.

.

Saturday, August 9, 2014

കടലാമ സംരക്ഷണം: ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം.

ചാവക്കാട്: ജില്ലയില്‍ ഒന്നരപ്പതിറ്റാണ്ടുമുമ്പ് കടലാമ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം. ചാവക്കാട് കടപ്പുറത്ത് പാതിരാവുകളില്‍ കടലാമ മുട്ടകള്‍ക്ക് കാവലിരുന്ന് സംരക്ഷിച്ചതിനാണ് പുരസ്കാരം.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ദക്ഷിണേന്ത്യയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദ്വിദിന ദേശീയ ശില്പശാലയിലാണ് പുരസ്കാര വിതരണം നടന്നത്. വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനിൽ നിന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രധിനിധി സലീം ഐഫോക്കസ് പുരസ്കാരം എറ്റുവാങ്ങി.
  സീതി സാഹിബ് സ്‌കൂള്‍ ഹരിതസേനയുമായി ചേര്‍ന്ന് തീരദേശ സ്‌കൂളില്‍ സംഘടിപ്പിച്ച കടലാമ സംരക്ഷണപദ്ധതി അതിവേഗം ജില്ലയുടെ തീരദേശങ്ങളില്‍ ഹരമാവുകയായിരുന്നു. കടലാമസംരക്ഷണത്തിന് പുറമെ ചേറ്റുവയിലെ കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, ജലപക്ഷികളുടെ സംരക്ഷണം, അങ്ങാടിക്കുരുവിക്ക് കൂട് സ്ഥാപിക്കല്‍ തുടങ്ങി ജൈവവൈവിധ്യ സംരക്ഷണപരിപാടികളും നടത്തുന്നുണ്ട്. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക