.

.

Monday, March 26, 2012

300 വര്‍ഷം പഴക്കംചെന്ന മരമുത്തശ്ശിയെ ആദരിച്ചു

കോട്ടത്തറ: വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെയും നേതൃത്വത്തില്‍ മരമുത്തശ്ശിയെ ആദരിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ മാമ്പിലിച്ചിക്കടവിലുള്ള 300 വര്‍ഷത്തിലേറെ പഴക്കംചെന്ന ഇരുമ്പകം മരത്തെയാണ് ആദരിച്ചത്.
2010-ല്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേയിലാണ് വൃക്ഷ മുത്തശ്ശിയെ കണ്ടെത്തിയത്. മരങ്ങളിലെ വയോധികയായി 'ഇരുമ്പകത്തെ' സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് മരമുത്തശ്ശി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

പലതരം പക്ഷികളുടെയും ജീവികളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രമാണ് ഈ വടവൃക്ഷം.സ്‌കൂള്‍ മാനേജര്‍ ഫാ. ചാക്കോച്ചന്‍ മേപ്പുറത്ത് മരമുത്തശ്ശിയെ ആദരിച്ചു. ഫോറസ്റ്റര്‍ ടി.പി. വേണുഗോപാല്‍ പരിചയപ്പെടുത്തി.
'പ്രകൃതിസംരക്ഷണം ജീവസംരക്ഷണം' എന്ന വിഷയത്തില്‍ സ്‌കൂള്‍ പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ തോമസ് സ്റ്റീഫന്‍ ക്ലാസ്സെടുത്തു. വനം അസി. കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, വാര്‍ഡംഗം എ.ടി. കുര്യന്‍, റെയ്ഞ്ച് ഓഫീസര്‍ സി.കെ. കൃഷ്ണദാസ്, ഫോറസ്റ്റര്‍മാരായ പി.എന്‍. മുരളീധരന്‍, കെ.കെ. സുന്ദരന്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.യു. ജോണ്‍സണ്‍, ആന്റണി പാറയില്‍, നിര്‍മല്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
26 Mar 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക