അരീക്കോട്: ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ കുടുംബത്തില്‍പ്പെട്ട അറ്റ്‌ലസ് മോത്തിനെ കണ്ടെത്തി. മൂര്‍ക്കനാട് ഗവ. യു.പി. സ്‌കൂള്‍ അധ്യാപകന്‍ കൊടിയത്തൂരിലെ പി. അബ്ദുള്ളയുടെ വീട്ടിലാണ് ഇതിനെ കണ്ടെത്തിയത്.
നിശാശലഭങ്ങളെക്കുറിച്ച് പഠനംനടത്തുന്ന വടക്കുംമുറിയിലെ മണ്ണില്‍തൊടി അയൂബിനെ വരുത്തി ഇതിന്റെ പ്രത്യേകതകള്‍ സംബന്ധിച്ച് വിവരണം നല്‍കി. അറ്റ്‌ലസ്‌മോത്ത് പേര, ആത്ത, നെല്ലി, ഏലം തുടങ്ങി പത്തോളം ചെടികളില്‍ മുട്ടയിടുമെന്നും ഇതിന്റെ ലാര്‍വ ഈ ചെടികളുടെ ഇലകളെ ഭക്ഷണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നിരീക്ഷണത്തിനും പഠനത്തിനുംശേഷം ഇതിനെ കൊടുമ്പുഴ വനം ഡിവിഷനുകീഴിലെ അരിമ്പ്രക്കുത്ത് വനഭൂമിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിട്ടയച്ചു.
Mathrubhumi malappuram news 05 Nov 2010

No comments:
Post a Comment