
പ്രകൃതിയുടെ അനുഗ്രഹമായ പരാഗണം വഴിയാണ് വനത്തില്‍ ധാരാളം വൃക്ഷത്തൈകളും മുളംതൈകളും തഴച്ചുവളരുന്നത്. തോലെ്പട്ടി വന്യജീവി സങ്കേതത്തിലും ബേഗൂര്‍ വനത്തിലും വയനാട്ടിലെ മറ്റു വനങ്ങളിലും കാലാവസ്ഥാവ്യതിയാനത്താല്‍ മുളംതൈകള്‍ വിരളമായേ മുളച്ചിട്ടുള്ളൂ. എന്നാല്‍, പാതയോരങ്ങളിലും കാര്‍ഷിക ഗ്രാമങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലും തൈകള്‍ ധാരാളമായി വളര്‍ന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലമാണ് മുളയരി മുളയ്ക്കാത്തതെന്ന് കരുതുന്നു.
വയനാട്ടിലെ മിതശീതോഷ്ണ കാലാവസ്ഥയുടെ പ്രധാന ഘടകം ഇവിടത്തെ മുളങ്കൂട്ടങ്ങളായിരുന്നു. മുളങ്കാടുകളുടെ സംഗീതം ആസ്വദിക്കാന്‍ ഒട്ടേറെ സഞ്ചാരികള്‍ എല്ലാ വര്‍ഷവും വയനാട്ടിലെത്തുന്നു. മുളങ്കാടുകളുടെ പ്രാധാന്യം മനസ്സിലാക്കി മുളവത്കരണത്തിന് മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വയനാട്ടിലുണ്ട്. ചില സംഘടനകള്‍ മുളയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും നൂറിലധികം മുളകളുടെ ശേഖരവും വിതരണവും നടത്തുന്നുണ്ട്.
വയനാടന്‍ കാടുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന മുളങ്കൂട്ടങ്ങള്‍ സംരക്ഷിക്കാനും പുതിയ തൈകള്‍ നട്ടുവളര്‍ത്താനും വനംവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് പ്രകൃതിസ്‌നേഹികളുടെ ആവശ്യം.
* മുള
News : Mathrubhumi, 30.09.2010, Wayanad
No comments:
Post a Comment