.

.

Saturday, December 22, 2012

അമരമ്പലം കാട്ടില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: നിലമ്പൂരിലെ അമരമ്പലം കാട്ടില്നിതന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ഡോ. മഞ്ചു സി.നായരും ഡോ. കെ.പി. രാജേഷും ചേര്ന്നാ ണ് ഇത് കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള വിവരണം 'ഫൈറ്റോകീസ്' എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി' വനംവകുപ്പിനുവേണ്ടി 2010 ഫിബ്രവരിയില്‍ ന്യൂ അമരമ്പലം കാടുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ച് നടത്തിയ പഠനത്തിനിടയിലാണ് ബ്രയോഫൈറ്റ ഇനത്തില്പ്പെ്ട്ട ഈ ചെടി ഡോ. രാജേഷിന്റെ ശ്രദ്ധയില്‍ വന്നത്. 'സിംഫൈസോഡോന്റെല്ല' എന്ന ജനുസ്സില്പെടി ട്ട ഇത് ഇന്ത്യയില്‍ നേരത്തേ വിവരിക്കപ്പെട്ട വിഭാഗത്തില്നിലന്ന് വ്യത്യസ്തമാണ്. പിന്നീട് കാലിക്കറ്റ് സര്വ്വാകാലാശാലയിലും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡീനിലും നടത്തിയ തുടര്പ്ഠനത്തിലാണ് തികച്ചും വ്യത്യസ്തമാണെന്ന് കണ്ടെത്തിയത്.

കാലിക്കറ്റ് സര്വ്കലാശാല ബോട്ടണി വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ പി.വി. മധുസൂദനന്റെ ബഹുമാനാര്ഥംാ 'സിംഫൈസൊഡോന്റെല്ല മധുസൂദനനി' എന്നാണ് ഈ സസ്യത്തിന് പേരിട്ടിരിക്കുന്നത്. സിംഫൈസൊഡോന്റെല്ല വിഭാഗത്തില്‍ ഇന്ത്യയില്‍ നേരത്തേ അറിവായ മൂന്ന് സ്പീഷീസുകളും ഹിമാലയന്‍ മേഖലയില്നിിന്നാണ്. ഇതില്‍ ഇന്വൊിലുറ്റ മാത്രമാണ് ദക്ഷിണേന്ത്യയിലും ഉള്ളത്. ന്യൂ അമരമ്പലത്തും അതിനോടുചേര്ന്ന തമിഴ്‌നാട്ടിലെ മുക്കുരുത്തി നാഷണല്‍ പാര്ക്കി ലെയും ചോലക്കാടുകളിലെ മരങ്ങളില്‍ പറ്റിവളരുന്നതാണ് പുതിയ സസ്യം.
21 Dec 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക