.

.

Saturday, January 3, 2015

ആമസോണില്‍ പുതിയ കുരങ്ങുവര്‍ഗത്തെ കണ്ടെത്തി

വാഷിങ്ടണ്‍ : ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ ഗവേഷകര്‍ പുതിയ വര്‍ഗത്തിലുള്ള കുരങ്ങനെ കണ്ടെത്തി. വനനശീകരണം കാരണം പിത്തേസിയ ജീനസിലുള്ള കുരങ്ങുവര്‍ഗം വംശനാശ ഭീഷണിയിലാണെന്നും ബ്രസീലിലെ മാറ്റൊ ഗ്രൊസൊ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
സാക്കി സാക്കി വിഭാഗത്തിലുള്ള കുരങ്ങുകളെ മൂന്ന് തവണ കണ്ടതായി ഗവേഷകര്‍ മൊനോല്‍ ഡി സാന്റോസ് വെളിപ്പെടുത്തി. കുരങ്ങന്റെ ചിത്രമെടുക്കാനും സാധിച്ചു. വടക്കന്‍ കൊളംബിയ മുതല്‍ മധ്യബ്രസീല്‍വരെയുള്ള ആമസോണ്‍ കാടുകളാണ് സാക്കി സാക്കിയുടെ ആവാസകേന്ദ്രം. അരമീറ്റര്‍വരെ ഉയരവും രണ്ടുകിലോ ഭാരവുമുള്ള കൊച്ചുകുരങ്ങുകളാണിവ. ജീവിക്കുന്ന മരത്തില്‍നിന്ന് അപൂര്‍വമായേ ഇവ പുറത്തുപോവാറുള്ളൂ. സാക്കി സാക്കിയെ ഇതുവരെ കണ്ടെത്താനാവാതെപോയതും ഈ പ്രത്യേകതകൊണ്ടാവാം.

ആമസോണില്‍ ഏറ്റവുമധികം വനനശീകരണം നടക്കുന്ന മേഖലയിലാണ് സാക്കി സാക്കിയുള്ളത്. അതുകൊണ്ടുതന്നെ വംശനാശഭീഷണിയിലാണ് അപൂര്‍വ കുരങ്ങുവംശം.

 03 Jan 2015 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക