര്‍മാരായ പത്മിനി ഗംഗാധരന്‍, ബിന്ദു സുബ്രഹ്മണ്യന്‍, ഷേര്‍ളി ജോസ്, ബിജി ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍: ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ഇക്കോ ഫ്രണ്ട്‌ലി ക്ലോത്ത് ബാഗുകള്‍ സൗജന്യമായി നല്‍കുന്നു.

വെള്ളിയാഴ്ച ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ ക്യാരിബാഗ് നിരോധ സമ്മേളനത്തില്‍ വെച്ച് തുണിസഞ്ചികള്‍ നഗരസഭക്ക് കൈമാറുമെന്ന് യൂനിറ്റ് പ്രസിഡന്റ് സി.എഫ്.റോബര്‍ട്ടും സെക്രട്ടറി ഇ.ആര്‍.ഗോപിനാഥനും അറിയിച്ചു. 1000 ഓളം ബാഗുകളാണ് നഗരസഭക്ക് കൈമാറുന്നത്. നേരത്തെ തൃശൂര്‍ കോര്‍പറേഷനും ലെന്‍സ്‌ഫെഡ് ക്യാരിബാഗുകള്‍ നല്‍കിയിരുന്നു.


Fri, 07/01/2011 madhyamam news.
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക