.

.

Wednesday, April 3, 2013

എണ്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ആ കാടപ്പക്ഷി


എണ്‍പതുവര്‍ഷം മുമ്പ് കണ്ണൂരില്‍ കണ്ടെന്ന് രേഖപ്പെടുത്തിയ ചൈനീസ് ചുണ്ടന്‍ കാടപ്പക്ഷിയെ (ചൈനീസ് സെ്‌നെപ്പ്, സ്വിന്‍ ഹോസ് സെ്‌നെപ്പ്) വീണ്ടും കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. ജയന്‍ തോമസ്, ഡോ. ഖലീല്‍ ചൊവ്വ എന്നിവരാണിതിനെ കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്തുള്ള നീര്‍ത്തടത്തിലാണ് പക്ഷിയെ കണ്ടത്.


മംഗോളിയയിലും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും കൂടുവെക്കുന്ന ചൈനീസ് സെ്‌നെപ്പിന് മറ്റു സെ്‌നെപ്പുകളെക്കാള്‍ നീണ്ട കൊക്കാണുള്ളത്. ആളനക്കം കേട്ടാല്‍ പെട്ടെന്ന് പറന്ന് അപ്രത്യക്ഷമാകുന്നതാണ് ഇവയുടെ സ്വഭാവം. 1925നും 1935നുമിടയില്‍ പൈത്തന്‍ ആദംസ് എന്ന ബ്രിട്ടീഷ് പട്ടാളക്കാരന്‍ 15 ചൈനീസ് സെ്‌നെപ്പുകളെ വെടിവെച്ചിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ നാശം ഇത്തരം പക്ഷികള്‍ക്ക് ഭീഷണിയാണ്.

03 Apr 2013 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക