വനം വകുപ്പു നല്‍കുന്ന 2010ലെ വനമിത്ര അവാര്‍ഡിന് ഇടുക്കി ജില്ലയില്‍ വലിയതോവാള ക്രിസ്തുരാജാ ഹൈസ്കൂള്‍ അര്‍ഹമായി. എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളാണു സ്കൂളിനെ അവാര്‍ഡിനര്‍ഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സാമൂഹികവല്‍ക്കരണം ഉള്‍പ്പെടെ പരിസ്ഥിതി സൌഹാര്‍ദ്ദപരമായി പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതിനാണു സോഷ്യല്‍ ഫോറസ്ട്രിയുടെ അവാര്‍ഡ്. വനവും ജൈവവൈവിധ്യവും തകര്‍ക്കുന്ന പാര്‍ത്തീനിയം, ആനത്തൊട്ടാവാടി, മൈക്കീനിയ, എന്നീ അധിനിവേശ കളകളുടെ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
Manoramaonline >> Environment >> News
Manoramaonline >> Environment >> News
No comments:
Post a Comment