.

.

Monday, April 19, 2010

തുളസി


ലാമിയേസി (Lamiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഒസിമം സാങ്റ്റം (Ocimum sanctum). സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.

ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിലാണ് നടുന്നത് .
അര മീ. മുതൽ ഒരു മീ. വരെ ഉയരത്തിൽ തുളസി വളരും. സസ്യത്തിന്റെ തണ്ടുകൾക്ക് ഇരുണ്ട നീലയോ ഇളം പച്ചയോ നിറമാണ്. ധാരാളം ശാഖോപശാഖകളായി വളരുന്ന തുളസിയുടെ ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് അഞ്ച് സെ.മീറ്ററോളം നീളം വരും; അരികുകൾ ദന്തുരമാണ്; ഇരുവശവും ലോമിലവും ഗ്രന്ഥികളോടു കൂടിയതുമാണ്. പുഷ്പമഞ്ജരിക്ക് ഒരു പ്രധാന തണ്ടും അതിൽ പർവങ്ങളും പർവസന്ധികളുമുണ്ടായിരിക്കും. പർവസന്ധികളിൽ സമ്മുഖവിന്യാസത്തിൽ ഓരോ ജോഡി സഹപത്രങ്ങൾ കാണപ്പെടുന്നു. സഹപത്രങ്ങളുടെ കക്ഷ്യത്തിൽ നിന്ന് മൂന്ന് പുഷ്പങ്ങൾ വീതം ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് ഇരുണ്ട നീലയോ പച്ചയോ നിറമായിരിക്കും. ദളങ്ങളും ബാഹ്യദളപുടങ്ങളും ദ്വിലേബിയമായി ക്രമീകരിച്ചിരിക്കുന്നു. നാല് കേസരങ്ങളുണ്ട്. വർത്തികാഗ്രം ദ്വിശാഖിതമാണ്. കായ് വളരെ ചെറുതാണ്. മഞ്ഞയോ ചുവപ്പോ ആണ് വിത്തുകളുടെ നിറം. സസ്യത്തിൽ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്.

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷഭാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും.

തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ‍ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു.

തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.

തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.


മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്.



----------------------------------------------------------------------------------
External links :
15 Benefits of the Holy Basil (Tulsi)
Holy Basil-Tulsi
Tulsi Queen of Herbs (PDF Download)

Saturday, April 10, 2010

മലകയറാം ലോകപൈതൃക തീവണ്ടിയില്‍

യാത്ര വിനോദമാകുമ്പോള്‍ കാഴ്ച ഉത്സവമാവുകയാണ്. പൂക്കളും അരുവികളുമായി പ്രകൃതി മാടിവിളിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ അവിടങ്ങളിലെ വിരുന്നുകള്‍ പരിചയപ്പെടുത്തിയാണ് കാഴ്ചതേടിയുള്ള ഈ യാത്ര


നീലഗിരിക്കുന്നുകളെ വലംവെച്ച് ചൂളംവിളിച്ചും പുകതുപ്പിയും പര്‍വതനിരകളിലേക്കൊരു മലകയറ്റം. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള പര്‍വത തീവണ്ടിയാത്ര എന്നും ഹരമാണ്. വിനോദസഞ്ചാരികള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് യാത്ര. കൊടുംചൂടില്‍ നിന്നാരംഭിക്കുന്ന യാത്ര ചെന്നെത്തുന്നത് സുഖശീതളിമയിലേക്ക്.

ഏറ്റവുമധികം ഇന്ത്യന്‍ സിനിമകളില്‍ സ്ഥാനംപിടിച്ച തീവണ്ടിയെന്ന ഖ്യാതിനേടിയ ലോക പൈതൃക പര്‍വത തീവണ്ടിയിലെ അവിസ്മരണീയ യാത്രയ്ക്ക് ചെലവേറെയില്ല. രണ്ടാംക്ലാസ് യാത്രയ്ക്ക് ചെലവ് വെറും ഒമ്പതുരൂപമാത്രം. റിസര്‍വേഷന്‍സഹിതം 24 രൂപ.

ഒന്നാംക്ലാസിലാണ് യാത്രയെങ്കില്‍ റിസര്‍വേഷനടക്കം 92 രൂപയാണ്. ഒന്നാംക്ലാസില്‍ 16 പേര്‍ക്ക് യാത്രചെയ്യാം. റിസര്‍വ്ഡ് രണ്ടാംക്ലാസില്‍ 142 പേര്‍ക്കും റിസര്‍വേഷനില്ലാതെ 65 പേര്‍ക്കും യാത്രചെയ്യാം.

മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്ററാണ് ഊട്ടിയിലേക്ക്. ഈ ദൂരം താണ്ടാന്‍ തീവണ്ടി നാലര മണിക്കൂറെടുക്കും. രാവിലെ 7.10 ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12 ന് ഊട്ടിയിലെത്തും. ഉച്ചകഴിഞ്ഞ് 3 ന് തിരിച്ചിറങ്ങി വൈകീട്ട് 6.25 ന് മേട്ടുപ്പാളയത്തെത്തും. കല്ലാര്‍ അടര്‍ലി, ഹില്‍നോവ്, റണ്ണിമേട്, കാട്ടേരി, വെല്ലിങ്ടണ്‍, ലവ്‌ഡേല്‍, അറവങ്കാട് എന്നിവിടങ്ങളില്‍ സ്റ്റേഷനുണ്ട്.

ഇന്ത്യയിലെ ഏറ്റവും വേഗംകുറഞ്ഞ തീവണ്ടിയെന്ന സവിശേഷതയും ഇതിനുണ്ട്. മണിക്കൂറില്‍ 10.4 കിലോമീറ്ററാണ് ശരാശരി വേഗത. 208 വളവുകളും 16 തുരങ്കങ്ങളും 26 പാലങ്ങളും താണ്ടിയാണ് മലകയറ്റം.

തീവണ്ടിയാത്രയ്ക്കിടെ വന്യമൃഗങ്ങളെക്കണ്ട് ആസ്വദിക്കാം.ചെങ്കുത്തായ മലയുടെ മറുവശവും അഗാധ ഗര്‍ത്തങ്ങളും കണ്ട് യാത്രതുടരാം.

തീവണ്ടി വേഗം നന്നേ കുറയുന്ന വന്‍മലകയറ്റ വേളയില്‍ തീവണ്ടിയില്‍ നിന്നിറങ്ങി നടന്നുനീങ്ങാം.

റാക്ക് ആന്‍ഡ് പിനിയന്‍ സാങ്കേതികവിദ്യയില്‍ റെയില്‍പ്പാളത്തിനിടെ ഘടിപ്പിച്ചിരിക്കുന്ന പല്‍ച്ചക്രത്തില്‍ കടിച്ചുപിടിച്ചാണ് തീവണ്ടിയുടെ മലകയറ്റം.

662-ാം നമ്പര്‍ തീവണ്ടിയാണ് ഊട്ടിയിലേക്ക് മലകയറുന്നത്. 621-ാം നമ്പര്‍ തീവണ്ടി ഊട്ടിയില്‍നിന്ന് മലയിറങ്ങുന്നു. ഇന്ത്യയിലെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഊട്ടി തീവണ്ടിക്ക് സീറ്റ് റിസര്‍വുചെയ്യാം. ഓണ്‍ ലൈനായും റിസര്‍വേഷന്‍ നടത്താം.

കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് രാവിലെ 5.15 ന് ബ്ലൂമൗണ്ടന്‍ എക്‌സ്​പ്രസ് തീവണ്ടിയുണ്ട്. 6.10 ന് തീവണ്ടി മേട്ടുപ്പാളയത്തെത്തും.

വൈകീട്ട് 7 ന് ബ്ലൂമൗണ്ടന്‍ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട് രാത്രി 8.20 ന് കോയമ്പത്തൂര്‍ ജങ്ഷനിലെത്തും. ഫോണ്‍നമ്പര്‍: മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷന്‍ 04254-222285, 222250.





external links: http://www.mathrubhumi.com/static/others/special/index.php?id=35919&cat=334&sub=0

പക്ഷിസ്നേഹികളെ കാത്ത് തട്ടേക്കാട്


കേരളത്തിലെ ആദ്യ പക്ഷിസങ്കേതമാണ് തട്ടേക്കാട്. പ്രസിദ്ധ പക്ഷിനിരീക്ഷകന്‍ ഡോ. സാലിം അലിയുടെ പേരിലാണ് ഈ വനസങ്കേതം അറിയപ്പെടുന്നത്. 1970-കളുടെ തുടക്കം വരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഈ പ്രദേശത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നിലെത്തിച്ചത് അദ്ദേഹമാണ്. 1979 ആയപ്പോഴേക്കും 170-ലേറെ പക്ഷികളെ അദ്ദേഹം തട്ടേക്കാട്ട് തിരിച്ചറിഞ്ഞിരുന്നു.

പക്ഷികളെ സ്‌നേഹിക്കുന്നവര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഒരുപോലെ അനുഗ്രഹമായ ഈ അപൂര്‍വ വനമേഖല പക്ഷിസങ്കേതമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും ഡോ.സാലിം അലി തന്നെയായിരുന്നു. 1983 ആഗസ്തില്‍ തട്ടേക്കാട് പക്ഷിസങ്കേതമായി രൂപംകൊണ്ടു. 25.16 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് ഈ സങ്കേതം.
എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് തട്ടേക്കാട്, കോതമംഗലം താലൂക്കില്‍ പെടുന്ന മേഖലയാണിത്. തെക്കും തെക്കുകിഴക്കും മലയാറ്റൂര്‍ റിസര്‍വ് വനങ്ങള്‍, വടക്കാണ് ഇടമലയാര്‍, കിഴക്ക് കുട്ടമ്പുഴ ഗ്രാമാതിര്‍ത്തി, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാര്‍. ഇടമലയാര്‍ പെരിയാറില്‍ ചേരുന്നത് തട്ടേക്കാട്ടില്‍ വെച്ചാണ്.

ഇത്രയധികം പക്ഷിയിനങ്ങളെ ഒരേ പ്രദേശത്ത് കാണാവുന്ന പ്രദേശങ്ങള്‍ ഇന്ത്യയില്‍ തന്നെ വിരളമാണ്. 320 പക്ഷിയിനങ്ങളെ ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്. അവയില്‍ പലതും അപൂര്‍വയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയുമാണ്. മാക്കാച്ചിക്കാട, മലബാര്‍ കോഴി, മുങ്ങാങ്കോഴി, നീലക്കോഴി, വെള്ളിമൂങ്ങ, വേഴാമ്പല്‍, കോഴിവേഴാമ്പല്‍, തീക്കാക്ക, ചേരക്കോഴി തുടങ്ങിയവയൊക്കെ തട്ടേക്കാട്ട് കണ്ടെത്താവുന്ന അപൂര്‍വയിനം പക്ഷികളാണ്.

പക്ഷികള്‍ മാത്രമല്ല, ഒട്ടേറെ അപൂര്‍വ ശലഭങ്ങളുടെയും വാസഗേഹമാണ് തട്ടേക്കാട്. മാത്രമല്ല, ആന, കടുവ, പുലി, മാന്‍, കുട്ടിത്തേവാങ്ക്, മരപ്പട്ടി, കാട്ടുപോത്ത്, ഉടുമ്പ്, കാട്ടുനായ്, ഈനാംപേച്ചി തുടങ്ങി ഒട്ടേറെ മൃഗങ്ങളെയും ജീവികളെയും ഈ വനപ്രദേശത്ത് ഉണ്ട്.

പക്ഷിനിരീക്ഷണത്തിന് വനംവകുപ്പ് തന്നെ ഗൈഡിനെ വിട്ടുതരും. താമസത്തിന് വനംവകുപ്പിന്റെ ഡോര്‍മെട്രികളുമുണ്ട്. സന്ദര്‍ശനത്തിന് മഴക്കാലം ഒഴിവാക്കുകയാണ് നന്ന്. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഈ പക്ഷിസങ്കേതത്തില്‍ പ്രവേശനം അനുവദിക്കുക.


ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇവിടുത്തെ ഒരു ആകര്‍ഷണ കേന്ദ്രം. അപൂര്‍വ പക്ഷികളുടെ വലിയൊരു ചിത്രശേഖരമാണ് ഇവിടെ സന്ദര്‍ശകനെ കാത്തിരിക്കുന്നത്. കൂടാതെ വ്യത്യസ്തമായ പക്ഷികളുടെ മുട്ടകളും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. പക്ഷിത്തൂവലുകള്‍, കൂടുകള്‍ ഒക്കെ, ചിറകുള്ളവരുടെ ലോകത്തെക്കുറിച്ച് പുതിയ അവബോധം നമുക്ക് സമ്മാനിക്കും.
കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലം, ആലുവായില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 42 കിലോമീറ്റര്‍. ആലുവായില്‍ നിന്ന് കോതമംഗലത്തേക്ക് ബസ് സര്‍വീസുണ്ട്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന് ബസ് സര്‍വീസുണ്ട്. കോതമംഗലത്ത് നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും.


External links: http://www.mathrubhumi.com/static/others/special/index.php?id=61891&cat=334&sub=0

പക്ഷിസ്നേഹികളെ കാത്ത് തട്ടേക്കാട്



<





കേരളത്തിലെ ആദ്യ പക്ഷിസങ്കേതമാണ് തട്ടേക്കാട്. പ്രസിദ്ധ പക്ഷിനിരീക്ഷകന്‍ ഡോ. സാലിം അലിയുടെ പേരിലാണ് ഈ വനസങ്കേതം അറിയപ്പെടുന്നത്. 1970-കളുടെ തുടക്കം വരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഈ പ്രദേശത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നിലെത്തിച്ചത് അദ്ദേഹമാണ്. 1979 ആയപ്പോഴേക്കും 170-ലേറെ പക്ഷികളെ അദ്ദേഹം തട്ടേക്കാട്ട് തിരിച്ചറിഞ്ഞിരുന്നു.

പക്ഷികളെ സ്‌നേഹിക്കുന്നവര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഒരുപോലെ അനുഗ്രഹമായ ഈ അപൂര്‍വ വനമേഖല പക്ഷിസങ്കേതമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും ഡോ.സാലിം അലി തന്നെയായിരുന്നു. 1983 ആഗസ്തില്‍ തട്ടേക്കാട് പക്ഷിസങ്കേതമായി രൂപംകൊണ്ടു. 25.16 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് ഈ സങ്കേതം.

a href="http://2.bp.blogspot.com/_vMK5gUFRRnE/S8BpxjnZI8I/AAAAAAAAAfQ/HSrfgqECSm4/s1600/4391365307_9d1b4f4ac5.jpg">





എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് തട്ടേക്കാട്, കോതമംഗലം താലൂക്കില്‍ പെടുന്ന മേഖലയാണിത്. തെക്കും തെക്കുകിഴക്കും മലയാറ്റൂര്‍ റിസര്‍വ് വനങ്ങള്‍, വടക്കാണ് ഇടമലയാര്‍, കിഴക്ക് കുട്ടമ്പുഴ ഗ്രാമാതിര്‍ത്തി, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാര്‍. ഇടമലയാര്‍ പെരിയാറില്‍ ചേരുന്നത് തട്ടേക്കാട്ടില്‍ വെച്ചാണ്.

ഇത്രയധികം പക്ഷിയിനങ്ങളെ ഒരേ പ്രദേശത്ത് കാണാവുന്ന പ്രദേശങ്ങള്‍ ഇന്ത്യയില്‍ തന്നെ വിരളമാണ്. 320 പക്ഷിയിനങ്ങളെ ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്. അവയില്‍ പലതും അപൂര്‍വയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയുമാണ്. മാക്കാച്ചിക്കാട, മലബാര്‍ കോഴി, മുങ്ങാങ്കോഴി, നീലക്കോഴി, വെള്ളിമൂങ്ങ, വേഴാമ്പല്‍, കോഴിവേഴാമ്പല്‍, തീക്കാക്ക, ചേരക്കോഴി തുടങ്ങിയവയൊക്കെ തട്ടേക്കാട്ട് കണ്ടെത്താവുന്ന അപൂര്‍വയിനം പക്ഷികളാണ്.

പക്ഷികള്‍ മാത്രമല്ല, ഒട്ടേറെ അപൂര്‍വ ശലഭങ്ങളുടെയും വാസഗേഹമാണ് തട്ടേക്കാട്. മാത്രമല്ല, ആന, കടുവ, പുലി, മാന്‍, കുട്ടിത്തേവാങ്ക്, മരപ്പട്ടി, കാട്ടുപോത്ത്, ഉടുമ്പ്, കാട്ടുനായ്, ഈനാംപേച്ചി തുടങ്ങി ഒട്ടേറെ മൃഗങ്ങളെയും ജീവികളെയും ഈ വനപ്രദേശത്ത് ഉണ്ട്.



പക്ഷിനിരീക്ഷണത്തിന് വനംവകുപ്പ് തന്നെ ഗൈഡിനെ വിട്ടുതരും. താമസത്തിന് വനംവകുപ്പിന്റെ ഡോര്‍മെട്രികളുമുണ്ട്. സന്ദര്‍ശനത്തിന് മഴക്കാലം ഒഴിവാക്കുകയാണ് നന്ന്. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഈ പക്ഷിസങ്കേതത്തില്‍ പ്രവേശനം അനുവദിക്കുക.



ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇവിടുത്തെ ഒരു ആകര്‍ഷണ കേന്ദ്രം. അപൂര്‍വ പക്ഷികളുടെ വലിയൊരു ചിത്രശേഖരമാണ് ഇവിടെ സന്ദര്‍ശകനെ കാത്തിരിക്കുന്നത്. കൂടാതെ വ്യത്യസ്തമായ പക്ഷികളുടെ മുട്ടകളും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. പക്ഷിത്തൂവലുകള്‍, കൂടുകള്‍ ഒക്കെ, ചിറകുള്ളവരുടെ ലോകത്തെക്കുറിച്ച് പുതിയ അവബോധം നമുക്ക് സമ്മാനിക്കും.



കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലം, ആലുവായില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 42 കിലോമീറ്റര്‍. ആലുവായില്‍ നിന്ന് കോതമംഗലത്തേക്ക് ബസ് സര്‍വീസുണ്ട്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന് ബസ് സര്‍വീസുണ്ട്. കോതമംഗലത്ത് നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും.





വരയാടുകള്‍ കേന്ദ്രവന്യമൃഗസംരക്ഷണ പദ്ധതിയില്‍


പാലോട്: രാജ്യാന്തരതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച 'സ്​പീഷീസ് റിക്കവറി പ്രോഗ്രാമില്‍' വരയാടുകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതിയാണ് സ്​പീഷീസ് റിക്കവറി പ്രോഗ്രാം. 'നീലഗിരിതാര്‍' എന്നറിയപ്പെടുന്ന വരയാടുകളുടെ വാസഗേഹം പശ്ചിമഘട്ടമലനിരകളാണ്.
ഇതോടെ, പൊന്‍മുടിയിലെ വരയാട്ടുമൊട്ട, മൂന്നാറിലെ രാജമല എന്നിവിടങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് കണക്കാക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് വരയാടുകള്‍. 1986-ലാണ് വന്യജീവി, വനംവകുപ്പ് കേരളത്തിലെ വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത്. 2460 വരയാടുകളാണ് സംസ്ഥാനത്ത് ശേഷിക്കുന്നതെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍. എന്നാല്‍ രണ്ടര പതിറ്റാണ്ടിനിടെ വരയാടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലും പുല്‍മേടുകളിലുമാണ് ജീവികളുടെ താമസം.

വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി രൂപംനല്‍കിയിട്ടുള്ളതാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. വരയാട്ടുമൊട്ടയിലെ വരയാടുകളുടെ എണ്ണം കൂടിയെങ്കിലും ഇരവികുളത്ത് എണ്ണത്തില്‍ മാറ്റമില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കൂടുതല്‍ എണ്ണം ഉള്ളത് രാജമല ഉള്‍പ്പെടുന്ന ഇരവികുളത്ത് തന്നെ.
പുനരുജ്ജീവനപദ്ധതി പ്രകാരം വനമേഖലയുടെ സംരക്ഷണം, ഗവേഷണസൗകര്യങ്ങള്‍ എന്നിവയാണ് നടപ്പാക്കുക. വരയാടുകളുടെ സംരക്ഷണത്തിനായി കോടികളുടെ സഹായമാണ് കേരളത്തിന് ലഭിക്കുക. കേരളത്തിലെ ഇതര വനമേഖലയില്‍ എവിടെയെങ്കിലും വരയാടുകള്‍ ഉണ്ടോയെന്ന പഠനവും നടന്നുക്കുന്നുണ്ട്.

വരയാട്ടുമൊട്ട കൂടാതെ പറമ്പിക്കുളം, നെയ്യാര്‍, തേക്കടി, കൊച്ചുപമ്പ എന്നിവിടങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കേരളവും തമിഴ്‌നാടും വരയാടുകളുടെ സംരക്ഷണത്തിനായി സംയുക്തപദ്ധതി തയ്യാറാക്കണമെന്നും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.





* വരയാടുകളെ കുറിച്ചുള്ള വെബ്‌സൈറ്റ്



News : mathrubhumi online news.

Friday, April 9, 2010

കണ്ടൽക്കാട്


അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീര്‍ണ്ണമായ ആവാസവ്യവസ്ഥകള്‍ ആണ്‌ കണ്ടല്‍കാട് (Mangrove forest). കണ്ടല്‍മരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളില്‍ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇവയെ കണ്ടല്‍ച്ചെടികള്‍ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീര്‍ത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ്‌ കണ്ടല്‍ക്കാടുകള്‍ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു.ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് ഇന്ത്യയിലാണ്‌.

കേരളത്തിലെ കണ്ടല്‍വനങ്ങളുടെ സം‍രക്ഷണവുമായി ബന്ധപ്പെട്ട് പ്രശസ്തനായ ആദിവാസിയാണ് പൊക്കുടന്‍.

ആവാസ വ്യവസ്ഥ
തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടല്‍ അഥവാ കണ്ടലുകള്‍. പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പ് കലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇത്തരം ചെടികള്‍ ഓരുവെള്ളത്തില്‍ വളരാനാവശ്യമായ പ്രത്യേകതകള്‍ ഉള്ളവയാണ്‌. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതാമായും ഇവ കാണപ്പെടുന്നു. വലിയ തിരമാലകളില്ലാത്ത ഇവിടങ്ങളില്‍ നദികളില്‍ നിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലില്‍ നിന്നും വേലിയേറ്റത്തില്‍ കയറിവരുന്ന ധാതുലവണങ്ങളും കണ്ടലുകളെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു. എല്ലാ നീര്‍ക്കെട്ടുകളിലും കണ്ടലുകള്‍ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിന്‍റെ അംശം ഉള്ളതുമായ ജലത്തിലാണ്‌ സാധാരണ കാണപ്പെടുന്നത്‌. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങള്‍ മറ്റൊരനുകൂല ഘടകമാണ്.
വിവരണം
അവയുടെ പ്രധാന പ്രത്യേകത ശിഖരങ്ങളില്‍ നിന്നും താഴേക്കു വളര്‍ന്ന് മണ്ണില്‍ താണിറങ്ങുന്ന താങ്ങുവേരുകള്‍ ആണ്‌. വേലിയേറ്റ-ഇറക്കങ്ങളില്‍ മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ താങ്ങുവേരുകള്‍ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാന്‍ കണ്ടല്‍കാടുകള്‍ക്ക്‌ കഴിവുണ്ട്‌. സുനാമിയെ നേരിടാനും കണ്ടല്‍മരങ്ങള്‍ പ്രാപ്തരാണ്.കണ്ടല്‍മരങ്ങള്‍ ഉപ്പുവെള്ളത്തിലും ചെളിത്തട്ടിലും നില്‍ക്കുന്നതിനാല്‍ വേരുകള്‍ക്ക് ആവശ്യമായ പ്രാണവായു ലഭിക്കാറില്ല. അതിനാല്‍ മണ്ണിനടിയിലെ വേരുകളില്‍ നിന്നും സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചിവേരുകള്‍ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുത്തുപയോഗിക്കാന്‍ പര്യാപ്തമാണ്. സൂചിവേരുകളില്‍ ധാരാളം വായു അറകളുണ്ട്. അറകള്‍ ജലത്തിനുപരിതലത്തിലേക്കായിരിക്കും തുറന്നിരിക്കുക. അങ്ങനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകള്‍ക്ക് തങ്ങള്‍ക്കു മാത്രമുള്ള ഈ പ്രത്യേകത ഉപയോഗിച്ചു സാധിക്കും.

വിതരണം
80 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ക്ഷം ഹെക്റ്റര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട്. ഭൂമിശാസ്ത്രപരമായി കണ്ടല്‍ക്കാടുകള്‍ രണ്ട് മേഖലകളിലായാണ്‌ കാണപ്പെടുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള ഇന്തോ പസിഫിക് മേഖലയും അമേരിക്കയും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരങ്ങള് ഉള്‍പ്പെടുന്ന ആഫ്രോ അമേരിക്കന്‍ മേഖലയും. ഇന്ത്യയിൽ ഏതാണ്ട് 6740 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട്. ഇതില്‍ 88 ശതമാനവും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ തീരപ്രദേശത്താണ്‌.
പ്രത്യുത്പാദനം
മാതൃസസ്യങ്ങളിലായിരിക്കുമ്പോള്‍ തന്നെ വിത്തുകള്‍ മുളക്കുന്നു. താഴോട്ടു വളരുന്നതിനാല്‍ കുഞ്ഞു സസ്യങ്ങളുടെ ഭാരം വര്‍ദ്ധിക്കുകയും ഭൂഗുരുത്വം മൂലം തനിയേ വേര്‍പെട്ട് ചെളിയിലും മറ്റും വീണുറക്കുകയും സ്വതന്ത്രമായ് വളരാന്‍ തുടങ്ങുകയും ചെയ്യുന്നു.
പ്രാധാനപ്പെട്ട കണ്ടല്‍ച്ചെടികള്‍
--------------------------------------
കേരളത്തില്‍ ഇന്ന് കണ്ടുവരുന്ന കണ്ടല്‍വര്‍ഗ്ഗസസ്യങ്ങള്‍ അറിയപ്പെടുന്നത് പ്രധാനമായും 3 കുടുംബങ്ങളിലാണ്‌. ഇവയില്‍ പ്രധാനപ്പെട്ടത് റൈസോഫോറേഷ്യേ, അവിസേന്നേഷ്യേ, സോണറേറ്റിയേഷ്യേ എന്നിവയാണവ.
പീക്കണ്ടല്‍ (പ്രാന്തന്‍ കണ്ടല്‍)
Rhizophora mucronata എന്നാണ്‌ ശാസ്ത്രീയനാമം.റൈസോഫെറേഷ്യേ കുടുംബത്തില്‍ പെട്ട കണ്ടല്‍ച്ചെടിയാണിത്. കേരള വനം വകുപ്പ് കേരളത്തില്‍ വച്ചുപിടിപ്പിക്കുന്ന കണ്ടല്‍ച്ചെടികളിലൊന്നിതാണ്‌. കൊച്ച് ആല്‍മരം പോലെ ചതുപ്പില്‍ തായ്‌വേരുകള്‍ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റര്‍ ഉയരത്തില്‍ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകള്‍ പഴുത്താല്‍ മഞ്ഞനിറമാണ്‌. ഇടതൂര്‍ന്ന് നില്‍കുന്ന ഇലച്ചാര്‍ത്താണ്‌. വേരുകള്‍ കുടപോലെ വളര്‍ന്ന് പന്തലിച്ച് നില്‍കുന്നു. ഈ വേരുകളും ചെടിയും ചേര്‍ന്ന് കാറ്റിനെ പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. പൂക്കള്‍ക്ക് വെള്ളനിറമാണ്‌. പച്ച നിറത്തിലുള്ള നീണ്ടകായ്കള്‍ തൂങ്ങി നില്‍കുന്നു. ഈ വിത്തുകള്‍ താഴെ വീണാല്‍ ചെളിയില്‍ കുത്തി നില്‍കും, അതേയിടത്തുതന്നെ വളരാനും ഇവക്കാകും.
വള്ളിക്കണ്ടല്‍ (കണ്ടല്‍)
Rhizophora apiculata എന്നാണ്‌ ശാസ്ത്രീയനാമം. 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയെയാണ്‌ യഥാര്‍ത്ഥത്തില്‍ കണ്ടല്‍ എന്നു വിളിക്കുന്നത്. പ്രാന്തന്‍ കണ്ടലിന്റെ അടുത്ത ബന്ധുവാണ്‌. തായ്‌വേരുകള്‍ ആല്‍മരത്തെപ്പഓലെ ശാഖകളെ താങ്ങി നിര്‍ത്തുന്നു. കൂര്‍ത്ത ഇലകള്‍ക്ക് പച്ച നിറമാണ്‌. തടിക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ടാനിന്‍, ചായങ്ങള്‍, പശ എന്നിവ തടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാം.

കുറ്റിക്കണ്ടല്‍ (Bruguiera cylindrica)

റൈസോഫൊറേസിയ കുടുംബത്തില്‍ പെട്ടചെടിയാണിത്. 20 അടിയോളം ഉയരത്തില്‍ വളരുന്നു. നാലോളം ജാതി ചെടികള്‍ ഇന്ത്യയിലുണ്ട്. നലല്‍ പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയുമാണിതിന്റെ പ്രത്യേകത. മേയ് ഓഗസ്റ്റ് മാസങ്ങളില്‍ പൂക്കുന്ന ഇവക്ക്ക് വെളുത്ത പൂക്കളാണ്‌. പൂമ്പാറ്റകളാണ്‌ പരാഗണം നടത്തുന്നത്.


കണ്ടലിതര ജൈവജാലങ്ങള്‍
----------------------------------
കണ്ടല്‍ വനങ്ങള്‍ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. കണ്ടല്‍ കാടുകളില്‍ ഒതളം പോലുള്ള സസ്യങ്ങളേയും കാണാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയന്‍ ചെടികളും ഈ കാടിനുള്ളില്‍ സാധാരണമാണ്. നീര്‍നായ്ക്കളും, വിവിധയിനം ഉരഗങ്ങളും കണ്ടല്‍കാടുകളില്‍ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവര്‍ഗ്ഗത്തില്‍ പെടുന്ന പക്ഷികളില്‍ മിക്കതും പ്രജനനത്തിനായി കണ്ടല്‍വനങ്ങളെ തിരഞ്ഞെടുക്കുന്നു. നീര്‍പക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പന്‍, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടല്‍ക്കാടുകളില്‍ സ്ഥിരമായി കാണാം. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവയാകട്ടെ കണ്ടല്‍ക്കാടുകളിലാണ് കൂട്ടമായ് ചേക്കയേറുന്നതും, കൂടുകെട്ടി അടയിരിക്കുന്നതും.

കണ്ടല്‍കാടുകളുടെ വേരുകള്‍ക്കിടയില്‍ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. കണ്ടല്‍മരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മജീവികളുടേയും(ഉദാ:പ്ലാങ്ക്ടണ്‍) മത്സ്യങ്ങളുടേയും പ്രജനനകേന്ദ്രവും ആവാസകേന്ദ്രവുമാണ്. കണ്ടല്‍മരങ്ങളുടെ വേരുകള്‍ ഒഴുക്കില്‍നിന്നും മറ്റുജീവികളുടെ ആക്രമണങ്ങളില്‍ നിന്നും ചെറുജീവികളെ കാത്തുസൂക്ഷിക്കുന്നു.

ഇന്ത്യയിലെ കണ്ടല്‍കാടുകള്‍
-----------------------------------
ഇന്ത്യയില്‍ അടുത്തകാലത്ത് നടഥ്റ്റിയ പഠനങ്ങളില്‍ നിന്ന് ഏതാണ്ട് 6740 ചതുരശ്ര കി.മീ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട് എന്നാണ്‌ കണക്കാക്കിയത്. ഇതില്‍ കൂടുതലും ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലാണ്‌. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍‌വനമാണ്‌ സുന്ദര്‍ബന്‍ ഡെല്‍റ്റ അഥവാ സുന്ദര്‍‌വനങ്ങള്‍. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വളരുന്നതിനാലാണ്‌ സുന്ദര്‍ വനങ്ങള്‍ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സുന്ദര്‍ വനം ഇടം നേടിയിട്ടുണ്ട്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍,‌ഗുജറാത്തിലെ കച്ച് മേഖലയിലും കണ്ടല്‍കാടുകള്‍ ധാരാളമായി കാണുന്നു.
കേരളത്തിലെ കണ്ടല്‍കാടുകള്‍
40 വര്‍ഷം മുന്‍പ് വരെ കേരളത്തില്‍ 700 ചത്രരശ്ര കിലോമീറ്ററില്‍ കുറയാത്തത്ത പ്രദേശത്ത് കണ്ടലുകള്‍ വളര്‍ന്നിരുന്നു, എങ്കിലും ഇന്ന് ഏകദേശം 17 ച.കി.മീറ്ററില്‍ താഴെയേ കണ്ടലുകള്‍ കാണപ്പെടുന്നുള്ളൂ. 17-)ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വാന്‍ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തില്‍ മലബാറ് തീരങ്ങളില്‍ കണ്ടുവരുന്ന കണ്ടല്‍ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിനുശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളില്‍ കേരളത്തിലെ കണ്ടലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ കാണുന്നത്‌. സമുദ്രതീരത്തെ കണ്ടല്‍കാടുകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത്‌ എറണാകുളം ജില്ലയിലെ പുതുവൈപ്പിനില്‍ ആണ്‌. എറണാകുളത്തെ മഗള വനത്തില്‍ വിവിധതരം കണ്ടല്‍ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ്‌ കണ്ടല്‍കാടുകള്‍ കാണപ്പെടുന്നത്‌. കേരളത്തില്‍ പതിനെട്ടിനം കണ്ടല്‍ച്ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഇന്ത്യയില്‍ കണ്ടുവരുന്ന് 59 ജാതി കണ്ടല്ച്ചെടികളില്‍ 14 എണ്ണം കേരളത്തില്‍ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേര്‍ത്താല്‍ ഇവ ഏകദേശം 30 ഓളം വരും.

ഇന്ന് തടിക്കും വിറകിനും വേണ്ടിയും, ചതുപ്പുനിലങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടല്‍കാടുകള്‍ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തില്‍ തന്നെ പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടല്‍വനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടല്‍മേഖലകളാണ്‌ അടിയന്തരമായ്‌ സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്‌.

ഓരോ ജില്ലയിലും കണ്ടല്‍‌വനങ്ങളുടെ വിസ്തീര്‍ണ്ണം
തിരുവനന്തപുരം: 23 ഹെക്റ്റര്‍
കൊല്ലം : 58 ഹെക്റ്റര്‍
ആലപ്പുഴ : 90 ഹെക്റ്റര്‍
കോട്ടയം : 80 ഹെക്റ്റര്‍
എറണാകുളം : 260 ഹെക്റ്റര്‍
തൃശൂര്‍ : 21 ഹെക്റ്റര്‍
മലപ്പുറം : 12 ഹെക്റ്റര്‍
കോഴിക്കോട് : 293 ഹെക്റ്റര്‍
കണ്ണൂര്‍ : 755 ഹെക്റ്റര്‍
കാസര്‍കോഡ് : 79

--------------------------------------------------------------------------------

അവലംബം
1. 0 1.1 ജാഫര്‍ പാലോട്ട്; കണ്ടല്‍ക്കാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍: പൊക്കുടന്റെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍
2. Dr. Glen Barry (30 ഡിസംബർ 2004). Mangrove Forests Reduce Impacts of Tsunamis
(ഇംഗ്ലീഷ്). Forests.org. ശേഖരിച്ചത് 2 ഫെബ്രുവരി 2009.
3. http://www.hort.purdue.edu/newcrop/duke_energy/Rhizophora_mucronata.html
4. 0 4.1 The Sundarbans (ഇംഗ്ലീഷ്). Banglapedia. ശേഖരിച്ചത് 01-01-2010, 2010.
5. www.mangroveindia.org

Wednesday, April 7, 2010

ഇരപിടിയന്‍ ഇനത്തില്‍പ്പെട്ട ആയിരംപല്ലി മത്സ്യം കേരളതീരത്തു നിന്നും അപ്രത്യക്ഷമായതായി പഠനം.


കഴിഞ്ഞ ഒരു ദശകത്തില്‍ കേരളതീരത്ത്‌ ആയിരംപല്ലി മത്സ്യങ്ങളുടെ ലഭ്യത ഉണ്ടായിട്ടില്ല. കേരള സര്‍വകലാശാലയിലെ അക്വാട്ടിക്‌ ബയോളജി ആന്‍ഡ്‌ ഫിഷറീസ്‌ വിഭാഗം നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍.

കേരളതീരത്ത്‌ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഇര...പിടിയന്‍ (നങ്കു) മത്സ്യമാണ്‌ ആയിരംപല്ലി. നീണ്ടുകൂര്‍ത്ത നിരവധി പല്ലുകളാണ്‌ ഈ പേര്‌ വരാന്‍ കാരണം. രണ്ടടി വരെ വളരുന്ന ഇവയ്‌ക്ക് പത്തു കിലോഗ്രാമോളം തൂക്കം വരും. ഇന്ത്യന്‍-ശാന്ത സമുദ്രങ്ങളില്‍ ചെങ്കടല്‍ മുതല്‍ കിഴക്കന്‍ ആഫ്രിക്ക വരെയും ജപ്പാനിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ആയിരംപല്ലിക്ക്‌ യൂറോപ്പിലും അമേരിക്കയിലും വളരെയേറെ ആവശ്യക്കാരുണ്ട്‌. ഇന്ത്യന്‍ ടര്‍ബട്ട്‌ (സെറോഡസ്‌ എറൂമി) എന്നറിയപ്പെടുന്ന ഈ മത്സ്യത്തിന്‌ കേരളത്തിലും ഉയര്‍ന്ന വില ലഭ്യമായിരുന്നു.

കേരള ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ കേരളതീരത്തെ സമുദ്രജൈവവൈവിധ്യത്തെക്കുറിച്ച്‌ നടത്തുന്ന പഠനങ്ങള്‍ 34 ഇനം നങ്കു മത്സ്യങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇരപിടിയന്‍മാരുടെ നാശം സമുദ്ര ആവാസവ്യവസ്‌ഥയിലും ഭക്ഷ്യശൃംഖലയിലും കാര്യമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകും.

കേരളത്തില്‍ മറ്റ്‌ നങ്കു മത്സ്യങ്ങള്‍ ധാരാളമായി ലഭിക്കുന്നത്‌ ആയിരംപല്ലിയുടെ തിരോധാനം ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്‌ കാരണമായിട്ടുണ്ട്‌.

മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള സ്‌റ്റാളില്‍ പരിമിതമായ തോതില്‍ എത്തുന്ന ആയിരംപല്ലി മത്സ്യങ്ങള്‍ ആന്ധ്രാ തീരത്തുനിന്നു വരുന്നവയാണ്‌.

കിഴക്കന്‍ തീരത്ത്‌ ഇവയുടെ സാന്നിധ്യം ബാക്കിയുള്ളത്‌ കൃത്രിമസാഹചര്യത്തില്‍ വളര്‍ത്താനും പ്രജനനം നടത്താനുമുള്ള സാധ്യതകള്‍ തുറന്നുതരുന്നുണ്ടെന്നും പഠനം പറയുന്നു. ആയിരംപല്ലിയുടെ തിരോധാനം അമിതമായ മത്സ്യബന്ധനം, ട്രോളിംഗ്‌ എന്നിവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കു കൂടി വിരല്‍ചൂണ്ടുന്നതായി അക്വാട്ടിക്‌ ബയോളജി വിഭാഗത്തിലെ ഡോ.എ. ബിജുകുമാര്‍ വ്യക്‌തമാക്കി.

ആയിരംപല്ലി കേരളം വിട്ടു

ഇരപിടിയന്‍ ഇനത്തില്‍പ്പെട്ട ആയിരംപല്ലി മത്സ്യം കേരളതീരത്തു നിന്നും അപ്രത്യക്ഷമായതായി പഠനം.



കഴിഞ്ഞ ഒരു ദശകത്തില്‍ കേരളതീരത്ത്‌ ആയിരംപല്ലി മത്സ്യങ്ങളുടെ ലഭ്യത ഉണ്ടായിട്ടില്ല. കേരള സര്‍വകലാശാലയിലെ അക്വാട്ടിക്‌ ബയോളജി ആന്‍ഡ്‌ ഫിഷറീസ്‌ വിഭാഗം നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍.



കേരളതീരത്ത്‌ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഇര...പിടിയന്‍ (നങ്കു) മത്സ്യമാണ്‌ ആയിരംപല്ലി. നീണ്ടുകൂര്‍ത്ത നിരവധി പല്ലുകളാണ്‌ ഈ പേര്‌ വരാന്‍ കാരണം. രണ്ടടി വരെ വളരുന്ന ഇവയ്‌ക്ക് പത്തു കിലോഗ്രാമോളം തൂക്കം വരും. ഇന്ത്യന്‍-ശാന്ത സമുദ്രങ്ങളില്‍ ചെങ്കടല്‍ മുതല്‍ കിഴക്കന്‍ ആഫ്രിക്ക വരെയും ജപ്പാനിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ആയിരംപല്ലിക്ക്‌ യൂറോപ്പിലും അമേരിക്കയിലും വളരെയേറെ ആവശ്യക്കാരുണ്ട്‌. ഇന്ത്യന്‍ ടര്‍ബട്ട്‌ (സെറോഡസ്‌ എറൂമി) എന്നറിയപ്പെടുന്ന ഈ മത്സ്യത്തിന്‌ കേരളത്തിലും ഉയര്‍ന്ന വില ലഭ്യമായിരുന്നു.



കേരള ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ കേരളതീരത്തെ സമുദ്രജൈവവൈവിധ്യത്തെക്കുറിച്ച്‌ നടത്തുന്ന പഠനങ്ങള്‍ 34 ഇനം നങ്കു മത്സ്യങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇരപിടിയന്‍മാരുടെ നാശം സമുദ്ര ആവാസവ്യവസ്‌ഥയിലും ഭക്ഷ്യശൃംഖലയിലും കാര്യമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകും.



കേരളത്തില്‍ മറ്റ്‌ നങ്കു മത്സ്യങ്ങള്‍ ധാരാളമായി ലഭിക്കുന്നത്‌ ആയിരംപല്ലിയുടെ തിരോധാനം ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്‌ കാരണമായിട്ടുണ്ട്‌.



മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള സ്‌റ്റാളില്‍ പരിമിതമായ തോതില്‍ എത്തുന്ന ആയിരംപല്ലി മത്സ്യങ്ങള്‍ ആന്ധ്രാ തീരത്തുനിന്നു വരുന്നവയാണ്‌.



കിഴക്കന്‍ തീരത്ത്‌ ഇവയുടെ സാന്നിധ്യം ബാക്കിയുള്ളത്‌ കൃത്രിമസാഹചര്യത്തില്‍ വളര്‍ത്താനും പ്രജനനം നടത്താനുമുള്ള സാധ്യതകള്‍ തുറന്നുതരുന്നുണ്ടെന്നും പഠനം പറയുന്നു. ആയിരംപല്ലിയുടെ തിരോധാനം അമിതമായ മത്സ്യബന്ധനം, ട്രോളിംഗ്‌ എന്നിവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കു കൂടി വിരല്‍ചൂണ്ടുന്നതായി അക്വാട്ടിക്‌ ബയോളജി വിഭാഗത്തിലെ ഡോ.എ. ബിജുകുമാര്‍ വ്യക്‌തമാക്കി.

ഉല്ലസിക്കാം തിമിംഗലത്തിനൊപ്പം


കരയിലെ ഏറ്റവും വലിയ ജീവിയെ ഉത്സവപ്പറമ്പില്‍ പോയാല്‍ കാണാം. അല്ലെങ്കില്‍ മൃഗശാലയിലോ കാട്ടരുവിയുടെ തീരത്തോ പോയാല്‍ ആനയെ കാണാം. കടലിലെ ഏറ്റവും വലിയ ജീവിയെ കാണാന്‍ എന്തു ചെയ്യും? സമുദ്രത്തില്‍ ചാടി നീന്തിപ്പോയാല്‍ തിമിംഗലത്തെ കാണാമെങ്കിലും തിരിച്ചു വരാന്‍ പറ്റില്ലല്ലോ. തിമിംഗലത്തെ കാണണമെന്ന് അത്ര വലിയ ആഗ്രഹമുള്ളവര്‍ ഇനിയും കൊതിയുമായി കാത്തിരിക്കേണ്ട. ഉടനെ മെക്സിക്കോയിലേക്കു വിമാനം കയറിക്കോളൂ. പടുകൂറ്റന്‍ തിമിംഗലങ്ങള്‍ മക്കളും കൊച്ചുമക്കളുമായി നീന്തിക്കളിക്കുന്നതു ബോട്ടില്‍ കയറി ചുറ്റിക്കാണാം. തിമിംഗലത്തെ തൊടാം, വേണമെങ്കില്‍ ആനയോളം വലുപ്പമുള്ള കടല്‍ ജീവിയെ ഉമ്മ വയ്ക്കാം.

മെക്സിക്കോയുടെ വടക്കുപടിഞ്ഞാറന്‍ ഉപദ്വീപാണു ബാജ കാലിഫോര്‍ണിയ. കാനഡ, അലാസ്ക എന്നിവിടങ്ങളിലെ ഉള്‍ക്കടലുകളില്‍ നിന്ന് മൈലുകള്‍ താണ്ടി തിമിംഗലങ്ങള്‍ വര്‍ഷത്തില്‍ മൂന്നു മാസം ബാജയിലെത്തും. കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്താന്‍ പറ്റിയ തീരമായി തിമിംഗലങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള സ്ഥലമാണിത്. പസ ഫിക് ഗ്രേ വെയ്ല്‍സ് ആണ് ഇവിടെയെത്തുന്ന തിമിംഗലങ്ങള്‍. ചാര നിറത്തിലുള്ള തിമിംഗലം. നാല്‍പ്പതു മെട്രിക് ടണ്‍ ഭാരവും പതിനാല് മീറ്ററോളം നീളവുമുള്ള തിമിംഗലങ്ങള്‍ ആര്‍ത്തുല്ലസിക്കുന്ന ബാജയുടെ തീരങ്ങളില്‍ സഞ്ചാരികള്‍ക്കു പ്രവേശനമുണ്ട്. വര്‍ഷാദ്യം മുന്നു മാസങ്ങളില്‍ മൂവായിരത്തോളം സഞ്ചാരികളാണ് തിമിംഗലങ്ങളെ കാണാന്‍ എത്താറുള്ളത്. ഇപ്രാവശ്യത്തെ സീസണ്‍ കഴിയാറായപ്പോള്‍ സഞ്ചാരികളുടെ തിരക്കേറി.

പഷിക്കോ മയോരല്‍ എന്നയാള്‍ നാല്‍പ്പതു വര്‍ഷത്തിലേറെയായി ബാജയില്‍ ബോട്ട് ഓടിക്കുന്നയാളാണ്. തിമിംഗലങ്ങളെ കണ്ടും അവയുടെ സഞ്ചാര പാതകള്‍ മനസിലാക്കിയും ബോട്ട് ഓടിക്കാന്‍ പഷിക്കോയ്ക്ക് അറിയാം. തിമിംഗലങ്ങളുടെ തുള്ളിക്കളികള്‍ കാണാന്‍ സഞ്ചാരികളുമായി ഇത്തവണയും അറുപത്തെട്ടുകാരനായ പഷിക്കോ ബാജയിലൂടെ ബോട്ട് ഓടിച്ചു. മരംകൊണ്ടു നിര്‍മിച്ച ബോട്ടുമായി വലിയ തിമിംഗലങ്ങള്‍ക്കു ചുറ്റും പഷിക്കോ വലം വയ്ക്കും. വെള്ളത്തിനടിയില്‍ നിന്നു പുളച്ചുകൊണ്ടു പുറത്തേയ്ക്കു വരുന്ന തിമിംഗലത്തെ തൊടും. കടല്‍ത്തിരകള്‍ക്കു മീതെ ശാന്തമായി കിടക്കുന്ന തിമിംഗലത്തെ പഷിക്കോ ചുംബിക്കും. സഞ്ചാരികള്‍ക്ക് അത്ഭുതം നിറയാന്‍ വേറെ എന്തെങ്കിലും വേണോ?

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തിമിംഗല വേട്ട ശക്തമായപ്പോള്‍ സെക്യൂരിറ്റി കര്‍ശനമാക്കി. ഇപ്പോള്‍ വെറും ഇരുപത്താറായിരം തിമിംഗലങ്ങളാണ് ആകെയുള്ളത്. അറ്റ്ലാന്‍ഡിക് സമുദ്രത്തിലെ ഹിമപാളില്‍ ഒഴുകിപ്പോകുന്നത് ഇപ്പോഴുള്ള തിമിംഗലങ്ങളുടെയും ജീവനു ഭീഷണി ഉയര്‍ത്തുന്നു. ഹിമപാളികളുടെ തണുപ്പില്‍ പിറക്കുന്ന ചെറുമീനുകളാണ് തിമിംഗലത്തിന്‍റെ ഭക്ഷണം.

തിമിംഗലങ്ങള്‍ക്കു ശല്യമുണ്ടാക്കാതെയുള്ള ബോട്ട് യാത്രയാണ് ബാജയില്‍ അനുവദിച്ചിട്ടുള്ളത്. സയന്‍റിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരുമുള്ള സംഘത്തിന് ഇവിടെ മേല്‍നോട്ടം. ബാജയുടെ സമീപത്തുള്ള പലപ്രദേശങ്ങളും സ്വകാര്യ വ്യക്തികളുടേതാണ്. ജപ്പാന്‍ കമ്പനിയായ മിത്സുബിഷിയുമായി ചേര്‍ന്ന് ഇവിടെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമം നടത്തിയെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പു മൂലം അതു നടപ്പായില്ല. നാഷണല്‍ പാര്‍ക്ക് സര്‍വീസിന്‍റെ കീഴില്‍ ബാജയെയും ഉള്‍പ്പെടുത്തണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഷിക്കോയെപ്പോലുള്ള നിരവധി ബോട്ട് ഉടമകളുടെ ഒരു വര്‍ഷക്കാലത്തേയ്ക്കുള്ള ജീവിതമാര്‍ഗമാണ് വെയ്ല്‍ ടൂറിസം. തിമിംഗലങ്ങള്‍ പിറക്കുന്ന ഈ കടല്‍ത്തീരം സംരക്ഷിക്കപ്പെടുമെന്നാണ് അവരുടെയൊക്കെ വിശ്വാസം.
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക