വനത്തില്‍നിന്നുമാണ് വിവിധവര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള ചിത്രശലഭങ്ങള്‍ അധികവും എത്തുന്നത്. വ്യത്യസ്തങ്ങളായ നൂറുകണക്കിന് ചിത്രശലഭങ്ങളെ ഒറ്റയടിക്ക് കാണുന്നത് ആരെയും അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നിനൊന്ന് ആകര്‍ഷകമാണ് ഓരോന്നും. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് ചെടികള്‍ ഓരോന്നായി പൂക്കാന്‍ തുടങ്ങിയതോടെയാണ് ശലഭങ്ങളും നാട്ടിലേക്കിറങ്ങുന്നത്. വനത്തിലാണ് അധികവും ഇവയുടെ ആവാസം. വനപുഷ്പങ്ങളുടെ രുചിനുണഞ്ഞ് പിന്നീട് ഗ്രാമത്തിലേക്കും നഗരത്തിലേക്കും പാറിപ്പറന്ന് വരികയാണ്. ചെറിയ ഇനത്തില്‍പ്പെട്ടവയാണ് അധികവും കൂട്ടത്തോടെ വന്നുകൊണ്ടിരിക്കുന്നത്.
കേരള-കര്‍ണാടക-തമിഴ്‌നാട് വനാതിര്‍ത്തിയായതിനാല്‍ ബത്തേരിയിലും പരിസരത്തും കൂടുതലായി ശലഭങ്ങളെ കാണാം. ഇതിനിടയില്‍ ചിലപ്പോഴെല്ലാം പാമ്പിന്റെയും പക്ഷികളുടെയും രൂപങ്ങളുള്ള ചിറകുമായി പ്രത്യേക ഇനം നിശാശലഭങ്ങളും എത്താറുണ്ട്. കാലവര്‍ഷം കഴിയുന്നതോടെയാണ് ഇവയുടെ വരവ്.
Mathrubhumi wayanad news 20 Nov 2010
No comments:
Post a Comment