.

.

Tuesday, January 29, 2013

വംശനാശഭീഷണി നേരിടുന്ന പത്ത് പിഗ്മിആനകള്‍ 'വിഷമേറ്റ്' ചെരിഞ്ഞു

കടുത്ത വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ പിഗ്മിആനകളില്‍ പത്തെണ്ണം മലേഷ്യയിലെ സംരക്ഷിത വനമേഖലയില്‍ ചെരിഞ്ഞു. മരകമായി വിഷമേറ്റാണ് ആനകളെല്ലാം ചെരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ചെറിയൊരു പ്രദേശത്ത് മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് പത്ത് പിഗ്മിആനകളും ചെരിഞ്ഞതായി കണ്ടത്. ആനകള്‍ക്കെല്ലാം ജീവഹാനി സംഭവിച്ചത് ആന്തരിക രക്തസ്രവം മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതാണ് വിഷമേറ്റതാണെന്ന സംശയമുയരാന്‍ കാരണം.

Friday, January 25, 2013

ചാണകവണ്ടുകള്‍ക്ക് വഴികാട്ടാന്‍ ആകാശഗംഗയും

നക്ഷത്രങ്ങളെയും ആകാശഗംഗയെയും നോക്കി ദിശ കണ്ടുപടിക്കുന്ന ജീവിയാണ് മനുഷ്യന്‍. മനുഷ്യരെപ്പോലെ ബുദ്ധിയില്ലാത്തതുകൊണ്ടാണ് മറ്റ് അധികം ജീവികള്‍ ഇത്തരത്തില്‍ വഴികണ്ടുപിടിക്കാത്തത് എന്നാണ് പൊതുവായ ധാരണ. ആ ധാരണ തിരുത്താന്‍ സമയമായി. ആകാശഗംഗയെ നോക്കി വഴികണ്ടെത്തുന്ന ജീവികളുടെ ഗണത്തിലേക്ക് ഒരു ചെറുപ്രാണികൂടി എത്തുന്നു - ചാണകവണ്ട്! 

Friday, January 18, 2013

പഞ്ചവടി കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ ഹരിത സേന,ഗ്രീന്‍ ഹാബിറ്റാറ്റ് ഗുരുവായൂര്‍, തണല്‍ മരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

നവംബര്‍ 29 നു കടപ്പുറത്ത് മുട്ടയിടാനെത്തിയ ഒലിവ് റിഡ് ലി വര്‍ഗത്തില്‍ പെട്ട  കടലാമ 70 മുട്ടകളിട്ടാണ് പഞ്ചവടി കടപ്പുറം വിട്ടത്. ഗ്രീന്‍  ഹാബിറ്റാറ്റ് എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എന്‍.ജെ ജെയിംസ്‌, സി.ടി മുഹമ്മദ്‌, തണല്‍ മരം അഡ്മിനിസ്റ്റേട്ടെര്‍ സലീം ഐ-ഫോക്കസ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ തണുപ്പത്ത് കാവലിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിചെടുത്തത്.

Sunday, January 6, 2013

കേരളത്തിന് ശാസന

സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ പ്രഖ്യാപിക്കാത്തതിനു കേരളം ഉള്‍പ്പെടെ 24 സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശാസന. ഫെബ്രുവരി 15നു മുന്‍പ് നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ്.

സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും രക്ഷാ കവചമായി പരിസ്ഥി ലോല പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യണമെന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത്. 2011 ഫെബ്രൂവരിയില്‍ നല്‍കിയ നിര്‍ദ്ദേശം കേരളം ഇതുവരെ പാലിച്ചില്ല.

തൃശൂരില്‍ വീണ്ടും പാതാള്‍...!

തവള ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ചു വന്നാല്‍ എങ്ങനെയിരിക്കും. നീര്‍ക്കുതിരയുടെ വായ, പിന്നിലേക്കുള്ള നടപ്പ്, കാല്‍കിലോ തൂക്കം.. ഒറ്റനോട്ടത്തില്‍ തവളയുടെ വയറ്റില്‍ കാറ്റടിച്ചു ബലൂണ്‍ പോലെ വീര്‍പ്പിച്ച രൂപം.

ഇത് പാതാള്‍..!
 
പശ്ചിമഘട്ടത്തില്‍ അപൂര്‍വമായി കാണുന്ന മണ്ണിനടിയില്‍ (പാതാളത്തില്‍) മാത്രം കാണപ്പെടുന്ന പാതാളനെ ഒരാഴ്ച മുന്‍പു തൃശൂര്‍ മൈലാടുംപാറ പൈപ്പ് ലൈന്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണു കിട്ടിയത്.

Tuesday, January 1, 2013

നെയ്തലിന് വിട; ആമക്കുഞ്ഞുങ്ങള്‍ക്ക് ഇനി ആശ്രയം കടല്‍

നീലേശ്വരം: വര്‍ഷാന്ത സായാഹ്നത്തില്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക്. കടലാമ സംരക്ഷണ കേന്ദ്രമായ നീലേശ്വരം തൈക്കടപ്പുറം നെയ്തലിന് ഇത് അഭിമാനത്തിന്റെ പത്താം വാര്‍ഷികമായി.

നെയ്തലിന്റെ ഈറ്റില്ലത്തില്‍ വിരിയിച്ച അപൂര്‍വ ഇനമായ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട 97 കടലാമക്കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിലേക്ക് വിട്ടത്.
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക