കണ്ണൂര്‍: ചില ചെടികളുടെ ഇലകളില്‍ കാണപ്പെടുന്ന 'ഫോളികുലസ് ഫംഗസ്' വിഭാഗത്തില്‍പ്പെട്ട പുതിയ ഇനം പൂപ്പല്‍ പയ്യന്നൂരിനടുത്ത് ഇത്തിമരത്തില്‍ കണ്ടെത്തി. 'മിലിയോള കണ്ണൂരെന്‍സിസ്' എന്നാണ് ഈ പുതിയ ഫംഗസിനു പേര് നല്‍കിയിട്ടുള്ളത്.
കണ്ണൂര്‍ സര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ഥിനി സൗമ്യ, തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് സസ്യശാസ്ത്ര ഗവേഷണ കേന്ദ്രം മേധാവിയും പ്രിന്‍സിപ്പലുമായ ഡോ. ഖലീല്‍ ചൊവ്വ, തിരുവനന്തപുരം ട്രോപിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ സയന്റിസ്റ്റ് ഡോ. ഹൊസഗൌഡര്‍, അര്‍ച്ചന എന്നിവരാണ് ഇത് കണ്ടെത്തിയത്. ഇതുസംബന്ധിച്ച ലേഖനം ബയോസയന്‍സ് ഡിസ്‌കറവി എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിധീകരിച്ചിട്ടുണ്ട്.
ഉഗാണ്ടയില്‍ ക്ലോറോഫോറ എന്ന ചെടിയില്‍ കണ്ടെത്തിയ മിലിയോളയുമായി ഇതിന് ചില സാമ്യതകളുണ്ട്. എങ്കിലും നീളവും രൂപഘടനയും പ്രത്യുത്പാദന രേണുക്കളും വ്യത്യസ്തമായതിനാലാണ് ഇതൊരു പുതിയ ജനുസ്സായി കണക്കാക്കിയിട്ടുള്ളത്.
22 Nov 2012 Mathrubhumi Kannur News

No comments:
Post a Comment