.

.

Sunday, March 20, 2011

(അങ്ങാടിയിലെ ജൈവസൂചകങ്ങളെ സംരക്ഷിക്കുക) മാർച്ച് 20 ലോക കുരുവിദിനം,

ഇന്ന്(മാർച്ച് 20) ലോക കുരുവിദിനം,ലോകകുരുവി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംഘടനകളായ ചാവക്കാട് നെറ്റിലെ “തണൽമരം”പാവറട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന “ഗ്രീൻ ഹാബിറ്റാറ്റ്“ എന്നിവയുടെ ആഭിമുഖ്യത്തിൽ “അങ്ങാടിയിലെ ജൈവസൂചകങ്ങളെ സംരക്ഷിക്കുക” എന്ന സന്ദേശവുമായി ചാവക്കാട് അങ്ങാടിയിലെ കുരുവികളുടെ കണക്കെടുക്കുന്നു.
ഇതോടൊപ്പം തന്നെ അങ്ങാടിയില്‍ കൊഴിഞ്ഞു വീഴുന്ന ധാന്യമണികള്‍ കൊത്തിത്തിന്നിരുന്ന അങ്ങാടി ക്കുരുവികളുടെ എണ്ണം കുറയുകയും കുരുവികളുടെ വംശം തന്നെ നാശത്തിന്റെ വക്കിലെത്തി നില്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അങ്ങാടിയുടെ ആരോഗ്യത്തിന്റെ ജൈവ സൂചകങ്ങളായ ഇവയെ സംരക്ഷിക്കുന്നതിന് ലോക കുരുവിദിനമായ ഞായറാഴ്ച രാവിലെ 10ന് ഗ്രീന്‍ ഹാബിറ്റാറ്റിന്റെ ആഭിമുഖ്യത്തില്‍ പാവറട്ടി അങ്ങാടിയില്‍ കുരുവിയ്‌ക്കൊരു വീട് ഒരുക്കുന്നു.

ജൈവ വൈവിധ്യ ബോര്ഡിരന്റെ പരിസ്ഥിതി മാധ്യമ അവാര്ഡ്വ നേടിയ മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ പാവറട്ടി അങ്ങാടിയിലെ ഫ്‌ളവര്‍ ഫീല്ഡിനല്‍ കുരുവിയ്‌ക്കൊരു വീടൊരുക്കല്‍ ഉദ്ഘാടനം ചെയ്യും.
ചാവക്കാട് സോഷ്യൽ നെറ്റ് വർക്കുമായി പരിസ്ഥിതിപ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ച് വരുന്നതാണ് പാവറട്ടി കേന്ദ്രമായുള്ള ഗ്രീൻ ഹാബിറ്റാറ്റ്.

1 comment:

  1. മാര്‍ക്കറ്റിലും ചാല കമ്പോളത്തിലും റയില്‍വേ സ്റ്റേഷന്‍ പരിസരത്തും അങ്ങാടിക്കുരുവികളുടെ അന്‍പതും നൂറുമടങ്ങുന്ന വലിയ കൂട്ടങ്ങള്‍ തന്നെയുണ്ടായിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ അങ്ങാടിക്കുരുവികളുടെ എണ്ണം ഗണ്യമായി ഇവിടെ കുറഞ്ഞുവരികയാണ്. അങ്ങാടിക്കുരുവികള്‍ വംശമറ്റുപോകുന്നതു നികത്താനാവാത്ത പല ദുരിതങ്ങള്‍ക്കും ഇടയാക്കുമെന്നു പ്രകൃതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. കീടനിയന്ത്രണത്തിന് ഇവ വലിയ സഹായമാണു ചെയ്തുവരുന്നത്.

    വര്‍ഷത്തില്‍ നാലഞ്ചു പ്രാവശ്യം കൂടൊരുക്കി മുട്ടയിടുന്ന അങ്ങാടിക്കുരുവികള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നതാണ് അവയുടെ എണ്ണം കുറയാനിടയാക്കുന്ന ഒരു കാരണം. പരിസര മലിനീകരണവും മൊബൈല്‍ ടവറുകളിലെ മാരകവികരണങ്ങളും ഇവയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക