കൈതപ്പൂ പറിക്കാന്‍ പഴമക്കാരാണ് അധികവും എത്തുന്നത്. കൈതപ്പൂ ഔഷധമാണെങ്കിലും വീട്ടില്‍ സൂക്ഷിക്കാനാണ് കൂടുതലും പറിച്ചെടുക്കുന്നത്. വസ്ത്രങ്ങള്‍ക്കിടയില്‍ കൈതപ്പൂ വെച്ചാല്‍ അടുത്ത വര്‍ഷം കൈത പൂക്കുന്നതുവരെ അതിന്റെ സുഗന്ധം നിലനില്‍ക്കുമെന്നാണ് പറയുന്നത്. കൂറകളെ തുരത്താനും കൈതപ്പൂവിന്റെ സുഗന്ധത്തിന് കഴിയും.
കാടുകളിലും കൈതപൂക്കാന്‍ തുടങ്ങി. കൈതപ്പൂവിന്റെ മണം പിടിച്ച് പാമ്പുകള്‍ പൂവില്‍ ചുറ്റിക്കിടക്കുക പതിവാണ്. അതിനാല്‍ പൂ പറിക്കാനെത്തുന്നവര്‍ ഏറെ ശ്രദ്ധിക്കുകയും ചെയ്യണം. കൈതകള്‍ കുറെയെങ്കിലും സംരക്ഷിക്കുന്ന കൈപ്പഞ്ചേരി തോടിന്റെ ഭാഗത്താണ് അവ കൂട്ടത്തോടെ പൂത്തത്. പൂ ശേഖരിക്കാന്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബൈപ്പാസ് റോഡ് വക്കിലായതിനാല്‍ ഇതുവഴി പോകുന്നവരുടെയും വരുന്നവരുടെയുമെല്ലാം കൈകളില്‍ കൈതപ്പൂ കാണാം.
Mathrubhumi wayanad news 25 Oct 2010
കൈത പൂക്കുന്ന മനോഹരമായ ആ കാഴ്ചകള്‍ കാണുവാന്‍ വളരെ വിഷമമാണ്. ഒന്നാമതായി കുളങ്ങള്‍ തോടുകള്‍ എല്ലാം ഇല്ലാതെയായി. പിന്നെ ഉള്ളവര്‍ തന്നെ ഉപയോഗശൂന്യം എന്നാ നിലയില്‍ നശിപ്പിച്ചു കളഞ്ഞു. പണ്ടെല്ലാം പായ നെയ്യുന്നവര്‍ വന്നു കൈതയോല മുറിച്ചു കൊണ്ട് പോകുമായിരുന്നു. ഇപ്പോള്‍ ആര്‍ക്കു വേണം പായ... കൈത പൂമണം ആസ്വദിക്കണമെങ്കില്‍ ഇപ്പോള്‍ പഴയ ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരും.. കൈതയെ കുറിച്ചുള്ള ഈ ബ്ലോഗ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി..അഭിനന്ദനങ്ങള്‍..
ReplyDelete