.

.

Thursday, January 15, 2015

ചെങ്കൊക്കന്‍ ആള ചാവക്കാട് തീരത്ത് വിരുന്നെത്തി

ചാവക്കാട്: വടക്കേ അമേരിക്കയിലും യൂറോപ്പിലും ധാരാളമായി കണ്ടുവരുന്ന ചെങ്കൊക്കന്‍ ആളയെ ചാവക്കാട് കടപ്പുറത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി പി ശ്രീനിവാസന്‍, ശ്രീദേവ് പുത്തൂര്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് ചാവക്കാട് കടപ്പുറത്ത് ചെങ്കൊക്കന്‍ ആളയെ കണ്ടെത്തിയത്. കേരളത്തില്‍ രണ്ടാംതവണയാണ് ഈ പക്ഷിയെ കാണുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ കടപ്പുറത്ത് ആദ്യമായാണ് ഇവര്‍ വിരുന്നെത്തുന്നത്. കടപ്പുറത്തെ കാറ്റാടിച്ചെടികള്‍ക്ക് സമീപം ഇണയോടൊപ്പമാണ് അപൂര്‍വ പക്ഷികളെ കണ്ടത്. ഹൈഡ്രോ പ്രോഗ്നെകാസ്പിയ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാസ്പിയന്‍ടേണ്‍ ലോകത്ത് കണ്ടെത്തിയിട്ടുള്ള ആള വിഭാഗങ്ങളില്‍ ഏറ്റവും വലിയ ഇനമാണ്. കടല്‍ത്തീരത്തെ പ്രാണികളും പുഴുക്കളും ചെറുമത്സ്യങ്ങളുമാണ് ഭക്ഷണം. പ്രായപൂര്‍ത്തിയായ ചെങ്കൊക്കന്‍ ആളയുടെ കാലിനു കറുത്തനിറമാണ്. നീളംകൂടിയ ചുവന്നകൊക്കിന്റെ അറ്റവും കറുപ്പാണ്. രണ്ടു ദിവസമായി പക്ഷിയെ നിരീക്ഷിച്ചു വരികയാണ് സംഘം. പക്ഷിയുടെ ഫോട്ടോ ശ്രീദേവ് പകര്‍ത്തിയിട്ടുണ്ട്. ഇതിനുമുമ്പ് വിരുന്നെത്തിയപ്പോള്‍ ഇവയുടെ ചിത്രംപകര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് പറയുന്നു. സന്ധ്യ മയങ്ങിയപ്പോള്‍ പറന്നകന്ന ചെങ്കൊക്കന്‍ ആള പിറ്റേദിവസവും കടലോരത്ത് ഇണപ്പക്ഷിക്കൊപ്പം പറന്നിറങ്ങി. ദേശാടനപ്പക്ഷികള്‍ ധാരാളമെത്തുന്ന കടപ്പുറത്ത് ഇത്തവണ അതിഥികള്‍ കുറവായിരുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക