.

.

Wednesday, June 29, 2011

ജൂലൈ ഒന്നുമുതല്‍ തൃശൂരില്‍ പ്ലാസ്റ്റിക് നിരോധനം

തൃശൂര്‍: നഗരത്തില്‍ ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉള്‍പ്പെടെ നിരോധിക്കും. ഇതുസംബന്ധിച്ച് എല്ലാനടപടികളുമായെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 40 മൈക്രോണിന് താഴെയുളള ബാഗുകള്‍ വില്‍പനക്ക് അനുവദിക്കില്ല. നാലുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും വില്‍പന തുടര്‍ന്നാല്‍ 15,000 രൂപ വരെ പിഴ ചുമത്തും. ശക്തന്‍നഗറില്‍ പ്രതിദിനം 15,000 പ്ലാസ്റ്റിക് ബാഗുകളാണ് വില്‍ക്കുന്നത്. മൂന്നുദിവസങ്ങള്‍ക്കകം മൂന്നിലൊന്നും മാലിന്യമായി തിരികെയെത്തുന്നുവെന്നാണ് കണക്ക്. പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കാന്‍ ഹോള്‍സെയില്‍ കടകളില്‍ അടക്കം റെയ്ഡു നടത്തും. കച്ചവടക്കാര്‍ സംരംഭവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.പ്ലാസ്റ്റിക് പൊടിച്ചു ടാറില്‍ ചേര്‍ക്കുന്നതിന് നാലു മെഷീനുകള്‍ സജ്ജമാക്കി. ഇവ ആവശ്യാനുസരണം ടാറിങ്ങിന് ഉപയോഗിക്കും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക