ജയ്പുര്‍: രാജസ്ഥാനിലെ ആരവല്ലി പര്‍വതമേഖലയിലുള്ള സരിസ്ക കടുവ സങ്കേതം അടുത്ത എതാനും നാളുകള്‍ക്കുള്ളില്‍ ഇല്ലാതാകും. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനമാണ് ഇതിനു കാരണം. ഈ മേഖലയില്‍ 40 പുതിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കടുവകളുടെ ജീവനു ഭീഷണിയാകും. ഈ വര്‍ഷമാദ്യം ഹരിയാനയിലെ ആരവല്ലി മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു സുപ്രീംകോടതി നിയോഗിച്ച പാനലിന്‍റെ നിര്‍ദേശങ്ങളനുസരിച്ചു ചിലര്‍ക്കു ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ വളച്ചൊടിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. ഖനനം വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
metrovaartha news 21.10.2010
metrovaartha news 21.10.2010
No comments:
Post a Comment