.

.

Friday, November 28, 2014

അപൂര്‍വമത്സ്യം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു

കാലിഫോര്‍ണിയ: അത്യപൂര്‍വമായൊരു കടല്‍മത്സ്യത്തെ ചരിത്രത്തിലാദ്യമായി സ്വാഭാവിക പരിതസ്ഥിതിയില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ ആവേശത്തിലാണ് കാലിഫോര്‍ണിയ മോണ്ടറി ബേ അക്വേറിയം അധികൃതര്‍. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ബ്ലാക്ക് സീ ഡെവിള്‍ എന്ന ചൂണ്ടമത്സ്യത്തെയാണ് സ്വാഭാവിക ഗവേഷകര്‍ കണ്ടെത്തിയത്.

Wednesday, November 5, 2014

പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി.

ഇരിങ്ങാലക്കുട: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ ആറ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി. കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ജൈവ വൈവിധ്യ ഗവേഷണ വിഭാഗമാണ് ഇവയെ കണ്ടെത്തിയത്. 
ഇരയുടെ ശരീരത്തിലേയ്ക്ക് വല എറിഞ്ഞ് കീഴ്‌പ്പെടുത്തുന്ന വല എറിയന്‍ ചിലന്തിയാണ് ഇവയില്‍ വിശേഷപ്പെട്ടത്. ഡിനോപിഡോ കുടുംബത്തില്‍ വരുന്ന ഡിനോപിയസ് എന്ന ശാസ്ത്രനാമമുള്ള ഈ ചിലന്തി അടിക്കാടുകളിലാണ് കണ്ടുവരുന്നത്. ചെടികളില്‍ ഉണക്കക്കമ്പുപോലെ തലകീഴായി തൂങ്ങിക്കിടക്കും. 
ജലാശയങ്ങളിലെ ചെറുമത്സ്യങ്ങളെ പിടിച്ചുഭക്ഷിക്കുന്ന മുക്കുവച്ചിലന്തിയാണ് മറ്റൊന്ന്. പിസോറിഡോ കുടുംബത്തില്‍ വരുന്ന ഡോളോമിഡസ് എന്ന ഈ ഇനം ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഇവയ്ക്ക് വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുമുണ്ട്. 

Tuesday, November 4, 2014

തലക്കാവേരിപുൽമേട്ടിൽ പുതിയ ഇനം സസ്യത്തെ കണ്ടെത്തി

കാസര്‍കോട് ● അതീവ പരിസ്ഥിതി ലോല സസ്യങ്ങളുടെ വംശത്തില്‍പ്പെടുന്ന പുതിയ ഇനം സസ്യത്തെ തലക്കാവേരി ബ്രഹ്മഗിരി മലമുകളിലെ പുല്‍മേട്ടില്‍ കണ്ടെത്തി. കായാമ്പുവിന്റെയും കാശാവിന്റെയും കുടുംബത്തില്‍പ്പെട്ട അപൂര്‍വയിനം സസ്യം മണ്‍സൂണ്‍ കാലത്ത് മാത്രമാണ് കാണപ്പെടുക. പയ്യന്നൂര്‍ കോളജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രഫ. ഡോ. രതീഷ്നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്.

Thursday, October 23, 2014

കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.

ചാവക്കാട്‌: സോഷ്യല്‍ ഫോറസ്ട്രി, ഗ്രീന്‍ഹാബിറ്റാറ്റ്, എസ്.എസ്.എം വി.എച്.എസ് ഹരിതസേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കടലാമ സംരക്ഷണ സെമിനാറും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളില്‍ നടന്ന സെമിനാര്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 
ആവാസ വ്യവസ്ഥയിലെ ദുര്‍ബലരായ കടലാമകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്  ദശാബ്ദമായി നേതൃത്വം നല്‍കുന്ന ഗ്രീന്‍ഹാബിറ്റാറ്റ്, എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളിലെ ഹരിതസേന  പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നിര്‍വഹിച്ചു വരുന്നതെന്ന്  എം എല്‍ എ പറഞ്ഞു.

Saturday, August 9, 2014

കടലാമ സംരക്ഷണം: ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം.

ചാവക്കാട്: ജില്ലയില്‍ ഒന്നരപ്പതിറ്റാണ്ടുമുമ്പ് കടലാമ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം. ചാവക്കാട് കടപ്പുറത്ത് പാതിരാവുകളില്‍ കടലാമ മുട്ടകള്‍ക്ക് കാവലിരുന്ന് സംരക്ഷിച്ചതിനാണ് പുരസ്കാരം.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ദക്ഷിണേന്ത്യയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദ്വിദിന ദേശീയ ശില്പശാലയിലാണ് പുരസ്കാര വിതരണം നടന്നത്. വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനിൽ നിന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രധിനിധി സലീം ഐഫോക്കസ് പുരസ്കാരം എറ്റുവാങ്ങി.

Thursday, June 19, 2014

മണ്ണ് വിട്ട് തിത്തിരിയും കെട്ടിടത്തിനുമുകളില്‍

കണ്ണൂര്‍: കുന്നുകളും പുല്‍മൈതാനങ്ങളും ഇല്ലാതാവുകയും േേചക്കറാവുന്ന മറ്റിടങ്ങളില്‍ ശല്യക്കാര്‍ ഏറുകയും ചെയ്തതോടെ തിത്തിരിപ്പക്ഷിയും കോണ്‍ക്രീറ്റ് ഇടങ്ങള്‍ തേടിത്തുടങ്ങി.

തുറസ്സായ മണ്ണില്‍ കല്ലുകള്‍ കൂട്ടി മുട്ടയിട്ട് അടയിരിക്കാറുള്ള ചെങ്കണ്ണി തിത്തിരിപ്പക്ഷി (ഞലറ ംമേേഹലറ ഘമുംശിഴ) യാണ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനുമുകളില്‍ അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചത്.

Friday, June 6, 2014

വയനാട്ടിലെ 14 ഇനം തുമ്പികള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവ

കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വേയില്‍ കണ്ടെത്തിയതില്‍ 14 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളത്. 

വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്‍, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്‍തോഴന്‍ തുടങ്ങി 14 തദ്ദേശീയ ഇനങ്ങളെയാണ് സര്‍വേയില്‍ കണ്ടതെന്ന് കോഓര്‍ഡിനേറ്റര്‍ ഡോ. ജാഫര്‍ പാലോട് പറഞ്ഞു. 

വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി, കുറിച്യാട്, മുത്തങ്ങ, ബത്തേരി റെയ്ഞ്ചുകളില്‍ എട്ടിടങ്ങളിലായി നടത്തിയ സര്‍വേയില്‍ 67 ഇനം തുമ്പികളെയാണ് ആകെ കണ്ടത്. ഇതില്‍ 38 ഇനങ്ങള്‍ കല്ലന്‍തുമ്പികളുടെ ഗണത്തില്‍പ്പെടുന്നതാണ്. സൂചിത്തുമ്പികളുടെ പട്ടികയില്‍പ്പെട്ടതാണ് 29 ഇനങ്ങള്‍.
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക